sooryaghayathri malayalam novel

സൂര്യഗായത്രി 7

ഇനി എങ്കിലും എന്റെ മനസ്സിൽ ഉള്ളത് ശ്രീയേട്ടനോട് പറഞ്ഞില്ലെങ്കിൽ എനിക്ക് ശ്രീയേട്ടനെ നഷ്ടപ്പെടും എന്നൊരു തോന്നൽ ..ഒന്ന് വിളിച്ചാലൊ.

അവൾ ഫോൺ എടുത്തു ശ്രീയെ വിളിച്ചു .

“ഹലോ ആരാ? …”

“ശ്രീയേട്ടാ , ഇതു ഞാനാ സൂര്യ “.

“മനസ്സിലായി, ഇയാള് എന്തെ വിളിച്ചത് , എന്തെങ്കിലും അത്യാവശ്യം ഉണ്ടോ ?”

“അത്യാവശ്യം ഒന്നും അല്ല ”

“പിന്നെ??”

“എനിക്കൊരു കാര്യം പറയാൻ ഉണ്ടാരുന്നു ”

“താൻ അധികം വളച്ചു കെട്ടാതെ കാര്യം പറയു”

“അത്…പിന്നെ…”

“വേഗം പറയുന്നുണ്ടോ ”

“എനിക്ക് ശ്രീയേട്ടനെ ഒന്ന് നേരിൽ കാണണം എന്നിട്ടു പറയാം .”

“താൻ പറയുന്നെങ്കിൽ പറ എനിക്ക് നേരിട്ട് വരാൻ ഒന്നും വയ്യ ഒരുപാടു കാര്യങ്ങൾ ഉള്ളതാ ..”

“ശ്രീയേട്ടാ പ്ളീസ് ….”

“ശോ ഇതെന്തൊരു കഷ്ടമാണ് , ഇയാൾക്കിപ്പോ എന്താ വേണ്ടത് എന്നെ കാണണം അത്രേ അല്ലെ ഉള്ളു ,
ഒരു കാര്യം ചെയ്യൂ ഞായറാഴ്ച രാവിലെ അമ്പലത്തിൽ വായോ അവിടെ വെച്ച് സംസാരിക്കാം .”

” ഞായറാഴ്ചയോ ??”

“എന്തേ വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ ”

“അതല്ല …”

“പിന്നെ ”

“അതു വരെ വെയിറ്റ് ചെയ്യാൻ വയ്യാത്ത കൊണ്ടാ ”
“ഓ…ഹ് ഇതിപ്പോൾ വല്യ കഷ്ടമായല്ലോ എങ്കിൽ താൻ പറ എന്താ വേണ്ടത് ”

അവൾ ഒന്നും മിണ്ടാതെ നിന്ന് .

“എന്റെ കൊച്ചെ ഒന്ന് വേഗം പറയുന്നുണ്ടോ എനിക്ക് ഒരുപാടു കാര്യങ്ങൾ ഉള്ളതാ …”

“ശ്രീയേട്ടാ ….നമുക്ക് നാളെ കാണാം .”

“നാളെയോ മ്..മം ശരി രാവിലെ 7 മണിക്ക് എത്തണം എനിക്ക് 9 മണിക്ക് sp ￰ഓഫീസിൽ പോകാൻ ഉള്ളതാ ”

“ഞാൻ വരാം ശ്രീയേട്ടാ ”

“ശരി ..” അതും പറഞ്ഞു അവൻ കാൾ കട്ട് ചെയ്തു .
•••••••••••••

“അമ്മ ഞാൻ ഒന്ന് അമ്പലത്തിൽ പോയി വരാം.”

“ഇതെന്താ എന്റെ മോൾക്ക് ഇപ്പൊ ഭയങ്കര ഭക്തി ആണല്ലോ ഇടയ്ക്കിടെ അമ്പലത്തിൽ പോകുന്നുണ്ടല്ലോ എക്സാം ആവാറായി അല്ലെ”

“അച്ഛേ ഇങ്ങനെ കളിയാക്കല്ലേ പ്ളീസ്”

“ഏയ്‌ അച്ഛ ഒന്നും പറയുന്നില്ല മോള് പോയിട്ട് വാ ”
~~~~~~~~

അവൾ അമ്പലത്തിൽ എത്തിയപ്പോൾ ശ്രീ എത്തിയിട്ടുണ്ടാരുന്നില്ല .

“ശേ ഈ ശ്രീയേട്ടന് ഒരു കൃത്യനിഷ്ഠയും ഇല്ലല്ലോ , എന്തായാലും പ്രാർത്ഥിച്ചിട്ടു വെയിറ്റ് ചെയ്യാം ..”

“സൂര്യ പ്രാർത്ഥിച്ചിട്ടു തിരിഞ്ഞതും ശ്രീ അകത്തേക്ക് കേറി വരുന്നതാ കണ്ടത് .”

കരിനീല ഷർട്ടും , നീലക്കരമുണ്ടും ഉടുത്തു അവൻ മുന്നിൽ വന്നപ്പോൾ അവൾ പ്രണയാദ്രമായി അവനെ നോക്കി ..

“എന്താടോ ഇങ്ങനെ കണ്ണും മിഴിച്ചു നോക്കുന്നെ”

“ശ്രീയേട്ടൻ യൂണിഫോമിൽ ആകുന്നാ ഞാൻ പ്രതീക്ഷിച്ചേ”

“പിന്നെ അമ്പലത്തിൽ അല്ലെ യൂണിഫോമിൽ വരുന്നത് നിനക്കെന്താ ഒരു ബോധവും ഇല്ലേ ,
പ്രാർത്ഥിച്ചു കഴിഞ്ഞോ ”

“ഇല്ല ”

“എങ്കിൽ വാ നമുക്ക് ഒന്നിച്ചു പ്രാർത്ഥിക്കാം ”

“അവർ രണ്ടാളും ശ്രീകോവിലിനു മുന്നിൽ കണ്ണടച്ച് നിന്നു .”

“എന്റെ കള്ളക്കൃഷ്ണ ഈ പോലീസ്‌കാരനെ എനിക്കുതന്നെ തരണേ …”

കണ്ണ് തുറന്നു നോക്കിയപ്പോഴേക്കും ശ്രീയേട്ടൻ നടന്നു പോയി .സൂര്യ പുറകെ ഓടി .

“എന്താടോ വല്യ പ്രാർത്ഥനയാരുന്നല്ലോ എന്തോ കാര്യം സാധിക്കാനുണ്ടല്ലോ ”

“മമ്..ഉണ്ട് അത് ഞാൻ എന്റെ കള്ളകൃഷ്ണനോട് പറഞ്ഞിട്ടുണ്ട്”

“എന്താ കൈക്കൂലി ആണോ ”

“അതും ഉണ്ടെന്നു കൂട്ടിക്കോ .”

“താനെന്താ പറയാൻ ഉണ്ടെന്നു പറഞ്ഞത് .”

“അത് ഇവിടെ വെച്ച് വേണോ ആരേലും കണ്ടാൽ അച്ഛൻ അറിയും ”

“തനിക്കു ബൈക്കിൽ കേറാൻ മടി ഉണ്ടോ ”

“സൂര്യയുടെ കണ്ണുകൾ വിടർന്നു ”

“മടിയോ ഇല്ല ”

“ആരേലും കണ്ടാലോ ”

“എന്നാലും സാരമില്ല ഞാൻ റെഡിയാ”

“എങ്കിൽ വാ ഇവിടെ അടുത്തുള്ള ബീച്ചിലേക്ക് പോകാം ”

സൂര്യ ശ്രീയുടെ ബൈക്കിൽ കേറി ഇരുന്നു. അവൾക്കു സ്വർഗം കിട്ടിയ സന്തോഷം ആരുന്നു .

“ഡോ… താൻ ഇറങ്ങുന്നില്ലേ ഏതു ലോകത്താ താൻ .”

“സോറി..”

അവൾ വേഗം ബൈക്കിൽനിന്നു ഇറങ്ങി .
ശ്രീ അവൾക്കു അഭിമുഖമായി നിന്നു .

“ഇനി പറയു എന്താ കാര്യം ?”

സൂര്യേടെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി .

“ഡോ താനൊന്നു പറയുന്നുണ്ടോ എനിക്ക് പോയിട്ട് കാര്യം ഉണ്ട് ”

“ശ്രീയേട്ടാ എനിക്ക് ആ കണ്ണിൽ നോക്കി ഒന്നും പറയാൻ പറ്റുന്നില്ല “.

“എങ്കിൽ ഞാൻ കണ്ണടച്ച് നിൽക്കാം ” അതും പറഞ്ഞു അവൻ കണ്ണടച്ച് നിന്നു .

“അതല്ല….ശ്രീയേട്ടാ പ്ളീസ് കളിയാക്കാതെ ”

“ശരി ഞാൻ കളിയാക്കുന്നില്ല നീ കാര്യം പറയ്‌ ”

“അത്….പിന്നെ….”

“ഒരു കാര്യം ചെയ്യാം നിനക്ക് പറയാനുള്ളത് ഞാൻ പറയാം ”

“തനിക്കു എന്നെ ഇഷ്ടമാണ് അല്ലെ..”

അവൾ അവന്റെ മുഖത്ത് നോക്കാതെ മിണ്ടാതെ നിന്നു .

“എനിക്കിന്നലെ തന്നെ മനസ്സിലായതാ നീ ഇതാ പറയാൻ വരുന്നതെന്ന്”

“നിനക്കെന്നെകുറിച്ചു എന്തറിയാം ?”

“പക്ഷെ എനിക്ക് തന്നെ കുറിച്ചു എല്ലാം അറിയാം .തന്നെയും വീട്ടുകാരെയും കുറിച്ച് എല്ലാം ഞാൻ അന്വേഷിച്ചു “.

“എനിക്ക് തന്നോട് ഇഷ്ടക്കുറവ് ഒന്നുമില്ല പക്ഷെ ഇയാൾ കരുതുന്നപോലെ പ്രണയിച്ചുനടക്കാൻ ഉള്ള ഒരു അവസ്ഥയിലല്ല ഞാൻ .”

“സൂര്യ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ”

“മ..മ്..ഉണ്ട് ”

“എന്റെ വീട്ടിൽ എനിക്ക് അമ്മയും ഒരു അനിയനും അനിയത്തിയും മാത്രമേ ഉള്ളു .”

എന്റെ അച്ഛൻ ഒരു CI ആയിരുന്നു . സെർവിസിൽ ഇരിക്കുന്ന സമയത്ത് അച്ഛന് ഹാർട്ട് അറ്റാക്ക് വന്നു കിടപ്പിലായി . പിന്നെ ചികിത്സക്കായി ഒരുപാടു പണം വേണമായിരുന്നു . അങ്ങനെ വീട് പണയം വെച്ചും കടം വാങ്ങിയും ഒക്കെ ചികിൽസിച്ചു പക്ഷെ പെട്ടെന്ന് ഒരു ദിവസം അച്ഛൻ ഞങ്ങളെ വിട്ടു പോയി . അപ്പോൾ ഞാൻ പിജി-ക്ക് പഠിക്കുവായിരുന്നു .പഠിക്കാൻ നല്ല കഴിവും ആഗ്രഹവും ഉണ്ടെങ്കിലും കുടുംബത്തിന് വേണ്ടി ഞാൻ പഠിപ്പു നിർത്തി എന്നിട്ടു അല്ലറചില്ലറ പണി ഒക്കെ ചെയ്യാൻ തുടങ്ങി . അങ്ങനെ അച്ഛന്റെ സുഹൃത്തുക്കൾ ഒക്കെ സഹായിച്ചാണ് ഞാൻ പോലീസ്‌ ടെസ്റ്റ് എഴുതിയതും എനിക്ക് ഈ ജോലി ശരിയായതും . ഈ ജോലി കൊണ്ടാണ് ഞാൻ എന്റെ കുടുംബം നോക്കുന്നത് . ഇനിയും ഉണ്ട് ഒരുപാടു ബാധ്യതകൾ അനിയത്തീടെ കല്യാണം നടത്തണം , വീട് പണയം എടുക്കണം അങ്ങനെ ഒരുപാടു കാര്യങ്ങൾ . അതിന്റെ ഇടയിൽ പ്രണയവും വിവാഹവും ഒന്നും എനിക്ക് പറഞ്ഞിട്ടില്ല .

“സൂര്യ…ഞാൻ പറയുന്നതൊക്കെ താൻ കേൾക്കുന്നുണ്ടോ ”

സൂര്യ തല കുനിച്ചു നിൽക്കുവാരുന്നു .
അവൻ അവളുടെ തല മെല്ലെ ഉയർത്തി . സൂര്യേടെ കണ്ണുകൾ നിറഞ്ഞു ഒഴുകുവായിരുന്നു .

“താൻ കരയല്ലേ ആരെങ്കിലും കണ്ടാൽ എന്തു കരുതും”.

അവൾ ശ്രീയുടെ കയ്യിൽ മുറുക്കെ പിടിച്ചു .

“എനിക്ക് ഇതൊന്നും ഒരു പ്രശ്നമല്ല ശ്രീയേട്ടാ ഞാൻ കാത്തിരിക്കാം ശ്രീയേട്ടന് വേണ്ടി എത്ര കാലം വേണമെങ്കിലും , എന്നെ വേണ്ടാന്ന് മാത്രം പറയല്ലേ ” സൂര്യ ശ്രീയുടെ നെഞ്ചിലേക്ക് അമർന്നു ..

സൂര്യയെ ചേർത്ത് പിടിക്കാൻ ശ്രീയുടെ കൈകൾ തരിച്ചു എങ്കിലും അവൻ സ്വയം മനസ്സിനെ അടക്കി ..

“സൂര്യ എന്തായിത് ആൾക്കാര് കാണും .”

അവൾ പതിയെ അവനിൽ നിന്നും അടർന്നു മാറി .

“താൻ ഒന്ന് ചിന്തിച്ചു നോക്ക് നമ്മൾ തമ്മിലുള്ള അകലം , തന്റെ അച്ഛൻ ഒരു ലോക്കൽ SI യെ കൊണ്ട് മോളെ വിവാഹം കഴിപ്പിക്കുമോ .”

“എന്റെ പ്രശ്നങ്ങൾ തീരാൻ എത്ര കാലം എടുക്കും എന്നെനിക്കറിയില്ല എങ്കിലും ഞാൻ ഒരു ഉറപ്പു തരാം അന്ന് തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെങ്കിൽ ഞാൻ തന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കും സത്യം .”

“സൂര്യ താൻ എന്താടോ ഒന്നും മിണ്ടാത്തെ ”

“ശ്രീയേട്ടാ ഇത് ഉറച്ച തീരുമാനം ആണോ .”

“അതെ..”

അവളുടെ കണ്ണ് നിറയുന്നത് കണ്ടു ശ്രീയുടെ നെഞ്ച് പിടയുന്നുണ്ടായിരുന്നു .

” ഇനി തന്റെ മനസ്സ് വിഷമിപ്പിക്കാനായിട്ടു ഞാൻ തന്റെ മുന്നിൽ വരില്ല സത്യം .താൻ കേറ് ഞാൻ കൊണ്ട് വിടാം .”

“വേണ്ട എന്റെ വണ്ടി അമ്പലത്തിന്റെ അടുത്ത് വെച്ചിട്ടുണ്ട് .”

“ഞാൻ അവിടെ വിടാം താൻ കയറ് .”

അവൾ ബൈക്കിന്റെ പിറകിൽ കയറി ശ്രീ അവളെ അമ്പലത്തിന്റെ അടുത്ത് ഇറക്കിവിട്ടിട്ടു ഒന്ന് തിരിഞ്ഞു നോക്കുകയും കൂടി ചെയ്യാതെ പോയി .

തുടരും ….

സൂര്യഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

സൂര്യഗായത്രി 7
4.5 (90%) 2 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.