അന്ന് ഞങ്ങളുടെ ഓണാഘോഷമായിരുന്നു…
ഓണാഘോഷം ഫ്രഷേര്‍സിന് ഒരു പുതിയ അനുഭവം തന്നെയാണ്…
സ്കൂളിലെ ജീവിതത്തില്‍ നിന്നും കോളേജിലേക്ക് മാറുമ്പോള്‍ ആദ്യത്തെ ആഘോഷമാണല്ലോ…
അതിന്റേതായ എല്ലാ ആഘോഷപരിപാടികളും ഉണ്ടായിരുന്നു….
എല്ലാത്തിനും കാര്‍ന്നോക്കന്‍മാരായി ഞാനും കിച്ചനും..
ജൂനിയേര്‍സിനെല്ലാം കൂടി ഒരു ആഘോഷമായിരുന്നതിനാല്‍ അമ്മു ചേച്ചിയും ഞങ്ങളുടെ കൂടെ ആയിരുന്നു..
എല്ലാം തീരുമാനമായി…
അങ്ങനെ ആ ദിവസം വന്നു..
അതിരാവിലെ തന്നെ റെഡിയായി കോളേജില്‍ എത്തി…
പറ്റിയ അബദ്ധം എന്താന്നുവച്ചാല് പലരും അമ്മു ചേച്ചിയോടെന്ന പോലെ എന്നോട് സംസാരിക്കുന്നു..
അപ്പോഴാണ് പറ്റിയ അബദ്ധം മനസ്സിലാക്കുന്നത് രണ്ടാളും ഒരേ സാരിയാണ് ഇട്ടേക്കുന്നത്..
പിന്നെങ്ങനെ മാറിപ്പോകാതിരിക്കും…!
കിച്ചനും പലപ്പോഴും മാറിപ്പോയി…
അങ്ങനെ പൂക്കളമത്സരത്തിനിടെ പലപ്പോഴും ആദി ക്ലാസ്സിലേക്ക് വരുകയും പോവുകയും ചെയ്യുന്നുണ്ടായിരുന്നു…
അപ്പോഴേക്കും സകല വായിനോക്കികളുടേയും ശ്രദ്ധ അവനായിരുന്നു…
അത് കിച്ചനെ ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു…
അവനെ കുറ്റം പറയാനൊക്കില്ല..മുണ്ടും കുര്ത്തയുമിട്ടപ്പോള് ചെക്കന്റെ മൊഞ്ച് അങ്ങട് കൂടിപ്പോയി…
കിച്ചന് അതിന്റെ പകുതി കൂടി വന്നില്ല..
മത്സരവും ജഡ്ജ്മെന്റും കഴിഞ്ഞ് ഒന്ന് റെസ്റ്റെടുക്കുമ്പോഴാണ് കിച്ചന് വരുന്നത്…
‘അമ്മൂ..ഡോ..എനിക്കൊരു കാര്യം പറയാനുണ്ട്…ഒരു മിനിറ്റ്…’
അവനാള് മാറീന്ന് മനസ്സിലായി എനിക്ക്…
കാരണം അമ്മു ചേച്ചിയാണ് നേരത്തെ ഇവിടിരുന്നത്..
അവള് പോയതും ഞാനിരുന്നതും കിച്ചന് അറിഞ്ഞിട്ടില്ല…
എന്തോ ഉഡായിപ്പ് മണത്തത് കൊണ്ട് ഞാന്‍ ഒന്നും പറയാതെ അവനോടൊപ്പം പുറത്തേക്ക് നടന്നു…
നടന്ന് ചെന്നത് അമ്മമരത്തിന്റവിടേക്കായിരുന്നു..
ഞാനൊന്നും മിണ്ടിയില്ല…
ശബ്ദം കേട്ടാല്‍ അവനെന്നെ തിരിച്ചറിഞ്ഞാലോന്ന് തോന്നി…
‘അമ്മൂ…തന്നോട് ഞാനിതെങ്ങനെ പറയുമെന്ന് എനിക്കറിയില്ല…എന്നോ മനസ്സില്‍ തോന്നിയ ഒരു ഇഷ്ടം…അതെങ്ങനെ പറയണമെന്നെനിക്കറിയില്ല…’
ഞാന്‍ എന്തെങ്കിലും പറയും മുന്‍പ് തെറിച്ച് ദൂരേക്ക് വീഴുന്ന കിച്ചനെ കണ്ട് ഞാന്‍ ഞെട്ടി…
അവന് ചവിട്ട് കിട്ടിയ ഭാഗത്തേക്ക് നോക്കിയ ഞെട്ടി…
ആദി…!
വീണ കിച്ചനെ താങ്ങാന്‍ മുന്നോട്ടാഞ്ഞ എന്റെ കൈയ്യില്‍ എന്തോ മുറുകിയപോലെ തോന്നി…
തിരിഞ്ഞപ്പോള്‍ കണ്ടത് ആദി എന്റെ കൈയ്യില്‍ മുറുകി പിടിച്ചിരിക്കുന്നു…
ഞാന്‍ കുതറും തോറും പിടി മുറുകി…
വരാന്തയിലൂടെ വന്ന അമ്മു ചേച്ചി ഓടി വന്ന് കിച്ചനെ താങ്ങി എഴുന്നേല്‍പ്പിച്ചു…
അപ്പോഴാണ് ആള് മാറിയത് അവനും അറിയുന്നത്…
അപ്പോഴേക്കും കോളേജ് മുഴുവന്‍ അവിടെ എത്തിയിരുന്നു…
എന്റെ കൈയ്യും വലിച്ച് ആദി കിച്ചന് നേരെ നടക്കുന്നത് കണ്ട് ഞാനൊന്ന് പേടിച്ചു…
‘എന്റെ കൈ വിട് ആദീ…’
എനിക്ക് നേരെ ഒന്ന് നോക്കി..കുറച്ചൂടി മുറുക്കിപിടിച്ചു അവന്….
‘ഡാ..എന്റെ പെണ്ണിനോട് തന്നെ നിനക്കിഷ്ടം പറയണമല്ലേ…’
ഇത്തവണ ശരിക്കും ഞാന്‍ ഞെട്ടി…
അവന്റെ മുഖത്തേക്ക് തന്നെ ഒരു നിമിഷം നോക്കി നിന്ന് പോയി…
അവനെന്നെ ഒന്നൂടി ചേര്‍ത്ത് പിടിച്ച് ക്യാമ്പസ് കേള്‍ക്കെ പറഞ്ഞു..
‘ഇവള്..ശ്രീ നിധി… ഇവള് എന്റെ പെണ്ണാണ്…. ആദീടെ പെണ്ണ്…ഇനി ആരേലും ഇവളെ ശല്യം ചെയ്താല്‍ ഇതാകില്ല ഫലം…മരണമായിരിക്കും..ഓര്‍ത്തോ..’
കോളേജാകെ സ്തംഭിച്ച് പോയി…
ഞാന്‍ ഞെട്ടലില്‍ നിന്ന് മുക്തയായില്ല…
അതിനും മുന്‍പ് അവനെന്റെ കൈ വലിച്ച് പിടിച്ച് കാറില്‍ കയറ്റി കാര്‍ വിട്ടു….
‘നിനക്കൊന്നും ചോദിക്കാനില്ലേ..?’
അവന്റെ ചോദ്യമാണെന്നെ ഉണര്‍ത്തിയത്…
ഞാനൊന്നും മിണ്ടിയില്ല…
‘ഡീ..നിന്നോഡാ…’
അവന് പെട്ടെന്ന് കാര്‍ നിര്‍ത്തി…
അപ്പോഴാണ് ഞാന്‍ കരയുന്നത് അവന് കാണുന്നത്…
അവനെന്തെങ്കിലും പറയും മുന്‍പ് ഞാന്‍ ചാടിയിറങ്ങി മുന്പില് കണ്ട ഒരു ഓട്ടോയില്‍ കയറി….
അവന് വിളിച്ചിട്ടും ഒന്ന് തിരിഞ്ഞ് നോക്കിയില്ല…
കോളേജില്‍ നടന്നതിന്റെ ഷോക്കില്‍ നിന്ന് മാറാന്‍ എനിക്ക് രണ്ട് ദിവസം വേണ്ടി വന്നു…
അതുകൊണ്ട് കോളേജില്‍ പോയില്ല…
അമ്മുചേച്ചിയും കിച്ചനും ഒരുപാട് നിര്‍ബന്ധിച്ചെങ്കിലും പോയില്ല…
വെറുതെ ഇരുന്ന് ബോറടിച്ചപ്പോളാണ് ഓര്‍ഫനേജിന്റെ കാര്യം ഓര്‍ക്കുന്നത്..
അവിടെ പോയിട്ട് നാളുകളായി…സിസ്റ്ററമ്മയെ വിളിച്ച് വരണ കാര്യം പറഞ്ഞു …
അല്ലെങ്കില്‍ അമ്മയെ കാണാന്‍ പറ്റില്ല…തിരക്കിലാകും…
ഓര്‍ഫനേജിന്റെ മുറ്റത്ത് എത്തിയപ്പോള്‍ തന്നെ മനസ്സില്‍ വല്ലാത്തൊരു സന്തോഷമായിരുന്നു…
സിസ്റ്ററമ്മ എന്നെ കാത്ത് നില്‍പ്പുണ്ടായിരുന്നു…
വന്നപ്പോഴെ ഞാന്‍ ആദീടെ കാര്യം പറഞ്ഞു…
‘അപ്പോള്‍ ശ്രീ മോള് പറയണേ…ആദി കള്ളനാണെന്നാണോ..?’
‘അതെ..എന്റെ വീട്ട്കാരോടുള്ള ദേഷ്യം എന്നിലൂടെ തീര്‍ക്കാന്‍ നോക്കുവാ അവന്…’
പെട്ടന്നാണ് പിന്നിലൊരു കാല് പെരുമാറ്റം കേട്ടത്..
തിരിഞ്ഞപ്പോഴാണ് കണ്ടത്….
പുഞ്ചിരിച്ചു നില്ക്കണ ആദീ…
‘മോള് ഞെട്ടണ്ട…ഞാനാ അവനെ വിളിച്ച് വരുത്തിയത്…ഈ മുറ്റത്ത് തുടങ്ങിയ വഴക്ക് ഇവിടെ അവസാനിക്കട്ടെ…’
അതും പറഞ്ഞ് അവര്‍ അകത്തേക്ക് നടന്നു…
അവനെ കണ്ടതും ദേഷ്യമാണ് വന്നതെങ്കിലും സന്ദര്‍ഭം അവിടമായോണ്ട് ഞാന്‍ പുറത്തേക്ക് നടന്നു…
പെട്ടന്ന് കൈക്ക് പിടിച്ച് നിര്‍ത്തി..
‘ഇതെന്തു മര്യാദയാടോ..തന്നോട് സംസാരിക്കാന്‍ വന്നിട്ട് താന്‍ പോയാലെങ്ങനാ…’
‘ആദി…കൈയ്യീന്ന് വിട്..വിടാന്‍…’
എന്റെ അലര്‍ച്ചയില്‍ അവന്റെ കൈകള്‍ അയഞ്ഞു…
ഞാന്‍ പുറത്തേക്ക് പോയി കാറില്‍ കയറി പോയി…
രാത്രിയായിട്ടൂം ഉറക്കം ആ വഴിക്ക് വന്നതേയില്ല…എന്തൊക്കയോ ആലോചിച്ചിരിക്കുമ്പോഴാണ് ജനല്‍ പടിയിലെന്തോ കണ്ടത്…
രണ്ട് കൈകള്‍…
പേടിച്ച് വിളിച്ച് കൂവാന്‍ തുടങ്ങിയപ്പോഴേക്കും ആ കൈകളുടെ ഉടമയെ കണ്ടു…
”ആദി..”
‘വായും പൊളിച്ച് നില്‍ക്കാതെ ഒന്ന് സഹായിക്കെഡി ചക്കപോത്തേ..’
സഹായിക്കാന്‍ പോയിട്ട് ഒന്നനങ്ങാന്‍ പോലും ആയില്ല..
‘ഭാവി വരന്റെ നടുവൊടിഞ്ഞാലും അവള്‍ക്കെന്താ…ഞാന്‍ തന്നെ കേറിക്കോളാം…’
ഏന്തി വലിഞ്ഞ് കയറി വന്ന് എന്റെ ബെഡ്ഡിലിരിപ്പായി ദ്രോഹി…
‘ഡീ..കടിച്ച് കീറാന്‍ വരരുത്…നിന്നോടൊന്ന് സംസാരിക്കാന്‍ ഇതേ ഉണ്ടായിരുന്നുള്ളു മാര്‍ഗ്ഗം…ചോറി..’
അതുവരെ നിശബദ്ധയായിരുന്ന എന്റെ ഉള്ളില്‍ ദേഷ്യം വലിഞ്ഞ് മുറുകി..
‘നിന്നോടാരു പറഞ്ഞു ഇവിടെ വലിഞ്ഞ് കേറിവരാന്‍…’
അതിത്തിരി ഉറക്കെയായി പോയി…
‘ഡീ…പോത്തേ..പതുക്കെ പറ..’
മറുപടി പറയും മുന്‍പ് വാതിലില്‍ ആഞ്ഞ് മുട്ടുന്നത് കേട്ടു ഞങ്ങള്‍ ഞെട്ടി…
(തുടരും)
പ്രതികാരം : ഒരു പ്രണയ കഥ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി