siya malayalam novel

സിയ 3

അവർ തിരുവനന്തപുരത്ത്‌ എത്തിയപ്പോൾ വൈകിട്ട് 4 മണി ആയിരുന്നു.. എൻട്രി കാർഡും ഐഡി കാർഡും ഫ്രണ്ട് ഓഫീസിൽ നിന്നും കിട്ടി. പിന്നെ നേരെ പോയത് മീറ്റിംഗ് ഹാളിലേക്ക് ആണ്..

കുറച്ച് പേര് ഹാളിൽ ഉണ്ടായിരുന്നു. ബാക്കിയുള്ളവർ എത്തിക്കൊണ്ട് ഇരിക്കുന്നു. അവർ അഞ്ച് പേരും ഏറ്റവും മുന്നിലത്തെ സീറ്റിൽ പോയി ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഹാൾ നിറഞ്ഞു.

സ്റ്റേജിലേക്ക് മിസ്സിന്റെ ഭർത്താവും ഒരു പെൺകുട്ടിയും കയറി നിന്നു.

” സൂപ്പർ ഡാൻസേഴ്‌സിന്റെ ഇൗ ബ്രഹ്മാണ്ഡ ഷോയിലേക്ക്‌ നിങ്ങൾ ഏവർക്കും സ്വാഗതം… ഞാൻ നിങ്ങളുടെ സ്വന്തം അഭിറാം.. “

” ഞാൻ നിങ്ങളുടെ സ്വന്തം ചിത്ര… ആദ്യമായി ഇൗ ഷോ ഉത്ഘാടനം ചെയ്യാൻ പ്രശസ്ത സിനിമാതാരം കോറിയോഗ്രാഫർ എന്നീ മേഖലകളിൽ മികച്ച സാന്നിധ്യം കാഴ്ച്ച വച്ച നമ്മുടെ സ്വന്തം പ്രഭുദേവയെ സ്വാഗതം ചെയ്യുന്നു…. “

സദസ്സിൽ കയ്യടി ഉയർന്നു.. പ്രഭു ദേവ സ്റ്റേജിലേക്ക് കയറി..

” കൂടാതെ സൂപ്പർ ഡാൻസേഴ്‌സിന്റെ സ്പോൺസർസ് ആയ വണ്ടർലാ ഗ്രൂപ്പ് എംഡി ചിറ്റിലപ്പിള്ളി കൊച്ചൗസേപ്പ് സാറിനും ഇന്‍ററിയൽ ഡിസൈനിംഗ് കമ്പനി D Life എംഡി ജോബി മാത്യു സാറിന്റെയും സ്റ്റേജിലേക്ക് സ്വാഗതം ചെയ്യുന്നു.”

അങ്ങനെ അവരും സ്റ്റേജിലേക്ക് എത്തി.. ഉത്ഘാടനം കഴിഞ്ഞു…

” ഇനി ഇൗ ഷോയുടെ വിവരങ്ങൾ ചിത്ര നിങ്ങൾക്ക് കൈമാറുന്നത് ആണ്.

” എല്ലാവരും നമ്മുടെ സൈറ്റിൽ മത്സരങ്ങളെ കുറിച്ച് കണ്ട് കാണുമല്ലോ. ഇവിടെ ഇരുപത്തി അഞ്ചു ഗ്രൂപ്പ് ആണ് ഓഡിഷനിൽ നിന്നും സെലക്ട് ആയി വന്നിട്ടുള്ളത്. എല്ലാ ഗ്രൂപ്പും ഇന്ത്യയിലെ ഏതെങ്കിലും അഞ്ച് തരത്തിലുള്ള ഡാൻസ് ഫോമുകൾ അവതരിപ്പിക്കാം. നമുക്ക് മൂന്ന് ആഴ്ച അതായത് ഇരുപത്തി ഒന്ന് ദിനങ്ങളിൽ ആയി ഇരുപത്തി അഞ്ചു ഗ്രൂപ്പിന്റെയും പെർഫോർമൻസ് കാണാം. ആദ്യ ഇരുപത് ദിവസം ആറ് പെർഫോമൻസ് വച്ചും ലാസ്റ്റ് ദിവസം അഞ്ച് പെർഫോമൻസും ആണ് നടത്തുന്നത്. ഒരു ഗ്രൂപ്പിനും അവരുടെ പെർഫോമൻസ് ഡേ നേരത്തെ അറിയിക്കുവാൻ ബോർഡിൽ ഇടും. മറ്റു ഷോകളിൽ നിന്നും നമ്മുടെ ഷോ വ്യത്യസ്തമാകുന്നത് ഇവിടെ എലിമിനേഷൻ എന്ന പ്രൊസസ്സ് ഇല്ല. ഏറ്റവും മികച്ച ഒരു ടീമിനെ തിരഞ്ഞെടുക്കുന്നു. അതാണ് നമ്മുടെ പ്രത്യേകത. പിന്നെ വിജയിക്ക് ലഭിക്കുന്ന സമ്മാനം എന്താണെന്ന് എല്ലാവർക്കും അറിയാമല്ലോ അല്ലേ…….
അതേ.. തായ്‌ലൻഡ് ട്രിപ്പ്.. കൂടാതെ സ്പോൺസേഴ്സ് ഗ്രൂപ്പ് അംഗങ്ങൾക്കായി അഞ്ച് ലക്ഷം രൂപ വീതം പോക്കറ്റ് മണിയും തരുന്നു… ഇവിടെ സെലക്ട് ആകുന്ന ബാക്കി അഞ്ച് സ്ഥാനക്കാർക്കും സമ്മാനമുണ്ട്. സെക്കൻഡ് പ്രൈസ് ഗ്രൂപ്പിന് അഞ്ച് ലക്ഷം ,വണ്ടർലാ ടിക്കറ്റും.. തേർഡ് പ്രൈസ് മൂന്ന് ലക്ഷം രൂപ, വണ്ടർലാ ടിക്കറ്റും, ഫോർത്ത് പ്രൈസ് ഒരു ലക്ഷം രൂപ, വണ്ടർലാ ടിക്കറ്റും, ഫിഫ്ത്ത് വണ്ടർലാ ഫാമിലി ടിക്കറ്റ്.. ഇതാണ് നമ്മുടെ ആഘോഷം.. ബാക്കി കാര്യങ്ങളും വിശദാംശങ്ങളും അഭി വിവരിക്കും. അഭി…”

” നിങ്ങളുടെ താമസത്തിന്റെ കാര്യമാണ് എനിക്ക് പറയാനുള്ളത്.. ചില ഗ്രൂപ്പുകൾക്ക് മെമ്പർസ് കുറവും ചിലതിൽ കൂടുതലും ആണ്.. അതുകൊണ്ട് ഒരു റൂമിലേക്ക് അഞ്ച് പേര് വച്ചാണ് സ്റ്റേ ഒരുക്കിയിരിക്കുന്നത്. റൂം നമ്പറും പേരുകളും ബോർഡിൽ ഇട്ടിട്ടുണ്ട്… പ്രാക്ടീസ് ചെയ്യാൻ നിങ്ങൾക്ക് ഇരുപത്തി അഞ്ചു റൂമുകൾ വേറെ ഉണ്ട്. ഫ്രണ്ട് ഓഫീസിൽ നിന്നും നിങ്ങൾക്ക് കീ കളക്റ്റ് ചെയ്യാം. ഫുഡ് എല്ലാവർക്കും ഒരുമിച്ച് ഒരേ ഹാളിൽ ആണ്. ഇപ്പോ എല്ലാവർക്കും ഹാളിൽ ഫുഡ് ഒരുക്കിയിട്ടുണ്ട്. നാളെ മുതൽ മത്സരങ്ങൾ തുടങ്ങും.. താങ്ക്യൂ… “

” താങ്ക്യൂ all”

*****

എല്ലാവരും ഫുഡ് കഴിക്കാൻ ഹാളിലേക്ക് നീങ്ങി.

ബുഫേ മോഡലിൽ ആയിരുന്നു ഫുഡ് അറേഞ്ച്മെന്റ്. അവർ ഫുഡ് എടുത്ത് ഒരു ടേബിളിന്റെ അടുത്ത് ഇരുന്നു.

കഴിച്ച് കഴിയാറായപ്പോൾ ദേവുവിന്റേ തോളത്ത് ഒരാള് തട്ടി വിളിച്ചു..

” ചേച്ചീ… “

ദേവു തിരിഞ്ഞ് നോക്കി..

” എന്റെ ദേവി.. ഇതാരാ.. നീയും ഉണ്ടോ ഇവിടെ?”

” പിന്നേ.. ഇൗ ചിപ്പി ഇല്ലാതെ എന്ത് ഡാൻസ് മത്സരം.. ബോർഡിൽ റൂം മേറ്റ് സിയ എന്ന് കണ്ടു. ചേച്ചി ആണെന്ന് തോന്നി.. അതോണ്ട് അന്വേഷിച്ച് വന്നതാ… “

” ടാ ഞാൻ പറഞ്ഞില്ലേ ചിപ്പി, പണ്ട് ഞാനും അമ്മുവും അമ്മാവന്റെ വീടിനടുത്ത് പ്രോഗ്രാമിന് പോയപ്പോൾ കണ്ട കുട്ടി..”

” അം എന്തോ പ്രോബ്ലം ഉണ്ടായപ്പോൾ ഇവരുടെ കൂടെ ഉണ്ടായിരുന്ന പിള്ളേര് കേറി ഇടപെട്ടെന്ന് പറഞ്ഞ.. അതല്ലേ” അക്കു ചോദിച്ചു..

” അത് തന്നെ. അവന്മാരും ഉണ്ട്. ഇത് വിജിത ഗ്രൂപ്പിൽ ഉള്ളത് ആണ്..”

അപ്പോളേക്കും ചിപ്പിയുടെ കൂടെ ഉളളവർ അവരുടെ അടുത്തേക്ക് വന്നു..

” അയ്യോ ചേച്ചി… സുഖമാണോ ചേച്ചീ…?”

” പിന്നേ സുഖം.. നിങ്ങൾക്കോ.. ?”

” ഉം… ഞങ്ങൾ റൂം മേറ്റിനെ നോക്കി നടക്കുവാരുന്നു. കീ വാങ്ങി. dazzling five.. ആണ്.. “

” ഡാ അത് ഞങ്ങളാ… “

” ആണോ.. ഇവർ അപ്പോ നിങ്ങടെ കൂടെ അല്ലേ . സമാധാനം ആയി.. നിങ്ങള് നടന്നോ.. ഞങ്ങൾ ചേട്ടായിമാരെ പരിചയപ്പെടട്ടെ.”

ഞങ്ങൾ കൈ കഴുകാൻ വാഷ് റൂമിലേക്ക് നടന്നു.. അതിനിടയിൽ ചിപ്പിയും വിജിയും ഞങ്ങളോട് കൂട്ടായി.. വാ തോരാതെ സംസാരിക്കുന്ന കൂട്ടത്തിൽ ആയിരുന്നു ചിപ്പി.. അപ്പുവുമായി അവള് ഇടി വരെ ഉണ്ടാക്കി തുടങ്ങി.. ഞാനും അമ്മുവും അക്കുവിന്റെയും കൂട്ടരുടെയും അടുത്തേക്ക് നീങ്ങി. അവർ റെസ്റ്റ് റൂമിലേക്കും.

അവരോട് കത്തി വച്ച് കൊണ്ട് ഇരിക്കുന്നതിനിടയിൽ ആണ് അപ്പു ഓടി ഞങ്ങളുടെ അടുത്തേക്ക് വന്നത്.

” ദേവു.. അക്കു… ഇവിടെ അവരും വന്നിട്ടുണ്ട്..”

” ആര്??” ദേവു ചോദിച്ചു..

” അവര്.. ബ്ലോവേഴ്സ്… “

ദേവു ഞെട്ടി അക്കുവിനെ നോക്കി. അക്കു എന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കി..

മറ്റുള്ളവരും എന്ത് പറയണം എന്നറിയാതെ പരസ്പരം നോക്കി.

” ദേവു.. കഴിഞ്ഞ തവണ അവർ തല്ലുകൊള്ളാതെ പോയത് നീ കാരണമാ.. ഇത്തവണ ആ ക്ഷമ ഞാൻ കാണിക്കില്ല. “

” ഇൗ കാര്യത്തിൽ ഞാനും അക്കുവിന്റെ കൂടെയാണ്..” യദുവും അക്കുവിനെ പിന്തുണച്ചു..

” വാ മുറിയിലേക്ക് പോകാം..”

അവരുടെ പുറകെ നടക്കുന്നതിന്റെ കൂടെ ദേവു ചുറ്റും ഒന്നുകൂടി കണ്ണോടിച്ചു.. രണ്ട് വർഷങ്ങൾക്ക് ശേഷം ഹാളിന്റെ ഒരു മൂലക്ക് തന്റെ കൂട്ടുകാരോട് സംസാരിച്ച് കൊണ്ട് നിൽക്കുന്ന അവനെ ദേവു കണ്ടു.. കൂടെ ബ്ലോവേഴ്‌സിന്റെ ലീഡർ ആയ അവളെയും…

ഒന്നുകൂടി അവരെ തിരിഞ്ഞ് നോക്കിയിട്ട് ദേവു അമ്മുവിന്റെ കൂടെ നടന്നു… അമ്മു ദേവുവിനേ തന്നോട് ചേർത്ത് പിടിച്ചു… അപ്പു ദേവുവിന്റെ തണുത്ത കൈകൾ കൂട്ടി പിടിച്ചു..

*********

തുടരും…

Read complete സിയ Malayalam online novel here

സിയ 3
4.5 (90%) 2 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.