malayalam online story

എന്റെ ഭാര്യ ഒരു ചാരത്തി

അവളുടെ ജനിച്ചീസം ആണ് ഇന്ന്, പക്ഷേ അവളെപ്പോലെ ഒരു വഞ്ചകിയെ ഞാൻ ലൈഫിൽ കണ്ടിട്ടില്ല…

നാട്ടിലായിരുന്ന സമയം, ഞാൻ ചുമ്മാ ജനവാതിലിലൂടെ കിളികളെ നോക്കിക്കൊണ്ടിരുന്നപ്പോൾ പെട്ടെന്നതാ ഒരു ഹെലികോപ്റ്റർ പറന്നുവെന്ന് ഞങ്ങളുടെ ടെറസിന് മുകളിൽ വന്നു നിന്നു.

“ഉമ്മാ ഓടിവരണേ, ഒരു ഹെലികോപ്റ്റർ അതാ ടെറസിൽ… ”

ഉമ്മ എന്റെ വിളികേൾക്കുന്നതിന് മുൻപേ ആയുധ ധാരികളായ ഒരു കൂട്ടർ ഗോവണി ഇറങ്ങി വീടിനകത്തേക്ക് വന്നു, അവർ എന്റെ നേരെ തോക്ക് ചൂണ്ടിക്കൊണ്ട് ചോദിച്ചു….

“Where is she??? ”

“Who?? ”

ഞാൻ പേടിച്ചു വിറങ്ങലിച്ചു നിന്നപ്പോൾ
അവരിൽ ഒരാൾ ഒരു ഫോട്ടോ എന്റെ നേരെ നീട്ടി, ഞാനതിൽ സൂക്ഷിച്ചു നോക്കി, എവിടെയോ കണ്ടപോലെ, പക്ഷേ എത്ര ആലോചിച്ചിട്ടും അങ്ങട്ട് വ്യക്തമാകണില്ല….

“ഹായ്, ഇതെന്റെ അഞ്ചു അല്ലെ, ഇവളപ്പൊഴാ ഈ കോലത്തിൽ ഒരു ഫോട്ടോ എടുത്തേ???… ”

“Iam sorry, ഞങ്ങൾ പറയുന്നത് കേട്ട് നിങ്ങൾ ഞെട്ടരുത്, അവൾ നിങ്ങളുടെ ഭാര്യ അല്ല, നമ്മുടെ രാജ്യം നശിപ്പിക്കാൻ വന്ന പാകിസ്ഥാൻ ചാരത്തി…. ”

“സുബ്‌ഹാന ജല്ല ജലലല്ലാഹ്, ” അവർ പറയുന്ന കാര്യം ഉൾക്കൊള്ളാനാകാതെ എനിക്ക് തല ചുറ്റാൻ തുടങ്ങി, ചാരവും ചായയും തിരിച്ചറിയാൻ പോലും അറിയാത്ത അവൾ ചാരത്തിയോ 😳😳😳

“ഓഫീസർ, ഇങ്ങക്ക് ആളുമറിയാതാകും, അവൾക്കത്ര ബുദ്ധിയൊന്നുമല്ല… ”

“അവൾ നിങ്ങളെ സമർത്ഥമായി വഞ്ചിച്ചതാണ്, അവൾക്കെല്ലാം അറിയാം, എവിടെ അവൾ?? ”

ഓഫിസർമാർ വീടിനകവും പുറവുമെല്ലാം അവളെ തിരഞ്ഞ് നടന്നെങ്കിലും അവളുടെ പൊടിപോലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല, നിരാശയോടെ മടങ്ങാൻ തുടങ്ങവേ ആ ഓഫിസർ എന്നെ ഓർമിപ്പിച്ചു…

“അവൾ വന്നാൽ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞേക്കണം, അല്ലെങ്കിൽ നിങ്ങൾ എല്ലാത്തിനേം അറസ്റ്റ് ചെയ്യേണ്ടി വരും… ”

അവർ പോയിക്കഴിഞ്ഞതും ഉമ്മയും ഉപ്പയും കൂട്ട നിലവിളിയായി…

“അള്ളോഹ്, എന്റെ മരുമോൾ ചാരത്തി ആണേ, എന്റെ മോന് ഈ ഗതി വന്നല്ലോ ”

അവരുടെ നിലവിളി കേട്ടതും അയൽക്കാരും നാട്ടുകാരും വീട്ടിലേക്ക് ഓടി വന്നു,..

അവർ എന്നെയും വീട്ടുകാരെയും പലതും പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഞാൻ അവളെയും തിരഞ്ഞ് റോഡിലേക്കിറങ്ങി….

തൊട്ടപ്പുറത്തെ വീടിന്റെ മതിലിന് പിറകിൽ ഒളിച്ചിരിക്കുകയായിരുന്ന അവൾ എന്നെ കണ്ടതും തല ഉയർത്തി. അവൾ എന്റെ മുഖത്തേക്ക് നോക്കാൻ പ്രയാസപ്പെടുന്നത്പോലെ,

പടച്ചോനെ ഓഫിസർ പറയുന്നത് ശെരിയാകാണോ, എന്റെ മനസ്സിൽ ആരോ വിളിച്ചു പറഞ്ഞു…

“ഡീ സത്യം പറ, നീ ആരാ,…? ”

“ഞാൻ, നിങ്ങളുടെ അഞ്ചു അല്ല, എന്റെ കല്യാണം രണ്ടുകൊല്ലം മുൻപ് കഴിഞ്ഞതാ, ഭർത്താവിന്റെ പേര് ക്രിസ്റ്റി 😳😳, എനിക്ക് ഒളിക്കാൻ ഒരിടം വേണമായിരുന്നു… ”

അവൾ എന്റെ മുഖത്തേക്ക് നോക്കാതെ നടന്നകന്നു, എന്റെ ഹൃദയം സങ്കടത്താൽ വിങ്ങിപ്പൊട്ടി,വെറും മണ്ടിയാണെന്ന് വിശ്വസിച്ചിരുന്ന സ്വന്തം ഭാര്യ തന്നെ ചതിക്കുകയായിരുന്നു എന്നറിഞ്ഞാൽ ഏത് ഭർത്താവാണ് സഹിക്കുക, അതും ഒരു foreign ഭർത്താവ് ഉണ്ടായിട്ടും ഇത്രകാലവും എന്നെ കുരങ്ങുകളിപ്പിച്ച വഞ്ചകി…

ഞാൻ പൊട്ടിക്കരഞ്ഞു, വീണ്ടും പൊട്ടിക്കരഞ്ഞു, പിന്നെയും പൊട്ടിക്കരയാൻ തുടങ്ങിയപ്പോഴക്കും….

“അല്ല മനുഷ്യാ, ഇങ്ങളെന്തിനാ കരയുന്നെ, ”

അവളെന്നെ കുലുക്കി വിളിച്ചു, ഞാൻ കണ്ണ് തുറന്നതും അവളതാ എന്റെ അരികിൽ കിടക്കുന്നു…

പടച്ചോനെ എല്ലാം സ്വപ്നമായിരുന്നോ, ഞാൻ ആശ്വാസം പൂണ്ടു. എന്നാലും വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്നങ്ങളൊക്കെ ഫലിക്കുമെന്നാണല്ലോ, അതുകൊണ്ട് മാത്രം ഞാൻ അവളോട് കാര്യമായിട്ട് തന്നെ ചോദിച്ചു..

“ഇനി നീ എങ്ങാനും ചാരത്തി ആണോ, സത്യം പറ ”

“എന്റെ പൊന്നു മനുഷ്യാ, ഇന്ത്യയുടെ പ്രധാന മന്ത്രി ആരാണെന്ന് പോലും അറിയാത്ത ഞാൻ എന്ത് ചാരത്തി ആണ് 😃😃😃??? ”

അവളുടെ അപ്രതീക്ഷിത മറുപടി കേട്ടതു ഞാൻ ഉറപ്പിച്ചു…

“ഇത് എന്റെ അഞ്ചു തന്നെ … ഇത് തന്നെ അവൾ ”

സന്തോഷത്തോടെ ആശ്വാസത്തോടെ ഞാൻ അവളെയും കെട്ടിപ്പിടിച്ചുറങ്ങി….

ഹാപ്പി ജനിച്ചീസം മോളു 😍😍😍😘😘😘

Sameer Ilan Chengampalli
എന്റെ ഭാര്യ ഒരു ചാരത്തി
5 (100%) 2 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.