മഴ മഞ്ഞ്

മഞ്ഞ് കാലത്തിൻ നെറുകയിൽ ഞാനൊരു മഞ്ഞുതുള്ളിയായ് സ്വയമുറഞ്ഞു … ഋതു ഭേദമറിയാതെ തപം ചെയ്തു ഞാനാ- പ്രണയമന്ത്രത്തിൻ ഉരുക്കഴിച്ചു …. മറക്കുവാനാകാത്ത നിനവുകളെന്നിൽ .. മഴയായ് പെയ്യുന്ന യാമങ്ങളിൽ – നിൻ മനസിൻെറ നോവാകുവാൻ നിൻ സ്വരത്തിൻ്റെ നാദമാകാൻ … നിന്നിലെന്നുംRead More →

malayalam kavitha

കല്ലുപെൻസിലിൽ അക്ഷരമധുരം നുണഞൊരെൻ വിദ്യാലയം സ്മൃതികളിലാണ്ടുപോയിരിക്കുന്നു ഒരുനാടിൻ അക്ഷരശ്രീകോവിലിന്ന് താഴിട്ട് പൂട്ടിയിരിക്കുന്നു അക്ഷരംകാശിനായി വിറ്റകാലത്ത് പലരുംപടിയിറങ്ങി മികവില്ലയെന്നുചൊല്ലി ഒരുനാടിൻ വെളിച്ചം തല്ലിക്കെടുത്തി ബാല്യകാലങ്ങൾ വിസ്മയം തീർത്തൊരാ വിദ്യാലയമുറ്റം കുറുനരികളോടിക്കളിക്കുന്നു ആരുമടിക്കാത്ത മണിയിൽ കടന്നലുകൾ കൂടുകൂട്ടി ആരുംമെത്താത്തൊരു വിദ്യാലയത്തിൽ അക്ഷര ദേവി പടിയിറങ്ങിRead More →

malayalam kavitha

അറിയാതെ വന്നു ചേർന്നതും അറിഞ്ഞുകൊണ്ട് നഷ്ടമായതും നിന്നെയാണ് ……. പിന്നീടെപ്പോഴോ ഭ്രാന്തമായ ചിന്തകളുടെ കുത്തൊഴുക്കിൽ പരസ്പരം മനസിലാക്കാതെ പോയ സത്യം ….. നിന്നെ നഷ്ടപ്പെട്ടതിനേക്കാൾ എന്നെ വേദനിപ്പിച്ചത് – എൻ്റെ ഓർമകളുടെ നഷ്ടമായിരുന്നു കാരണം ആ ഓർമ്മകൾ നിറയെ നീയായിരുന്നു …..Read More →

ഹാപ്പി ന്യൂ ഇയർ

ഹേ- അനന്തശ്ശായിയായോരു കാലമേ ആദിയുഷസ്സിന്റെ നാഭിപത്മത്തിലെ തേജോമയരൂപമായുണർന്നിട്ടു നീ ക്ഷണ, ത്രുതി, വേഗം കല, നിമിഷങ്ങളാം ആദ്യാന്തരാമി പ്രവാഹങ്ങളാകവേ വേദങ്ങൾ ഓംങ്കാര മന്ത്രമായെത്തുന്നി തീജലത്തിൽ നിന്നു പാഠം പഠിക്കുവാൻ വീണ്ടും മനീഷിക വിഭ്രമവേഗപരിണാമ – മായ് മുന്നിലേക്കു കുതിക്കവേ നാഴികവട്ട നിഴലളന്നൂ,,Read More →

പുതുവർഷ

നാളെ പുതുവർഷപ്പുലരിയിലൊരു പുതു മനുഷ്യനായി മാറുമെന്ന ശപഥങ്ങളോടെ നിദ്ര പുൽകുമീ രാത്രിയിൽ കാലിയായ ലഹരികുപ്പിക്ക് നടുവിൽ എത്രയോ ആണ്ടുകൾ കടന്നുപോയിരിക്കുന്നു പൂർത്തിയാക്കാനാകാത്ത ശപഥത്തിൻ ജല്പനങ്ങളിൽ കാലചക്രം തിരിച്ചറിയുവാൻ മനുഷ്യകണക്ക് മാത്രമീയാണ്ട് നന്നായി ജീവിക്കുവാൻ വേണമെങ്കിൽ ഒരു നിമിഷം മതി അതിനൊരു പുതുവാണ്ട്Read More →

malayalam kavitha

ചന്തു ചതിക്കുമെന്ന് പാടി നടക്കുന്ന പാണൻ ചതിക്കുന്ന കാലം സഹയാത്രികനായ് യാത്രതുടരുന്ന നിഴൽ ചതിക്കുന്ന കാലം വെളിച്ചത്തിൽ ഓടിയകലുന്നു നിഴൽ പോലും കൂരിരുൾ മിഴികളെ അന്ധതമൂടി ചതിക്കും പിന്നെയാരെയാണ് വിശ്വസിക്കാനാവുക സ്നേഹമെന്ന വിഷമുള്ളുമായ് ചുറ്റും കൂടിയവരെയോ സ്നേഹത്തിലൊളിച്ചിരിപ്പുണ്ട് ചതിയെന്ന കോമാളിയും കാണുവാനാകില്ലRead More →

malayalam poem

“ഏകനായ് നില്ക്കുമീ പുൽമേടയിൽ എൻ നെഞ്ചകം നീറും വ്യഥകളോടെ പ്രാണസഖിയെന്നോട് നീരസം പൂണ്ട്  മാറിനില്ക്കുന്നിതാ ഒരു കല്ലേറു ദൂരം. സ്നേഹസമ്മാനമായ് കസ്തൂരി നല്കിടാം എന്നോതിയയെന്നോട് ഇന്നവൾക്കെന്തോ പരിഭവം കൂട്ടായ് നിൽപ്പൂ ഭവതിക്ക്, ഞാനോ അക്ഷമനായ് മാറി നിൽപ്പൂ. വിഹായുസ്സ് നിറയും സുഗന്ധംRead More →

malayalam kavitha

കിന്നാരം ചൊല്ലുമീ കാറ്റ് കുറുമൊഴിതൻ താളം  ചങ്ങാത്തം കൂടുമീ വാനിൽ വണ്ണാരം കിളികൾ പറക്കും മാനത്തെ വർണ്ണ തേരിൽ മന്ദാരം പൂത്തത് നീയറിഞ്ഞോ എല്ലാരും ചൊല്ലണ് കിളിയേ തേനിന്റെ മധുരം നുണയാൻ നെല്ലോരം കാഴ്ച്ചകൽ കാണാൻ പോകാമോ കിളിമകളേ അനുരാഗ പാടത്തുRead More →

malayalam kavitha

ശരത്കാലത്തിലെ ഏകാന്തസന്ധ്യയുടെ പ്രദക്ഷിണവഴികളിൽ  പാതി നിറഞ്ഞ നിളാ തീരത്തുനിന്ന് ഒരു തോണികൂക്കുകേട്ടു. ജന്മയവനികയ്ക്കപ്പുറം കരിന്തിരി കത്തുന്ന കാലത്തിന്റെ കൽവിളക്കിനരുകിൽ കണ്ണീരിറ്റുവീണ വഴികളിൽ വിഷാദമോടെ പടിയിറങ്ങി പ്രണയിനി,വയൽ വരമ്പിലൂടെ : ജൈവാനുരാഗത്തിന്റെ മരിക്കാത്ത നടക്കാവ് പറഞ്ഞു.. വരൂ… ഇതുനിൻ ജന്മാന്തരം.. ! മനുജന്Read More →

online malayalam kavitha

“ശംഖൊലി നാദമുയരുകയായ്, നിൻ ചുരുൾമുടിക്കെട്ടുടയുകയായ് ഈറനണിഞ്ഞ കൂന്തലിനിടയിൽ ശംഖുപുഷ്പങ്ങൾ ഉണരുകയായ്.. നിൻ നീലിമയാർന്ന കണ്ണുകൾ താനേ പ്രേമബാഷ്പങ്ങൾ പൊഴിച്ചീ പാരിൽ, എൻ വാടിയിൽ പൂത്തുലഞ്ഞിതാ ഇന്ദ്രനീലനിറമുള്ള പൂക്കൾ. പ്രേമമയീ, നിൻ ദളങ്ങളെല്ലാം മിന്നും സൂര്യകിരണങ്ങളാലെ ജ്വലിപ്പൂ നിൻ മുഖകാന്തിയും, നിത്യ ഹരിതമാമീRead More →