ബ്രാ കഥ!

ഒരു ബ്രാ കഥ

കല്ല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴാണ് ഭർത്താവായ രമണനോട് ഭാര്യ കനകമ്മ ആവശ്യപ്പെട്ടത്,…..

അന്ന് രാത്രി അത്താഴം അത്തിപ്പഴത്തിനോടൊപ്പം അകത്താക്കി അഞ്ചാറ് ഏമ്പക്കവും വിട്ട് കട്ടിലിൽ മലർന്ന് കിടക്കുകയായിരുന്നു രമണൻ,….

അടുക്കളയിലെ അവസാനത്തെ പാത്രവും കഴുകി കമഴ്ത്തി അടുക്കള വാതിലുമടച്ച് ……. ,അടുപ്പിൻ തറയിലെ ചാരത്തിന്റെ ചൂടേറ്റ് കിടന്നുറങ്ങുന്ന പൂച്ചയെ തലോടിയ ശേഷം …, മണ്ണെണ്ണ വിളക്കുമായി കനകമ്മ
മുറിയിലെത്തി,…. കൈയ്യിലിരുന്ന വിളക്കൂതി കെടുത്തി കട്ടിലിന്റെ കീഴെ വച്ചു, ….

കട്ടിലിൽ നീണ്ട് മലർന്ന് കിടക്കുന്ന കണവനെ നോക്കി കനകമ്മ ചോദിച്ചു… ഉറങ്ങിയോ?…..

ദേശിയ പാതക്കിടയിലെ ഹമ്പ് പോലെ വീർത്തിരിക്കുന്ന വയർ തിരുമ്മി കൊണ്ട് കണവൻ ഇല്ലെന്ന് തലയാട്ടി,…

അഴിച്ചിട്ട തലമുടിക്കിടയിലേക്ക് ഇരു കൈകളും കയറ്റി വിട്ട് പരതി കൊണ്ട് ,
കനകമ്മ പറഞ്ഞു,

…”.ഹോ എന്തൊരു കടിയാ, തല നിറയെ പേനാ,…..”!

അതൊന്നും ശ്രദ്ധിക്കാതെ വീടിന്റെ മോന്തായത്തിലേക്കും നോക്കി കിടക്കുകയാണ് രമണൻ…

തലമുടിക്കിടയിൽ നിന്ന് പേനിനെ വലിച്ചൂരി എടുത്ത് സ്റ്റൂളിലേക്കിട്ടു കനകമ്മ… ,എന്നിട്ട് സ് …സ്… എന്ന ശബ്ദത്തോടെ പേനിനെ കൊല്ലാൻ തുടങ്ങി….!!

കിടന്ന കിടപ്പിൽ ,തല ചെരിച്ച് നോക്കി കൊണ്ട് രമണൻ ചോദിച്ചു…

”പേനിനെ കൊല്ലുമ്പോഴെന്തിനാ ”സ്…സ്… എന്ന ശബ്ദമുണ്ടാക്കുന്നത്,?…

”രാത്രിയല്ലേ ചേട്ടാ..പേനുറക്കമല്ലേ വിളിച്ചുണർത്തി കൊല്ലണം അതിനു വേണ്ടിയാ ‘സ്… സ് … !!!

”കൈ കഴുകീട്ട് വാ, …പേനിന്റെ രക്തത്തിന് വ്യത്തികെട്ട മണമാ…. ഈ കൊലപാതകം പകലാക്കി കൂടെ….

” വീട്ടിൽ പോയായിരുന്നെങ്കിൽ തലയിലെ പേനിനെയെല്ലാം അമ്മ കൊന്നേനെ….

” അതൊന്നും വേണ്ട…..ഒരു പേൻ ചീർപ്പ് വാങ്ങിയാൽ പേരെ….രമണൻ അഭിപ്രായപ്പെട്ടു…

”ങാ…ചീർപ്പ് വാങ്ങുമ്പോൾ രണ്ട് സാധനങ്ങൾ കൂടി വാങ്ങണം….!

”എന്താ…?!

”എനിക്കൊരു ബ്രായും, ഷെഡ്ഡിയും വേണം…! ബ്രാ 35ന്റെ, ഷെഡ്ഡി 80 തിന്റേയും കേട്ടോ മറക്കരുത്..,!

”അയ്യേ…ഞാൻ വാങ്ങാനോ,…?

‘;അല്ലാതാരാ അപ്രത്തെ മമ്മദ് കാക്കാ വാങ്ങി തരുമോ എനിക്ക്…!
എന്റെ ചേട്ടാ കല്ല്യാണം കഴിഞ്ഞാൽ ഭർത്താക്കന്മാരാ ഇതെല്ലാം വാങ്ങിത്തരുന്നത് …..

”ഞാൻ പൈസ തരാം..നീ അമ്മയേയും കൂട്ടി പോയി വാങ്ങിക്കോ,…!

”അങ്ങനെയിപ്പം സുഖിക്കണ്ട…ഭാര്യയ്ക്ക് അടിവസ്ത്രം വാങ്ങീന്നു കരുതി എന്താ സംഭവിക്കുക യെന്ന് നോക്കട്ടെ..,നിങ്ങൾ തന്നെ വാങ്ങികൊണ്ട് വരണം…അയ്യെടാ കൊളളാലോ ….. പിന്നെന്തിനാ എന്നെ കെട്ടിയത്…,!! കനകമ്മ അരിശപ്പെട്ടു…
വിളക്കൂതി കട്ടിലിൽ കയറി കിടന്നു,..

”കൈ കഴുകീല….രമണൻ ഓർമ്മിപ്പിച്ചു…

”ഇല്ല കഴുകണില്ല… ചത്ത പേനിന്റെ മണമടിച്ച് ഉറങ്ങിക്കോ…..കനകമ്മ ദേഷ്യത്തിൽ പുതപ്പെടുത്ത് തല മൂടി…..

” ദൈവമേ…ഗ്രാമത്തിലെ കവലയിൽ ആകെയുളളത് ”ലക്ഷ്മി’ടെക്സ്റ്റൈയിൽസാ അവിടെ സെയിൽസ് ഗേളായി നില്ക്കുന്നത് ,തന്റെയൊപ്പം പഠിച്ച മല്ലികയും … ….അവളെ വഞ്ചിച്ചിട്ടാണ് ഇവളെ കെട്ടിയത് ….അവളുടെ മുന്നിൽ ചെന്ന് എങ്ങനെ ബ്രായും, ഷെഡ്ഡിയും വാങ്ങും,…..രമണൻ തിരിഞ്ഞും മറിഞ്ഞും കിടന്നു,….

പിറ്റേന്ന് തന്റെ ജോലിസ്ഥാപനത്തിലേക്ക് പോകാൻ നേരം , ഒരു കടലാസ് കഷണം നീട്ടികൊണ്ട് കനകമ്മ പറഞ്ഞു,

”വർക്ക്ഷോപ്പിൽ നിന്ന് പോരുമ്പോൾ വാങ്ങികൊണ്ടു വരണം, ….ഇതാ അവള്….!!

”അവളോ…? ഏതവള്…!!

”അയ്യോ, …അവളല്ല,….അളവ്….!

..കനകമ്മ നീട്ടിയ അളവ് കുറിച്ച പേപ്പർ പോക്കറ്റിലിട്ട് സൈക്കിളിൽ കയറി രമണൻ റോഡിലേക്കിറങ്ങി…..

റോഡിലൂടെ സൈക്കിളും ചവിട്ടി പോകുമ്പോഴാണ് ,എതിരെ തൊട്ടയൽക്കാരി മാരിയമ്മ ചേച്ചി വരുന്നത് കണ്ടത്…….

രമണൻ സൈക്കിൾ റോഡ് സൈഡിലേക്കൊതുക്കി….. ഒരു കാൽ നിലത്തു ഊന്നി ബെല്ലടിച്ച് മാരിയമ്മ ചേച്ചിയെ അടുത്തേക്ക് വിളിച്ചു,….

‘ഭർത്താവുണ്ടെങ്കിലും ലേശം വശപിശകാണ് മാരിയമ്മ ചേച്ചി,…

”എന്താടാ രമണാ,..,!?

”അരികിലെത്തിയ മാരിയമ്മ ചേച്ചിയോട് രഹസ്യമായി ചോദിച്ചു…

”ചേച്ചി എനിക്കൊരു കാര്യം പറയാനുണ്ട്,..,!

”എന്താ രമണാ…? രഹസ്യമറിയാൻ ചേച്ചിക്കും ആകാംക്ഷ ….

”എനിക്കൊരു ഷഡ്ഡി വാങ്ങി തരാമോ..,?

‘ ഛെ …. ഭ….പന്ന ചെറുക്കാ,കണ്ടവനെല്ലാം ഷഡ്ഡി വാങ്ങികൊടുക്കലല്ലേ എന്റെ പണി…ഒന്ന് പോടാ പോത്തേ…!

”അയ്യോ ചേച്ചി.., എന്നാലതു വേണ്ട ഒരു ബ്രാ വാങ്ങി തരാമോ,..?

”നീ ബ്രായും ഇടാൻ തുടങ്ങിയോ,..,? നീ നിന്റെ പണി നോക്കി പോടാ ചെറുക്കാ,..,!! മാരിയമ്മ നടന്നു നീങ്ങി,…

രമണൻ സൈക്കിളിൽ കയറി വേഗത്തിൽ സ്ഥലം വിട്ടു,….

വൈകിട്ട് ജോലി കഴിഞ്ഞ് ലക്ഷ്മി ടെക്സ്റ്റൈയിൽസിന്റെ മുന്നിൽ സൈക്കിൾ പാർക്ക് ചെയ്ത് ,കടയിലേക്ക് കയറി രമണൻ …

മലയാള മനോരമയിലെ ഫലിത ബിന്ദുക്കൾ വായിച്ച് ചിരിച്ചിരിക്കുകയായിരുന്നു ഷോപ്പിനുളളിൽ മല്ലിക …..!

രമണനെ കണ്ട് എഴുന്നേറ്റു, ..
ആഴ്ചപ്പതിപ്പ് മാറ്റി വച്ചു..

.തന്നെ കെട്ടാമെന്ന് പറഞ്ഞ് പറ്റിച്ച കളളക്കാമുകൻ ….അതിന്റെ ദേഷ്യമോ നിരാശയോ മുഖത്ത് പ്രകടിപ്പിക്കാതെ അവൾ ചോദിച്ചു…

‘;എന്തു വേണം ..,?’

ആലുവാ കടപ്പുറത്ത് വച്ച് കണ്ട പരിചയം പോലും നടിക്കാതെ രമണൻ പറഞ്ഞു,

”ഷെഡ്ഡിയും ബ്രായും വേണം…

” ആർക്കാ…! മല്ലിക ചോദിച്ചു,

”ബ്രാ എനിക്കല്ല,…

”അപ്പം ഷഡ്ഡിയോ..,?

”അത് ഭാര്യയ്ക്കാ,…!

”അപ്പം ബ്രായോ,?

” ഷഡ്ഡി ഇടുന്ന ആൾക്കാ,…!!

”കളറെങ്ങനെ,..?

”നല്ല സൂപ്പർ കളറായിക്കോട്ടെ..,നാലാള് കണ്ടാൽ മോശം പറയരുത്,…!!

മല്ലിക ചിരിച്ചു , …

പായ്ക്കറ്റിനുളളിൽ നിന്ന് ബ്രായുടെ കവർ എടുക്കുമ്പോൾ മല്ലിക ഓർത്തു,….എന്നെ നൈസായി ഒഴിവാക്കിയ ഇങ്ങേർക്ക് ഒരു പണി കൊടുത്താലോ…? കൊടുക്കാം എന്ന് തീരുമാനിച്ച് മല്ലിക കവർ തുറന്ന് ബ്രാ പുറത്തെടുത്തു രമണനെ കാണിച്ചു,….

”അയ്യോ…ഇത് വലുതല്ലേ ..

”38 മതി….

”അതെങ്ങനെ ശരിയാകും ബ്രാ യ്ക്ക് രണ്ട് കപ്പിളില്ലേ ചേട്ടാ….

”കപ്പലോ…?

”കപ്പലല്ല…ചേട്ടാ മാറ്…

”എങ്ങോട്ട് മാറാൻ ….

”മല്ലിക ഒരു ദീർഘശ്വാസം വിട്ടു,…
ചേട്ടാ…ദേ ഇതു കണ്ടോ ….മല്ലിക ബ്രാ യിൽ തൊട്ടു കാണിച്ചു കൊടുത്തു,… രണ്ട് കപ്പിളാണിത്… ഒരു കപ്പിളിന്റെ അളവാണ് 38……രണ്ടും കൂടി അതിനിരട്ടി വലുപ്പമുളളത് വേണം…..!!

”ഓ അതുശരി….!

വീട്ടിലെത്തിയപ്പോൾ =
കനകമ്മ വലിച്ചെറിഞ്ഞ ബ്രാ കൃത്യം രമണന്റെ മുഖത്ത് തന്നെ പതിച്ചു…

രണ്ട് ചെവികൾക്കിടയിൽ ബ്രായുടെ കൊളുത്തുകളുടക്കി മുന്നിലേക്ക് തൂങ്ങിയാടുന്ന രംഗം കണ്ടു കൊണ്ട്
കയറി വന്ന അമ്മ ചോദിച്ചു…

”ഇതെന്താടാ ബ്രാ കൊണ്ട് ഊഞ്ഞാലും കെട്ടി ,കെടട്ട്യോളെ അതിലിരുത്തി ആട്ടി ഉറക്കാനാണോ…?

‘;രമണൻ ദേഷ്യത്തിൽ മറുപടി പറഞ്ഞു ….. അതെ ഊഞ്ഞാലാ.. ഭാര്യ മാത്രമല്ല അമ്മയും കേറിയിരുന്ന് ആടിക്കോ …അല്ല പിന്നെ….!!!

അന്നു ഉറങ്ങാൻ നേരം രമണന് മനസിലായി…… ”മല്ലിക പണി തന്നതാണെന്ന്,” ..ഈ ബ്രാ മാറ്റിയെടുക്കാൻ വീണ്ടും എങ്ങനെ അവളുടെ മുന്നിൽ ചെല്ലും ?…. ങാ വഴിയുണ്ട് ….. രമണൻ
എന്തോ തീരുമാനിച്ചുറച്ചു,

പിറ്റേന്ന് രാവിലെ ബ്രാ യുമായി വേലിക്കരികിൽ പോയി നിന്ന് മാരിയമ്മ ചേച്ചിയെ വിളിച്ചു,

മുറ്റമടിച്ചോണ്ടിരുന്ന ചേച്ചി ഓടി വന്നു,

രമണൻ ചുറ്റും നോക്കി, എന്നിട്ടു മെല്ലെ പറഞ്ഞു,

”ഇത് ചേച്ചിക്ക് പാകമാകും, …കനകമ്മ യ്ക്ക് വാങ്ങീതാ വലുപ്പം കൂടിപ്പോയി …എടുത്തോ അവളറിയണ്ട ….

മാരിയമ്മ പൊതി അഴിച്ചു നോക്കി,

”ഭാര്യയ്ക്ക് ബ്രാ വാങ്ങുന്ന കാര്യമാ ഇന്നലെ വഴിയിൽ വച്ച് എന്നോട് പറഞ്ഞതല്ലേ.?..

_രമണൻ തലയാട്ടി,..

ഒരു മിനിറ്റ് ഒന്ന് നില്ക്കണെ രമണാ ഞാനിപ്പം വരാം,…. മാരിയമ്മ അകത്തേക്കോടി…

തിരികെ വേറൊരു പൊതിയുമായി വന്നു,..

‘;അതിയാന് ഞാൻ വാങ്ങിയ ഷഡ്ഡിയാ വലുപ്പം കുറഞ്ഞു പോയി ..,ഇത് രമണനെടുത്തോ ..,ഒരു പാലമിട്ടാൽ അങ്ങോട്ടും മിങ്ങോട്ടും വേണമല്ലോ ….

പൊതി രമണനെ ഏല്പ്പിച്ച് മാരിയമ്മ വീടിനുളളിലേക്ക് പോയി,…

പൊതി അഴിച്ച് ഷഡ്ഡി പുറത്തെടുത്ത് തിരിഞ്ഞ രമണൻ കണ്ടത് , …,ഉയർന്ന് താഴുന്ന നെഞ്ചോട് കൂടി സകല പിടിയും വിട്ട് കലിതുളളി നില്ക്കുന്ന കനകമ്മയെയാണ് ….

”’വിടമാട്ടെ !!….

”തലേ രാത്രി തെങ്ങിൽ നിന്ന് മുറ്റത്ത് വീണു കിടന്ന തെങ്ങിന്റെ കൈ കുനിഞ്ഞെടുത്തു കനകമ്മ ….

‘സംഗതി പന്തി കേടായെന്ന് മനസിലായ രമണൻ വേലി ചാടി ഓടിയതാണ് …!!

”രണ്ടു ദെവസമായി വീട്ടിൽ കേറിയിട്ട്……!!!”
==========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,!!

Shoukath Maitheen
ഒരു ബ്രാ കഥ
5 (100%) 1 vote

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.