books for children

കുട്ടികളും വായിച്ച് വളരട്ടെ! | Books for children in 2019

വായന കുട്ടികളിൽ അത്യാവശ്യമാണോ ?

കഥകൾ കുട്ടികളുടെ മനസിന്റെയും ബുദ്ധിയുടെയും വികാസത്തിന് വളരെ പ്രാധാന്യം വഹിക്കുന്നതാണെന്ന് പല പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. കഥകളിലെ കഥാപാത്രങ്ങൾ അവരുടെ ജീവിതത്തിൽ എക്കാലവും മരണമില്ലാതെ കുടികൊള്ളുന്നു.

അതുകൊണ്ട് കഥകൾ കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും ഓരോ കുട്ടിയുടെ ഭാവിയെയും നമ്മുക്ക് വേണ്ടവിധം നേർവഴിയിൽ തന്നെ കൊണ്ട് വരുവാൻ സാധിക്കും. പുസ്തകവായനയിലൂടെ എന്തിനും ധൈര്യപൂർവ്വം നേരിടാനുള്ള ശക്തിയും, ചിന്തിച്ച് പ്രവർത്തിക്കാനുള്ള കഴിവും, ഭാഷയെ നിഷ്പ്രയാസം ആയാസമാക്കുവാനുള്ള കഴിവും അവരറിയാതെ തന്നെ അവരിൽ വന്നു ചേരുന്നു.

ഇതിനായി നമ്മൾ എന്ത് ചെയ്യണം?

  കുട്ടികളെ വായിച്ച് വളർത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. എങ്കില്‍ മാത്രമേ  അവർക്ക് പൂർണ മനുഷ്യനാകുവാൻ സാധിക്കു..

അവർ മൊബൈൽ ഗെയിം കളിച്ച് അവരുടെ വിലപ്പെട്ട സമയം കളയുന്നതിന്റെ ഉത്തരവാദി അവരുടെ മാതാപിതാക്കൾ തന്നെ ആണ് . ഇപ്പോൾ കുട്ടികൾ കരയുമ്പോൾ നേരെ വെച്ച് കൊടുക്കുന്നത് നമ്മുടെ ഫോൺ ആയിരിക്കും. നമ്മൾ തന്നെ അവരുടെ നല്ല ഭാവി നശിപ്പിക്കുന്നു.

ചുട്ടയിലെ ശീലം ചുടല വരെ എന്ന പഴംചൊല്ല് കേട്ടിട്ടില്ലേ? അതെ ചുട്ടയിൽ വായനാശീലം ഉണ്ടാക്കുവാൻ മാതാപിതാക്കൾക്കെ സാധിക്കു.. അവരുടെ ഏറ്റവും ആദ്യത്തെ അധ്യാപകർ ആണ് അവരുടെ മാതാപിതാക്കൾ.

എന്നാൽ മാതാപിതാക്കൾ എല്ലാവർക്കും വായനാശീലം ഉണ്ടാകണമെന്നില്ല  അതുകൊണ്ട് അവർക്ക് കുട്ടികൾക്ക് വായിക്കാൻ കൊടുക്കുവാൻ പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കാതെ വരുന്നു. കുട്ടികൾക്ക് ഓരോ പ്രായത്തിലും കൊടുക്കേണ്ട പ്രത്യേക പുസ്തകങ്ങൾ ഉണ്ട്.  അവർ അതാത് പ്രായത്തിൽ തന്നെ അവർക്ക് വായിക്കാൻ യോജിച്ച പുസ്തകങ്ങൾ തന്നെ വായിക്കണം

ഏതൊക്കെ പുസ്തകങ്ങൾ ആണ് കുട്ടികൾക്ക് വായിക്കുവാൻ കൊടുക്കുക?

ചെറുപ്പത്തിലെ വായനാശീലം വളർത്തിയെടുക്കുവാൻ സഹായിക്കുന്ന, അവർക്ക് വായിക്കാൻ കൊടുക്കാവുന്ന ബുക്സ് ആണ് നിങ്ങൾക്കിവിടെ പരിചയപ്പെടുത്തുന്നത്.

ഈസോപ്പു കഥകളും പഞ്ചതന്ത്രവും പുനരാഖ്യാനം ചെയ്തിട്ടുള്ള രാമായണവും മഹാഭാരതവും ഉള്‍പ്പെടെയുള്ളവ അഞ്ചു മുതല്‍ പത്തുവയസുവരെയുള്ള കുട്ടികളുടെ വായനക്ക് നല്ലതാണ്.

മാര്‍ക്ക് ട്വയിന്‍ രചിച്ച ദ അഡ്വഞ്ചേഴ്‌സ് ഓഫ് ടോം സോയര്‍, ജൂള്‍സ് വെര്‍ണയുടെ ജേര്‍ണി ടു ദ സെന്റര്‍ ഓഫ് ദ എര്‍ത്ത്, സോമര്‍സെറ്റ് മോമിന്റെ ചെറുകഥകള്‍ തുടങ്ങിയവ 10 മുതല്‍ 15 വരെയുള്ള പ്രായക്കാര്‍ക്ക് വായിക്കാന്‍ നല്ലതാണ്.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന, മനുഷ്യന് പ്രകൃതിയെ ഒരിക്കലും കീഴ്‌പ്പെടുത്താനാവില്ലെന്ന സന്ദേശം നല്‍കുന്ന ഏണസ്റ്റ് ഹെമിങ്‌വേയുടെ ഓള്‍ഡ് മാന്‍ ആന്‍ഡ് ദ സീ, ഗ്രേറ്റ് ഡിപ്രഷനെ അടിസഥാനപ്പെടുത്തി ജോണ്‍ സ്റ്റെയിന്‍ബെക്ക് രചിച്ച ദ ഗ്രേപ്‌സ് ഓഫ് റാഥ്, ടോള്‍സ്‌റ്റോയിയുടെ യുദ്ധവും സമാധാനവും തുടങ്ങിയവ 15 മുതല്‍ 25 വയസുവരെയുള്ള കാലത്തെ വായനക്ക് അനുയോജ്യമാണ്.

ചിത്രകാരന്‍ വാന്‍ഗോഗിന്റെ കഥ പറയുന്നതാണ്‌ ഇര്‍വിങ് സ്‌റ്റോണിന്റെ ലസ്റ്റ് ഓഫ് ലൈഫ്.  നോവലിന്റെ  സാധ്യതകള്‍ക്കൊപ്പം ആധുനിക ചിത്രകലയുടെ ആമുഖമായും ഈ കൃതി വായിക്കാം.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ യുദ്ധനോവലാണ് എറിക് മറിയ റെമാര്‍ക്യൂവിന്റെ ഓള്‍ ക്വയ്റ്റ് ഓണ്‍ ദ വെസ്‌റ്റേണ്‍ ഫ്രണ്ട്. റെമര്‍ക്യുവിന്റെ എഴുത്തില്‍ അസ്വസ്ഥനായ അഡോള്‍ഫ് ഹിറ്റ്‌ലര്‍ നോവലിസ്റ്റിനെ അന്വേഷിച്ച് വീട്ടിലെത്തുകയും എഴുത്തുകാരനെ പിടികൂടാന്‍ കഴിയാത്തതില്‍ കുപിതനായി സഹോദരിയെ വെടിവച്ചു കൊലപ്പെടുത്തിയതും പുസ്തകത്താളില്‍ പുരണ്ട ചുകന്ന മഷിയായി അവശേഷിക്കുന്നു.

ഹിമാലയയാത്രക്കൊപ്പം ആത്മീയമായ ഔന്നിത്യത്തിലേക്കുമുള്ള യാത്രയാണ് പീറ്റര്‍ മാത്തിസണിന്റെ സ്‌നോ ലെപ്പേഡ് വായനക്കാരനുമായി പങ്കുവയ്ക്കുന്നത്.

5 മുതല്‍ പത്തു വയസുവരെയുള്ള കുട്ടികള്‍ക്ക് വായനക്ക് അനുയോജ്യമായ പുസ്തകങ്ങളാണ്

ഈസോപ്പു കഥകള്‍
പഞ്ചതന്ത്ര കഥകള്‍
ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്
മഹാഭാരതവും രാമായണവും- പുനരാഖ്യാനം ചെയ്തത്
ജംഗിള്‍ബുക്ക്- റുഡ്യാര്‍ഡ് കിപ്ലിങ്

10 മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്ക് വായിക്കാന്‍ പറ്റിയ പുസ്തകങ്ങളാണ്

ടോം സോയര്‍– മാര്‍ക്ക് ട്വയിന്‍
ഐവാന്‍ ഹോ– വാള്‍ട്ടര്‍ സ്‌കോട്ട്
ഗോര- രബീന്ദ്ര നാഥ ടാഗോര്‍
ദ ബാച്ച്‌ലര്‍ ഓഫ് ആര്‍ട്‌സ്- ആര്‍.കെ. നാരായണന്‍
ജേര്‍ണി ടു ദ സെന്റര്‍ ഓഫ് ദ എര്‍ത്ത്- ജൂള്‍സ് വെര്‍ണെ
ഷെര്‍ലക് ഹോംസ്- ആര്‍തര്‍ കൊനാന്‍ ഡോയല്‍

ഓള്‍ ക്രീച്ചേഴ്‌സ് ഗ്രേറ്റ് ആന്‍ഡ് സ്മാള്‍- ജെയിംസ് ഹാരിയറ്റ്
മാന്‍ ഈറ്റേഴ്സ് ഓഫ് കുമയൂണ്‍- ജിം കോര്‍ബെറ്റ്
സോമര്‍സെറ്റ് മോമിന്റെ ചെറുകഥകള്‍
ജോനാഥന്‍ ലിവിങ്‌സ്റ്റണ്‍ സീഗള്‍- റിച്ചാര്‍ഡ് ബാക്ക്‌

15 മുതല്‍ 25 വരെ പ്രായമുള്ളവര്‍ക്ക് വായിക്കാന്‍ അനുയോജ്യമായവ

ദ ഓള്‍ഡ് മാന്‍ ആന്‍ഡ് ദ സീ– ഏണസ്റ്റ് ഹെമിങ്‌വേ
ഗ്രേപ്‌സ് ഓഫ് റാഥ്– ജോണ്‍ സ്‌റ്റെയിന്‍ബാക്ക്
സോര്‍ബാ ദ ഗ്രീക്ക്– നിക്കോസ് കസന്‍ദ്‌സക്കിസ്
ലസ്റ്റ് ഫോര്‍ ലൈഫ്- ഇര്‍വിങ് സ്റ്റോണ്‍
ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്‌റ്റേണ്‍ ഫ്രണ്ട്- എറിക്ക് മറിയ റെമാര്‍ക്യു
വാര്‍ ആന്‍ഡ് പീസ്- ടോള്‍സ്‌റ്റോയി
ബ്രദേഴ്‌സ് ഓഫ് കാരമസോവ്- ദസ്തയേവ്‌സ്‌കി
വണ്‍ ഹണ്‍ഡ്രഡ് ഇയര്‍ ഓഫ് സോളിറ്റിയൂഡ്- മാര്‍ക്കേസ്
ഡാവിഞ്ചി കോഡ്-ഡാന്‍ ബ്രൗണ്‍
ദ സ്‌റ്റോറി ഓഫ് സാന്‍മിഷേല്‍ -ആക്‌സല്‍ മുന്‍തേ
ദ സ്‌നോ ലെപ്പേഡ്- പീറ്റര്‍ മാത്തിസണ്‍
സാധന- രബീന്ദ്ര നാഥ ടാഗോര്‍
കൃഷ്ണ- ദ മാന്‍ ആന്‍ഡ് ഹിസ് ഫിലോസഫി- ഓഷോ
ഓള്‍ഡ് പാത്ത് വൈറ്റ് ക്ലൗഡ്‌സ്- തിച്ച് ഞാറ്റ് ഹാന്‍
വെന്‍ ബ്രീത്ത് ബികം എയര്‍- പോള്‍ കലാനിധി

അങ്ങനെ നല്ല പുസ്തകങ്ങൾ തന്നെ അതാത് പ്രായത്തിൽ കൊടുത്ത്, വായനയോടുള്ള പ്രിയം ചെറുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുവാൻ ശ്രമിക്കുക.  അത് അവരുടെ നല്ല ഭാവിക്ക് വളരെ ഉപകാരപ്പെടും. അങ്ങനെ നല്ലൊരു തലമുറയെ വാർത്തെടുക്കുന്നതിൽ നമുക്കും പങ്ക് ചേരാം.

കുട്ടികളും വായിച്ച് വളരട്ടെ! | Books for children in 2019
4.3 (86.67%) 3 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.