ഗർഭണൻ story

ഗർഭണൻ

“”രാഹുലേ എനിക്ക് തന്നെ ഇഷ്ട്ടാണ് ,
അഞ്ചു വർഷം എന്നെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞു പുറകിനു നടന്നപ്പോളൊന്നും ഞാൻ മൈൻഡ് ചെയ്യാതെയിരുന്നത് ജാടയൊന്നും ഉണ്ടായിട്ടല്ല “””””

“”പിന്നെ ,
അതിന് ജാടയെന്നല്ലാതെ എന്താ പറയുക “”

അശ്വതിയുടെ പ്രൊപ്പോസലിന് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു രാഹുലിന്റെ മറുപടി ……..

“”അതിന്റെ പേരായിരുന്നു ജാട ,
എന്നാൽ ഇന്ന് എനിക്ക് ആ പഴയ കാര്യങ്ങളെക്കുറിച്ചു ഓർക്കാൻ സമയമില്ല,
അന്നെനിക്ക് നിന്നെ ഇഷ്ട്ടമായിരുന്നു എന്നുള്ളത് നേര് തന്നെ എന്നാൽ ഇന്ന് ഞാൻ ,,
നിന്നോട്‌ ,അതെങ്ങനെ………”””

നിസ്സഹായത നിറഞ്ഞ മുഖത്തോടെ രാഹുൽ അശ്വതിയെ ഒന്ന് നോക്കി ……

“”എന്താണ് ഇപ്പോൾ നിന്റെ പ്രശ്നം ,
സത്യായിട്ടും എനിക്ക് ഭ്രാന്ത് പിടിക്കുന്നുണ്ട്,
ഞാൻ വളരെ ആലോചിച്ചെടുത്ത തീരുമാനമാണിത്,

ഇന്ന് ഉച്ചയ്ക്ക് എന്നെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്
നേരത്തെ ഫോട്ടോ കിട്ടി എങ്കിലും അത് പോലും നോക്കാൻ എനിക്ക് തോന്നിയില്ല അപ്പോളെല്ലാം എന്റെ മനസ്സ് മുഴുവൻ നീയായിരുന്നു……

ആലോചിച്ചു ഉറപ്പിക്കാൻ സമയം വളരെ വൈകിയിരിക്കുന്നു എന്നെനിക്കറിയാം എന്നാലും ……”””

അശ്വതിയുടെ ഹൃദയം അവളുടെ വാക്കുകളിൽ വ്യക്തമായിരുന്നു ……

“” ലുക്ക്‌ മിസ്സ്‌ അശ്വതി ,
കാര്യങ്ങൾ ഇത്രത്തോളം ആയതുകൊണ്ട് ഞാൻ സത്യം തുറന്നു പറയാം ………

ഞാനിപ്പോലൊരു ഗർഭണനാണ്

എന്റെ വയറ്റിൽ ഒരു കുഞ്ഞ് വളരുന്നുണ്ട് ,
അന്ന്
നിനക്കെന്നെ ഇഷ്ട്ടമല്ല എന്ന് തറപ്പിച്ചു പറഞ്ഞപ്പോളേക്കും ഞാനാകെ തളർന്നു പോയിരുന്നു
മദ്യം ,മയക്കു മരുന്ന്,കഞ്ചാവ് തുടങ്ങി പലതും പരീക്ഷിച്ചു അതിന് അടിമയായി മാറി
പിന്നീട് അവ വാങ്ങാൻ പണം കിട്ടാതെയായപ്പോൾ എന്റെ ശരീരം തന്നെ ഞാൻ പണയം വച്ചു തുടങ്ങി അങ്ങനെ അങ്ങനെ അങ്ങനെ…..

എനിക്കിപ്പോൾ എന്റെ വയറ്റിൽ വളരണ കുട്ടിയെ നോക്കണം എന്ന് മാത്രമാണ് ചിന്ത ,അതിനിടയ്ക്ക് ………….”””

രാഹുൽ തന്റെ അവസ്ഥ അവൾക്കു മുന്നിൽ തുറന്നു കാട്ടി ………

“”എന്നെ പറ്റിക്കാൻ ആണ് ഇതെല്ലാം എന്ന് എനിക്കറിയാം,
തെറ്റ് എന്റെ ഭാഗത്താണ് എന്നോട് നി ക്ഷമിക്കണം””

അശ്വതി വല്ലാതെ അസ്വസ്ഥയായിതുടങ്ങി എന്ന് കണ്ട രാഹുൽ തന്റെ വലതുകരം അവളുടെ തലയ്ക്കു മുകളിലേക്കുയർത്തി

“” നീയാണെ “””

“””നിന്റെ സത്യം ഒന്നും എനിക്ക് കേൾക്കണ്ട ,വൃത്തികെട്ടവൻ””

രാഹുലിന്റെ കൈകൾ തട്ടിമാറ്റി അവൾ എഴുന്നേറ്റു
അല്പം മുന്നോട്ട് നീങ്ങി നിന്ന് രാഹുലിനെ നോക്കി വെല്ലുവിളിച്ചു ……….

“”” നി നോക്കിക്കോ,
എത്ര കൊള്ളരുതാത്തവൻ ആണെങ്കിലും ആ ചെറുക്കനെയും കെട്ടി,അവന്റെ കയ്യും പിടിച്ചു ഞാൻ നിന്റെ മുന്നിലൂടെ നടന്നുവരും നോക്കിക്കോ,ഇത് സത്യം സത്യം സത്യം”””

അവൾ അവിടെ നിന്നും വീട്ടിലേക്ക് നടന്നു

“”എടി അവൻ എന്ത് പറഞ്ഞു,””?????

വഴിയിൽ കാത്തുനിന്ന കൂട്ടുകാരി രേവതി അവളോട്‌ ചോദിച്ചപ്പോളേക്കും ഉണ്ടായതത്രെയും അവൾ തുറന്നു പറഞ്ഞു ………….

“””” അവനോട് പോകാൻ പറ അവനല്ലാതെ വേറെ ആരും ഈ നാട്ടിൽ ഇല്ലെ ???
ഇവൻ ഇത്തരക്കാരൻ ആണെന്ന് നേരത്തെ അറിഞ്ഞത് നന്നായി ഇത് പിന്നീടെപ്പോൾ എങ്കിലും ആയിരുന്നു എങ്കിൽ ആകെ പ്രശ്നം ആയേനെ …..

എന്തായാലും ഒരു വാശിയുടെ പുറത്ത് നി നിന്റെ ജീവിതം കളയരുത് ആലോചിച്ചെടുക്കേണ്ട തീരുമാനമാണ് ഇതൊക്കെ,
നമുക്ക് കാര്യങ്ങൾ ഒക്കെ അന്വഷിച്ചു വിവാഹം ഉറപ്പിക്കാം …..

ആ ചെറുക്കന്റെ ഫോട്ടോ ഞാൻ കണ്ടതാണ് കാണാനേ കൊള്ളില്ല ,കറുത്ത് കരിവണ്ടുപോലെയുള്ള നിറം
അറ്റ്ലിസ്റ് ആ ചെറുക്കന്റെ ഫോട്ടോ എങ്കിലും നി ഒന്ന് നോക്ക് “”””

രേവതി അവളെ ഉപദേശിച്ചു ……

“”ബാഹ്യ സൗന്ദര്യത്തിലല്ല കാര്യം ,
ഈ നിമിഷമെങ്കിലും മനസിലാക്കുമെന്നാണ് ഞാൻ കരുതിയത്…
ഇനി എനിക്ക് ഒന്നും പറയാനില്ല ഇത് എന്റെ തീരുമാനമാണ് ,
ഇന്ന് എന്നെ കാണാൻ വരുന്ന ചെക്കൻ തന്നെ എന്റെ കഴുത്തിൽ താലികെട്ടും ,
എന്റെ അച്ഛനും ,അമ്മയും കണ്ടെത്തിയതല്ലേ അവർക്ക് തെറ്റ് പറ്റും എന്ന് ഞാൻ വിശ്വസിക്കുന്നില്ല “”””

വീടെത്തിയപ്പോളേക്കും
അശ്വതിയുടെ ഉറച്ച തീരുമാനത്തിന് മുന്നിൽ നിശബ്ദയായി മാറിയിരുന്ന
രേവതിയും അവൾക്കു പിന്നാലെ ആ വീട്ടിലേക്കു കയറിപ്പോയി ……….

മുകളിലത്തെ മുറിയിലെത്തിയ ശേഷം രണ്ടാളും ഏറെ സംസാരിച്ചു എങ്കിലും അശ്വതിയ്ക്കു ഒരു തരിമ്പ് പോലും ചലനമുണ്ടായില്ല

“” ഇനി നി നിന്റെ ഇഷ്ടം പോലെ ചെയ്തോളു
നിന്റെ ലൈഫ് ,നിന്റെ തീരുമാനം,
ഓൾ ദി ബെസ്റ്റ് “”

രേവതി വാക്കുകൾ മുഴുവിപ്പിച്ചതും വീട്ടുപടിക്കൽ കാറിന്റെ ഹോൺ മുഴങ്ങിയതും
“” അശ്വതി വേഗമാകട്ടെ,
ചെറുക്കൻ വീട്ടുകാരിങ്ങെത്തി “”

അമ്മയുടെ വിളിയും ഒരുമിച്ചായിരുന്നു ……..

വളരെ പെട്ടെന്നു തന്നെ അവൾ അണിഞ്ഞൊരുങ്ങി താഴെ അടുക്കളയിലേക്കു പോയി അവർക്ക് കുടിക്കാൻ ഉള്ള ചായയുമെടുത്തു ഹാളിലെത്തി………..

“”” മോളെ ഇത് ചെറുക്കന്റെ അച്ഛൻ
ഇത് അമ്മ ,ഇത് അമ്മാവൻ , അത് ഇളയച്ഛൻ”””

അച്ഛൻ ഓരോരുത്തരെയായി അവൾക്ക് പരിചയപ്പെടുത്തി …….

“””ചെറുക്കൻ എൻജിനിയർ ആണ് പുറത്ത് നിന്ന് ഫോൺ ചെയ്യുന്നു ഇപ്പോൾ വരും,
അല്ലെങ്കിൽ ഒരു കാര്യം ചെയ്യു ആ ചായ പുറത്തോട്ടൊന്നു എത്തിച്ചേരേ”””

അച്ഛൻ തന്നെ അവളോട്‌ പറഞ്ഞു പുറത്തിറങ്ങിയതും വാതിൽക്കൽ നിൽക്കുന്ന രാഹുലിനെ കണ്ട് അവൾ ഞെട്ടി ………..

“”” നിനക്ക് ഇവിടെ എന്താണ് കാര്യം,
നിന്നെ ഇങ്ങോട്ട് ആരാണ് ക്ഷണിച്ചത് ????…….””””

അശ്വതി ദേഷ്യപ്പെട്ടു ……

“” എടി പെണ്ണെ ,
നി ഒരു കാര്യം മനസിലാക്കണം നിന്നെ ഇന്ന് പെണ്ണ് കാണാൻ വന്ന ചെക്കൻ ഞാനാണ്
കഴിഞ്ഞ അഞ്ചു വർഷം പുറകെ നടന്നിട്ടും ഒന്ന് മൈൻഡ് പോലും ചെയ്യാത്ത നിന്നെ എനിക്ക് അത്രമേൽ ഇഷ്ട്ടമായി……

ഒന്നും അറിയാത്ത പോലെ നിന്നെ പാർക്കിൽ എത്തിച്ചതും
നമ്മൾ തമ്മിൽ സംസാരിച്ചതും എന്തിനേറെ ഈ പെണ്ണ് കാണൽ വരെ കൊണ്ടെത്തിച്ചത് ഞാനാണ്

എന്നെ അത്രയും പുറകിനു നടത്തിച്ചതിനു ഒരു ചെറിയ തമാശ അത്രയേ ഞാനുദ്ദേശിച്ചുള്ളു ……..

ഫോട്ടോ ഒക്കെ തന്നെങ്കിലും അത് നിന്നെ കാണിക്കാതിരിക്കാൻ രേവതിയെ ഉപയോഗിച്ചു നിന്റെ ശ്രദ്ധ തിരിപ്പിച്ചു

ഫോട്ടോ നി കണ്ടില്ല ,
നി പോലും അറിയാതെ നിന്റെ മനസ് എന്നെ ഇഷ്ട്ടപ്പെടുന്നു എന്ന് മനസിലാക്കിയ രേവതി ഈ കുസൃതി തരങ്ങൾക്കൊപ്പം കൂട്ടുനിന്നു..

നിന്റെ തല തൊട്ട് സത്യം ചെയ്യുവാൻ അനുവദിച്ചിരുന്നു എങ്കിൽ ഇത്തരമൊരു ക്ലൈമാക്സ്‌ ഉണ്ടാകുമായിരുന്നില്ല,

നി ഒരു പൊട്ടിപ്പെണ്ണ് ആയതുകൊണ്ട് എല്ലാം വിശ്വസിച്ചു…………….””””

പറഞ്ഞവസാനിപ്പിച്ചതും രാഹുലിന്റെ കയ്യും പിടിച്ചു അശ്വതി അവളുടെ മുറിയിലേക്ക് കയറിപ്പോയി….

“”” നി ഇത് കണ്ടോ”””
മുറിയിലെ ഷെൽഫിലേക്കു അവൾ വിരൽ ചൂണ്ടി……

അവൾക്കായ് അവൻ വാങ്ങി നൽകിയ സമ്മാനങ്ങൾ ഓരോന്നും അവന്റെ മുന്നിൽ വലിച്ചെറിഞ്ഞിരുന്നു എങ്കിലും പിന്നീട് അവയെല്ലാം അവൾ എടുത്തു സൂക്ഷിച്ചു വച്ചിരുന്നു എന്ന് അപ്പോളാണ് അവൻ മനസിലാക്കിയത്………..

“” എനിക്ക് മാത്രമറിയാവുന്ന രഹസ്യമായിരുന്നു അത് ,
അതുകൊണ്ട് ………….””””””

പിന്നീടൊന്നും പറയാനനുവദിക്കാതെ അശ്വതിയുടെ ചുണ്ടുകളെ രാഹുൽ കടിച്ചമർത്തിയിരുന്നപ്പോൾ അശ്വതി അവനെ കെട്ടിപ്പുണർന്നിരുന്നു…………..

ശുഭം
💙💚തെക്കൻ 💜💛

സിബി ബേബി കരുവാറ്റ
ഗർഭണൻ
4.5 (90%) 4 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.