ശ്രുതി Malayalam Novel

ശ്രുതി – 10

ഇന്ന് മുതൽ പുതിയൊരു സ്ഥലത്ത് പുതിയൊരു ശ്രുതിയായി………………..

കാറിൻറെ വിൻഡോ സീറ്റ് ലൂടെ പുറം കാഴ്ചകൾ കണ്ടിരുന്ന് ഞാനുറങ്ങിപ്പോയി . മണിക്കൂറുകൾ നീണ്ടുനിന്ന യാത്രയ്ക്കൊടുവിൽ മെയിൻ റോഡിൽ നിന്നും ഒരു സാധാരണ കട്ട റോഡിലേക്ക് ഞങ്ങളുടെ വണ്ടി തിരിഞ്ഞു .

മെയിൻ റോഡിലെ സുഖകരമായ യാത്രയ്ക്കൊടുവിൽ കട്ട് റോഡിലെ കുലുക്കവും ചാട്ടവും എൻറെ ഉറക്കത്തിൽ നിന്നും എന്നെ ഉണർത്തി . ഉറക്കമുണർന്ന നോക്കിയ ഞാൻ കണ്ടത് ഞങ്ങളൊരു ടാർ ചെയ്യാത്ത ഒരു കട്ട റോഡിലൂടെ പോകുന്നതാണ് .

ആ റോഡിൻറെ രണ്ടു സൈഡിലും നല്ല കതിർ വിളഞ്ഞുനിൽക്കുന്ന പച്ചപ്പാടം ആയിരുന്നു . പ്രത്യേകമായ എന്തോ ഒരു സൗന്ദര്യമാണ് ആ നാടിനെ ഉണ്ടെന്ന് എനിക്ക് തോന്നി .

ഒത്തിരി ദൂരം പിന്നിടുമ്പോഴും ആ പാതയോരങ്ങളിൽ തന്നെ നെൽക്കതിരുകൾ ഉണ്ടായിരുന്നു . റോഡിൻറെ ഇരുവശത്തേക്കും തിങ്ങിനിൽക്കുന്ന ആർ നെൽക്കതിരുകൾ ആ ഗ്രാമത്തിൽ ഒരു പ്രത്യേക വശ്യസൗന്ദര്യം തന്നെ നൽകിയിരുന്നു .

പാടവരമ്പിൽ അതിർത്തിക്കപ്പുറത്ത് മലമുകളിൽ ആയി ഞാൻ കണ്ടു ചുവന്ന പൊട്ടു പോലെ നിൽക്കുന്ന സൂര്യാസ്തമയം . കാറിൻറെ വിൻഡോസിനോട് പുറത്തേക്ക് തലയിട്ട് ഞാനിരുന്നു . നല്ല കുളിർമ്മയുള്ള കാറ്റ് എൻറെ മുടിയിലും മുഖത്തും തട്ടിത്തട്ടി പോകുന്നുണ്ടായിരുന്നു . അതുവരെ എന്റെ മനസ്സിലുണ്ടായിരുന്ന എല്ലാ സങ്കടങ്ങളും ആ നിമിഷം കൊണ്ട് ഇല്ലാതെയായി .

ആ ഗ്രാമത്തിന് മൊത്തത്തിൽ ഒരു പോസിറ്റീവ് എനർജി ഉണ്ടായിരുന്നു . ഗ്രാമത്തിന്റെ ഉള്ളിലേക്ക് കാർ സഞ്ചരിക്കും തോറും നെൽക്കതിരുകൾ മാറി വാഴത്തോട്ടങ്ങൾ കാണാൻ തുടങ്ങി. കുറച്ചുകൂടെ സഞ്ചരിച്ചപ്പോൾ കൃഷിയിറക്കാനായി പൂട്ടിയിട്ടിരിക്കുന്ന നിലമാണ് കണ്ടത് . സിറ്റിയിൽ ജനിച്ചുവളർന്ന എനിക്കിതൊക്കെ ഒരു അത്ഭുത കാഴ്ചകളായിരുന്നു അതിനാൽതന്നെ ഞാൻ മതിവരുവോളം അവ ആസ്വദിച്ചിരുന്നു .

ഒത്തിരി ഒത്തിരി സഞ്ചരിച്ച ഞങ്ങളുടെ കാർ എത്തിയത് ചുറ്റും പാടങ്ങളാൽ ചുറ്റപ്പെട്ട ഓടിട്ട ഒരു കൊച്ചു വീട്ടിലേക്കായിരുന്നു . ആ വീടിന് മുറ്റത്ത് തന്നെ ഒരു തുളസിത്തറ ഉണ്ടായിരുന്നു അതിൽ ആരോ ദീപം തെളിയിച്ചു വെച്ചിട്ടുണ്ട് . ചെറിയ താണെങ്കിലും ആ വീടിന് എന്തോ ഒരു പ്രത്യേക ഐശ്വര്യം ഉണ്ടെന്ന് എന്നെനിക്ക് തോന്നി .

തങ്ങളുടെ കാറിൻറെ ശബ്ദം കേട്ടപ്പോൾ തന്നെ ആ വീട്ടിൽ നിന്നും കുറച്ചു പേർ പുറത്തേക്കുവന്നു . അച്ഛനും അമ്മയും മൂന്ന് പെൺ മക്കളും . അവരുടെ നിൽപ്പും നോട്ടവും ചിരിയൊക്കെ കണ്ടാൽ തോന്നും അവർ ഞങ്ങളുടെ വരവിനായി കാത്തു നിൽക്കുകയാണെന്ന് .

കാറിൽനിന്നിറങ്ങിയ ഹരിമാമ ഉടൻ പോയി അയാളെ കെട്ടിപ്പിടിച്ചു . അവരുടെ സംസാരം കണ്ടാൽ എത്രയോ വർഷങ്ങളായി പരിചയമുള്ള ആളുകളെ പോലെയായിരുന്നു തോന്നിയിരുന്നത് . അയാളുടെ ഭാര്യയുടെ അടുത്തേക്ക് വന്നു എന്നിട്ട് എന്നെ കൈപിടിച്ച് അകത്തേക്കു വിളിച്ചു .

ആ പെൺകുട്ടികളും വളരെ സന്തോഷത്തോടെ എന്നെത്തന്നെ നോക്കിയിരിക്കയായിരുന്നു . ഞാൻ പതിയെ അവരുടെ കൂടെ അകത്തേക്ക് നടന്നു . വീടിനകത്ത് ഒരു പ്രത്യേകതരം തണുപ്പുണ്ടായിരുന്നു .

വീടിൻറെ ഉമ്മറക്കോലായിൽ വെച്ചിരുന്ന ആ വീട്ടിലെ ഗൃഹനാഥന്റെ ചാരുകസേരയും , പൂമുഖത്ത് തൂക്കിയിട്ടിരിക്കുന്ന ഭസ്മ കൊട്ടയും , ചേറ്റടിയോടു
തൊട്ടിരിക്കുന്ന ചാരുപടിയും എല്ലാം ആ വീടിന് ഒരു പ്രത്യേക സൗന്ദര്യം നൽകുന്നുണ്ടായിരുന്നു .

വീടിൻറെ കോലായിൽ നിന്നും ഹോളിലേക്ക് പ്രവേശിച്ചപ്പോൾ പണ്ടത്തെ തറവാട് വീട് പ്രതീതി ആണ് എനിക്ക് തോന്നിയത് . സ്വീകരണമുറിയിൽ തന്നെ മരംകൊണ്ടുണ്ടാക്കിയ വലിയ ഇരിപ്പിടമുണ്ടായിരുന്നു . അതിനു സൈഡിലായി ഒരു മരക്കട്ടിൽ ഉണ്ടായിരുന്നു . ഫോണിൻറെ ഒരു വശത്തായി മരത്തിൻറെ പലകകൊണ്ട് ഒരു വലിയ ഊഞ്ഞാൽ കെട്ടിയിരുന്നു .

വീടിന് ചുമരുകൾക്ക് എല്ലാം കുമ്മായം പൂശിയിരുന്നു. ഞാൻ ചുമരുകളിൽ പോയി തൊട്ടപ്പോൾ ഒരു പ്രത്യേക തണുപ്പ് എൻറെ വിരലുകളിൽ പ്രത്യക്ഷമായി . അങ്ങനെ കുറച്ചുനേരം നിന്നപ്പോൾ അവിടേക്ക് വീടിൻറെ ഗൃഹനാഥ കടന്നുവന്നു . സാധാരണ ഒരു കോട്ടൻ സാരിയാണ് അവർ ധരിച്ചിരുന്നത് . നെറ്റിയിൽ ഭസ്മവും സിന്ദൂര രേഖയിൽ മൂർധാവ് വരെ നീണ്ടുനിൽക്കുന്ന സിന്ദൂരവും അവർക്ക് ഒരു പ്രത്യേക സൗന്ദര്യം നൽകി .

അവരുടെ കണ്ണുകളിൽ ഒരു പ്രത്യേകതരം സ്നേഹമുണ്ടായിരുന്നു , അവരുടെ മുഖം തന്നെ വാൽസല്യ പൂർണമായിരുന്നു . അവർ എനിക്ക് നേരെ നല്ല ചൂടുള്ള കാപ്പി നീട്ടി , കുടിച്ചോളാൻ പറഞ്ഞു . ഞാനത് വാങ്ങി കുടിച്ചു . ആ കാപ്പിക്ക് പോലും വല്ലാത്തൊരു തരം പ്രത്യേക രുചിയുണ്ടായിരുന്നു . കാപ്പി കുടിച്ച ഗ്ലാസ്സ് കഴുകാനായി ഞാൻ അടുക്കളയിലേക്ക് പോയപ്പോൾ അവരുടെ മക്കൾ വന്നു അത് എൻറെ കയ്യിൽ നിന്നും ബലമായി പിടിച്ചുവാങ്ങി . ഇതൊക്കെ ഞങ്ങൾ ചെയ്തോളാം എന്നു പറഞ്ഞു , എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു .

പെട്ടെന്ന് അവരുടെ അമ്മ അങ്ങോട്ട് വന്നു കയ്യിൽ തോർത്തുമുണ്ടും പിന്നെ എനിക്ക് വേണ്ടി എടുത്തു വച്ച ഒരു ഡ്രസ്സ് ഉണ്ടായിരുന്നു . അത് എനിക്ക് നേരെ നീട്ടി അവർ എന്നോടായി പറഞ്ഞു :

” ഒത്തിരി ദൂരം യാത്ര കഴിഞ്ഞു വന്നതല്ലേ കുട്ടി , ആ ക്ഷീണം മുഴുവൻ കുട്ടിയുടെ കണ്ണുകളിലുണ്ട് . വേഗം പോയി കുളിച്ചു വരു എന്നിട്ട് എന്തെങ്കിലും കഴിക്കാം . ”

ഞാൻ ശരി എന്ന ഭാവത്തിൽ തലയാട്ടി . ആ മൂന്ന് മക്കളും ഞാൻ ചെന്നപ്പോൾ മുതൽതന്നെ പുറകെ തന്നെ ആയിരുന്നു . വീടിൻറെ പിന്നാമ്പുറത്ത് ആണ് ബാത്ത്റൂം ഉണ്ടായിരുന്നത് . ഞാൻ കുളിച്ചു വരുന്നതുവരെ അവർ എനിക്കുവേണ്ടി പുറത്തു കാത്തു നിൽക്കുകയായിരുന്നു . കുളികഴിഞ്ഞു എനിക്കവർ ഉടുക്കാൻ തന്നത് അവരുടെ മൂത്ത മകളുടെ പട്ടുപാവാട ആയിരുന്നു .

ഞാൻ ഇട്ടു വന്ന ഡ്രസ്സ് ആണെങ്കിലോ ജീൻസും ടോപ്പും . എൻറെ കയ്യിൽ ഒരുപാട് ഡ്രസ്സ് ഉണ്ടായിരുന്നിട്ടും അവർ തന്ന ഡ്രസ്സ് ഞാൻ എടുത്തിട്ടു . കറുപ്പിൽ ചുവന്ന ചെമ്പരത്തി പൂക്കളുടെ ഡിസൈൻ വർക്കുള്ള പട്ടുപാവാട . തല ശരിക്കും തോർത്താതെ പുറത്തേക്കിറങ്ങി വന്ന എൻറെ അടുത്തേക്ക് അവരുടെ അമ്മ ഓടി വന്നു .

” എന്താ മോളെ ഇത് , തല ശരിക്കും തോർത്തില അല്ലെ , ഇതു മതി ജലദോഷം പിടിക്കാൻ . ”

അത്രയും പറഞ്ഞ് അവരവരുടെ സ്ഥാനത്തും കൊണ്ട് എൻറെ തല തോർത്താൻ തുടങ്ങി . പെട്ടെന്ന് എന്തോ എനിക്ക് എൻറെ അമ്മയെ ഓർമ്മ വന്നു . തല തോർത്തി കഴിഞ്ഞതിനുശേഷം അവർ എൻറെ നിറുകയിൽ എന്തോ പൊടി തേച്ചു തന്നു .

പെട്ടെന്നാണ് എൻറെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടത് , ഞാൻ വേഗം ഓടി ചെന്ന് ഫോൺ എടുക്കാൻ നോക്കി , എനിക്കു മുന്നേ ഹരിമാമ എൻറെ ഫോൺ കൈക്കലാക്കിയിരുന്നു . എൻറെ ഫോണിൽ വരുന്ന സിംകാർഡ് ഹരിമാമ പൊട്ടിച്ചു കളഞ്ഞു . എന്നിട്ട് എൻറെ ഫോണിലേക്ക് പുതിയൊരു സിംകാർഡ് ഇട്ടുതന്നു .

ഞാൻ ഒന്നും പറയാതെ എൻറെ ബാഗ് തുറന്നു , അതിലുണ്ടായിരുന്ന ചോക്ലേറ്റ് ബോക്സ് ആ 3 പെൺകുട്ടികളിൽ ഏറ്റവും ഇളയവൾ ക്ക് നേരെ ഞാൻ നീട്ടി. അവൾ ഒരു ചെറുപുഞ്ചിരിയോടെ അത് എൻറെ കയ്യിൽ നിന്നും വാങ്ങി . അപ്പോഴാണ് അവരുടെ അമ്മ ഞങ്ങളെ എല്ലാവരെയും ഭക്ഷണം കഴിക്കാനായി വിളിച്ചത് .

അവരുടെ അടുക്കളക്ക് അടുത്തു തന്നെയായിരുന്നു ഭക്ഷണം കഴിക്കാനായി ഇട്ടിരുന്ന ടേബിളും . മരം കൊണ്ടുണ്ടാക്കിയ ഒരു വലിയ മേശ , അതിൽ നിറയെ പലതരത്തിലുള്ള ഭക്ഷണവിഭവങ്ങൾ . ഫുഡ് കഴിക്കാൻ ഇരിക്കാനായി ഓരോരുത്തർക്ക് ഓരോ കസേര ഇല്ല. പകരം മേശയുടെ നീളത്തിൽ 2 സൈഡിലായി ഇട്ടിരിക്കുന്ന ബെഞ്ച് .

ഞങ്ങളെല്ലാരും ഒരുമിച്ചു തന്നെ ഇരുന്നു ഭക്ഷണം കഴിക്കാൻ . നല്ല അടിപൊളി സാമ്പാർ , ചമ്മന്തി , അച്ചാർ , പപ്പടം , ഉപ്പേരി , പിന്നെ അവിയൽ . എല്ലാംകൂടി ഒരു അടിപൊളി സദ്യയായിരുന്നു .

ഫുഡ് കഴിച്ച് മുറ്റത്തിറങ്ങി നിൽക്കുകയായിരുന്നു ഞാൻ , അപ്പോൾ ഓരോരോ ചിന്തകൾ മനസ്സിലേക്ക് കടന്നുവന്നു . പെട്ടെന്ന് എൻറെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ആ സ്ത്രീ അങ്ങോട്ട് വന്നു .

” മോൾ എന്താ ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്ന ”

” ഏയ് ഒന്നുമില്ല ”

” നല്ല മഞ്ഞുണ്ട് മോളെ , മഞ്ഞുകൊണ്ട് അസുഖം വരുത്തി വെക്കണ്ട ”

” ശരി ആൻറി ”

” മോൾ എന്താണ് വിളിച്ച് ആൻറി എന്നോ ? , മോൾക്ക് ഞങ്ങളെ സ്വന്തം അച്ഛനെയും അമ്മയെയും പോലെ തന്നെ കരുതാം ”

ഞാനവരോട് തിരിച്ച് ഒന്നും പറയാതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു . അവർക്ക് എന്നോടുള്ള സ്നേഹവും കരുതലും കണ്ടാൽ തന്നെ അറിയാം ഹരിമാമ എൻറെ പൂർവ കാലം മുഴുവൻ പറഞ്ഞിട്ടുണ്ട് എന്ന് .

ഞാൻ പതിയെ റൂമിലേക്ക് നടന്നു കയറി . എന്നെയും കാത്ത് അവർ കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു . വേറെ ആരുമല്ല മൂവർ സംഘം തന്നെ . അവർ ഓരോരുത്തരായി എന്നെ പരിചയപ്പെടാൻ തുടങ്ങി.

മൂത്തവൾ സ്വാതി , 18 വയസ്സ് , എൻറെ സെയിം പ്രായം , ഡിഗ്രിക്ക് പഠിക്കുന്നു. ഇളയവൾ ശ്വേത , 16 വയസ്സ് പ്ലസ് വണ്ണിൽ പഠിക്കുന്നു . ഏറ്റവും ചെറുത് ശ്രേയ , 15 വയസ്സ് , പത്താം ക്ലാസ്സിൽ പഠിക്കുന്നു . ഞാൻ വളരെ പെട്ടെന്ന് തന്നെ അവരോടൊക്കെ കമ്പനിയായി .

ഞങ്ങൾ ഓരോന്നു പറഞ്ഞ് സംസാരിച്ചിരിക്കുമ്പോൾ പെട്ടെന്ന് അങ്ങോട്ട് ഹരിമാമ കയറിവന്നു . എന്നിട്ട് സ്വാതി യോട് ആയി ചോദിച്ചു :

” മോൾക്ക് ഡിഗ്രിയുടെ ക്ലാസ് എന്ന തുടങ്ങുന്നത് ? ”

” ഒരാഴ്ച കഴിഞ്ഞിട്ടാണ് ”

” ha എന്നാൽ മോളുടെ കൂടെ കോളേജിലേക്ക് ശ്രുതി ഉണ്ടാകും ”

ഞാൻ ഒന്നും മനസ്സിലാകാതെ ഹരി മാമയെ തന്നെ നോക്കി നിന്നു . ഈ ഹരിമാമ ഇത് എന്തൊക്കെയോ പറയുന്നത് , ഞാനിനി ഡിഗ്രി ബികോം എടുക്കാനോ , എനിക്ക് വയ്യ , ഇതുവരെ മെഡിസിന് പഠിക്കാൻ പോയിട്ട് പെട്ടെന്ന് b കോമിലേക്ക് തിരിഞ്ഞാൽ , എന്നെക്കൊണ്ട് പറ്റില്ല .

” അമ്മുട്ട്യേ , നിനക്ക് ദേഷ്യം വരുന്നുണ്ടോ ? , സാരമില്ല കുറച്ചു ദിവസം മാത്രമേ ബുദ്ധിമുട്ട് ഉണ്ടാകു . പിന്നെ എല്ലാത്തിനോടും നീ വളരെ പെട്ടെന്ന് തന്നെ ഇടപഴകി കോളും . ”

” ഹരിമാമേ ഞാൻ ”

” എനിക്ക് മനസ്സിലായി കുട്ട്യേ , നീ ടെൻഷനടിക്കേണ്ട നിനക്കൊരു കൂട്ടിന് സ്വാതി ഉണ്ടല്ലോ . ”

ഞാൻ ഹരിമാമയ്ക്ക് മറുപടി കൊടുക്കാതെ പുറത്തേക്ക് പോയിരുന്നു . വെറുതെ ഓരോന്ന് ആലോചിച്ചു നിന്നപ്പോൾ എനിക്ക് വല്ലാത്ത സങ്കടം വന്നു . അപ്പോള് ഹരിമാമ അതു മനസ്സിലാക്കിയിട്ട് എന്നോളം , എൻറെ തലയിൽ വന്നു തലോടി . എന്നിട്ട് എന്നോടായി പറഞ്ഞു .

” നീ ബിസിനസ് ഫീൽഡിലേക്ക് ഇറങ്ങുന്നത് നിൻറെ പപ്പയ്ക്ക് ഇഷ്ടമല്ലായിരുന്നു . പക്ഷേ ഞാൻ ആഗ്രഹിക്കുന്നത് നീ ബിസ്നസ് ഫീൽഡിൽ വരണമെന്നാണ് . ”

ആശ്ചര്യത്തോടെ ഞാൻ ഹരിമാമയുടെ മുഖത്തേക്ക് നോക്കി .

” എന്തിന് ? ”

” നിൻറെ അമ്മയുടെ പേരിലുള്ള സ്വത്തൊക്കെ , ഇനി നീ വേണം നോക്കിനടത്താൻ . ”

” എനിക്കൊന്നും വേണ്ട ”

” വേണ്ടെങ്കിൽ വേണ്ട , നിനക്ക് ഇവിടെ നിൽക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ”

” അങ്ങനെ ഒന്നുമില്ല ”

” നിന്നെ വിശ്വാസത്തോടെ നിർത്തി പോകാൻ സുരക്ഷിതമായ മറ്റൊരിടം എനിക്കറിയില്ല , ഇവൻ എൻറെ കുഞ്ഞിന് മുതലുള്ള ക്ലാസ്സ്മേറ്റ് ആയിരുന്നു ഏറ്റവും ബെസ്റ്റ് ഫ്രണ്ട് . ഇവർ നിന്നെ പൊന്നുപോലെ നോക്കികോളും. ”

ഹരിമാമ വളരെ ദുഃഖത്തോടെ റൂമിൽ നിന്നും ഇറങ്ങി പോകുന്നത് കണ്ടപ്പോൾ എനിക്ക് വളരെ സങ്കടം തോന്നി . അന്നെനിക്ക് ശരിക്കും ഉറങ്ങാൻ പോലും കഴിഞ്ഞില്ല. ഓരോന്നാലോചിച്ച് അങ്ങനെ കിടന്നു .

രാവിലെ ആയപ്പോൾ തന്നെ എണീറ്റ് വരുമ്പോൾ ഒരു പോസിറ്റീവ് എനർജി ആയിരുന്നു മനസ്സ് മുഴുവൻ . ഞാൻ വേഗം ഹരിമാമ ഉണർത്താൻ പോയി . എന്നാൽ റൂമിൽ ഹരിമാമ ഉണ്ടായിരുന്നില്ല . ഞാൻ അവിടെ മുഴുവൻ ഹരിമാമയെ അന്വേഷിച്ച് നടന്നു . അപ്പോഴാണ് സ്വാതിയുടെ അമ്മ എന്നോട് പറഞ്ഞത് , ഹരിമാമ പുലർച്ചയ്ക്ക് തന്നെ പോയെന്ന് .

അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി . എന്നോട് ഒരു വാക്കുപോലും പറയാതെ പോയിരിക്കുന്നു . ഞാൻ ആരോടും മിണ്ടാതെ പിന്നാമ്പുറത്ത് പോയിരുന്നു. അപ്പോൾ എൻറെ ഫോൺ ring ചെയ്യാൻ തുടങ്ങി . ശ്രേയ എൻറെ ഫോൺ എടുത്ത് അങ്ങോട്ട് വന്നു . അത് വേറാരുമല്ല ഹരിമാമ ആയിരുന്നു .

ദേഷ്യം കാരണം ഞാൻ ഫോൺ അപ്പോൾതന്നെ കട്ട് ചെയ്തു . മുഖം വീർപ്പിച്ച് ഇരിക്കാൻ തുടങ്ങി . അപ്പോൾ കഴുത്തിലൊരു മണികെട്ടി അങ്ങോട്ട് പാഞ്ഞു വന്ന ആട്ടിൻ കുട്ടിയെ ഞാൻ വഴക്കു പറയാൻ തുടങ്ങി.

ഹരിമാമ യോട് ഉള്ള ദേഷ്യം മുഴുവൻ ഞാൻ ആട്ടിൻ കുട്ടിയോട് പറഞ്ഞുതീർത്തു . എൻറെ ഈ കുട്ടിക്കളികൾ എല്ലാം ദൂരെനിന്ന് , നോക്കി ചിരിക്കുന്നുണ്ടായിരുന്നു രണ്ടുപേർ . പെട്ടെന്ന് അവരെ കണ്ടപ്പോൾ ഞാൻ ഒരു ചമ്മിയ ചിരി പാസാക്കി . അപ്പോൾ അവർ എൻറെ അടുത്തേക്ക് നടന്നടുത്തു ……………………

( തുടരും ) ……………..

Read complete ശ്രുതി Malayalam online novel here

ശ്രുതി – 10
4.5 (90%) 2 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.