സ്നേഹം Story

പ്രണയം

ഡി ബീനെ…

ആ വിളി കേട്ട് അവൾ ഞെട്ടി വിറച്ചു പോയി.. ദൈവമേ ഇന്ന് എന്താണോ വിഷയം.. അടുക്കളയിൽ നിന്നും അവൾ ഓടി ഉമ്മറത്തേക്ക് ചെന്നു.. അപ്പോൾ നിവേദ് കൊച്ചിനെയും എടുത്തു കലി തുള്ളി മുറ്റത്ത് നിൽക്കുന്നു.. നില്കുന്നത് കണ്ടപ്പോഴേ ബീനയുടെ നല്ല ജീവൻ പോയി..

“നിന്നെ ഞാൻ കെട്ടി കൊണ്ട് വന്നത് എന്റെ കൊച്ചിനെ നോക്കാനാ അല്ലാതെ അകത്തു കേറി ശീലാവതിയായി ഇരിക്കാനല്ല”
എന്നും പറഞ്ഞു നിവേദ് കേറി ചെന്ന് ബീനയുടെ കരണം വഴി പൊട്ടിച്ചു.. അത് കണ്ടു കൊണ്ടാണ് ബീനയുടെ ‘അമ്മ ഗേറ്റ് കടന്നു അങ്ങോട്ട് വന്നത്.. അമ്മയേ കണ്ടു നിവേദ് എന്തൊ പോല്ലേ ആയി അമ്മക്ക് മുഖം കൊടുക്കാതെ അവൻ അകത്തേക്ക് കേറി പോയി.. ബീനയുടെ കണ്ണ് നിറഞ്ഞു.. അപ്പോഴേക്കും ‘അമ്മ ലിസി അവളുടെ അടുത്തേക്ക് വന്നു..

“മോളേ.. എന്തിനാ ഇങ്ങനെ ഇവന്റെ അടിയും കൊണ്ട് ചവാൻ നിൽക്കണേ നിനക്ക് നമ്മുടെ വീട്ടിലേക്ക് പോന്നൂടെ..??” സഹതാപത്തോടെ ലിസി ചോദിച്ചു..

ആ ചോദ്യത്തിന് ഒരു നോട്ടമല്ലാതെ ഉത്തരം ഒന്നും അവൾ പറഞ്ഞില്ല..

“അമ്മയെന്താ പെട്ടന്ന്..??”
“എനിക്കെന്താ വരാനും പാടില്ലേ..??”

ലിസിയുടെ ആ ചോദ്യം അവൾ കേട്ടില്ല എന്ന് വെച്ചു.. ലിസി പോയപ്പോൾ ഉച്ച കഴിഞ്ഞു..ബീന പതുക്കെ റൂമിലേക്ക് ചെന്നു..നോക്കിയപ്പോ അച്ഛനും മോനും നല്ല ഉറക്കമാണ്.. അവൾ പുറത്തേക്ക് നടന്നു.. രാവിലെ ഏട്ടന്റെ കൈയിൽ നിന്നും കിട്ടിയ അടിയുടെ വേദന ഇതുവരെ പോയിട്ട് ഇല്ല.. ഉച്ചക്ക് ചോറ് കഴിഞ്ഞപ്പോ ആണ് അത് ശരിക്കും മനസിലായത്.. വാ മര്യാദക്ക് തുറക്കാൻ പോലുമായില്ല.. അറിയാതെ ആണെങ്കിലും അവളുടെ മിഴികൾ ഈറനണിഞ്ഞു.. ഇതേ പോല്ലേ അല്ലായിരുന്നു എന്റെ ഏട്ടൻ..എന്റെ ഒറ്റ തെറ്റ് കൊണ്ട് എനിക്കില്ലാതെ ആയത് എന്റെ ജീവിതവും.. ഏട്ടന്റെ ആലോചന വന്ന ദിവസം അവളുടെ മനസിലേക്ക് കടന്നു വന്നു..
………………………………………………………………………….

പെൺകുട്ടിയോട് ഒറ്റക്ക് സംസാരിക്കണമെന്ന് പറഞ്ഞിട്ട് ഒറ്റക്ക് നിൽക്കാൻ തുടങ്ങിട്ട് സമയം കുറച്ചു നേരമായി.. ഇയാൾ എവിടെ.. എന്നും ആലോചിച്ചു നിൽക്കുമ്പോഴാണ് പുറകിൽ അനക്കം കേട്ടത്.. അവൾ തിരഞ്ഞു നോക്കി.. കാണാൻ കുഴപ്പമില്ല..

“ഹായ്.. ”
“ഹായ്..”
“ഒറ്റക്ക് സംസാരിക്കണമെന്ന് പറഞ്ഞത് വേറെയൊന്നുമല്ല.. ബ്രോക്കർ പറയാതെ ഒരു കാര്യം പറയാനാ.. അവസാനം എല്ലാം കഴിഞ്ഞിട്ട് തന്നെ പറ്റിച്ചുന്നു പറയരുത്..”

ബീന അമ്പരന്ന മുഖത്തോടെ നിവേദിനെ നോക്കി.. ഇയാളെന്തൊക്കെയാ ഈ പറയണേ..

“എന്റെ കല്യാണം കഴിഞ്ഞതാ.. അതിൽ എനിക്ക് ഒരു കൊച്ചുമുണ്ട്.. ഒരു വയസ് ആയിട്ടില്ല..”

അത് കേട്ടപ്പോ ബീനയുടെ മുഖം മാറി..

“തന്നെ പിന്നെ പറ്റിച്ചുന്നു പറയാൻ പാടില്ല.. അത് കൊണ്ടാ ഇപ്പോഴേ പറയുന്നേ.. ബ്രോക്കർ ചിലപ്പോ ഇത് പറഞ്ഞു കാണില്ല..”
“സോറി എനിക്ക് താല്പര്യമില്ല..” എടുത്തടിച്ച പോല്ലേ അപ്പോൾ തന്നെ ബീന പറഞ്ഞു.. അത് കേട്ട് ഒന്നും മിണ്ടാതെ അയാൾ പുറത്തേക്ക് പോയി.. അതിനുശേഷം അയാളെ പല സ്‌ഥലത്തും വെച്ച് കണ്ടു.. കുട്ടിയേയും.. അറിയാതെ ഒരിഷ്ടം എപ്പോഴോ അയാളോട് തോന്നി.. വീട്ടുകാർ എതിർത്തിട്ടും അയാളെ മതിയെന്നും പറഞ്ഞു വാശി പിടിച്ചു.. അവസാനം ഇറങ്ങി പോരേണ്ടി വന്നു.. പിന്നെ എന്നെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിച്ചിട്ടേ ഉള്ളു ഏട്ടൻ.. നൊന്ത് പെറ്റത് അല്ലെങ്കിലും അവൻ ശരിക്കും എന്റെ മകനായി.. ഇനി വേറെ ഒരു മകനോ മകളോ നമ്മുക്ക് വേണ്ട നമ്മുക്ക് ഈ ഒറ്റ മകൻ മതിയെന്ന് പറഞ്ഞതും ഞാനായിരുന്നു.. അത്രക്കും സന്തോഷം നിറഞ്ഞതായിരുന്നു ഞങ്ങടെ കുടുംബ ജീവിതം.. അങ്ങനെ ഇരിക്കെയാണ് ഞാൻ പ്രെഗ്നന്റ് ആയത്.. എന്നെക്കാൾ കൂടുതൽ സന്തോഷം ഏട്ടനായിരുന്നു.. ആ സമയങ്ങളിൽ ആയിരുന്നു ഏട്ടന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്നു ഞാൻ അറിഞ്ഞത്.. ദിവസങ്ങൾ കടന്നു പോയി.. അങ്ങനെയിരിക്കെ ഒരു ദിവസം ഏട്ടൻ പുറത്തുപോയതായിരുന്നു.. കൊച്ചു നന്നായി കരയാനും തുടങ്ങി.. എനിക്കാണങ്കിൽ ഒരാളുടെ സഹായം എപ്പോഴും വേണം..കൊച്ചു കരയുന്നത് കേട്ട് ഞാൻ അടുക്കളയിലേക്ക് പോയി ആ സമയം കൊച്ചു പുറത്തേക്ക് പോയത് ഞാൻ കണ്ടില്ല.. കൊച്ചു പുറത്തു വെച്ചേക്കുന്ന ബക്കറ്റിൽ പിടിച്ചു അതിലേക്ക് വീണു.. നിറച്ചു വെള്ളമുണ്ടായിരുന്നു ബക്കറ്റിൽ.. അപ്പോഴാണ് ഏട്ടൻ വന്നത്.. കൊച്ചിനെ എടുത്ത് വന്നതും എന്നെ തല്ലിയതും ഒരുമിച്ചായിരുന്നു.. പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു.. അടികിട്ടി വീണ വീഴ്ചയിൽ ന്റെ കൊച്ചും പോയി.. അതിലും വലിയ വേദനായിരുന്നു ഏട്ടന്റെ വാക്കുകൾ ഞാൻ ന്റെ മോനെ കൊല്ലാൻ നോക്കിയെന്നു.. നിനക്ക് ഒരു കൊച്ചു വരൻ ആയപ്പോൾ ന്റെ മോനെ നീ കൊല്ലാൻ നോക്കി അപ്പോൾ നിനക്ക് ഒരു മകൻ ഉണ്ടായാൽ ന്റെ മോനെ നീകൊല്ലുമെന്നു പറഞ്ഞു അന്ന് തുടങ്ങിയതാണ് ഈ വഴക്ക്.. വീട്ടിൽ നിന്നും ‘അമ്മ മാത്രം ഇപ്പോ ഒന്ന് വരും കാണാൻ.. അതിനു ശേഷം മോൻ ഒന്ന് കരയുമ്പോ പേടിയാണ്.. കാരണം മോൻ കരഞ്ഞാൽ അടി എനിക്കാണ്.. പിന്നെ ഇന്ന് വരെ സ്നേഹത്തോടെ ഏട്ടൻ എന്നെ വിളിച്ചിട്ടില്ല ആ സന്തോഷം ഈ വീട്ടിൽ പിന്നെ നിറഞ്ഞു നിന്നിട്ടില്ല.. പെട്ടന്നാണ് അകത്ത് നിന്നും നിവേദിന്റെ വിളി അവൾ കേട്ടത്.. അവൾ ഓടി അകത്തേക്ക് ചെന്നു..

“ഒരു ഗ്ലാസ് ചായ വേണം..” എന്നുപറഞ്ഞു നിവേദ് പുറത്തേക്ക് നടന്നു.. മോൻ എണീറ്റിട്ടില്ല.. അവൾ വേഗം അടുക്കളയിലേക്ക് നടന്നു.. ചായ എടുത്തു കൊണ്ട് വന്നു കൊടുത്തു തിരിഞ്ഞു നടക്കാൻ ഒരുങ്ങി..

“മോൻ എണീറ്റ് കഴിയുമ്പോ റെഡിയായിക്കോ പുറത്തു പോകാം എന്തൊക്കെയോ വാങ്ങണമെന്ന് പറഞ്ഞില്ലേ..”

അവൾ ഒന്നുംമിണ്ടാതെ തലയാട്ടി അകത്തേക്ക് പോയി.. മോൻ എഴുന്നേറ്റപ്പോ ഡ്രസ്സ് മാറി ഇറങ്ങി.. അപ്പോൾ അവളുടെ മനസിലൊരു സനതോഷം തോന്നി.. ഇങ്ങനെയെങ്കിലും ഏട്ടന്റെ കൂടെ ഒന്ന് പുറത്തു പോകാനാകുന്നുണ്ടല്ലോ.. നേരെ ചെന്നത് സൂപ്പർ മാർക്കറ്റിലേക്ക് ആയിരുന്നു വേഗംപോയി വാങ്ങിക്കാൻ ഉള്ളതുവാങ്ങിച്ചോ.. ഞാൻ കാർ പാർക്ക് ചെയ്തിട്ട് വരാം.. നിവേദ് വന്നപാടെ കൊച്ചിനെ വാങ്ങി പിടിച്ചു.. അവൾ ഓരോന്ന് വാങ്ങി മുന്നോട്ട് നീങ്ങി.. പെട്ടന്നാണ് അവൾ കണ്ടത് മോൻ ദാ രണ്ടാം നിലയിൽ നിന്നും താഴേക്ക് ഇപ്പോ വീഴുമെന്ന നിലയിൽ ഇരിക്കുന്നു.. അവൾ നിവേദിനെ നോക്കി എവിടെയും അവനെ അവൾകണ്ടില്ല.. അവൾ പെട്ടന്ന് എടുത്ത സാധനങ്ങൾ എല്ലാം വലിച്ചെറിഞ്ഞു നിലവിളിച്ചു അങ്ങോട്ട് ഓടി.. അടുത്തേക്ക് എത്തിയപ്പോഴായിരുന്നു നിവേദ് വന്നു കൊച്ചിനെ എടുത്തത്.. പക്ഷേ അവൾക്ക് അവിടെ നിൽക്കാൻ പറ്റിയില്ല രണ്ടാം നിലയിൽനിന്നും അവൾ താഴേക്ക് വീണു.. നിവേദ് അത് കണ്ടു ഷോക്കായി നിന്നു..
………………………………………………………..

“ദേ.. പെണ്ണെ നീ എന്റെ കൈയിൽ നിന്നും വാങ്ങിക്കും ഉറപ്പാ..”
” അതിനു എന്റെ മോനും മോളും സമ്മതിക്കേണ്ടേ..” എന്നും പറഞ്ഞു നിവേദിന്റെ തോളത്തേക്ക് തൻ നൊന്ത് പ്രസിവിച്ച മകളെ വെച്ച് കൊടുത്തു കൊണ്ട് ബീന പറഞ്ഞു..

“അതെങ്ങനെയാ അതിന്റെ മുകളിൽ നിന്ന് വീഴേണ്ടി വന്നു ഈ സ്നേഹം വീണ്ടും തിരിച്ചു കിട്ടാൻ ”

അത് കേട്ടപ്പോ നിവേദിന്റെ മുഖം വാടുന്നത് അവൾ കണ്ടു.. അപ്പോഴേക്കും അമ്മേയെന്നും വിളിച്ചു കിച്ചു അവരുടെ അടുത്തേക്ക് ഓടി വന്നു.. കിച്ചുനെയും എടുത്ത് അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു..

ഡിഫിൻ

Diffin P M
പ്രണയം
4.7 (93.33%) 3 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.