siya malayalam novel

സിയ 2

മത്സരത്തിൽ പങ്കെടുക്കാനായി അക്കു ആപ്ലിക്കേഷൻ അയച്ചു. കൂടെ ഫീസും.

പിന്നെ മറുപടിക്കായി ഉള്ള കാത്തിരിപ്പ് ആയിരുന്നു…

****

അവരുടെ സൈറ്റിൽ അവർക്ക് കിട്ടികൊണ്ടിരിക്കുന്ന ആപ്ലിക്കേഷന്റെ എണ്ണം കൂടി കൂടി വരുന്നത് കാണാമായിരുന്നു. അതിപ്പോൾ 303 എന്ന സംഖ്യയിൽ എത്തി. അത്രയും അധികം ഡാൻസ് ഗ്രൂപ്പുകൾ നമ്മുടെ ഇൗ കൊച്ചു കേരളത്തിൽ ഉണ്ട്. മാത്രമല്ല സമ്മാനമായി തായ്‌ലന്റിലേക്ക്‌ ഉള്ള ഒരാഴ്ച ട്രിപ്പ് ആണ് അവർ ഓഫർ ചെയ്തിരിക്കുന്നത്.

ഇനി ഇരുപത് മിനിറ്റ് കൂടിയുണ്ട്.

ആ സമയം കൊണ്ട് ദേവു ഉച്ചക്കത്തേക്ക് കഴിക്കാൻ ഒരു സലാഡ് ഉണ്ടാക്കി ഫ്രിഡ്ജില് വച്ചു.

ഗ്രൂപ്പിൽ എന്തായി എന്ന് ചോദിക്കുന്നുണ്ട്.. വീണ്ടും സൂപ്പർ ഡാൻസേഴ്‌സിന്റെ സൈറ്റിൽ കയറി. ആപ്ലിക്കേഷൻ അയക്കുന്ന സമയം കഴിഞ്ഞിരിക്കുന്നു. മൊത്തം 397 ഗ്രൂപ്പ്.. ഇതിൽ നിന്നും ഓഡിഷൻ വച്ചാണ് 25 ഗ്രൂപ്പിനെ തിരഞ്ഞെടുക്കുന്നത്.. ഓരോ ഗ്രൂപ്പിന്റെയും ഡേറ്റ് അറിയിക്കും. ഒരു ക്ലാസിക്കൽ ഡാൻസും, ഒരു സിനിമാറ്റിക് ഡാൻസും ചെയ്യണം. രണ്ടിനും മികച്ച മാർക്ക് നേടുന്നവർ സെലക്ട് ആകും.

ഇൗ വിവരങ്ങൾ ദേവു ഗ്രൂപ്പിലൂടെ എല്ലാവരെയും അറിയിച്ചു. പിന്നെ സോങ്ങ് സെലക്ഷന്റെ കാര്യങ്ങളും പ്രാക്ടീസ് ചെയ്യുന്ന കാര്യങ്ങളും ആയി ചർച്ച. അവസാനം നാളെ മുതൽ പ്രാക്ടീസ് തുടങ്ങാം എന്ന തീരുമാനത്തിൽ എത്തി. എല്ലാവരും ക്ലാസ്സ് കഴിഞ്ഞു ദേവുവിന്റെ വീട്ടിൽ കൂടാം എന്ന് ഉറപ്പിച്ചു..

ഉച്ചക്കത്തേ ആഹാരം കഴിഞ്ഞ് ദേവു വീട്ടു പണികൾ എല്ലാം തീർത്തു…

******

വൈകിട്ട് അച്ഛൻ വരുന്നതും കാത്ത് ഇരിക്കുകയായിരുന്നു ദേവു..

സേതു വന്നപ്പോൾ ഓടി ചെന്ന് ബാഗ് വാങ്ങി.. സേതുവിന്റെ കയ്യിൽ പലഹാരത്തിന്റെ ഒരു കൂടും ഉണ്ടായിരുന്നു..

അച്ഛൻ കുളിച്ച് വരുന്നതും നോക്കി ചായ എടുത്ത് വച്ച് ദേവു ഇരുന്നു.

” ഇന്നെന്തോ എന്റെ കൊച്ചിന് പറയാനുണ്ടല്ലോ? പറഞ്ഞോ..”

ദേവു അച്ഛനോട് വിശദമായി ഡാൻസ് പ്രോഗ്രാമിന്റെ കാര്യം പറഞ്ഞു. അദ്ദേഹം മകൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു..

” അതൊന്നുമല്ല ഞാൻ പറയാൻ ഉദ്ദേശിച്ചത്.. “

” പിന്നേ??”

” അമ്മുവിനെ ഇവിടെ നിർത്താൻ അമ്മായിയോട് അച്ഛ പറയണം. അവളിവിടെ നിർത്തിയാൽ രാവിലത്തെ അടുക്കള ജോലിയും ഞാൻ ചെയ്തോളാം. അച്ഛ പറഞ്ഞാല് അമ്മായി കേൾക്കും..”

” അങ്ങനെ വരട്ടെ.. ഞാൻ ചോദിച്ചു നോക്കാം. അടുക്കളയിൽ കയറുന്ന കാര്യം പറഞ്ഞു സോപ്പ് ഇടുകയൊന്നും വേണ്ട. എന്റെ മോൾടെ സന്തോഷം അല്ലേ അച്ഛക്കു വലുത്. പകരമായി മത്സരത്തിൽ നല്ല പെർഫോർമൻസ് കാഴ്ച്ച വക്കണം. ജയിച്ചില്ലെങ്കിലും സാരമില്ല. മോശമായി എന്ന് പറയിപ്പിക്കരുത്. “

” ഉറപ്പ്.. ജയിക്കുന്നവർക്ക്‌ കിട്ടുന്ന ഫ്രീ ട്രിപ്പില് dazzling five ആയിരിക്കും പോകുക… “

സേതു അപ്പൊൾ തന്നെ പെങ്ങളെ വിളിച്ച് കാര്യം പറഞ്ഞു. അവർക്ക് സമ്മതിക്കാൻ ഒരു മടിയും ഉണ്ടായില്ല. കാരണം ഏട്ടൻ എന്നും അവർക്ക് അച്ഛന്റെ സ്ഥാനത്ത് ആയിരുന്നു.

” ദേവു , നാളെ നമുക്ക് അവിടെ ചെന്ന് അമ്മുവിനെ കൂട്ടി ഇങ്ങോട്ട് വരാം. “

അച്ഛന് കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു ദേവു…

” my hero is my sweet അച്ഛ… “

******

പിറ്റേന്ന് ദേവുവും സേതുവും അമ്മുവിന്റെ വീട്ടിൽ ചെല്ലുമ്പോൾ വേണുവും സീതയും മുറ്റത്ത് പച്ചക്കറിത്തോട്ടത്തിൽ ആയിരുന്നു.

അമ്മു റെഡി ആയി നിൽക്കാൻ തുടങ്ങിയിട്ട് കുറച്ച് നേരം ആയി.

ചെന്നു കയറുമ്പോൾ അമ്മു വൈകിയതിന് ദേവുവിനോട് വഴക്ക് കൂടുന്നുണ്ടായിരുന്നു. സേതു വേണുവിന്റെ അടുത്തേക്ക് ചെന്നു… അവർ തമ്മിൽ സംസാരിച്ചു കൊണ്ട് നിന്നതിനാൽ സീത അകത്തേക്ക് ചായ എടുക്കാൻ പോയി..

” അമ്മായി… “

” ദേവു.. എന്തുണ്ട് വിശേഷം..”

” അങ്ങനെ പോകുന്നു അമ്മായി..”

” ഉം.. ഇൗ ഇടയായി രണ്ടിനും കുറച്ച് രാത്രി സഞ്ചാരം കൂടുന്നുണ്ട്.. “

” എന്റെ അമ്മായി… രാത്രി ആയാലും പകൽ ആയാലും ഞങ്ങൾക്ക് സെക്യൂരിറ്റി ആയി രണ്ട് ചൊങ്കൻ ചെക്കന്മാരായ ആങ്ങളമാർ ഉണ്ട്. അവരുള്ളപ്പോൾ ഞങ്ങൾ എന്തിന് പേടിക്കണം. “

” അവന്മാരെ അല്ല എനിക്ക് പേടി.. നാട്ടുകാരെ ആണ്. അവർ എന്റെം മക്കൾ തന്നെയാ..”

” നാട്ടുകാരോട് പോകാൻ പറ അമ്മായി. ഞങ്ങൾക്ക് നിങ്ങള് അല്ലേ ചിലവിനു തരുന്നത്. നാട്ടുകാർ ആണോ? അവർക്ക് ആരു നന്നാകുന്നതും ഇഷ്ടമല്ല. ഇപ്പോളത്തെ ന്യൂ ജെൻ പിള്ളേർ ഒന്നിച്ച് നടക്കുന്നത് പോലെ പണ്ട് നടക്കാൻ പറ്റാത്തതിന്റെ വിഷമമാണ് അവർ പറഞ്ഞു തീർക്കുന്നത്.. “

” എന്നാലും ഒരു കല്യാണ ആലോചന വരുമ്പോൾ ഇൗ നാട്ടുകാർ എന്തെങ്കിലും പറഞ്ഞ് കൊടുത്താൽ അത് മുടങ്ങില്ലേ മക്കളെ.. അതാണ് എല്ലാ വീട്ടുകാർക്കും നാട്ടുകാരെ പേടിച്ച് ജീവിക്കേണ്ടി വരുന്നത്.”

” അമ്മായി.. കാലം മാറി വരികയാണ്.. ഇപ്പോ എല്ലാ ചെക്കൻമാരും വീട്ടുകാരും മോഡേൺ ചിന്തകളിലേക്ക് മാറി തുടങ്ങി. നമ്മുടെ നാട്ടിൻ പുറങ്ങളിൽ മാത്രേ നാട്ടുകാരുടെ അടുത്ത് തിരക്കുന്ന ആചാരം ഉള്ളൂ.. അതും സാവധാനം മാറും. ഞങ്ങളെ കൂട്ടിൽ അടച്ചാൽ ഞങ്ങൾ നിങ്ങള് അറിയാതെ പോകും. അതിനും നല്ലത് അച്ഛയേ പോലെ സ്വതന്ത്രമായി പറക്കാൻ അനുവദിച്ചാൽ എന്നും ഇങ്ങനെ നിങ്ങടെ ചിറകിൻ ചോട്ടിൽ ഞങ്ങൾ ഉണ്ടാകും..”

ദേവു സീതയെ കെട്ടിപ്പിടിച്ചു..
അത് കണ്ട് സീതയുടെ കണ്ണു നിറഞ്ഞു… യാമിനിയുടെ മുഖമാണ് മനസ്സിൽ ഓർമ വന്നത്..

” നീ മാറിക്കേ ദേവു. നിനക്ക് നിന്റെ അമ്മയുടെ ധൈര്യമാണ് കിട്ടിയത്.. അതാ ഇങ്ങനെ… അമ്മു ഇൗ ചായ കൊണ്ട് പോയി അച്ഛനും അമ്മാവനും കൊടുക്ക്.. ദേവു ഇന്നാ നിനക്കുള്ള ചായ..”

ദേവു ചായ കുടിച്ചു..

ഉച്ച ഊണും കഴിച്ചിട്ടാണ് അവർ അവിടന്ന് ഇറങ്ങിയത്..

******

വീട്ടിൽ വന്ന് കയറിയപ്പോൾ ദേവുവിന്‌ ബിനു മിസ്സിന്റെ ഭർത്താവിന്റെ കോൾ വന്നു.

വരുന്ന പത്താം ദിവസം ഓഡിഷന് ഡേറ്റ് കിട്ടിയത് ആയി അറിയിച്ചു.. പ്രാക്ടീസ് തുടങ്ങാനും.

ദേവു വേഗം തന്നെ കൂട്ടുകാരെ വിളിച്ച് അറിയിച്ചു. അവർ വൈകിട്ട് എത്തും എന്ന് പറഞ്ഞു.

ദേവുവും അമ്മുവും ജോലി കഴിഞ്ഞ് അവർക്കായി കാത്തിരുന്നു..

അവർ വന്നപ്പോൾ തന്നെ പ്രാക്ടീസ് തുടങ്ങി. നേരത്തെ ചെയ്ത പാട്ട് തന്നെ ആയതിനാൽ കുറച്ച് സ്റ്റെപ്പുകൾ മാറ്റി പുതിയത് കൂട്ടി അവർ പഠിച്ചു..

തുടർന്നുള്ള ദിനങ്ങളിലും അവർ അതി ശക്തമായി പ്രാക്ടീസ് ചെയ്തു.

അങ്ങനെ ഓഡീഷൻ ദിനം എത്തി. ഒരു ദിവസം തന്നെ പല സ്റ്റേജുകളിലായി ഓഡീഷൻ പുരോഗമിച്ചു… അവർ നന്നായി തന്നെ കളിച്ചു..

****

ഒരാഴ്ച കഴിഞ്ഞപ്പോൾ സെലക്ട് ചെയ്തതായി അവർക്ക് മെസ്സേജ് വന്നു… ആ കോളേജ് മുഴുവൻ അവർക്കുള്ള ആശംസകൾ അറിയിച്ചു..

മൂന്ന് ആഴ്ച നീണ്ടു നിൽക്കുന്ന മത്സരം ആണ്.. ഓരോ ഗ്രൂപ്പിനും 5 ഡാൻസ് ഫോമുകൾ ചെയ്യാം. അതിൽ ഏറ്റവും നല്ല മാർക്ക് വങ്ങിക്കുന്നവർ ആയിരിക്കും വിജയി എന്നും അവർക്ക് മെസ്സേജ് വന്നു..

പിന്നെ ഏതൊക്കെ ഫോം ഡാൻസ് വേണമെന്നുള്ള ചർച്ചകൾ ആയിരുന്നു. മിസ്സിന്റെ ഭർത്താവും അവരെ പല ഡാൻസ് ഫോമുകൾ പരിചയപ്പെടുത്തുവാൻ സഹായിച്ചു.
പല സംസ്ഥാനങ്ങളില്‌ നിന്നായി അഞ്ച് ഡാൻസ് ഫോമുകൾ തിരഞ്ഞെടുക്കുകയും അത് പ്രാക്ടീസ് ചെയ്യാൻ തുടങ്ങുകയും ചെയ്തു.. കോളേജിൽ നിന്നും വീട്ടിൽ നിന്നും നിറഞ്ഞ പിന്തുണ അവർക്ക് ലഭിച്ചു.

അങ്ങനെ മത്സരത്തിൽ പങ്കെടുക്കാനായി അവർ അഞ്ച് പേരും അക്കുവിന്റെ എക്സ് യുവിക്ക്‌ പുറപ്പെട്ടു.. തിരുവനന്തപുരത്ത് ഒരു വലിയ സെന്ററിൽ വച്ച് ആയിരുന്നു മത്സരം. അവിടെത്തന്നെ താമസിക്കാനും സൗകര്യം കിട്ടി..

തുടരും…

Read complete സിയ Malayalam online novel here

സിയ 2
4.5 (90%) 2 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.