പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം: 4

ഡോക്ടർ ”പ്രമീളാ ദേവി” എന്ന നെയിം ബോർഡിനോട് ചേർന്ന കാളിങ് ബെല്ലിൽ ജീവൻ വിരലമർത്തി.

അല്പം കഴിഞ്ഞതും വാതിൽ തുറക്കപ്പെട്ടു.നിറഞ്ഞൊരു ചിരിയോടെ പ്രമീള ഇരുവരേയും അകത്തേക്ക് ക്ഷണിച്ചു.

ഇരുവരും അകത്തേക്ക് കയറിയതും ഡോക്ടർ വാതിൽ അടച്ച് തിരിഞ്ഞു.

ജീവനും ജോൺ വർഗ്ഗീസും മുൻപിൽ കിടന്ന സെറ്റിയിൽ ഇരിപ്പുറപ്പിച്ചു.നേരെ എതിർ വശത്ത് ഡോക്ടറും.

സർ,സമയം കളയാതെ ഞാൻ കാര്യത്തിലേക്ക് വരാം.പ്രമീളാ സംസാരത്തിന് തുടക്കം കുറിച്ചു. പതിവിലും ഗൗരവം അവരുടെ മുഖത്ത് നിറഞ്ഞു.

സർ,അന്നാ കുട്ടിയുടെ ബോഡി പോസ്റ്റ്‌മോർട്ടം ചെയ്യാൻ വേണ്ടി ക്ലീൻ ചെയ്യുന്ന സമയത്ത് ഒരു കീ ചെയിൻ കിട്ടി.

ഈ കേസിൽ അതൊരു വിലപ്പെട്ട തെളിവ് ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നു.

സത്യത്തിൽ നിങ്ങൾ പോലീസുകാരുടെ ശ്രദ്ധക്കുറവാണ് ആ സംഭവത്തിലൂടെ വെളിപ്പെടുന്നത്.

പോലീസിന്റെ ശ്രദ്ധക്കുറവിനെ ഒന്ന് തുറന്ന് കാണിക്കാൻ കിട്ടിയ അവസരം അവർ നന്നായി വിനിയോഗിക്കുകയാണെന്ന് മനസ്സിലായെങ്കിലും ജീവൻ അത് അവഗണിച്ചു.

സർ,ഇതാണ് ആ കീ ചെയിൻ. ഡോക്ടർ ഒരു ചെറിയ കവർ ജീവന് കൈമാറി.

അയാൾ കവർ തുറന്ന് കർച്ചീഫ് ഉപയോഗിച്ച് അത് പുറത്തെടുത്തു.
രക്തക്കറ പുരണ്ട ആ ചെയിനിൽ എഴുതിയത് അയാൾ വായിച്ചു.”നരിമറ്റം ഫൈനാൻസ്”

സർ ഈ നരിമറ്റം എന്ന് പറയുന്നത് ഒരു കുത്തക മുതലാളിയുടെ വീട്ടുപേരാണ്.

തനിക്ക് അറിയോ ഈ അഡ്രസ്സ്. ജീവൻ കീ ചെയിനിലേക്കും എസ്.ഐയുടെ മുഖത്തേക്കും മാറി മാറി നോക്കി.

പിന്നെ അറിയാതെ.ഇനി കൂടുതൽ നോക്കാനില്ല സർ,നരിമറ്റം സ്കറിയയെ അറിയാത്ത ആരുമില്ല.

അയാൾക്കൊരു മകനുണ്ട്.ഒരു തല തെറിച്ച വിത്ത്.മിക്കവാറും ഇത് അവന്റെയാവും.പിടിച്ചു രണ്ടെണ്ണം കൊടുത്താ സത്യം അറിയാം.ജോൺ വർഗ്ഗീസ് ഊർജ്ജസ്വലനായി.

മ്മ്,എനിവേ,താങ്ക്സ് ഡോക്ടർ. നിങ്ങൾ പറഞ്ഞത് പോലെ ഇതൊരു വലിയ തെളിവ് തന്നെയാണ്.

ജീവൻ ഡോക്ടർക്ക് ഹസ്തദാനം നൽകി പുറത്തേക്ക് നടന്നു.

നരിമറ്റം സ്കറിയ.ന്താ അയാളെ സല്പുത്രന്റെ പേര്.കാറിലേക്ക് കയറുമ്പോൾ ജീവൻ അടുത്ത ചോദ്യം ഉന്നയിച്ചു.

ആൽബി സ്കറിയ.ഇതാ ഇതാണ് കക്ഷി എസ്.ഐ ഫോണിൽ ഒരു ഫോട്ടോ ഓപ്പൺ ചെയ്തു.

കാഴ്ച്ചയിൽ ഒരു 24 വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരൻ. നരിമറ്റം എന്നെഴുതിയ ഒരു റേഞ്ച് റോവറിൽ ചാരി നിൽക്കുന്നു.

ആൽബി സ്കറിയ.കഴുവേറി മോന്റെ കഴപ്പ് ഞാൻ തീർക്കും. വണ്ടിയുടെ ഗിയർ മാറ്റിക്കൊണ്ട് ജീവൻ പല്ല് ഞെരിച്ചു.

എടുത്തെറിഞ്ഞത് പോലെ കാർ മുൻപോട്ട് കുതിച്ചു.

ജീവന്റെ വണ്ടി ഡോക്ടർടെ ഗേറ്റ് കടന്ന് പോയതും അരികിൽ കിടന്ന കറുത്ത സ്‌കോർപിയോ സ്റ്റാർട്ടായി.

ഒരു നിശ്ചിത അകലത്തിൽ സ്‌കോർപിയോ ജീവന്റെ വണ്ടിയെ പിന്തുടർന്നു.

ഹൈവേയിലേക്ക് കയറി അല്പം മുൻപോട്ട് നീങ്ങിയപ്പോൾ ജീവന്റെയുള്ളിൽ സംശയം മുള പൊട്ടി.അയാൾ റിയർവ്യൂ മിറർ ഒന്ന് കൂടി ശരിയാക്കി വച്ച് നോക്കി.

ജോണേ പിന്നിലൊരു പണി വരുന്നുണ്ടല്ലോ.ഇങ്ങോട്ട് മാറ്റം കിട്ടിയിട്ട് ഇത് വരെയും മേലൊന്ന് അനങ്ങിയില്ല,ഇന്ന് മിക്കവാറും അത് നടക്കും.

ജീവൻ പറഞ്ഞത് കേട്ട് ജോൺ വർഗ്ഗീസ് പിന്നിലേക്ക് നോക്കി.ഈ വണ്ടി ആ ഡോക്ടർടെ വീടിന്റെ സൈഡിൽ കിടന്നേ ആണല്ലോ സർ.

ഓഹോ,അപ്പോൾ വഴി തെറ്റി വന്നതല്ല.ലക്ഷ്യം നമ്മൾ തന്നെ.അപ്പോൾ നല്ലൊരു വിരുന്ന് കൊടുക്കണ്ടേ ജോണേ?

പിന്നേ,ഞാൻ റെഡി.സാറൊന്ന് തുടങ്ങി തന്നാ മതി.ബാക്കി ഞാൻ വിളമ്പിക്കോളാം.ജോൺ വർഗ്ഗീസ് കൈകൾ കൂട്ടിത്തിരുമ്മി.

ഹൈവേയിൽ നിന്നും വണ്ടിയുടെ ഗതി മാറ്റിയ ജീവൻ ബൈപ്പാസ് കട്ട്‌ ചെയ്ത് ഒരു ഇടവഴിയിലേക്ക് കാർ പായിച്ചു.

തൊട്ട് പിന്നാലെ സ്കോർപിയോയും ഇൻഡിക്കേറ്റർ ഇട്ട് തിരിയുന്നത് അയാൾ ഗ്ലാസ്സിലൂടെ കണ്ടു.

ഊറിച്ചിരിച്ചു കൊണ്ട് ജീവൻ ആക്‌സിലേറ്ററിൽ ഞെരിച്ചു.വണ്ടി പുലി കുതിക്കും പോലെ മുൻപോട്ട് കുതിച്ചു.

ജീവന്റെ വണ്ടിയുടെ വേഗത കൂടിയതും സ്കോർപിയോയും വേഗത കൂട്ടി.

പെട്ടന്ന് ജീവൻ ബ്രേക്ക് പതിയെ അമർത്തി കാർ വട്ടം തിരിച്ചു.പൊടി പറത്തിക്കൊണ്ട് കാർ റോഡിൽ വട്ടം കറങ്ങി.

അങ്ങനെയൊരു നീക്കം പ്രതീക്ഷിക്കാതിരുന്ന പ്രതിയോഗികൾ തങ്ങളുടെ വണ്ടി വെട്ടിച്ചു.

റോഡിൽ നിന്നും പുറത്തേക്ക് തെന്നിയ സ്കോർപിയോ ഒരു മരത്തിൽ ഇടിച്ച് നിന്നു.

കാറിന്റെ ഹാൻഡ് ബ്രേക്ക് വലിച്ചു വച്ചു കൊണ്ട് ജീവൻ ചാടിയിറങ്ങി. പിന്നാലെ ജോൺ വർഗ്ഗീസും.

സ്കോർപിയോയിൽ നിന്നും നാല് പേർ പുറത്തിറങ്ങി.എല്ലാം ചെറുപ്പക്കാർ.കൈയ്യിൽ ഹോക്കി സ്റ്റിക്ക്.

ആരാടാ,നീയൊക്കെ,ന്താ കാര്യം.ജീവൻ മീശ തടവിക്കൊണ്ട് മുൻപോട്ട് നീങ്ങി.

മറുപടിയെന്നോണം അയാൾക്ക് നേരെ ഒരുവൻ ഹോക്കി സ്റ്റിക് വീശി.

തലയ്ക്ക് നേരെ ചീറി വന്ന അടിയിൽ നിന്നും അതി വിദക്തമായി ഒഴിഞ്ഞു മാറിയ ജീവൻ അതേ വേഗത്തിൽ പ്രതിയോഗിയുടെ നാഭിക്ക് ആഞ്ഞു തൊഴിച്ചു.

പിന്നെയെല്ലാം കരിമരുന്നിന് തീ പിടിച്ചത് പോലെയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ നാലവർ സംഘത്തെ ജീവനും ജോൺ വർഗ്ഗീസും ഇഞ്ച പരുവം ആക്കി.

പിടിച്ചു നിൽക്കാൻ പറ്റില്ല എന്നുറപ്പായതും അവർ വണ്ടി ഉപേക്ഷിച്ച്‌ അടുത്ത കണ്ട ഇടവഴിയിലൂടെ ഓടി.

ജോൺ വർഗ്ഗീസ് തൊട്ട് പിന്നാലെ കുതിച്ചു.ജീവൻ സ്കോർപിയോ വിശദമായി പരിശോധിച്ചു.

സംശയം തോന്നും വിധത്തിൽ ഒന്നും കണ്ടെത്താൻ അയാൾക്ക് കഴിഞ്ഞില്ല.സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിച്ച ശേഷം അയാൾ കാറിലേക്ക് ചാരി ഒരു വിൽസ് കൊളുത്തി.

രണ്ട് പഫ് എടുത്തപ്പോഴേക്കും എസ്.ഐ ഒരാളുടെ കോളറിൽ പിടിച്ചു കൊണ്ട് അങ്ങോട്ടെത്തി.

കഴുവേറിക്കൾ ഒടുക്കത്തെ ഓട്ടം ആയിരുന്നു.ഇവനെ മാത്രേ കിട്ടിയുള്ളൂ.ജോൺ വർഗ്ഗീസ് കിതപ്പടക്കിക്കൊണ്ട് പറഞ്ഞൊപ്പിച്ചു.

ജീവൻ സിഗരറ്റ് നിലത്തിട്ട് ബൂട്ട് കൊണ്ട് ഞെരിച്ചു.ന്താ നിന്റെ പേര്?അയാൾ മുൻപിൽ നിന്ന ചെറുപ്പക്കാരന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

ഡാ,സത്യം പറഞ്ഞാ കിട്ടുന്ന അടിയുടെ എണ്ണം കുറയും. ഇല്ലെങ്കിൽ ചവുട്ടിക്കൂട്ടി പുഴയിൽ തള്ളും..കാണണോ നിനക്ക്?ജീവൻ മുരണ്ടു.

സത്യം പറ.നിങ്ങൾ ആരാ?ആരാ നിങ്ങളെ അയച്ചത്?പറ മോനെ.

ഞങ്ങൾ ലോ കോളേജിലെ സ്റ്റുഡന്റ്സാ.ചെറുപ്പക്കാരൻ വാ തുറന്നു.

കൊള്ളാം..നിയമം പഠിക്കുന്ന പിള്ളേർ നിയമപാലകർക്ക് നേരെ വടിയും വാളും ആയി ഇറങ്ങിയിരിക്കുന്നത്.

ജോൺ വർഗ്ഗീസ് പല്ല് ഞെരിച്ചു കൊണ്ട് അവനെ നേരെ തിരിഞ്ഞു. എന്നാൽ അയാളുടെ കൈ അവന്റെ മേത്ത് പതിക്കും മുൻപേ ജീവൻ തടഞ്ഞു.

അപ്പോ ലോ കോളേജിലെ സാറന്മാർ എന്തിനാ ഞങ്ങളുടെ പിന്നാലെ വന്നത്.

അത് സൂരജ് പറഞ്ഞിട്ടാ..വായിൽ നിറഞ്ഞ ചോര പുറത്തേക്ക് തുപ്പിക്കൊണ്ട് അവൻ പറഞ്ഞൊപ്പിച്ചു.

സൂരജ്?ഏത് സൂരജ്?ജീവൻ നെറ്റി ചുളിച്ചു.കള്ളം പറയരുത്. നിനക്കെന്നെ ശരിക്കും അറിയാത്തത് കൊണ്ടാണ്.

കള്ളം അല്ല സർ,സത്യം ആണ്. കളപ്പുരയ്ക്കലെ കൃഷ്ണൻ മുതലാളിയുടെ മകൻ ആണ് സൂരജ്.സൂരജ് കൃഷ്ണ എന്നാ മുഴുവൻ പേര്.

മ്മ്.നീ പറഞ്ഞത് വല്ലതും കള്ളം ആണെന്ന് അറിഞ്ഞാൽ.ചവുട്ടി പണ്ടം കലക്കും ഞാൻ…ആ പൊയ്ക്കോ.

ജോണേ ഇവന്റെ ഫുൾ അഡ്രസ്സും നമ്പറും മേടിച്ചു വച്ചോ.കൂട്ടത്തിൽ ഒരു ഫോട്ടോ കൂടി എടുത്തിട്ട് വിട്ടേക്ക്.ജീവൻ അവനെ പിടിച്ചു മുൻപോട്ടു തള്ളി.

വേണ്ട ഡീറ്റയിൽസ് എടുത്ത ശേഷം ജോൺ വർഗ്ഗീസ് അവനെ വിട്ടയച്ചു.

നമ്മൾ കൂടുതൽ അടുക്കുകയാണ് ല്ലേ സർ?മ്മ്,നോക്കാം…തനിക്ക് ഈ കളപ്പുരയ്ക്കൽ വീട് അറിയോ?

Yes,സർ ഇവിടുന്ന് ഒരു 45 കിലോമീറ്റർ ഉണ്ട്.ഇപ്പോൾ പുറപ്പെട്ടാൽ വൈകുന്നേരം അവിടെത്താം.

Ok.get in.ജീവൻ കാറിലേക്ക് കയറി വണ്ടി സ്റ്റാർട്ട് ചെയ്തു.ജോൺ വർഗ്ഗീസ് കയറിയതും ഗിയർ ഡൗൺ ചെയ്ത വണ്ടി മുൻപോട്ട് നീങ്ങി.
#തുടരും.

പകർന്നാട്ടം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

പകർന്നാട്ടം: ഭാഗം: 4
5 (100%) 1 vote

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.