sooryaghayathri malayalam novel

സൂര്യഗായത്രി 6

“മോള് രാവിലെ തന്നെ ഇതെങ്ങോട്ടാ ?”

” അച്ഛേ , എന്റെ ലാപ്ടോപ്പ് ഒരു ഫ്രണ്ടിന്റെ കയ്യിൽ ആണ് ഞാൻ പോയി അത് വാങ്ങിട്ടു വരാം . ”

“എവിടെയാ ഫ്രണ്ടിന്റെ വീട് ? ”

“അത് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ അടുത്താണ് . ”

“മവേഗം പോയി വാ “.
“ശരി അച്ഛാ ”

“ഹോ ഇപ്പൊ തന്നെ താമസിച്ചു , ശ്രീയേട്ടൻ പോകുന്നതിനു മുൻപ് എത്തിയാൽ മതിയാരുന്നു . ഇന്ന് ഒന്ന് കണ്ടില്ലെങ്കിൽ പിന്നെ കാണണം എങ്കിൽ കോളേജ് തുറക്കണം .”

ഓരോന്ന് ആലോചിച്ചു അവൾ ശ്രീയെടെ വീടിന്റെ മുന്നിൽ എത്തി .

ഇത് തന്നെയാ വീട് എന്ന് തോന്നുന്നു, കയറി നോക്കാം അവൾ വന്നു് ബെൽ അടിച്ചു .

വാതിൽ തുറന്നതു വിദ്യാമ്മ ആയിരുന്നു ..

“ആരാ ഇത് സൂര്യമോളോ ?കേറിവാ മോളെ .”

“ശ്രീക്കുട്ടൻ പറഞ്ഞു മോള് വരുമെന്ന് .”

“അമ്മെ എന്റെ ലാപ്ടോപ്പ് ”

“അതൊക്കെ തരാന്നെ മോള് കേറി വാ ‘അമ്മ ചായ എടുക്കാം .”

അപ്പോൾ ഒരു പെൺകുട്ടി ഇറങ്ങി വന്നു .

“ഇത് എന്റെ ഇളയമോളാ ശ്രീമയി .”

“അയ്യോ…ഈ കുട്ടി അല്ലെ അന്ന് ശ്രീയേട്ടന്റെ കൂടെ ബൈക്കിൽ പോകുന്നത് ഞാൻ കണ്ടത് . ഇത് ശ്രീയേട്ടന്റെ പെങ്ങൾ ആരുന്നോ ഞാൻ വെറുതെ തെറ്റിദ്ധരിച്ചു , അവൾ മനസ്സിൽ പറഞ്ഞു .

“മോളെ ഇത് അമ്മ പറഞ്ഞില്ലേ അന്ന് അമ്പലത്തിൽ വെച്ച് കണ്ട കുട്ടി , സൂര്യഗായത്രി .”

“മനസ്സിലായി അമ്മെ ശ്രീയേട്ടൻ പറഞ്ഞിരുന്നു ഇയാൾ വരുമെന്നു “.

അപ്പോൾ ശ്രീയേട്ടൻ എല്ലാവരോടും എന്നെ കുറിച്ച് പറഞ്ഞിട്ടുണ്ട് , എന്നിട്ടാ എന്നോട് ഒന്ന് നേരെ സംസാരിക്കുകകൂടി ചെയ്യാത്തെ .

“മക്കള് സംസാരിക്ക് അമ്മ ചായ എടുക്കാം .”

“അതൊന്നും വേണ്ടമ്മേ .”

“അങ്ങനെ പറഞ്ഞാൽ പറ്റില്ല മോള് ആദ്യായിട്ടല്ലേ ഇവിടെ വരുന്നേ ഒരു ചായ എങ്കിലും കുടിക്കാതെ ഞാൻ വിടില്ല ”

‘അമ്മ അകത്തേക്ക് പോയി .

“സൂര്യ ഇരിക്ക് , ഞാൻ ലാപ്ടോപ്പ് എടുത്തിട്ട് വരാം “.

അവൾ ആ വീട് നോക്കി കാണുവായിരുന്നു .
അവളുടെ വീടിന്റെ അത്രേം വലുപ്പമില്ല എങ്കിലും
ഒരു പഴയ നാലുകെട്ട് , വീടിനു നല്ല പഴക്കം ഉണ്ടെങ്കിലും നല്ല വൃത്തിയായി അടുക്കുംചിട്ടയുമായി സൂക്ഷിക്കുന്നു . മുറ്റത്തു ഒരു ചെറിയ ആമ്പൽകുളം അതിൽ നിറയെ ആമ്പൽപൂക്കൾ ഉണ്ട് . അവൾക്കു അവിടം ഒരുപാടു ഇഷ്ടമായി ..

ചുറ്റിനും അവളുടെ കണ്ണുകൾ ശ്രീക്കായി പരതുന്നുണ്ടാരുന്നു .

“അമ്മെ ഞാൻ ഇറങ്ങുവാണെ .”

ശബ്ദം കേട്ട ഭാഗത്തേക്ക് അവൾ തിരിഞ്ഞു നോക്കി അത് ശ്രീയാരുന്നു, പക്ഷെ അവൻ സൂര്യയെ കണ്ട ഭാവം നടിച്ചില്ല .

അവൾക്കു ഭയങ്കര വിഷമം തോന്നി കാണാൻ ആഗ്രഹിച്ചു ഞാൻ ഓടി വന്നപ്പോൾ ശ്രീയേട്ടൻ ഒന്ന് മൈൻഡ് ചെയ്തതും കൂടി ഇല്ലല്ലോ .
അവളുടെ മുഖം വാടി പോയി .

“സൂര്യ , ഇതാ ലാപ്ടോപ്പ് ” ശ്രീമയി അവളുടെ ലാപ്ടോപുമായി വന്നു .

“താങ്ക്സ് ഡാ .”

“ഇതാ മോളെ ചായ .”

ചായ വാങ്ങിയിട്ട് അവൾ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു .

“മോൾടെ വീട്ടിൽ ആരൊക്കെ ഉണ്ട് ?”

അച്ഛൻ, അമ്മ,ചേട്ടൻ .

ചേട്ടൻ എന്ത് ചെയ്യുവാണ് ?

“കോളേജ് ലെക്ചറ്റെർ ആണ് അമ്മെ.”

“എന്നാൽ ഞാൻ ഇറങ്ങട്ടെ അമ്മെ ലേറ്റ് ആയാൽ അച്ഛൻ വഴക്കു പറയും .”

“ശരി മോളെ സമയം കിട്ടുമ്പോൾ ഇടയ്ക്കു ഇങ്ങോട്ടു വരണേ .”

“വരാം അമ്മ .”

അവൾയാത്ര പറഞ്ഞു ഇറങ്ങി .
•••••••••••••
കോളേജ് പൂട്ടിയ ആ ഒരാഴ്ച അവൾക്കു ഒരു കൊല്ലം പോലെയാണ് തോന്നിയത് .ഇന്ന് കോളേജ് തുറക്കുവാണ്‌ പോകുന്ന വഴിയിൽ ശ്രീയേട്ടനെ കാണാല്ലോ എന്ന സന്തോഷത്തിലാണ് സൂര്യ .

പക്ഷെ അവൾ പ്രതീക്ഷിച്ച പോലെ വഴിയിൽ ഒന്നും ശ്രീയേട്ടനെ കാണാൻ കഴിഞ്ഞില്ല .
ആ ഒരു വിഷമത്തിൽ ആണ് സൂര്യ ക്ലാസ്സിലേക്ക് പോയത് പക്ഷെ പോകുന്ന വഴിക്കു പ്രിൻസിപ്പാളിന്റെ മുറിക്കു പുറത്തു പ്രിൻസിപ്പാലിനോട് സംസാരിച്ചു നിൽക്കുന്ന ആളെക്കണ്ട് അവളുടെ കണ്ണുകൾ വിടർന്നു , അത് അവളുടെ ശ്രീയേട്ടൻ ആയിരുന്നു .

ശ്രീ കാണാതെ അവൾ അവനെ തന്നെ നോക്കി നിന്നു .

സൂര്യ …നീ എന്താ ഇവിടെ നിൽക്കുന്നത് .
ഒന്നുമില്ൽ ഞാൻ മാളൂനെ നോക്കി നിന്നതാ നിങ്ങൾ പൊയ്ക്കോ ഞാൻ വരാം .

അവർ പോയി കഴിഞ്ഞു സൂര്യ നോക്കിയപ്പോൾ ശ്രീ അവിടെ ഉണ്ടാരുന്നില്ല .

“ശേ അവർ കാരണം ശ്രീയേട്ടൻ പോകുന്നത് കാണാൻ പറ്റിയില്ലല്ലോ .” എന്നും പറഞ്ഞു അവൾ തിരിഞ്ഞതും തൊട്ടു മുന്നിൽ ശ്രീ .

“ഡോ ..ഇയാൾ എന്തെങ്കിലും പറഞ്ഞോ ”

“മ…മ് ഇലമലുകൾ മുകളിലേക്ക് ഉയർത്തി കാണിച്ചു ”

“പിന്നെ ഇയാൾ ആരെയാ ഒളിഞ്ഞു നോക്കുന്നത് .”

“ഞാൻ ആരെയും നോക്കിയില്ല സാറിനു തോന്നിയതാവും .”

“മ…മ് ശരിയാ ഞാൻ കണ്ടതേ ഇല്ല ഇയാൾ ആരെയോ നോക്കുന്നത് .”

“ഞാൻ പോവ്വാ ”

“പൊയ്ക്കോ ഞാൻ തന്നെ പിടിച്ചു നിർത്തിയില്ലല്ലോ .”

“അവൾ ക്ലാസ്സിലേക്ക് നടന്നു .”

“എങ്കിലും ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടാരുന്നു .”

“സൂര്യ…”

“അവൾ തിരിഞ്ഞു നിന്നു , എന്താ ശ്രീയേട്ടാ .”

“ഇത് എന്റെ ഫോൺ നമ്പർ ആണ് ഇയാൾക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിക്കാൻ മടിക്കരുത് .”

അവൾക്കന്നേരം സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി , എങ്കിലും ശ്രീയുടെ മുന്നിൽ അവൾ അത് കാണിച്ചില്ല .

ശ്രീ ഒരു കള്ളച്ചിരി ചിരിച്ചും കൊണ്ട് അവിടെ നിന്നും നടന്നു .

എന്തായിരിക്കും ശ്രീയേട്ടൻ പറഞ്ഞതിന്റെ അർഥം എന്നെ ഇഷ്ടമാണെന്നാണോ . എങ്കിൽ വീട്ടിൽ വെച്ചു കണ്ടപ്പോൾ പരിചയഭാവം പോലും കാണിക്കാഞ്ഞത് എന്താവും .

വീട്ടിൽ വെച്ച് മാത്രമല്ല പല തവണ ഇങ്ങനെ അറിയാത്ത ഭാവത്തിൽ നടന്നു പോയല്ലോ .

എന്താ ശ്രീയേട്ടന്റെ മനസ്സിൽ എന്ന് എന്നോട് ഒന്ന് തുറന്നു പറഞ്ഞു കൂടെ ഇങ്ങനെ ഇട്ടു വിഷമിപിക്കാതെ.

അങ്ങനണ് ഓരോന്ന് ഓർത്തു അവൾ ക്ലാസ്സിലേക്ക് എത്തിയതു അറിഞ്ഞില്ല .
~~~~~~~~~~~

“സൂര്യ … “ടീ സൂര്യേ…”

“എടി ചക്കി “…”നീ ഇത് ഏതു ലോകത്താ …”

മാളു സൂര്യയെ ശക്തിയായി കുലുക്കി വിളിച്ചു.

“മമ്…എന്താ നീ എന്നെ വിളിച്ചോ .”

“നിനക്കിതെന്താ പറ്റിയെ എപ്പോഴും ആലോചനയാണല്ലോ ഞാൻ അറിയാത്ത എന്ത് രഹസ്യമാ നിനക്ക് ഉള്ളത് .”

“രഹസ്യമോ ?? എന്ത് രഹസ്യം നിനക്ക് തോന്നുന്നതാ മാളു .”

“എന്റെ തോന്നലൊന്നും അല്ല , നിനക്കിപ്പോൾ ഒന്നിലും ശ്രദ്ധയില്ല ക്ലാസ്സിൽ ശ്രദ്ധിക്കില്ല ഒന്നും പഠിക്കുന്നില്ല ഇങ്ങനെ പോയാൽ എന്ത് ചെയ്യും മോളെ .എന്താ നിന്റെ മനസ്സിൽ എന്നോട് പറ …”

“ഞാൻ പറയാം സമയം ആവട്ടെ ഇപ്പൊ എന്നോട് ഒന്നും ചോദിക്കരുത് പ്ളീസ് ..”

“മ…മം…ഇല്ല പക്ഷെ നീ പഠിക്കണം ഉഴപ്പരുത് കേട്ടോ ..സെമസ്റ്റർ എക്സാം വരുവാ ”

“ഇല്ലെടി സത്യം ഇനി ഞാൻ ശ്രദ്ധിച്ചോളാം .”

തുടരും….

സൂര്യഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

സൂര്യഗായത്രി 6
4 (80%) 1 vote

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.