ഗർഭക്കാലവായന എന്തിന്? | Books Reading in Pregnancy Time

ഒരു സ്ത്രീ പ്രെഗ്നന്റ് ആകുമ്പോൾ തന്നെ അവരുടെ കുട്ടിയെ കുറിച്ചുള്ള സ്വപ്നങ്ങളും ആകുലതകളും ഒപ്പം വളരുന്നു. ആ ഒരു കാലയളവിൽ തന്നെ ‘നല്ല ആഹാരം കഴിക്കു’,  ‘പാട്ട് കേൾക്കു’, ‘പുസ്തകങ്ങൾ വായിക്കു’… അങ്ങനെ ഒരുപാട് ഉപദേശങ്ങൾ പല ആളുകൾ നമുക്ക് തന്നു കൊണ്ടിരിക്കും.

എന്നാൽ ആ ഒരു സമയത്ത് പുസ്തകങ്ങൾ വായിക്കുന്നത് നല്ലതാണെന്ന് പറയുന്നത് വിഢിത്തം അല്ലേ എന്നാകും നമ്മൾ ആലോചിക്കുക. അമ്മ വായിക്കുമ്പോൾ കുട്ടിക്ക്  ഒന്നും മനസിലാകില്ലലോ.. പിന്നെ എന്താണ് ആ സമയത്ത് അമ്മമാർ പുസ്തകങ്ങൾ വായിക്കണം എന്ന്   പറയുന്നത്?  അമ്മ വായിക്കുന്നത് കുട്ടിക്ക് കേൾക്കാമോ?  പിന്നെ എന്തിനാണ് വായിക്കുന്നത്? കുട്ടിയുടെ ബുദ്ധിശക്തി വർദ്ധിക്കുമോ? വേറെ നമ്മളറിയാത്ത  എന്തൊക്കെ ഗുണങ്ങളാണ് ആ സമയത്തെ വായനക്ക് പിറകിൽ?  പ്രഗ്നൻസിയുടെ ഏത് മാസം തൊട്ട് വായിക്കുമ്പോഴാണ് കുട്ടിക്കും കൂടി ഉപകാരപ്രദമാകുന്നത്?  ഏത് തരത്തിൽ  ഉള്ള പുസ്തകങ്ങൾ വായിക്കണം? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇവിടെ പറയുന്നത്. നമുക്ക് ഓരോ ഓരോ സംശയങ്ങൾ എടുക്കാം.

 

അമ്മ വായിക്കുമ്പോൾ കുട്ടിക്ക് കേൾക്കുമോ?

പ്രെഗ്നൻസിയുടെ  ആറാം മാസം തൊട്ട് കൃത്യമായി പറഞ്ഞാൽ ഇരുപത്താറാം ആഴ്ച്ച തൊട്ട് കുട്ടിയുടെ ചെവിയിലെ ഞരമ്പുകളുടെ പ്രവർത്തനവും തലച്ചോറിലെ ന്യൂട്രൽ സിസ്റ്റത്തിന്റെ പ്രവർത്തനവും  തുടങ്ങും. അപ്പോൾ ആ ഒരു സമയം തൊട്ട് അവർ ശബ്ദത്തെയും ട്യൂണിനെയും തിരിച്ചറിയാൻ തുടങ്ങും. അമ്മയുടെ ഹൃദയം മിടിക്കുന്ന ശബ്ദവും തുടർച്ചയായി കേട്ടു തുടങ്ങും.

എന്നാൽ പുറത്തുള്ള സംസാരങ്ങൾ അമ്മയുടെ ഉള്ളിൽ ഉള്ള ശബ്ദതീവ്രതയിൽ കേൾക്കണമെന്നില്ല. അതിനാൽ കുട്ടിയോട്  സംസാരിക്കുമ്പോഴും  പുസ്തകങ്ങൾ വായിക്കുമ്പോഴും കുറച്ച് ശബ്ദം കൂട്ടി വേണം പറയാൻ. എങ്കിൽ മാത്രമാണ് അവർക്ക് കേൾക്കാനാകുക.  ആ സമയത്ത് കുട്ടിയോട് സംസാരിക്കുന്നവരോട് ജനിച്ച ശേഷം കൂടുതൽ ഇടപെഴുകുന്നതായി കാണാൻ സാധിക്കും  അതിനാൽ അമ്മയും കുട്ടിയുമായുള്ള ബന്ധം ദൃഢമാക്കുവാൻ വായന ഉചിതമാണ്.

അമ്മ പുസ്തകങ്ങൾ വായിക്കുമ്പോൾ കുട്ടിക്ക് മനസ്സിലാകുമോ?

തീർച്ചയായും മനസിലാകില്ല.  എങ്കിലും ഓരോ വാക്കിന്റെയും ശബ്ദത്തിന്റെ ട്യൂൺ അവർ ഓർത്ത് വെക്കും. അത്‌ കൊണ്ട് തന്നെയാണ് പിന്നീട് എല്ലാ  കുട്ടികൾക്കും അവരവരുടെ മാതൃഭാഷ വേഗം പഠിക്കാൻ പറ്റുന്നത്. അമ്മയുടെ ഉദരത്തിൽ ആയിരിക്കുമ്പോൾ തന്നെ അമ്മയുടെ ഭാഷയുടെ ട്യൂൺ പഠിച്ചെടുക്കുന്നു. പിന്നീട് അത് അവർക്ക് ആ ഭാഷയെ വേഗത്തിൽ തന്നെ കരസ്ഥമാക്കുവാൻ സാധിക്കുന്നു.

അതിനാൽ അമ്മ പുസ്തകങ്ങൾ വായിക്കുമ്പോൾ അതിന്റെ അർഥം മനസിലായില്ലെങ്കിലും പിന്നീട് ആ ഭാഷയെ വളരെ വേഗത്തിൽ തന്നെ പഠിച്ച്രടുക്കുവാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള കഴിവ് വര്ധിക്കുവാനും സാധിക്കുന്നു. അമ്മ പുസ്തകം വായിക്കുന്ന സമയം കുട്ടിയുടെ ഹൃദയമിടുപ്പ് കുറയുന്നതായും ഉദരത്തിൽ കുട്ടിയുടെ ചലനം കുറയുന്നതായും കാണിക്കുന്നത് അവർ ആ വായനയെ ആസ്വദിക്കുന്നതായാണ് പല റിസർച്ചുകൾ പറയുന്നത്. അതുപോലെ തന്നെ ആ സമയത്ത് അമ്മക്ക് ഉണ്ടാകുന്ന ആകുലതകളും ആശങ്കകളും ഒരു പരിധി വരെ കുറക്കുവാൻ സാധിക്കും.

വായനയെ കൊണ്ടുള്ള മറ്റ് ഗുണങ്ങൾ എന്തൊക്കെയാണ്?

  1. അമ്മയും കുട്ടിയുമായുള്ള ബന്ധം ദൃഢമാകുന്നു.
  2. കുട്ടിയുടെ ബുദ്ധിശക്തി കൂട്ടുന്നു.
  3. അമ്മയുടെയും   കുട്ടിയുടെയും മനസ്സിനെ ശാന്തമാക്കുവാൻ സാധിക്കുന്നു.
  4. കുട്ടിയുടെ ഓർമ്മശക്തി  വര്ധിക്കുന്നു.
  5. തലച്ചോറിന്റെ പ്രവർത്തനശേഷി കൂടുന്നു.
  6. കുട്ടി ജനിച്ചതിന് ശേഷം വേഗം സംസാരിക്കുവാനും ഭാഷ പഠിക്കുവാനും സാധിക്കുന്നു.
  7. കുട്ടിയുടെ ധാരണ ശക്തി കൂടുന്നു.
  8. കുട്ടിക്ക് അറിയാവുന്ന പദാവലി കൂടുന്നു.
  9. ഏത് കാര്യത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുവാൻ പഠിക്കുന്നു. ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള കഴിവ് മറ്റുള്ള കുട്ടികളെക്കാൾ കൂടുതലായിരിക്കും. ഇത് വിദ്യാഭ്യാസത്തിന് വളരെ ഉപകാരപ്പെടും.
  10. കുട്ടിക്ക് വായിക്കുവാനും എഴുതുവാനുമുള്ള താല്പര്യം ഉണ്ടാകുന്നു.

അതുപോലെ തുടർച്ചയായി വായിച്ച് കേൾപ്പിച്ച പാട്ട് അല്ലെങ്കിൽ വാചകം അവർ ഒരുമിച്ച് വെക്കുന്നു. ഇങ്ങനെ ഇനിയും ഒരുപാട് ഗുണങ്ങൾ ആ സമയത്തുള്ള വായനയിലൂടെ അമ്മയ്ക്കും കുട്ടിക്കും ഒരുപോലെ ലഭിക്കുന്നു.

എപ്പോൾ തൊട്ട് വായിച്ചാലാണ് അമ്മയ്ക്കും കുട്ടിക്കും ഉപകാരപ്പെടുന്നത്?

പ്രെഗ്നൻസിയുടെ ഇരുപത്താറാം ആഴ്ച തൊട്ട് അതായത് ആറാം മാസം തൊട്ട് വായിക്കുമ്പോഴാണ് ഉദരത്തിലെ കുട്ടി കൂടി അമ്മയുടെ വായന കേൾക്കുന്നത്. അതുകൊണ്ട് വായിക്കാൻ താല്പര്യം ഇല്ലാത്ത അമ്മമാർ ആണെങ്കിൽ കൂടി  ആ സമയം തൊട്ട് പുസ്തകങ്ങൾ വായിച്ച് തുടങ്ങണം.

എങ്ങനെ പുസ്തകങ്ങൾ വായിക്കണം?

വായിക്കുമ്പോൾ കിടന്ന് വായിക്കാതെ  ശാന്തമായ സ്‌ഥലത്ത്‌ ഇരുന്ന് കുറച്ച് ശബ്ദത്തിൽ തന്നെ വായിക്കണം.  കുട്ടിക്ക് അമ്മയുടെ ഉള്ളിൽ ഹൃദയമിടുപ്പ്  കേൾക്കുന്ന പോലെ തീവ്രതയിൽ പുറത്തുള്ള ശബ്ദങ്ങൾ കേൾക്കുകയില്ല. അതിനാലാണ് ശബ്ദം കൂട്ടി വായിക്കുവാൻ പല പഠനങ്ങൾ  പറയുന്നത്.

ഏതൊക്കെ തരത്തിലുള്ള ബുക്കുകൾ വായിക്കണം?

അമ്മയുടെ എല്ലാ വികാരങ്ങൾ കുട്ടിയിലും പ്രതിഫലിക്കുന്നത് കൊണ്ട് വായിക്കുമ്പോൾ നല്ല പുസ്തകങ്ങൾ എടുത്ത് തന്നെ വായിക്കണം. പേടിപ്പിക്കുന്ന ഹൊറർ നോവലുകൾ ആ സമയത്ത് വായിക്കാത്തത് ആണ് നല്ലത്. അതുപോലെ അമ്മയെ വിഷമിപ്പിക്കുന്ന  ട്രാജഡി കഥയുള്ള  പുസ്തകങ്ങളും തിരഞ്ഞെടുക്കരുത്. ഈ വികാരങ്ങൾ കുട്ടിയിലും പ്രതിഫലിക്കുവാൻ ചാൻസ് ഉണ്ട്.

അതിനാൽ അമ്മയുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന, ജീവിതത്തെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന,  നല്ല മെസ്സേജ് ഉള്ള ശാന്തമായ പുസ്തകങ്ങൾ തിരഞ്ഞെടുക്കണം. തമാശ തരത്തിലുള്ള പുസ്തകങ്ങളും നല്ലതാണ്.

വായിക്കേണ്ട പുസ്തകങ്ങളുടെ ഉദാഹരണങ്ങൾ?

1. സിദ്ധാർത്ഥ – ഹെർമൻ ഹെസ്സെ

Siddhartha നോവല്‍ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ നിന്ന് ലഭ്യമാകാന്‍ സന്ദര്‍ശിക്കുക

ഗൗതമ ബുദ്ധന്റെ കാലത്ത് പ്രാചീന ഭാരതത്തിൽ ജീവിച്ചിരുന്ന സിദ്ധാർത്ഥ എന്ന വ്യക്തയുടെ സ്വത്വം തേടിയുള്ള യാത്രയുടെ കഥയാണ് ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥ എന്ന നോവൽ. ആത്മ പ്രകാശം തേടി ഇറങ്ങിപുറപ്പെടുന്ന സിദ്ധാർത്ഥന്റെ ജീവിതം കമല എന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നതോടെ മാറിമറിയുന്നു. ആത്മാന്വേഷണം തേടിയുള്ള യാത്ര അവസാനിപ്പിച്ച അദ്ദേഹത്തിന് ലൗകീക ജീവിത സുഖങ്ങൾ ആത്മസുഖം പ്രദാനം ചെയ്യുന്നതല്ല എന്ന് മധ്യവയസ്സെത്തുന്നതോടെ തിരിച്ചറിയുന്നു.

മനുഷ്യവികാരങ്ങളും വേദനകളും എല്ലാം പ്രകൃതിയുടെ ഗതിക്കനുസരിച്ച് നീങ്ങുന്നവയാണെന്നും സമയം എന്നതു പോലും മിഥ്യയാണെന്നും സിദ്ധാർത്ഥന്റെ ജീവിതകഥയിലൂടെ ഹെർമൻ ഹെസ്സെ പറഞ്ഞു വയ്ക്കുന്നു.

ജീവതം എന്നത് അതിന്റെ ലക്ഷ്യം കൈവരിക്കാനുള്ളതാണെന്നും ഭൗതിക സുഖങ്ങളിൽ മുഴുകാതെ അത് തേടിയുള്ള യാത്രയാകണം നമ്മുടെ ജീവിതം എന്നും അങ്ങനെ ജീവിതത്തിൽ ലക്ഷ്യം നേടിയുള്ള സന്തോഷം ആണ് യഥാർത്ഥ സന്തോഷം എന്നും ee ഒരു നോവൽ നമുക്ക് പഠിപ്പിച്ച് തരുന്നു.

അതിനാൽ ജീവിതത്തെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന ഈ പുസ്തകം പ്രെഗ്നൻസി സമയത്ത് വായിക്കുന്നത് വളരെ നല്ലതാണ്.

2. സോർബ – നിക്കോസ് കാസാന്‍സാകിസ്

Zorba the Greek നോവല്‍ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ നിന്ന് ലഭ്യമാകാന്‍ സന്ദര്‍ശിക്കുക

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രീക്ക് എഴുത്തുകാരനും ദാര്‍ശനികനുമായിരുന്നു നിക്കോസ് കാസാന്‍സാകിസ്. അദ്ദേഹത്തിന്റെ മാസ്റ്റ് പീസ് നോവലാണ് ‘സോര്‍ബ ദ ഗ്രീക്ക്’. ഈ ഗ്രീക്ക് നോവലിന്റെ മലയാള പരിഭാഷയാണ് സോര്‍ബ. ജീവിതത്തെ പ്രണയിക്കുന്ന സോര്‍ബയുടെയും അജ്ഞാത നാമകാരനായ ആഖ്യാതാവിന്റെയും ക്രീറ്റ് എന്ന സ്ഥലത്തെ ഖനിയിലേക്കുള്ള യാത്രയുടെയും കഥപറയുന്ന നോവലാണ് ഇത്.

വിനീതനും മിതഭാഷിയുമാണ് ആഖ്യാതാവെങ്കില്‍ സര്‍വ്വസ്വതന്ത്രനും ഉത്സാഹിയും സംസ്‌കാരത്തിന്റെ അതിര്‍വരമ്പുകള്‍ക്കുവെളിയില്‍ ജീവിക്കുന്നവനുമാണ് സോര്‍ബ. ജീവിതം വെച്ചുനീട്ടിയ എന്തിനെയും ആഹ്ലാദത്തോടെ പുല്‍കുന്ന സോര്‍ബ. യാത്രയ്ക്കിടയില്‍ ആഖ്യാതാവിന്റെ ജീവിതത്തെ തന്നെമാറ്റിമറിക്കുന്നു.

നിക്കോസ് കാസാന്‍സാകിസിന്റെ എഴുത്തിന്റെ മാസ്മരികതയും ‘ സോര്‍ബ ദി ഗ്രീക്കി’നെ പ്രിയതരമാക്കുന്നു. ജീവിതം പൂര്‍ണമായി ജീവിക്കാനും പ്രപഞ്ചത്തോടൊത്ത് ചേര്‍ന്ന് ആനന്ദനൃത്തം ചെയ്യുവാനും ഈ പുസ്തകം നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ഓരോ മനുഷ്യനും അവനവന്റെ ഉള്ളിലേക്ക് നോക്കാനും സ്വന്തം ആനന്ദം കണ്ടെത്താനും ശ്രമിക്കണമെന്ന വലിയ പാഠവും ഇതിലുണ്ട്. ലളിതമായി, വ്യത്യസ്തമായി, സുതാര്യമായി ജീവിക്കാനുള്ള പ്രേരണ നല്‍കുന്നതാണ് ഈ ഗ്രീക്ക് പുസ്തകം.

ഈ ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന, ജീവിതത്തെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന ഈ പുസ്തകവും  പ്രെഗ്നൻസി സമയത്ത് വായിക്കുവാൻ തിരഞ്ഞെടുക്കുന്നത്  വളരെ നല്ലതാണ്.

3.  മോട്ടോര്‍ സൈക്കിള്‍ ഡയറിക്കുറിപ്പുകള്‍ – ചെ ഗുവാര

The Motorcycle Diaries നോവല്‍ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ നിന്ന് ലഭ്യമാകാന്‍ സന്ദര്‍ശിക്കുക

ചെ ഗുവാര തന്റെ സുഹൃത്ത് ആല്‍ബര്‍ട്രോ ഗ്രനാഡോയുമൊത്ത് മോട്ടോര്‍ സൈക്കിളില്‍ ലാറ്റിനമേരിക്കയിലൂടെ നടത്തിയ യാത്രയുടെ വിവരണമാണ് മോട്ടോര്‍ സൈക്കിള്‍ ഡയറിക്കുറിപ്പുകള്‍. ക്യൂബന്‍ വിപ്ലവത്തില്‍ പങ്കെടുക്കുന്നതിന് എട്ടു വര്‍ഷം മുന്‍പെഴുതിയ ഈ കുറിപ്പുകള്‍ ഏണസ്‌റ്റോ ഗുവാര എന്ന ഉല്ലാസവാനും സുഖാന്വേഷിയുമായ ചെറുപ്പക്കാരന്റെ ചെ ഗുവാര എന്ന അനശ്വര വിപ്ലവകാരിയിലേക്കുള്ള പരിവര്‍ത്തനം നമുക്കു മുന്‍പില്‍ വെളിവാക്കുന്നു.

1951-ല്‍ നടത്തിയ അസാധാരണമായ ഒരു മോട്ടോര്‍ സൈക്കിള്‍ യാത്ര. ആ യാത്രയാണ് ചെയെ വിപ്ലവകാരിയാക്കിയത്. സമ്പന്നമായ കുടുംബ പശ്ചാത്തലത്തില്‍ ജീവിച്ചിരുന്ന ചെ ഗുവാര ലാറ്റിനമേരിക്കന്‍ തൊഴിലാളികളുടെ പട്ടിണിജീവിതം നേരില്‍ കാണുന്നത് ആ യാത്രയിലാണ്. കൊടുംചൂഷണം വിഴുങ്ങുന്ന പാവം മനുഷ്യര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആ തോന്നലാണ് കമ്യൂണിസത്തിലേക്ക് അദ്ദേഹത്തെ നയിക്കുന്നത്. അങ്ങനെയാണ് ക്യൂബന്‍ വിമോചനത്തിന്റെ മുന്നണിപ്പോരാളിയായി അദ്ദേഹം മാറുന്നത്. പിന്നീട് ബൊളീവിയന്‍ കാടുകളില്‍ രക്തസാക്ഷിയാവുന്നത്.

ഈ ജീവിതത്തെ സുഖലോലിതയിൽ മുഴുകാതെ എന്തെങ്കിലും ലക്ഷ്യത്തിനായി പോരാടുവാൻ പ്രേരിപ്പിക്കുന്ന ഈ പുസ്തകം   പ്രെഗ്നൻസി സമയത്ത് വായിക്കുവാൻ തിരഞ്ഞെടുക്കുന്നത്  വളരെ നല്ലതാണ്.

ഈ മൂന്ന് പുസ്തകങ്ങൾ തെരഞ്ഞെടുക്കേണ്ട ചുരുക്കം ചില പുസ്തകങ്ങളുടെ ഉദാഹരണങ്ങൾ മാത്രമാണ്. ഇതു പോലെ ജീവിതത്തെ സ്നേഹിക്കുവാൻ പഠിപ്പിക്കുന്ന പുസ്തകങ്ങൾ വായിക്കുന്നതാണ് പ്രഗ്നൻസി സമയത്ത് നല്ലത്. ഇങ്ങനെ വായനാശീലം വളർത്തി നല്ലൊരു വിജ്ഞാനമുള്ള പുതിയ തലമുറയെ വാർത്തെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു അതുപോലെ . ഈ ഒരു ആർട്ടിക്കിൾ ഇഷ്ടപ്പെട്ടുവെങ്കിൽ നിങ്ങൾക്കറിയാവുന്ന പ്രെഗ്നൻസി സ്റ്റേജിലുള്ള എല്ലാവർക്കും ഈ ഇൻഫർമേഷൻ ഷെയർ ചെയുക.

ഗർഭക്കാലവായന എന്തിന്? | Books Reading in Pregnancy Time
4.8 (95%) 4 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.