പകയുടെ രാഷ്ട്രീയം

പകയുടെ രാഷ്ട്രീയം

മൂവാണ്ടൻ മാവിന്റെ
കനലിലെരിയുന്നു
മൃതിയട ഞൊരാ ദേഹങ്ങളെ
ചിരിപടർത്തി അകന്നൊരാ പകലിൽ
കണ്ണീർമഴയുമായി എത്തിയീസന്ധ്യ

ആശയം പറഞ്ഞു മല്ലിട്ടവർ
വാളിൻെറ മൂർച്ചയിൽ പറഞ്ഞുതീർത്തു
ആശയം മരിച്ചൊരു വേളയിൽ
മരിക്കുവാനായി എന്തുചെയ്തെന്നറിയാതെ
പിടഞ്ഞുവീണു മണ്ണിൽ
നാളെ തൻ പ്രതീക്ഷകൾ

മഴയും വെയിലും വീഴുന്ന
ചിതലരിച്ചൊരാ കുടിലിൽ
കണ്ണീർ മഴയൊരു പ്രളയമായി
ഉറ്റവർ തൻ വിലാപങ്ങളൊരുരു
നാടിൻറെ തേങ്ങലായി
ഹൃദയം നുറുങ്ങുമാ അമ്മതൻ
വിലാപങ്ങൾ ഒരുനാൾ
ഇടിത്തീയായി മാറും

വാളിനാൽ നിങ്ങൾ കൊന്നത്
കേവലം രണ്ടു ജീവനല്ല
ഉറ്റവർ തൻ സ്വപ്നങ്ങളാണ്
വെട്ടി നുറുക്കിയ ജീവനുകൾ കൊണ്ട്
നിങ്ങൾ എന്തു നേടി

നേരിന്റെ ആശയം പകരുവാൻ
വാളല്ല വാക്കാണ് വേണ്ടതെന്ന്
മനുഷ്യ മൃഗങ്ങൾ എന്നറിയും
മൃഗങ്ങളെ നിങ്ങൽ പകർന്ന
വാളിന്റെ ആശയം
പകർന്നത് പ്രതികാര ചിന്ത
നിറഞ്ഞ കുറച്ചു മനസ്സുകളെ മാത്രം
അങ്ങനെ തുടരുമീ
വാളിന്റെ രാഷ്ട്രീയം
എന്നവസാനിക്കുമീ മണ്ണിൽ

പകയുടെ രാഷ്ട്രീയം
3.3 (66.67%) 3 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.