sooryaghayathri malayalam novel

സൂര്യഗായത്രി 4

തന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന ആളെ കണ്ടു അവൾ ഞെട്ടിപ്പോയി , അവൾ ആരെയാ കാണണം എന്ന് ആഗ്രഹിച്ചത് അത് അവൻ തന്നെയായിരുന്നു . സിവിൽ ഡ്രെസ്സിലായിരുന്നു എങ്കിലും സൂര്യയ്ക്കു അവനെ പെട്ടെന്ന് തന്നെ മനസ്സിലായി . പക്ഷെ പിന്നീടാണ് അവൾ കണ്ടത് അയാൾ നോക്കിചിരിച്ചതു അവളെ അല്ല മറ്റൊരു പെൺകുട്ടിയെ ആണെന്ന് . അയാൾ അവളെ കൂട്ടികൊണ്ടു ബൈക്കിൽ കയറി പോയി .

ശേ ഞാൻ എന്തൊക്കെയാ ചിന്തിക്കുന്നത് അയാൾ ആരായാലും എനിക്കെന്താ . ഇനി ഇവിടെ നിന്നാൽ ശരിയാവില്ല അവൾ വേഗം വണ്ടി എടുത്തു വീട്ടിലേക്കു പോയി .

********

“കവിതേ…”

“എന്താ കൃഷ്ണേട്ടാ …”

“ചക്കി മോളെവിടെയാ …”

“അവൾ മുറിയിൽ ഉണ്ട് ഇന്ന് താഴേക്കു ഇറങ്ങി വന്നില്ല ചോദിച്ചപ്പോൾ പഠിക്കാൻ ഉണ്ട് എന്ന് പറഞ്ഞു “.
അച്ഛൻ മുറിയിലേക്ക് വന്നപ്പോൾ സൂരിളിന്റെ മുകളിൽ തല വെച്ച് കിടക്കുവായിരുന്നു .

“മോളു..” എന്താ അച്ഛേ”

“ഇന്ന് താഴെ ഒന്നും കണ്ടില്ലല്ലോ , എന്ത് പറ്റി കിടക്കുന്നത് ”

“അത് അച്ഛാ ഒരു ചെറിയ തലവേദന ഉണ്ട് അതാ ഞാൻ വരാഞ്ഞത് ”

“ആണോ എങ്കിൽ മോള് കുറച്ചു നേരം കിടന്നോളു , മോളു വന്നു ഭക്ഷണം കഴിച്ചിട്ട് പോകണേ ”

“മ്മ ഞാൻ വരാം അച്ഛാ ”

ഞാൻ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് അയാൾ ആരാണ് പോലും എനിക്കറിയില്ല ആകെ രണ്ടോ മൂന്നോ തവണ മാത്രമല്ലെ കണ്ടിട്ടുള്ളു , അയാളുടെ പേര് പോലും എനിക്കറിയില്ല . പിന്നെ ഞാൻ എന്തിനാ അയാളെ കുറിച്ച് ചിന്തിക്കുന്നേ അയാൾ എന്റെ ആരാ ?എനിക്കെന്താ പറ്റിയത് ?

••••••••••••••••
രാവിലെ ക്ലാസ്സിൽ പോകാനായി ഇറങ്ങിയപ്പോൾ എന്നും കാണുന്ന സ്ഥലത്ത് അവൾ അവനെ നോക്കി പക്ഷെ കണ്ടില്ല .
പക്ഷെ കോളേജിന്റെ കുറച്ചു മുന്നേ ചെക്കിങ് നടക്കുന്നുണ്ടാരുന്നു .അവൾ വണ്ടി സ്ലോ ചെയ്ത് അവനെ നോക്കി അവൻ അവളെയും നോക്കി അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു .

പിന്നീട് ‌ഉള്ള പല ദിവസങ്ങളിലും അവൾ പോകുന്ന വഴിയിൽ പല സ്ഥലങ്ങളിൽ ചെക്കിങ് നടക്കുന്നത് അവൾ കണ്ടു .
ചെക്കിങ് ഇല്ലാത്ത ദിവസങ്ങളിലും അവൾ അവനെ കാണാറുണ്ടാരുന്നു ചിലപ്പോൾ ബൈക്കിൽ ചിലപ്പോൾ ജീപ്പിൽ അങ്ങനെ പല തവണ . അവൾ പോലും അറിയാതെ അവളുടെ ഉള്ളിൽ അവനോടു ഒരു ഇഷ്ടം തോന്നിത്തുടങ്ങി ഇരുന്നു .പക്ഷെ ഒരിക്കൽ പോലും അവൻ സൂര്യയെ നോക്കിയില്ല .

°°°°°°°°°°°°
“അമ്മാ ….ഞാൻ പോയിട്ട് വരാം”

“ഡീ… നീ എവിടെ പോവ്വാ ഇത്ര രാവിലെ ? ”

“അമ്പലത്തിൽ പോവ്വാ ”
“ഓ..ഹ്…അങ്ങനെ ഉള്ള നല്ല സ്വഭാവങ്ങൾ ഒക്കെ ഉണ്ടോ നിനക്ക് ”

“സുധി മതി നിർത്തു എപ്പോ നോക്കിയാലും അവളോട് വഴക്കിനു പൊയ്ക്കോ , അവൾ രാവിലെ അമ്പലത്തിൽ പോകാൻ നിൽക്കുവല്ലേ അപ്പോൾ തന്നെ അടി ഉണ്ടാക്കിക്കോ , മോള് പോയിട്ട് വാ ”

“ശരി അച്ഛാ ..”

“അച്ഛാ ഒരു മിനിറ്റ് , ഡീ ചക്കി …പോകുന്നതിനു മുൻപ് നീ എനിക്ക് ഒരു സഹായം ചെയ്യുമോ ?”

“എന്താ??”

“എന്റെ റൂമിൽ ഒരു ബുക്ക് ഇരിക്കുന്നുണ്ട് അതൊന്നു എടുത്തു തരാമോ ?”

“ഡാ അതിനു അവൾ തന്നെ വേണോ , നിനക്ക് അങ്ങോട്ട് പോയി എടുത്തു കൂടെ ?”

“ചേട്ടന്റെ ചക്കര അല്ലേടാ ഒന്നെടുത്തിട്ടു വാ ”

“ഹോ… കാര്യം കാണാൻ എന്താ സോപ്പ് , ഞാൻ എടുക്കാം ”

അവൾ സുധിയുടെ മുറിയിലേക്ക് ചെന്നു .

“ഏട്ടാ… എവിടെയാ ബുക്ക് ”

“എന്റെ ഷെൽഫ് നോക്ക് ”

അവൾ ഷെൽഫ് തുറന്നതും അതിൽ ഒരു പാക്കറ്റ് ഇരിക്കുന്നുണ്ടായിരുന്നു .

“ഏട്ടാ ഒരു റെഡ് കവർ ആണോ ?”

“ആ.. അതുതന്നെ എടുത്തിട്ട് വാ ”

“ദാ… പിടിച്ചോ ”

“മോള് അത് തുറന്നു നോക്ക് ”

അവൾ അത് തുറന്നതും അതിൽ ഒരു ചുരിദാർ ആയിരുന്നു , അവളുടെ കണ്ണുകൾ വിടർന്നു .

സുധി സൂര്യയെ ചേർത്ത് പിടിച്ചു എന്നിട്ടു പറഞ്ഞു
“”Happy Birthday molutty “”

ഏട്ടാ…അവളുടെ കണ്ണ് നിറഞ്ഞു
“ഞാൻ കരുതി എല്ലാരും എന്റെ പിറന്നാൾ മറന്നു എന്ന് .”

അയ്യേ ഇവിടുത്തെ മരംകേറിടെ പിറന്നാൾ ആരെങ്കിലും മറക്കുമോ അച്ഛേടെ മോള് വേഗം അമ്പലത്തിൽ പോയിട്ട് വാ ‘അമ്മ നിനക്ക് ഇഷ്ടപെട്ട സ്പെഷ്യൽ പാലട ഉണ്ടാക്കുന്നുണ്ട് .
*********
അമ്പലത്തിൽ പ്രാർത്ഥിച്ചു കൊണ്ട് നിന്നപ്പോൾ ഒരു അമ്മ അടുത്ത് വന്നു നിന്നു . ആ അമ്മ പെട്ടെന്ന് പടിയിൽ തട്ടി വീഴാൻ പോയി അവൾ വേഗം അമ്മയെ കേറി പിടിച്ചു .

“അമ്മെ എന്തെങ്കിലും പറ്റിയോ ”
“ഇല്ല മോളെ , മോള് തക്കസമയത്ത് പിടിച്ചത് കൊണ്ട് വീണില്ല ”
“എന്താ മോൾടെ പേര് ”

“സൂര്യഗായത്രി ..”

“നല്ല പേര് മോൾടെ വീട് എവിടെയാ ?”

“ഇവിടെ നിന്ന് കുറച്ചു പോകണം അമ്മെ ”

“മ്മ..മ്മ് …എന്റെ പേര് ശ്രീവിദ്യ , എന്റെ വീട് ഇവിടെ അടുത്ത മോളെ ,മോള് ഇവിടെ സ്ഥിരം വരാറുണ്ടോ ”

“ഇല്ലമ്മേ അതിനു സമയം കിട്ടാറില്ല , ഇന്ന് എന്റെ പിറന്നാൾ ആണ് അതാ ഞാൻ വന്നത് ”

“അതെയോ മോൾക്ക് അമ്മേടെ ജന്മദിനാശംസകൾ കേട്ടോ ”

“താങ്ക്സ് അമ്മെ ”

“അമ്മ തനിച്ചാണോ വരുന്നത് ”

“അതെ ചിലപ്പോൾ മോൻ കൂടെ വരും, ഇന്ന് അവൻ വന്നിട്ടുണ്ട് പുറത്തു ഉണ്ടാവും .
മോള് പ്രാർത്ഥിച്ചു കഴിഞ്ഞോ ”

“മ… മ് കഴിഞ്ഞു ”

“എങ്കിൽ വാ പ്രസാദം വാങ്ങാം ”

സൂര്യയും വിദ്യാമ്മയും കൂടി പുറത്തിറങ്ങി.

” മോനെ ശ്രീകുട്ടാ ”

അത് കേട്ടപ്പോൾ അവരുടെ അടുത്തേക്ക് ഒരാൾ നടന്നു വന്നു .അയാളെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു അത് അവൻ ആയിരുന്നു .

“മോനെ , ഇത് സൂര്യ മോള് ” അമ്മ സൂര്യയെ ശ്രീക്കു ശ്രീക്ക് പരിചയപ്പെടുത്തി .

“മോളെ ഇത് എന്റെ മോനാ ശ്രീക്കുട്ടൻ ഇവിടുത്തെ സ്റ്റേഷനിൽ SI ആണ് .” അവർ തമ്മിൽ പരസ്പരം ഒന്ന് ചിരിച്ചു .

“മോള് വരുന്നുണ്ടോ ഞങ്ങൾ വീട്ടിൽ വിടാം.”

“വേണ്ടമ്മേ എനിക്ക് വണ്ടി ഉണ്ട് ഞാൻ പൊക്കോളാം”

“ശരി മോളെ ഇനി ഒരിക്കൽ കാണാം .”

°°°°°°°°°°
“നല്ല കുട്ടിയ മോനെ ”

“അമ്മ ആരുടെ കാര്യമാ പറയുന്നേ ”

“നീ ഇപ്പൊ കണ്ടില്ലേ സൂര്യഗായത്രി അതിന്റെ കാര്യമാ ഞാൻ പറഞ്ഞത്” .

“ഓ…ഹ് അമ്മക്ക് പിന്നെ ആരെ കണ്ടാലും നല്ലതു ആണല്ലോ ”

“എന്താടാ ആ കൊച്ചിനൊരു കുഴപ്പം നിനക്ക് ആരെ കണ്ടാലും സംശയം ആണല്ലോ.”

“എനിക്കൊരു സംശയവും ഇല്ലേ ”

സൂര്യഗായത്രി , പേര് കൊള്ളാല്ലോ അവൻ മനസ്സിൽ പറഞ്ഞു .

(തുടരും)

സൂര്യഗായത്രി 4
4.5 (90%) 2 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.