I Am Nujood Age 10 and Divorced

I Am Nujood, Age 10 and Divorced by Nujood Ali Book Review

ജഡ്ജിയെ കാണണമെന്ന ആവശ്യവുമായി ഒരു പത്തുവയസുകാരി കോടതി മുറിയിലേക്ക് ചെല്ലുന്നു. ആരെക്കെയോ അവളെ ഒരു ജഡ്ജിയുടെ മുന്നിൽ എത്തിച്ചു. അദ്ദേഹം കാര്യം ആരാഞ്ഞു, അവൾ പറഞ്ഞു ‘ഞാൻ ജുനൂദ്, പത്ത് വയസ് എനിക്ക് വിവാഹമോചനം വേണം’ അവളെക്കാൾ മുപ്പത് വയസ് കൂടുതലുള്ള ഭർത്താവിന്റെ പീഡനങ്ങൾ സഹിക്കാൻ കഴിയാതെ കോടതിയിലെത്തിയ പത്ത് വയസുകാരി.

ജുനൂദ് ഉമ്മയുടെ പതിനാഞ്ചമത്തെ സന്തതി. കളിക്കൂട്ടുകാരെയും പാവാക്കുട്ടികളെയും മധുരത്തെയും ഇഷ്ടപ്പെട്ടിരുന്ന കുട്ടി. വിവാഹം എന്തെന്ന് പോലും അറിയാതെ വിവാഹം കഴിച്ചവൾ. അച്ഛന്റെ രണ്ടാം ഭാര്യയുടെ നിർദേശമനുസരിച്ച് തന്റെ ദുരന്തം കോടതിക്ക് മുന്നിൽ പറയാൻ അവൾ ധൈര്യം കാട്ടി. അവളുടെയും അവളുടെ വക്കീൽ ഷാദ നാസറിന്റെയും നിരന്തര പ്രായത്നങ്ങൾക്ക് ഒടുവിൽ അവൾക്ക് വിവാഹമോചനം ലഭിച്ചു. പല കുഞ്ഞുങ്ങളും നുജൂദിനെ അനുകരിച്ച് വിവാഹമോചനത്തിന് തയ്യാറായി മുന്നോട്ട് വന്നു. പലരും പത്തും ഒന്പതും എട്ടും വയസുള്ളവർ. യെമനിൽ ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല. സൗദി അറേബ്യകാരനായ ഒരാൾക്ക് വിവാഹം ചെയ്തുകൊടുത്ത പെണ്കുട്ടി വിവാഹത്തിനുശേഷം മൂന്നാംദിവസം മരിച്ചു. അവൾക്ക് ഒൻപത് വയസ്സായിരുന്നു. മാതാപിതാക്കൾ അതിനെതിരെ ഒരന്വേഷണവും നടത്തിയില്ല. പകരം ജാമാതാവിനോട് മാപ്പിരന്നു. മരിച്ചുപോയ കുട്ടിക്ക് പകരം അവളുടെ എഴുവയസുകാരി അനുജത്തിയെ വധുവായി നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. കേടുപറ്റിയ വില്പനചരക്കിന്‌ നഷ്ടപരിഹാരം നൽകുന്ന പോലെ.

Buy I Am Nujood, Age 10 and Divorced Book

ഇവിടെയൊക്കെയാണ് നുജൂദ് എന്ന പത്ത് വയസുകാരിയുടെ ഇച്ഛ ശക്തിയെ നമ്മൾ അംഗീകരിക്കേണ്ടത്. തനിക്കെതിരെ നടക്കുന്ന ഒരു അന്യായത്തെ പറ്റി തന്റെ വീട്ടുകാർക്ക് പോലും ദുഃഖമില്ല എന്ന മനസ്സിലാക്കാലിൽ അവൾ അവൾക്ക് വേണ്ടി ഉറച്ച് നിന്നു. കൂടെ അവളുടെ വക്കീലും. ഒടുവിൽ അവൾ ദുരിതങ്ങളിൽ നിന്നു രക്ഷപ്പെട്ടു ഒരുപാട് പേർക്ക് രക്ഷപ്പെടാൻ പ്രേരണയും ആയി. യു.എസ് മാഗസീനായ ‘ഗ്ലാമർ’ നുജൂദ് അലിയേലും അവളുടെ വക്കീലിനെയും ‘വുമണ് ഓഫ് ദ ഈയർ’ ആയി നാമനിർദേശം ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വിവാഹമോചിത. നുജൂദ് അലിയിലൂടെയാണ് യെമനിലെ പെണ്കുട്ടികളുടെ വിവാഹപ്രായം പതിനഞ്ചിൽ നിന്ന്‌ പതിനേഴായി പ്രഖ്യാപനം വരുന്നത്. നുജൂദ് അലി ഫ്രഞ്ച് ജേർണലിസ്റ്റായ ഡെൽഫിൻ മിനോയിയുമായി ചേർന്ന് പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘ഞാൻ നുജൂദ്, വയസ്10 വിവാഹമോചിത’.

രാജലക്ഷ്മി ലളിതാംബിക
I Am Nujood, Age 10 and Divorced by Nujood Ali Book Review
4 (80%) 1 vote

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.