ഗെയിം ഷോ

ഇൻബോക്സിലെ ഗെയിം ഷോ

ദൈവമേ …ഈ വാഹനം കൊണ്ട് ബല്ലാത്ത ശല്ല്യമായല്ലോ ”….

”ഏതു വാഹനം …’ ഭാര്യ ചോദിച്ചു,

”വീടിന്റെ തട്ടുമ്പുറത്തുളള ഗണപതിയുടെ വാഹനം ”….

‘അത് മഴക്കാല ടിപ്പറല്ലേ …?

”മഴക്കാല ടിപ്പറോ …?

”ങാ… മഴക്കാലത്താണല്ലോ പനി വരുക,…അതും എലിപ്പനി,.. മനുഷ്യനെ കൊല്ലുന്ന ഗണപതിയുടെ ഈ വാഹനം ഒരു മഴക്കാല ടിപ്പറിനോട് ഉപമിക്കാം … ആട്ടെ നിങ്ങൾ ഉറങ്ങുന്നില്ലേ …?

”സമയമെത്രയായി …!

”തലയ്ക്കു മുകളിലല്ലേ ക്ളോക്കിരിക്കുന്നത് മുകളിലേക്ക് ഒന്നു നോക്കു മനുഷ്യാ …

”അല്ല …ആരാ ഈ ക്ളോക്ക് കണ്ടു പിടിച്ചത്,…?

”സമയമുളള ആരോ ആകാം …

”അലാറമാണോ ,ക്ളോക്കാണോ ആദ്യം കണ്ടു പിടിച്ചത്,…?

”അലാറാമാണ് ആദ്യം കണ്ടു പിടിച്ചത്,…

”അതെങ്ങനെ …?

”അലാറം വച്ചുണർന്നാലല്ലേ എഴുന്നേറ്റ് ക്ളോക്ക് കണ്ടുപിടിക്കാനൊക്കു …..

‘ഓ അതുശരി,…. നീ കിടന്നോളു എനിക്കൊരു പോസ്റ്റു തീർക്കണം …

”ങാ ..പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പഴാ ഓർത്തത് പല്ല് തേയ്ക്കാൻ പേസ്റ്റ് തീർന്നിരിക്കുവാ ….

”തീർന്നാലും ട്യൂബിൽ ബാക്കി കാണും…അതിൽ നിന്ന് ഞെക്കി ” ഞെക്കി ബ്രഷിൽ പേസ്റ്റ് ചെയ്ത് നാളെ കൂടി അഡ്ജസ്റ്റ് ചെയ്യാം….

പെട്ടന്ന് അടച്ചിട്ട ഇൻബോക്സിൽ ആരോ മുട്ടി,…

”ചേട്ടാ …

ഇൻബോക്സിലൊരു ഫീമെയിൽ നാദം,…

”ഭാര്യയുടെ അരികിൽ നിന്നെഴുന്നേറ്റു …

”എവിടേക്ക് പോകുന്നു…

”ഏകാന്തത വേണം …ഇവിടെ ശരിയാകൂല,…ഗണപതിയുടെ വാഹനത്തിന്റെ ശല്ല്യം എഴുത്തിനെ ബാധിക്കും.. നാളെ കുറച്ച് എലിവിഷം വാങ്ങണം …

”ഉമ്മറത്തെത്തി ഇൻബോക്സ് തുറന്നു,…

”ഒരു മാസം മുമ്പ് വന്നു കയറിയ ”ബീജം റസിയയാണ് ”

സോറി ബീജം അല്ലാട്ടോ ” ബീഗം ” റസിയയാണ് ‘

‘ ഇംഗ്ളീഷിലെ ഈ അക്ഷരം കാരണം ചെറുപ്പത്തിലെത്രമാത്രം ശിക്ഷ ഇംഗ്ളീഷ് ടീച്ചർ തന്നിരിക്കുന്നു എന്നറിയാമോ നിങ്ങൾക്ക്,

G യെ ”ജ ” യായി ഉച്ചരിക്കല്ലേ എന്ന് ടീച്ചർ പലപ്പോഴും ഓർമ്മപ്പെടുത്തും
എന്റെ പൊന്നോ …എനിക്കാണെങ്കിൽ ഒടുക്കത്ത മറവിയും

Geemol ടീച്ചറിനെ ” ജീമോൾ എന്ന് വിളിക്കാമെങ്കിൽ ,
Geena ടീച്ചറിനെ ” ജീന ” എന്ന് വിളിക്കാമെങ്കിൽ
Beegam റസിയയെ, ” ബീജം റസിയ ” എന്നല്ലേ വിളിക്കേണ്ടത് .

ഏതായാലും ഞാൻ ബീഗം റസിയയുടെ ഇൻബോക്സിലെത്തി,…

അത്തറിന്റെ മണമാണ് ഓളുടെ ഇൻബോക്സിൽ …

എന്താ ഹേ…

”ചേട്ടാ … നിവൃത്തി കേടുകൊണ്ട് ചോദിക്കുവാ …

”ഈ പാതിരാത്രിക്ക് എന്തോന്നു നിവൃത്തി കേട് ചെല്ലക്കിളിയേ …?

”എന്നെ ഇഷ്ടമാണോ ..?

”ഞാൻ പ്രൊഫൈൽ പിക്ചറിലേക്ക് സൂക്ഷിച്ചു നോക്കി… ഇവളെ ഇഷ്ടപ്പെടാൻ മാത്രം നിവൃത്തികേട് തനിക്കുണ്ടോ …?എങ്കിലും ഒരിഷ്ടം പാതിരാത്രി വന്നു കയറി … ഞാൻ പറഞ്ഞു ”ലവ്വ് ഡാ …”

” താങ്ക്സ് ചേട്ടാ … ചേട്ടാ
എനിക്കു അയ്യായിരം രൂപ അത്യാവശ്യമായി വേണം … !!!

”ങേ …ഞാൻ ഞെട്ടി … അയ്യായിരത്തിന്റെ ഇഷ്ടമാണ് മുന്നിൽ വന്നു നില്ക്കുന്നത് …

”അത്യാവശ്യമാണ് ചേട്ടാ …വായ്പ്പയായി തന്നാൽ മതി…അടുത്ത മാസം 5500/= രൂപ തിരികെ തരാം …ഉറപ്പാണ് …എന്നെ വിശ്വസിക്കാം …

”ഞാൻ മറുപടി കൊടുക്കാതെയിരുന്നപ്പോൾ …

”എന്നെ ഇഷ്ടമല്ലേ ….അവൾ ചോദിക്കുന്നു …

”ഇഷ്ടമാണ് …

”എന്നാൽ പണം തരു ചേട്ടാ … ഇഷ്ടപ്പെടുന്നവരോടല്ലേ ചോദിക്കാൻ പറ്റു,….അക്കൗണ്ട് നമ്പർ തരട്ടെ ….

”എന്തു ചെയ്യും … ശൊ ….ഉമ്മറത്തു വന്നിരുന്ന് സ്വസ്ഥമായി ചാറ്റാൻ വന്നതാ ….ചാറ്റിലെ വിഷയം പണം ആയതിനാൽ ഒരു രസവുമില്ലല്ലോ …?
കടുത്ത ദാരിദ്രമുളള ചീപ്പ് വിഷയം ,
വിവാഹ ശേഷം ഈ വിഷയം
കിടപ്പറയിലും സ്വൈര്യം തന്നിട്ടില്ല …ദാ ഇപ്പോൾ ചാറ്റ്റൂമിലും വില്ലനായി …

”ചേട്ടനെന്താ മിണ്ടാത്തത്, …?

”അല്ല …അതു പിന്നെ ….

”മനസിലായി ചേട്ടാ ….ഈ എഫ് ബിയിലെ സ്നേഹമെല്ലാം കളളത്തരമാണ് …ആത്മാർത്ഥതയില്ല ….

”എടീ, പെണ്ണുമ്പിളൈ ഇവിടെ എലിവിഷം വാങ്ങാൻ കാശില്ലാതിരിക്കുവാ …എന്നു പറയണമെന്നുണ്ടായിരുന്നു ….

”ലൈക്കിനും കമന്റിനുമുളള സ്നേഹമുളളു എഫ് ബി യിൽ …..അല്ലേ ചേട്ടാ ….

”അല്ലാതെ പിന്നെ അയ്യായിരത്തിന്റെ സ്നേഹമെല്ലാം ആര് സ്നേഹിക്കുന്നു സേച്ചി …എന്ന് മനസിലോർത്തു …

”ബീഗം ഞാനൊന്നു പറയുന്നതു കേൾക്കു ….

”നോ …എനിക്കൊന്നും കേൾക്കണ്ട പണം തരുമോ ഇല്ലയോ ‘യെസ് ഓർ നോ ,”!

”തത്ക്കാലം ടൈറ്റാണ് …!

”ഹഹഹഹ …അവൾ പൊട്ടിച്ചിരിക്കുന്ന സ്റ്റിക്കർ ഇട്ടു,…എന്നിട്ടെഴുതി,

”സോറി ചേട്ടാ …എഫ് ബി യിലെ ബെസ്റ്റ് ഫ്രണ്ടിനെ തെരഞ്ഞെടുക്കുന്ന” ഗെയി”
മായിരുന്നു ഇത് ….എന്റെ ബെസ്റ്റ് ഫ്രണ്ടിൽ നിന്ന് ചേട്ടൻ ഔട്ടായി …

”ങേ ….

…..ചേട്ടൻ പണം തരുമെന്നു പറഞ്ഞിരുന്നെങ്കിൽ വിശാല മനസ്ക്കനനായ ചേട്ടന്റെ മുഖം വരച്ച് എന്റെ ബെസ്റ്റ് ഫ്രണ്ടാക്കി കവർ ഫോട്ടോ ഇട്ടേനെ …പോസ്റ്റും ഇട്ടേനെ
ചേട്ടൻ ചാൻസ് നഷ്ടപ്പെടുത്തി …..

‘ ഇതൂ ചതി യാണ് ….!

”എന്തോന്നു ചതി ….

”പണത്തിന്റെ മുന്നിൽ സൗഹൃദം അളക്കരുത് …. എഫ് ബിയിൽ മാന്യമായി പോസ്റ്റിട്ടിരുന്നെങ്കിൽ സുഹൃത്തുക്കൾ ഒത്തൊരുമിച്ച് സഹായിക്കുമായിരുന്നു …കടം തന്നില്ലെന്നു കരുതി ഒരാൾ നല്ല സുഹൃത്തല്ലായെന്നു വിധിക്കരുത് ….
സഹായം എന്നു പറയുന്നത് പണം കൊണ്ടു മാത്രം ചെയ്യാവുന്ന ഒന്നല്ലെന്ന് എന്റെ സുഹൃത്ത് മനസിലാക്കുക ….

”ചേട്ടാ ഇതൊരു ഗെയിമാണ് ….എനിക്കു പണം ആവശ്യമില്ല …

”മേലാൽ ഇത്തരം ഗെയിമുമായി പാതിരാത്രി വന്നേക്കരുത് …
ഇത് മുച്ചീട്ടു കളിക്കാരന്റെ ഗെയിമാണ് …

”എന്നു പറഞ്ഞാൽ …?

”ബീഗം, ഇത് ചാറ്റ് റൂമാണ് … കാശു വച്ചുളള ചീട്ടുകളി കേന്ദ്രമല്ല … ഇവിടെ സ്നേഹം, സൗഹൃദം, പ്രണയം, എന്നിവയ്ക്കാണ് മുൻഗണന …രാത്രിയിലധികവും മനുഷ്യനു വേണ്ടത് ഇതെല്ലാമാണ് …അല്ലാതെ കാശല്ല,…

”ചേട്ടാ ഇത് ഗെയിമാണ് ….!!

ഗെയിം,… പണ്ടാരം ….
എലിവിഷം വാങ്ങാൻ കാശില്ലാത്തവന് ഇത്തരം ഗെയിമിൽ പങ്കെടുത്ത് ഗപ്പ് വാങ്ങാനുളള യോഗം ഇല്ല കുഞ്ഞേ ….

ഞാൻ മൊബൈൽ ഓഫാക്കി ഉമ്മറത്തു നിന്നെഴുന്നേറ്റപ്പോൾ തട്ടുമ്പുറത്തൂടെ ഗണപതീടെ വാഹനങ്ങൾ മരണപ്പാച്ചിൽ നടത്തുകയായിരുന്നു ….

കിടപ്പറയിൽ തന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ അരികിലേക്ക് കയറി കിടന്നു …അയ്യായിരത്തിന്റെ സ്നേഹം അവിടെ ചിലവാക്കി…..
==========
ഷൗക്കത്ത് മൈതീൻ – Shoukath Maitheen

ഇൻബോക്സിലെ ഗെയിം ഷോ
4 (80%) 2 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.