sooryaghayathri malayalam novel

സൂര്യഗായത്രി 11

സൂര്യക്ക് ശ്രീഹരിയെ കണ്ടപ്പോൾ ഭയങ്കര ദേഷ്യം വന്നു . അവൾ അവൻ കാണാനായിട്ടു പയ്യനെ നോക്കി ചിരിച്ചു . ശ്രീഹരിയെ അവൾ ശ്രദ്ധിക്കുകയും കൂടി ചെയ്തില്ല . ശ്രീഹരി അവളെ നോക്കുന്നത് കണ്ടപ്പോൾ അവൾ മുഖം കുനിച്ചു നിന്നു.

പയ്യന്റെ അമ്മാവനും സൂര്യേടെ അച്ഛനും കുടുംബവിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു . എല്ലാ പെണ്ണുകാണലിനും ഉള്ളപോലെ അവർക്കു തമ്മിൽ സംസാരിക്കാൻ ഉള്ള അവസരമെത്തി .അച്ഛൻ പറഞ്ഞത് അനുസരിച്ചു സൂര്യ വേഗം മുകളിലേക്ക് കയറി പോന്നു . പുറകെ പയ്യനുമെത്തി ..

“സൂര്യ…..”

ആ ശബ്‌ദം കേട്ട് അവൾ തിരിഞ്ഞു നോക്കി അപ്പോൾ കണ്ടത് ശ്രീഹരിയെ ആയിരുന്നു .
അവളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി .

“നിങ്ങൾ” …”നിങ്ങൾ എന്തിനാ ഇങ്ങോട്ടു വന്നത്
വീണ്ടും എന്നെ പരീക്ഷിക്കാനാണോ ”

“ഞാൻ എന്ത് ചെയ്തുന്നാ മോളെ നീ പറയുന്നത് .”

“ഒന്നും ചെയ്തില്ലേ നിങ്ങൾക്ക് വേണ്ടിയല്ലേ ഞാൻ കാത്തിരുന്നത് ,ഞാൻ വരും എന്ന് ഒരു വാക്കിന്റെ പുറത്താണ് ഇത്രേം കാലം ഞാൻ ജീവിച്ചത് എന്നിട്ടു ഇപ്പൊ …”

“ഇപ്പൊ??ബാക്കികൂടി പറയു ഞാൻ എന്ത് ചെയ്തുന്നു എനിക്ക് അറിയണം പറയൂ സൂര്യ “.

“ഒന്നും ചെയ്‌തില്ലേ എന്നിട്ടാണോ എന്റെ കാരി മാളൂനെ വിവാഹം കഴിക്കാൻ തുടങ്ങുന്നത് ”

“ആര് ഞാനോ ?”

“പിന്നല്ലാതെ…”

അവളുടെ സംസാരം കേട്ട് അവൻ ചിരിക്കാൻ തുടങ്ങി .

“നിങ്ങളെന്താ എന്നെ കളിയാക്കുവാണോ?”

“ഇല്ല കളിയാക്കുന്നില്ല ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചോട്ടെ ”

“എന്താ??”

“എന്റെ പേര് എന്താ എന്ന് ഒന്ന് പറയാമോ ?”

“ശ്രീഹരി ”

ശ്രീ വീണ്ടും ചിരിക്കാൻ തുടങ്ങി .

“നിങ്ങൾക്കെന്താ വട്ടുണ്ടോ ഇങ്ങനെ ചിരിക്കാൻ”

അവൻ സൂര്യേടെ അടുത്തെത്തി എന്നിട്ടു അവളുടെ കയ്യിൽ പിടിച്ചു

“ശെയ്…നിങ്ങൾ എന്താ കാണിക്കുന്നേ എന്റെ കൈ വിട് ”

“ഇങ്ങോട്ടു വാ…”

ശ്രീ അവളെ പിടിച്ചു വലിച്ചു ബാൽക്കണിയുടെ നേരെ ചെന്നു . എന്നിട്ടു താഴേക്ക് നോക്കി കൂടെ അവളും നോക്കി .അവിടെ ഒരാൾ ഫോൺ വിളിച്ചു നിൽക്കുന്നുണ്ടായിരുന്നു .

“ഹരി…. ശ്രീ ഉറക്കെ വിളിച്ചു .”

അപ്പോൾ ഹരി തിരിഞ്ഞു നോക്കി ,തിരിഞ്ഞു നോക്കിയാ ആളെ കണ്ടു സൂര്യ ഞെട്ടിപ്പോയി .

“എന്താടാ ശ്രീ …”

“ഒന്നുമില്ല നിന്നെ ഒന്ന് കാണിക്കാൻ വിളിച്ചതാ .”

“കണ്ടോ അതാണ് എന്റെ അനിയൻ ശ്രീഹരി , നിന്റെ മാളൂനെ കെട്ടാൻ പോകുന്നത് അവനാണ് ഞാനല്ല . ഞാൻ ശ്രീധർ , ഞങ്ങൾ identical twins ആണ്. അവനെക്കാൾ 10 മിനിറ്റ് മുന്നേ വന്നതുകൊണ്ടു ആണ് ഞാൻ അവന്റെ ചേട്ടൻ ആണെന്ന് പറയുന്നത് ”

ഇതൊക്കെ കേട്ട് സൂര്യ അന്തം വിട്ടു നിൽക്കുവായിരുന്നു .അവളുടെ ആ നിൽപ്പ് കണ്ട് ശ്രീധർ വീണ്ടും ചിരിക്കാൻ തുടങ്ങി . “കഷ്ടം സ്നേഹിക്കുന്നവന്റെ പേര് പോലും അറിയില്ലല്ലോ .”

അതുംകൂടി കണ്ടപ്പോൾ സൂര്യക്ക് നല്ല ദേഷ്യം ആയി അവൾ അവനെ കുറെ തല്ലുകയും, ഇടിക്കുകയും ,പിച്ചി,മാന്തി ഒക്കെ കൂടി ഒരു പരുവമാക്കി .

പാവം ശ്രീ അതെല്ലാം നിന്ന് കൊണ്ടു .
എന്നിട്ടും അവൾക്കു സങ്കടം സഹിക്കുന്നില്ലാരുന്നു അവൾ അവിടെ ഇരുന്നു പൊട്ടി കരഞ്ഞു .ശ്രീ അവളെ ചേർത്ത് പിടിച്ചു സമാധാനിപ്പിച്ചു .

“എന്നോട് ക്ഷമിക്കെടാ മനഃപ്പൂർവ്വം അല്ലെങ്കിലും ഞാൻ കാരണം നീ കുറേ വിഷമിച്ചില്ലേ ഇനി ഒരിക്കലും നിന്നെ ഞാൻ വിഷമിപ്പിക്കില്ല .”

അവൾ ഒന്നുകൂടി അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു.

“നിനക്ക് ശരിക്കും ഒരു സർപ്രൈസ്‌ കൊണ്ടാ ഞാൻ വന്നത് ?”
അവൾ നെറ്റി ചുളിച്ചു അവനെ നോക്കി ,

“സംശയിക്കേണ്ട സന്തോഷിക്കാൻ ഉള്ളതാ.”

“എന്താ ശ്രീയേട്ടാ …”

“ഞാൻ ഇപ്പൊ വെറും ശ്രീധർ അല്ല, ശ്രീധർ IPS ആണ് ആണ്‌ .

“സത്യം ആണൊ….”എനിക്കിതു വിശ്വസിക്കാമോ .ഇത് എപ്പോൾ എങ്ങനെ സംഭവിച്ചു .”

“അന്ന് നമ്മൾ തമ്മിൽ പിരിഞ്ഞില്ലേ അതിനും കുറേ നാൾ മുന്നേ തന്നെ ഞാൻ IPS Prilims എഴുതിയിരുന്നു .അതിന്റെ റിസൾട്ട് വന്നപ്പോൾ എനിക്ക് സെലക്ഷൻ ഉണ്ടായിരുന്നു . നിന്നോട് പറയണം എന്ന് കരുതിയതാ പിന്നെ അറിയാമല്ലോ വേറെയും ഉണ്ട് കടമ്പകൾ mains pass ആകണം പിന്നെ ഇന്റർവ്യൂ . എനിക്ക് വല്യ വിശ്വാസം ഇല്ലായിരുന്നു കിട്ടുമെന്ന് . കിട്ടിയിട്ട് പറയാമെന്നു വെച്ചു. ”

“സെലെക്ഷൻ ആയപ്പോൾ ജോലി രാജി വെച്ചു എന്നിട്ടു ഹൈദരാബാദിലേക്ക് പോയി . പിന്നെ 6 മാസം ട്രെയിനിങ് ആയിരുന്നു .”

“അപ്പോൾ ശ്രീയേട്ടൻ നാട്ടിൽ ഉണ്ടായിരുന്നില്ലേ .”

“ഇല്ല…ഞാൻ ഹരിയുടെ വിവാഹനിശ്ചയത്തിനാ വന്നത് .”എന്തേ??”

“അല്ല അപ്പോൾ ഞാൻ കാണാറുണ്ടാരുന്നത് ഹരിയെ ആയിരുന്നോ?”

ശ്രീ വീണ്ടും ചിരിക്കാൻ തുടങ്ങി

“ശ്രീയേട്ടാ കഷ്ടമുണ്ടെട്ടോ ….എനിക്കറിയാമോ നിങ്ങൾ ഇരട്ടകൾ ആണെന്ന് .”

“അപ്പോൾ ശ്രീയേട്ടനോടുള്ള ദേഷ്യത്തിൽ ഞാൻ വേറെ കല്യാണത്തിന് സമ്മതിച്ചിരുന്നെങ്കിലോ .”

അവൻ ഒന്ന് പുഞ്ചിരിച്ചു .

“താഴെ ഇരിക്കുന്നവനില്ലേ രാംജിത്ത് അവനെ ഞാൻ ഏർപ്പാടാക്കിട്ടുണ്ടാരുന്നു നിന്റെ വിവരങ്ങൾ അന്വേഷിക്കാൻ ,അങ്ങനെ ഒരു വിവാഹം തീരുമാനിച്ചാൽ അത് മുടക്കാനും .”

“എനിക്കൊരു വാശി ഉണ്ടാരുന്നു ഒരു ആലോചനയായിട്ടു നിന്റെ വീട്ടുകാരുടെ മുന്നിൽ എത്തണമെന്ന് ”

“ശ്രീക്കു വാക്കൊന്നേയുള്ളൂ മോളെ നിന്നെ ഞാൻ കെട്ടുമെന്ന് പറഞ്ഞാൽ കെട്ടും .”

“കഴിഞ്ഞില്ലേ ഇതെത്രനേരമായി ബാക്കി കെട്ടുകഴിഞ്ഞു സംസാരിക്കാം ”
അവർ തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ സുധീപ് .

“ശ്രീധർ ചെന്ന് സുധീപിന്റെ തോളിൽ കൂടി കൈ ഇട്ടു എന്നിട്ടു പറഞ്ഞു സൂര്യക്ക് ഞങ്ങൾ തമ്മിലുള്ള ബന്ധം അറിയില്ലല്ലോ അല്ലെ .
ഞങ്ങൾ plus two വരെ ഒന്നിച്ചു പഠിച്ചതാ .”

“മതിയെടാ സംസാരിച്ചത് താഴെ നിങ്ങളെ വിളിക്കുന്നു” . “ചക്കി നീയും വാ ..”

“ചക്കിയോ..”

“മ്മ്… അതേടാ ഇവളെ ഞങ്ങൾ അങ്ങനെയാ വിളിക്കുന്നത്”

“നല്ല പേര് ഇനി ഞാനും അങ്ങനെ വിളിക്കാം ”

സുധീപ് നിൽക്കുന്ന കാരണം സൂര്യ ഒന്നും മിണ്ടിയില്ല എങ്കിലും അവൾ ശ്രീയെ നോക്കി കണ്ണുരുട്ടുന്നുണ്ടായിരുന്നു .
°°°°°°°°°°°°°°°°°°°
“അപ്പോഴേ പെണ്ണിനും ചെക്കനും ഇഷ്ടമായ സ്ഥിതിക്ക് നമുക്ക് എത്രേം വേഗം ഇതങ്ങു നടത്താം അല്ലെ ശ്രീധറിന്റെ അമ്മാവൻ പറഞ്ഞു .”

“അതിനെന്താ ഞങ്ങൾ റെഡി ആണ് ഇവളുടെ പരീക്ഷ കഴിയുന്ന വരെ അതിനി ഒരുമാസം ഉണ്ട് .”

“ഇവന്റെ അമ്മക്ക് ഒരാഗ്രഹം ഉണ്ട് രണ്ടാളും ഒന്നിച്ചു ജനിച്ചതല്ലേ ഒന്നിച്ചു വിവാഹം നടത്തണം എന്ന് . ശ്രീഹരിയുടെ വിവാഹം ഉറപ്പിച്ചു വച്ചേക്കുവാ നിങ്ങൾക്ക് സമ്മതമാണെങ്കിൽ നമുക്ക് ഒന്നിച്ചു ആലോചിക്കാം ഏതു തീയതി ആണ് എടുക്കേണ്ടതെന്നു .”

“അതിനെന്താ ഞാൻ മാളൂന്റെ അച്ഛനോട് കൂടി സംസാരിച്ചിട്ട് വിവരം പറയാം .”
••••••••••••••••
കാര്യങ്ങൾ ഒക്കെ അറിഞ്ഞപ്പോൾ മാളൂന്റെ സന്തോഷത്തിനു അതിരില്ലാരുന്നു ഒരു മനസ്സും രണ്ടുടലും ആയിരുന്ന അവർ ഇപ്പൊ ഒരേ പോലെ ഒരേ വീട്ടിലേക്കു മരുമക്കൾ ആയിട്ട് ചെല്ലുന്നു .
••••••••••••••••
ഇന്ന് അവരുടെ വിവാഹം ആണ് ഇളം പിങ്ക് കളർ പട്ടുസാരിയിൽ മാളുവും പീച്ച് കളർ പട്ടുസാരിയിൽ സൂര്യയും
സർവ്വാഭരണവിഭൂഷിത ആയി ഒരുങ്ങി ഇറങ്ങി .

ഒരേപന്തലിൽ ഒരേ മുഹൂർത്തത്തിൽ ശ്രീയും ഹരിയും അവരുടെ രണ്ടാൾടേം കഴുത്തിൽ താലിചാർത്തി .

രണ്ടുപേർക്കും ഒരേപോലെ മുന്തിരിയുടെ നിറത്തിൽ ഉള്ള പട്ടുസാരി ആയിരുന്നു മന്ത്രകോടി ആയി നൽകിയത് .

വിദ്യാമ്മ രണ്ടുപേർക്കും ഒരേപോലെ നിലവിളക്കു കൊടുത്തു സ്വീകരിച്ചു .
അച്ഛനുംഅമ്മയും യാത്ര പറഞ്ഞു പോയപ്പോൾ സൂര്യക്ക് വിഷമം തോന്നിയില്ല മാളു കൂടെ ഉള്ളതുകൊണ്ട് തനിച്ചാണെന്നുള്ള തോന്നൽ ഇല്ലായിരുന്നു.

റിസപ്ഷന് വേണ്ടി റെഡി ആയി ഇറങ്ങിയപ്പോൾ ആണ് ശ്രീ നിൽക്കുന്നത് സൂര്യ കണ്ടത് .

*ശ്രീയേട്ടാ…”

ശ്രീവേഗം അവളുടെ അടുത്ത് വന്നു എന്നിട്ടു പതിയെ അവൾക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു,
“സൂര്യ ഇനി അബദ്ധം പറ്റരുത്‌ ഇനി പറ്റിയാൽ കുഴപ്പമാ ”

അവൾ എന്താണെന്നുള്ള അർത്ഥത്തിൽ അവനെ ഒന്ന് നോക്കി .

” എടോ ഏട്ടത്തി ഇത് ഞാനാ ശ്രീഹരി , ശ്രീ പുറത്തുണ്ട് .”

അമളി പറ്റിയല്ലോ എന്നോർത്ത് നിൽക്കുമ്പോൾ അവരെ നോക്കി ചിരിച്ചോണ്ട് ശ്രീധറും മാളുവവും നിൽക്കുന്നു .

“സൂര്യയെ എനിക്കും അബദ്ധം പറ്റി
നമ്മൾ ഇനി ഇവരെ എങ്ങനെ തിരിച്ചറിയും ഇനിം മാറിപോയാലോ”

“അതിനൊരു വഴിയുണ്ട് മാളു ”

“എന്താണ് വഴി ”

“ഇവരിലൊരാൾ താടി വെയ്ക്കണം .”

ശ്രീധർ വേഗം ചാടി കേറി പറഞ്ഞു ,
“അയ്യോഎനിക്ക് പറ്റില്ല എന്റെ ഡിപ്പാർട്മെന്റിൽ അതൊന്നും പറ്റില്ല ”

എങ്കിൽ ഹരി വെയ്ക്കും

“എനിക്ക് വയ്യ ചൊറിയും”

“എന്നാലുംസാരമില്ല വെച്ചേ പറ്റുള്ളൂ “, മാളു പറഞ്ഞു .

“അങ്ങ് സമ്മതിക്കേടാ ഹരി ഇല്ലേൽ ഇവർക്ക് ആള് മാറി എങ്ങാനും പോയാലോ “.

“എങ്കിൽ സമ്മതിക്കാം അല്ലേടാ ശ്രീ ….”

“ദേ പിള്ളേരെ ഒരുങ്ങി കഴിഞ്ഞെങ്കിൽ വാ അവിടെ ഫങ്ക്ഷന് തുടങ്ങാനായി .”

“അപ്പൊ കൂട്ടുകാരെ ഞങ്ങൾ പോകട്ടെ ഇനി വേണം പ്രണയിച്ചു തുടങ്ങാൻ ഇത്രേം കാലം ഉള്ളിൽ മൂടിവച്ച ഇഷ്ട്ടം എല്ലാം എന്റെ ചക്കിക്ക് കൊടുക്കണം .”

അങ്ങനെ അവർ അവരുടെ മാത്രം ജീവിതത്തിലേക്ക് ഉള്ള യാത്ര ആരംഭിച്ചു ….

അവസാനിച്ചു….

സൂര്യഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

സൂര്യഗായത്രി 11
3 (60%) 2 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.