malayalam online novel

പ്രണയാർദ്രം – Part 3

കണ്ണൻ ആധിയെ ഒന്നു നോക്കി പതിയെ എണീറ്റു കാവിലേക്ക് നടന്നു….

ആദി കണ്ണന് പുറകെ കാവിലേക്കു നടന്നു.. പെട്ടെന്നു ആദിയുടെ ഫോൺ ഒന്ന് റിങ് ചെയ്തു , നോക്കിയപ്പോൾ അത്‌ അപ്പു ആയിരുന്നു…

“അളിയാ 1മിനിറ്റ് അപ്പുവിന്റെ കോൾ ആണ്…”

“മ്…”. കണ്ണൻ ഒന്ന് ആഞ്ഞു മൂളി…

കോൾ അവസാനിച്ചപ്പോൾ ആദി വലിയ സന്തോഷത്തിൽ ആയിരുന്നു.

ഇവൻ ഇങ്ങനെ സന്തോഷിക്കാൻ എന്താ ഉണ്ടായേ ഇപ്പൊൾ.. കണ്ണൻ ഒന്ന് ആലോചിച്ചു…

“അളിയാ നിനക്കു ഭാഗ്യം ഉണ്ടേൽ അമ്മു നിന്റെ ആകും അല്ലേൽ കണ്ടവന്റെ ആകും…. ” ആദി ചിരിച്ചോണ്ട് പറഞ്ഞു.

“എന്താടാ കാര്യം…. ” കണ്ണന് ആകാംഷയായി..

” ഡാ .ഇന്ന് രാവിലെ ഷോപ്പിങ് കഴിഞ്ഞ് റൂമിൽ എത്തിയിട്ടും അമ്മു നിന്നെ കുറിച്ച് പറഞ്ഞു അവസാനിചിട്ടില്ലാന്ന്… അപ്പുന് സ്വസ്ഥത കൊടുത്തിട്ടില്ല എന്ന് അമ്പലത്തിലെ കാര്യം പറഞ്ഞു….”

കണ്ണൻ ഒന്ന് ചിരിച്ചു….

പിന്നെ അവൾ ഒരു കാര്യം കൂടി പറഞ്ഞു….

എന്താടാ… കണ്ണൻ ആധിയെ ആകാംഷയോടെ ഒന്ന് നോക്കി….

അമ്മു ഒരു ആൺകുട്ടിയുടെ കാര്യം പറഞ്ഞു ഇത്ര ഹാപ്പി ആയി സംസാരിക്കുന്നത് ആദ്യം ആയിട്ടാണെന്നു….

കണ്ണൻ ഒന്ന് ചിരിച്ചു…

“അളിയാ അവൾക്കു fb ഇല്ല വാട്‌സ്ആപ്പ് കാണും നമ്പർ വാങ്ങി തരാം നീ ഒന്ന് നോക്ക് കിട്ടും ഉറപ്പാ എന്റെ മനസ് പറയുന്നേടാ…” . കുറച്ചു മുൻപ് വരെ അവളെ തന്നെ വേണോടാ എന്നും ചോദിച്ചോണ്ടിരുന്നവന്റെ വിധം മാറിയത് എത്ര പെട്ടെന്നാ എന്നോർത്ത് കണ്ണൻ അടക്കി ചിരിച്ചു..
അവൻ പതിയെ ആധിയുടെ തോളിൽ തട്ടി പറഞ്ഞു
“ഏയ് അതൊന്നും വേണ്ട അവള് തന്നെ എനിക്ക് അവളുടെ നമ്പർ തരും നീ നോക്കിക്കോ….”

“ഉവ്വ … മറ്റന്നാൾ അവര് മുംബയിൽ പോകും അപ്പോഴാ അവള് നിനക്ക് നമ്പർ കൊണ്ട് തരാൻ പോണേ….വേണേൽ ഞാൻ വാങ്ങി തരാം…. ”
ആധിയുടെ മറുപടി കണ്ണനെ വിഷാമിപ്പിച്ചെങ്കലും അത് പുറത്തു കാണിക്കാതെ അവൻ ഒന്ന് ചിരിച്ചു….

പതുക്കെ എണീറ്റ് അൽമരചുവട്ടിൽ നിന്ന് അടഞ്ഞു കിടക്കുന്ന ക്ഷേത്രത്തിലേക് നോക്കി കണ്ണടച്ചു നെഞ്ചിൽ കൈ വെച്ച് കണ്ണൻ ഒന്ന് നിന്നു….

കുറച്ച് കഴിഞ്ഞു കണ്ണു തുറന്ന് ആദിയോടായി അവൻ പറഞ്ഞു
” നീ നോക്കിക്കോ അവൾ എനിക്കു നമ്പർ ഒന്നുമല്ല അവളുടെ ജീവിതം തന്നെ തരും … ഈ ഭഗവതിയുടെ നടയിൽ വെച്ച കണ്ണൻ പറയുന്നത്.. അമ്മുന് എന്നെ ഇഷ്ടമാണെങ്കിൽ ഈ നടയിൽ വെച്ച് തന്നെ അവൾക് ഞാൻ താലി ചാർത്തും….”
കണ്ണന്റെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു നിർത്തി..

പെട്ടെന്നു ആദിയുടെ ഫോൺ ഒന്നു ചിലച്ചു… വീണ്ടും അപ്പു തന്നെ…

“അപ്പു പറയ്.. എന്തായി അമ്മുന്റെ കാര്യം.. വായ അടച്ഛ് വെച്ചോ ?”
3 പേരും ഒന്നു ചിരിച്ചു …

“അതേ നാളെ എന്താ പ്രോഗ്രാം…. “

” ഞങ്ങൾക്ക് മോർണിംഗ് ഡ്യൂട്ടി ഉണ്ട്… ഉച്ചക്കു ശേഷം ഫ്രീ ആണ്…. “

“എന്നാ ഒരു ട്രീറ്റ് ആയാലോ… ??
ഞങ്ങൾ മറ്റന്നാൾ പോവല്ലേ… “

“നിന്റെ വക ആണ് ട്രീറ്റ് എങ്കിൽ ഞാൻ വരാം.. അല്ലാതെ അതും എന്റെ നെഞ്ചത്തു വെക്കാനാണ് പരിപാടി എങ്കിൽ നടക്കില്ല മോളെ.. ഇന്നലത്തെ ഷോപ്പിംഗിന്റെ ക്ഷീണം ഇത് വരെ മാറീട്ടില്ല” ആദി മുൻകൂർ ജാമ്യം എടുത്തു..

” ട്രീറ്റ് അമ്മുന്റെ വകയാ…
പെണ്ണിന് എന്തോ ഇളക്കം പറ്റിയിട്ടുണ്ട്…. അതു ഉറപ്പാ…. കണ്ണേട്ടനേം കൂട്ടി വരാൻ പറഞ്ഞു.. കണ്ണേട്ടന് ഫോൺ കൊട്.. ഞാൻ ദേ അവൾക്കു കൊടുക്കാം.. അവള് നേരിട്ട് ക്ഷണിക്കട്ടെ…”

“കണ്ണേട്ട…..” നേർത്ത ശബ്ദത്തിൽ അവൾ വിളിച്ചു.

“കണ്ണേട്ടനോ… ? ഞാൻ ആദിയാ…. “

അമ്മു ശരിക്കും ഒന്നു ചമ്മി.

“അയ്യോ സോറി…. ആദിയേട്ടാ..
ഈ വരുന്ന ഇരുപതാം തീയതി എന്റെ ബർത്ത്ഡേ ആണ്.. അന്ന് ഞങ്ങൾ ഇവിടെ കാണില്ലാലോ അതൊണ്ട് ഇപ്പോളെ ഒരു ട്രീറ്റ് തരാം എന്ന് കരുതി അത്രേ ഒള്ളു…. പിന്നെ .. വരുമ്പോ കണ്ണേട്ടനേം കൂട്ടണേ..”

” മ് ..മ്.. എടി പെണ്ണെ നിന്റെ ചാറ്റോം ഇതെങ്ങോട്ടാ.. അവനെ കൊലക്ക് കൊടുക്കുവോ…
” ഒന്ന് പോ ഏട്ടാ.. എനിക്കൊരു ചാട്ടവും ഇല്ല.. രണ്ടാളും 5 മണിക്കു തൃശൂർ റൗണ്ടിൽ വാ.. ഒരു മൂവി പിന്നെ ഫുഡ്.. അത്രേ ഉള്ളൂ”

“മ് ഓക്കേ ഡി.. അപ്പോ നാളെ കാണാം…”

അളിയാ… നാളെ അമ്മുന്റെ വക ഒരു ട്രീറ്റ് ഈവനിംഗ് തൃശൂർ ചെല്ലാൻ പറഞ്ഞു നിന്നേം കൂട്ടിട്ട് 5 മണിക്ക്…”

കണ്ണൻ സന്തോഷം കൊണ്ട് പരിസരം മറന്നു പോയി… അമ്മുവിന്റെ കൂടെ ഇനിയും ഒരു സായാഹ്നം ചിലവഴിക്കാൻ കിട്ടുന്നു എന്നോർത്തപ്പോൾ അവന്റെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു…

അടുത്ത ദിവസം മോണിങ് ഡ്യൂട്ടി കഴിഞ്ഞു കണ്ണൻ വീട്ടിൽ വന്നത് ഭയങ്കര ഉത്സാഹത്തിൽ ആയിരുന്നു… കണ്ണന്റെ അമ്മ അവനെ ആദ്യമായാണ് അങ്ങനെ കാണുന്നത് അല്ലെങ്കിൽ വയ്യ എന്നും പറഞ്ഞു കേറി വന്നു കിടക്കുന്ന ആളാ….
കുളിയും കഴിഞ്ഞ്‍ വന്ന കണ്ണനെ ഒന്നു ചോദ്യം ചെയ്യാൻ തന്നെ ‘അമ്മ തിരുമാനിച്ചിരുന്നു…

“കണ്ണാ.. ഡാ. എന്താ ഇത്ര സന്തോഷം ഇന്ന്.. നിനക്ക് ലോട്ടറി വല്ലതും അടിച്ചാ… എന്താ ഇത്രക്ക് സന്തോഷിക്കാൻ….. “

“അതൊക്കെ വന്നിട് പറയാം..അമ്മക്ക് ഭാഗ്യം ഉണ്ടെങ്കിൽ ഇന്ന് എന്തെങ്കിലും ഒക്കെ നടക്കും ….”
അമ്മയെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത് അവൻ പുറത്തേക്കു പോകുന്നത് ‘അമ്മ മിഴിച്ചു നോക്കി നിന്നു… അവന്റെ മറുപടി ഒന്ന് മനസ്സിലായില്ലെങ്കിലും ആ കണ്ണുകളിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു… മകന്റെ ഈ സന്തോഷം എന്നും അവന്റെ കൂടെ കാണണമെ എന്ന പ്രാർത്ഥനയും….

പറഞ്ഞതിലും അര മണിക്കൂർ മുൻപേ കണ്ണനും ആദിയും അവിടെ എത്തിയിരുന്നു…
അപ്പുവും അമ്മുവും പറഞ്ഞതുപോലെ തന്നെ 5 മണിക് തന്നെ എത്തി…
അപ്പുവിനെ ഇറക്കി അമ്മു കാർ പാർക്ക് ചെയ്യാൻ പോയി…

തിരികെ നടന്നു വരുന്ന അമ്മുവിനെ കണ്ടതും കണ്ണൻ അവളെ നോക്കി ചിരിച്ചു….

പിങ്ക് നിറമുള്ള ചുരിധാറിട്ട്, കെട്ടിവെക്കാതെ പാറി നടക്കുന്ന മുടിയിഴകളെ ഒരു വശത്തേക് മാടി ഒതുക്കി ഉള്ള അമ്മുവിന്റെ വരവ് കണ്ണൻ ഇമചിമ്മാതെ നോക്കി നിന്നു….അവൾ അതി സുന്ദരി ആയിരുന്നു ആ വേഷത്തിൽ….

“ഹായ് കണ്ണേട്ട എപ്പോ എത്തി…”

“ഹ ഇപ്പൊ എത്തിയെ ഒള്ളു…”

“പിന്നെ വന്നിട്ട് അര മണിക്കൂർ ആയി എന്നിട്ട് ഇപ്പൊ എത്തിയൊള്ളു എന്ന് .. 3 മണി തൊട്ടു എന്നെ വിളിക്കാൻ തുടങ്ങിയതാ.. പോകാം പോകാം എന്ന് പറഞ്ഞ്..”
ആദിയുടെ കൗണ്ടർ കേട്ടതും എല്ലാവരും ഒന്ന് ചിരിച്ചു….

“വേഗം വാ .. 7 മണിക്കാ ഷോ സമയം 5 ആയി വല്ലതും കഴിക്കാം വിശന്നിട്ട് വയ്യ…” ആദി എല്ലാത്തിനേം ഉന്തിതള്ളി റസ്റ്റേറന്റിലേക്കു കേറ്റി..

ഫുഡ് കഴിച്ചു പടത്തിനു കേറിയപ്പോൾ ആകപ്പാടെ കുറച്ചു പേരെ ഉണ്ടായിരുന്നോള്ളൂ അതും യൂത്തന്മാര് മാത്രം…
അല്ലേലും അവഞ്ചേഴ്‌സ് പോലുള്ള മൂവി കാണാൻ ഫാമിലി കേറില്ലലോ….

അമ്മുവിന്റെ അടുത്തുതനെ ആയിരുന്നു കണ്ണനും ഇരുന്നത്.
അല്പസമായത്തിനു ശേഷം അംണ് കണ്ണന്റെ നേരെ മുഗം തിരിച്ച് അവനെ വിളിച്ചു.

“കണ്ണേട്ട….”

അമ്മുവിന്റെ വിളി കേട്ട് കണ്ണൻ അവളെ നോക്കി ..

” എന്താടാ പറ”

“നമുക്ക് പുറത്തിരുനാലോ.. എനിക്ക്‌ ഈ ഇംഗ്ലീഷ് മൂവീസ് താല്പര്യം ഇല്ല..”

ഓണം ബമ്പർ അടിച്ച ഫീൽ ആയിരുന്നു കണ്ണന്….

” ഹ എനിക്കു അത്രേം കൂടി താല്പര്യം ഇല്ല… വാ പോകാം..”

രണ്ടു പേരുടെയും പോക്ക് ആധിയും അപ്പുവും കണ്ടെങ്കിലും ഒന്നും മിണ്ടിയില്ല…

പുറത്തിറങ്ങി രണ്ടുപേരും നടന്നു… എന്തു പറയണം എന്നറിയാതെ അവർക്കിടയിൽ ഒരു മൗനം അലയടിക്കുന്നുണ്ടായിരുന്നു….

കുറച്ചകലെ ഒരു മരം നിൽക്കുന്നത് കണ്ടു അതിനടിയിൽ ഇരിക്കാനുള്ള ഇടവും ഉണ്ടായിരുന്നു..

“കണ്ണേട്ട നമുക്ക് അവിടെ ഇരിക്കാം…. ”
അവിടേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് അമ്മു പറഞ്ഞു…
കണ്ണന് എന്തും സമ്മതം…..

ഒരു ഇളം കാറ്റ് അവരെ തലോടി കടന്നു പോയി .. നിലവിന് അന്ന് പതിവിലും വെണ്മ.. രാത്രിയുടെ ഭാവങ്ങൾക്കു ഇത്രെയും ഭംഗ്യ ഉണ്ടായിരുന്നോ ?? കണ്ണൻ അത്ഭുതപ്പെട്ടു.. പക്ഷെ അമ്മുനെ നിശ്ശബ്ദത അവനെ അലോസരപ്പെടുത്തി

“ഹലോ എന്തെങ്കിലും പറയെടോ…..”

കണ്ണന്റെ ശബ്ദം അമ്മുവിൽ ഒരു ചിരി വിടർത്തി….
“നമുക്ക് ഒരു സെൽഫി എടുത്താലോ…. ഇനി ഇപ്പൊ ഈ അടുത്തൊന്നും കാണില്ലാലോ….?

“ആ എടുക്കാം…”

കണ്ണൻ മൊബൈൽ എടുത്തപ്പോൾ അമ്മുവിന്റെ ക്യാം ഓണ് ആയിരുന്നു….

“ഒന്ന് ചിരിക് മാഷേ….” അമ്മു സെൽഫി എടുത്തു..
നല്ല ഒന്നാന്തരം സെൽഫി .. ഫോട്ടോ എടുത്തു കണ്ണനെ നേരെ തിരിച്ച കൊണ്ട് അവൾ ചോദിച്ചു

“കണ്ണേട്ടൻ പിക് വേണ്ടേ….”

“മ്.. വേണം….”
അമ്മു അവന്റെ നമ്പർ ചോദിച്ചു….

നമ്പർ കൊടുത്തപ്പോൾ തന്നെ പെണ്ണിന്റെ നിറം മാറി വേണേൽ സെൽഫി തന്നെ എടുത്തൊ, ഞാൻ ഈ ഫോട്ടോ തരില്ല എന്നായി…

എന്ന എനിക്കി വേണ്ട എന്നും പറഞ്ഞു അവൻ അവളുടെ തലക്കിട്ടൊരു കിഴുക്കും കൊടുത്തു..

രണ്ടുപേർക്കിടയിലും കളിചിരി നിറഞ്ഞു….
ഓരോന്നും പറഞ്ഞു സമയം പോയതറിഞ്ഞില്ല….

അമ്മുവിന്റെ ജീവിതവും കണ്ണന്റെ ഭൂതകാലവും അവർക്കിടയിൽ സംസാരമായി…ചിരിയിൽ അല്പം കണ്ണുനീരും പടർന്നു….

പെട്ടന്നായിരുന്നു അമ്മുവിന്റെ ആ ചോദ്യം…..

“കണ്ണേട്ട…. ഏട്ടന് എങ്ങനെ ഉള്ള പെണ്ണിനെയാ വേണ്ടത്….. ഐ മീൻ പൊണ്ടാട്ടി “

കണ്ണൻ ഒരുപാട് നേരമായി കാത്തിരുന്ന ചോദ്യമായിരുന്നു അത്…

“എനിക്കു നിന്നെപ്പോലെ ഒരു പെണ്ണിനെ മതി….
അല്ല നിന്നെ തന്നെ മതി…. ” കണ്ണൻ എടുത്തടിച്ച പോലെ മറുപടി പറഞ്ഞു..
ചുറ്റിലും ഒരായിരം പെരുണ്ടായിട്ടും സ്നേഹം എന്തെന്ന് അറിയാതെ കരയുമ്പോൾ കണ്ണുനീർ തുടക്കാനോ ചിരിക്കുമ്പോൾ കൂടെ ചിരിക്കാനോ ഒരാളില്ലാതെ ഇത്ര നാളും നീ ഇത്ര സന്തോഷത്തോടെ ജീവിച്ചുവെങ്കിൽ ഇനിയുള്ള കാലം എന്റെ കൊച്ചു വീട്ടിൽ ഒരു പാവം അമ്മയുടെയും അച്ഛന്റെയും മകൾ ആയി എന്റെ ചേച്ചിക് ഒരു അനിയത്തി ആയി ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ആയി നമുക്ക് ഇനിയുള്ള കാലം ഒന്നിച്ചു ജീവിച്ചൂടെ…. ?

നിലാവിന്റെ വെളിച്ചത്തിൽ എവിടേക്കോ നോക്കി മനസിലെ പ്രണയം തുറന്ന് പറഞ്ഞപ്പോൾ കണ്ണന് എന്തെന്നില്ലാത്ത ഒരു ആശ്വാസമായിരുന്നു…
അമ്മുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആ കണ്ണുകൾ അവനെ നോക്കി ഒരായിരം വട്ടം സമ്മതം എന്നു ഉറക്കെ വിളിച്ചു പറയുന്നതുപോലെ തോന്നി കണ്ണനു….

“എന്താ ഒന്നും പറയാതെ ഞാൻ പറഞ്ഞത് ഇഷ്ടമായില്ല എന്നുണ്ടോ…?”

പെട്ടെന്നു അവനെ ചേർത്തുപിടിച്ച് കവിളിൽ ഒരു ഉമ്മ നൽകി അവന്റെ നെഞ്ചിൽ തലവെച്ചുകൊണ്ടവൾ പറഞ്ഞു…
ഒരായിരം വട്ടം എനിക് സമ്മതം……

അമ്മുവിന്റെ മുഖം ഉയർത്തി അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത് അവനും അവളുടെ ചെവിയിൽ പറഞ്ഞു

I LOVE U….

പെട്ടെന്നു കണ്ണന്റെ തലയിൽ എന്തോ വന്നു പതിച്ചു….

കാഴ്ച മറയുന്ന പോലെ അവനു തോന്നി…

കണ്ണേട്ട എന്ന് ഉറക്കെ ഒന്നു കരയാൻ പോലും അകാതെ അവളുടെ വായ പൊത്തിപിടിച്ചിരുന്നു അവർ…

അമ്മുവിനെ അവർ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുന്നത് ഒരു നിഴലാട്ടം പോലെ കണ്ണൻ കണ്ടു…..

( തുടരും )

 

Read complete പ്രണയർദ്രം Malayalam online novel here

പ്രണയാർദ്രം – Part 3
4.5 (90%) 2 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.