പ്രണയം

പ്രണയം

പ്രണയം മനസ്സിന്റെ
കാമമോഹങ്ങളാണ്.
അവർ വ്യഭിചരിക്കാൻ 
ഒരു മരത്തണൽ കൊതിക്കുന്നുണ്ട്…!,

കണ്ണും കണ്ണും തമ്മിൽ
കാമിച്ചപ്പോഴാണ്
പ്രണയം ഉടലെടുത്തത്…,

ഹൃദയങ്ങൾ കൊതിച്ചതും
ചുണ്ടുകൾ പറയാൻ
വെമ്പൽകൊണ്ടതും
തമ്മിൽ പറഞ്ഞതുമറിഞ്ഞതും,
മോഹങ്ങൾക്ക് തീപിടിച്ചതും,
കഥകൾ മെനഞ്ഞതും…,

തൊട്ടുരുമ്മാനുള്ള
മോഹമുണർത്തി
മൗനങ്ങൾ കഥപറഞ്ഞ്
കനവുകൾ നെയ്തപ്പോഴാണ്
മനങ്ങൾ തമ്മിൽ കാമിച്ചത്,

അവർ, വ്യഭിചരിക്കാൻ
മറവുകള്‍ കൊതിച്ച്,
ഒരു മരത്തണൽ തേടിയിരുന്നു,

ഒന്ന് പുണരാൻ മനം തുടിച്ചതും
പരിലാളനങ്ങളില്‍
അവരിൽ കാമമുണർന്നതും
അവിഹിതങ്ങളിലകപ്പെട്ടതും
അങ്ങിനെയാണ്,

കാമലഹരിയണഞ്ഞപ്പോഴാണ്
നടുവീർപ്പുകളുയർന്നതും
കണ്ണീരണിഞ്ഞതും
പ്രണയം കലഹിച്ചതും
ആവേശമവസാനിച്ചതും…

പ്രണയം പറന്നകന്നകലുമ്പോൾ
ഇഷ്ട്ടങ്ങളെ തൊട്ടുണർത്തുന്ന
മോഹങ്ങൾ മാത്രമാണ്,
പ്രണയമെന്നവർ തിരിച്ചറിഞ്ഞിരുന്നു’

ലൈഗിക,പൂർത്തീകരണത്തിലേക്ക്
എങ്ങിനെയും തുറന്നിടുന്ന
ചവിട്ടുപടികൾ മാത്രമാണ് പ്രണയം…,

കാമം കണ്ണില്‍കത്തുമ്പോള്‍
മനസ്സില്‍ മോഹമുണർത്തി
ഇനിയും നമ്മിലേ പ്രണയം
കഥകൾ പറഞ്ഞുകൊണ്ടിരിക്കും!!!.

ജലീൽ കൽപകഞ്ചേരി,

പ്രണയം
3 (60%) 3 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.