പുൽക്കൂടും നക്ഷത്രവും

“മഞ്ഞു പൊതിഞ്ഞുള്ള പ്രഭാതവും ക്രിസ്മസ് രാവും അത് ഡിസംബറിന്റെ മാത്രം സൗന്ദര്യമാണ്…

“സ്കൂൾ ജീവിതത്തിൽ ആണ് ക്രിസ്മസ് ഏറെ ആഘോഷിച്ചിരുന്നത്…

“10 ദിവസത്തേ അവധിയും വീടിനു മുമ്പിലുള്ള പറമ്പിലെ ക്രിക്കറ്റ്‌ കളിയും പുൽക്കൂട് ഒരുക്കലും വീടിന്റെ ഉമ്മറത്ത് നക്ഷത്രം തൂക്കലും ക്രിസ്മസ് കരോളിന്‌ കൂട്ടുകാരുമായിട്ട് പോകുന്നതും എല്ലാം എന്റെ ക്രിസ്മസ് ഓർമ്മകളാണ്…

“വീടിനടുത്തുള്ള കൂട്ടുകാർ ഒരുമിച്ച് അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഇല്ലിമുളകൾ വെട്ടി പുല്ലും വൈക്കോലും പലതരത്തിലുള്ള വർണ കടലാസുകളും ബലൂണുകളും ചേർത്ത് അലങ്കരിച്ചു അതിനുള്ളിൽ ഉണ്ണിയേശുവിന്റെ രൂപവും വെച്ച് വളരേ ഭംഗിയുള്ള പുൽക്കൂടുകൾ ഞങ്ങൾ നിർമ്മിക്കുമായിരുന്നു…

“പലപ്പോഴും വിമർശനങ്ങളും കേട്ടിരുന്നു…

“പുൽക്കൂട് ഒരുക്കിയത് നന്നായില്ല എന്നതായിരുന്നു പ്രധാന വിമർശനം…

“പുൽക്കൂടിനുള്ളിൽ ചെറിയ നക്ഷത്രങ്ങൾ ആണ് തൂക്കിയിരുന്നത്…

“പറമ്പിലെ മൂവാണ്ടൻ മാവിന്റെ ശിഖരത്തിൽ അതിലേറെ വലിപ്പമുള്ള ഒരു ക്രിസ്മസ് നക്ഷത്രവും ഞങ്ങൾ ഒരുക്കമായിരുന്നു . .

“പിന്നേ ക്രിസ്മസ് എന്ന്‌ കേട്ടാൽ മനസ്സിൽ ഓടിയെത്തുക ക്രിസ്മസ് കേക്ക്, ആണ്, വീട്ടിൽ കേക്ക് മുറിച്ചുള്ളാ ആഘോഷം ഇല്ലായിരുന്നു….

“അതിനാൽ തന്നേ കേക്കിനായി കൂട്ടുകാരുടെ വീട് തന്നേ ആശ്രയം…

“ഇന്നിപ്പോൾ വലുതായി ഓഫീസിലും മറ്റും ക്രിസ്മസ് മാത്രമായി ചുരുങ്ങി ഞാൻ കാരണം കൂട്ടുകാർ എല്ലാം ജീവിത ആവശ്യങ്ങൾക്കായി പലവഴി പിരിഞ്ഞു…

“അവരെയെല്ലാം ഒന്നിച്ചു കൂട്ടി ഒരു ക്രിസ്മസ് ആഘോഷം അതാണ് ഇപ്പോളത്തെ സ്വപ്നം
അതിനായി ഒരു പാടു പരിശ്രമം നടത്തുന്നുണ്ട് ഞാൻ…

“എന്തൊക്കെ പറഞ്ഞാലും ബാല്യത്തിലെ ആഘോഷങ്ങളുടെ അത്രയും ഒട്ടും ആസ്വാദ്യകരമാകില്ല ഒരു ആഘോഷങ്ങളും…

“കളങ്കവും, ആശങ്കകളും ഇല്ലാത്ത ഒരു ആഘോഷം അത് ബാല്യത്തിൽ മാത്രം…

രചന

വിജയ് കുമാർ ഉണ്ണികൃഷ്ണൻ

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.