307.47 Book Review

307.47 Book Review

307.47

വിചിത്രമായ അക്കങ്ങളാണെന്നല്ലേ തോന്നുന്നത്?

ഞാന്‍ പറയാന്‍ പോവുന്ന അനുഭവകഥ കേട്ടാല്‍ നിങ്ങള്‍ക്ക് മനസിലാവും ഈ അക്കങ്ങളുടെ പ്രത്യേകത.

307.47 Book Review

മൂന്നാറിലേക്കുള്ള ഒരു കാര്‍യാത്രയാണ് എല്ലാത്തിന്റേയും തുടക്കം സാദാരണ വഴിയില്‍ നിന്നും മാറി ബെന്‍സന്‍വാലിയിലൂടെ ചിന്നക്കനാലിലേക്ക്.

ഏതോ ഒരുള്‍പ്രേരണയാല്‍ ഈ യാത്ര തുടങ്ങിയതെങ്കിലും ഇരുള്‍ കനക്കുന്തോറും മഞ്ഞിന്റെ വെളുത്ത കെെകള്‍ക്ക് ഒരുതരം ഭയത്തിന്റെ രൂപമായിരുന്നു,ഇരുവശത്തും കൂറ്റന്‍ മരങ്ങള്‍,ഏത് നിമിഷവം മുന്നിലേക്ക് വന്ന് ചാടിയേക്കാവുന്ന ഒറ്റയാനയോ,കാട്ടുപോത്തോ ചുവന്ന് തിളങ്ങുന്ന കണ്ണുകളുള്ള ചെന്നായയോ പ്രതീക്ഷിച്ചെങ്കലും അരിച്ചിറങ്ങുന്ന തണുപ്പിനൊപ്പം ദൂരേയെങ്ങോ നിന്നോ തുടങ്ങിപതിയെ ചെകിട് തുളച്ച് കയറിയ ഓരിയിടല്‍ നെഞ്ചിലേക്കൊരു തീ കോരിയിട്ടും അടിവയറ്റില്‍ നിന്നുയര്‍ന്ന് വന്നൊരാന്തല്‍.!

ഞെട്ടിയുണര്‍ന്ന് ചുറ്റിലും നോക്കിയ എന്നെ ചുമരിലെ ഘടികാരത്തില്‍ നിന്നും വരുന്ന ടിക് ടിക് ശബ്ദം പോലും
ഭയപ്പെടുത്തി,കണ്ണുകള്‍ ഇറുകയടച്ച് പുതപ്പ് തലവഴി മുടിയിട്ട് ഉറങ്ങാന്‍ തുടങ്ങിയ എന്നെ ആരോ എഴുന്നേല്‍പ്പിച്ചു,ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ ഇരുട്ടിലേക്ക്, ഇറങ്ങി ഓടുകയു,അയാളുടെ പിറകെ ഞാനുമോടിച്ചെല്ലുന്നു.നാഗലിംഗപുഷ്പത്തിന്റെ ഗന്ധമാണെന്നെ ഇവിടേക്ക് എത്തിച്ചിരിക്കുന്നത്.

ആശിഷ് ബെന്‍ അജയ് എഴുതിയ ‘307.47”എന്ന നോവല്‍ ഈ രാത്രിയില്‍ വായിച്ച് തീര്‍ന്നപ്പോള്‍ ഞാന്‍ അനുഭവിച്ച
ഒരു മാനസിക സംതൃപ്തിയാണ് മുകളില്‍ വിവരിച്ച അനുഭവങ്ങള്‍.!

കഥാപരിസരങ്ങള്‍ വായനക്ക് ശേഷവും മനസില്‍ തങ്ങിനില്‍ക്കാന്‍ സാധ്യമാവുന്നിടത്ത് ഒരു കഥാകാരന്റെ
ജനനം തുടങ്ങുന്നു എന്നാണ് വിശ്വാസം.

ആദ്യ ഭാഗങ്ങളില്‍ പലപ്പോഴും കണ്ട് പരിചയിച്ച കഥനരീതികള്‍ വായനപുരോഗമിക്കുന്തോറും
കൃത്യമായൊരു താളത്തില്‍ മാറ്റം സംഭവിക്കുകയും വായനക്കാരന്‍ തന്നെ കഥാപാത്രം ആവുകയും
ചെയ്യുന്നത് നമ്മളിലെ യാത്രകളോടുള്ള അഭിനിവേശം കൊണ്ടാണെന്ന് തോന്നുന്നു.അല്ലെങ്കില്‍ ഓരോരുത്തരുടേയും ഉള്ളില്‍ അടക്കി നിര്‍ത്തിയ ഒരു യാത്രക്കാരന്‍ ഉണരുന്നു. അയാള്‍ ഈ കഥയിലൂടെ സഞ്ചരിക്കുന്നു.

മാത്രവുമല്ല പലയാത്രകളിലും നമ്മളിത് ചെയ്തിരുന്നു എന്ന് ചെറുപുഞ്ചിരിയോടെ വായിക്കുന്ന നിമിഷങ്ങളും
ഈ പുസ്തകത്തിലുണ്ട്.ഹൊറര്‍ ത്രില്ലറുകളുടെ ഗണത്തില്‍ പെടുമെങ്കിലും ഒരു യാത്രയുടെ അഡ്വഞ്ചറുകളാണ് ഈ പുസ്തകത്തെ എനിക്ക് പ്രിയപ്പെട്ടതാക്കിയത്.

”307.47”

ഇതൊരു കൗതുകമായ് നില്‍ക്കട്ടെ ഈ പുസ്തകം വായിക്കുന്ന സമയത്തോളമെങ്കിലും. മലയാള സാഹിത്യത്തിലെ പുതിയ എഴുത്തുകാരുടെ നിരയില്‍ താങ്കള്‍ക്കും ഇടമുണ്ടെന്ന് ഉറപ്പിക്കുന്നു.

307.47 ബുക്ക് സ്റ്റോറില്‍ നിന്ന് ലഭ്യമാകാന്‍ സന്ദര്‍ശിക്കുക

രചന.അനീഷ് ബെന്‍ അജയ്‌
പ്രസാധനം.ബുക്ക്ബെെന്ററി.

307.47 Book Review
4.6 (92%) 5 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.