ശ്രുതി Malayalam Novel

ശ്രുതി – 12

ആരാണെന്ന് എത്ര ചോദിച്ചിട്ടും ഒന്നും മിണ്ടാതെ അങ്ങനെ നിൽക്കുകയാണ് ………..

” ആരാ ? ”

വീണ്ടും മൗനമായിരുന്നു ഫലം . ഞാൻ എൻറെ ചോദ്യം ഒന്നുകൂടി ആവർത്തിച്ചു . കുറച്ചു ദേഷ്യത്തോടെയാണ് ഞാൻ ചോദിച്ചത് .

” ആരാ ?
ആരാന്നല്ലേ ചോദിച്ചത് ?
ആളെ കളിപ്പിക്കാൻ നിൽക്കാതെ ആരാന്ന് വെച്ച് ഒന്ന് പറയൂ ”

ഇത്രയൊക്കെ പറഞ്ഞിട്ടും no reply . പിന്നെ ഒന്നും നോക്കിയില്ല എന്റെ സകല ദേഷ്യവും എടുത്ത ഞാൻ എൻറെ കണ്ണുപൊത്തിയ ആ കൈകൾ പിടിച്ചു വലിച്ചു .

എന്നിട്ട് ഒന്ന് തിരിഞ്ഞു നോക്കി . താഴെ കിടക്കുന്ന ആളെ കണ്ടപ്പോൾ ഞാനൊന്നു ഞെട്ടി എന്നെ കണ്ടപ്പോൾ അവന്റെ മുഖത്തുള്ള ഭാവവും അതുതന്നെയായിരുന്നു .

ഞങ്ങളിരുവരും പരസ്പരം മുഖത്തോട് മുഖം നോക്കി ചോദിച്ചു :

” ആരാ ? ? ? ? ? ”

ഇതിപ്പോ ആരായിരിക്കും . ചെറിയച്ഛനും ചെറിയമ്മക്കും മൂന്ന് പെൺകുട്ടികൾ മാത്രമേയുള്ളൂ . അപ്പൊ പിന്നെ ഇവൻ ആരായിരിക്കും ?
ഇനിയൊരുപക്ഷേ വല്ല കള്ളനും ആയിരിക്കുമോ ?

എൻറെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അവൻ എനിക്ക് നേരെ വിരൽ ഞൊടിച്ചു .

” ആരാടി നീ , ഡീ പെണ്ണേ നിന്നോട് ചോദിക്കുന്നത് നീ ആരാണ് ? നീ എങ്ങനെ ഈ വീട്ടിൽ കയറി ?
സത്യം പറയെടി ?

ഇനി പെണ്ണു വല്ല ഊമയും ആണോ എത്ര ചോദിച്ചിട്ടും ഒന്നും മിണ്ടാതെ നിൽകുന്നു . ”

” എടീ പോടീ എന്നൊക്കെ തന്റെ വീട്ടിലുള്ളവരെ പോയി വിളിക്കെടോ , പിന്നെ ഞാനാരാണെന്ന് കാര്യമൊക്കെ അവിടെ ഇരിക്കട്ടെ , താനാരാ ? ”

” ആഹാ അത്രയ്ക്കായോ എൻറെ വീട്ടിൽ കയറി വന്ന് എന്നോട് ആരാണെന്ന് ചോദിക്കുന്നോ ”

” തൻറെ വീടോ എന്നുമുതൽ ?
സത്യം പറയഡോ താൻ കക്കാൻ വന്നതല്ലേ ? ”

” ഡീ പെണ്ണേ നീ എൻറെ കയ്യീന്ന് വാങ്ങിച്ചു കൂട്ടും , അനധികൃതമായി വീട്ടിൽ കയറിയതും പോര , എന്നിട്ട് അവളുടെ ഒരു ഒടുക്കത്തെ ഡയലോഗും ”

” ആരും ഇല്ലാത്ത സമയത്ത് വീട്ടിൽ കയറി വന്നത് താനാണ് അല്ലാതെ ഞാനല്ല , അതുംപോരാഞ്ഞ് താൻ എന്നോട് വഴക്കിനു വരുന്നോ ? ”

” ആരുമില്ലാത്ത വീട്ടിൽ കയറിവന്നതും പോര നീ എന്നോട് ഡയലോഗ് അടിക്കുന്നോ , ദേ പെണ്ണെ സത്യം പറയുന്നതാ നിനക്ക് നല്ലത് ,
നീ ഏതു വാതിൽ പൊളിചാ അകത്ത് കയറിയത് ?
നിൻറെ സംഘത്തിലുള്ള വേറെ ആരെങ്കിലും ഇവിടെ ഉണ്ടോ ?
ഉണ്ടെങ്കിൽ തന്നെ എനിക്ക് ആരെയും പേടിയില്ല , ”

” അത് തന്നെയാണ് എനിക്കും നിന്നോട് പറയാനുള്ളത് ”

അവസാനം ഞങ്ങളുടെ വാക്കേറ്റം അടിയുടെ വക്കിലെത്തി . അവനെന്റെ കയ്യിൽപിടിച്ച് തൂണിനോട് ചേർത്തുനിർത്തി കെട്ടിയിടാൻ നോക്കി . അപ്പൊ ഞാൻ ഒന്നും നോക്കിയില്ല , അവൻറെ 2 കൈപ്പത്തിയും പിടിച്ച് ബ്ലോക്ക് ചെയ്തു . എന്നിട്ട് ഒരു കയർ കൊണ്ട് അവനെ തൂണിൽ കെട്ടിയിട്ടു .

അല്പസമയത്തിനുശേഷം പുറത്തുപോയ ചെറിയച്ഛനും ചെറിയമ്മയും വന്നു . അവൻ അപ്പോഴും എന്തൊക്കെയോ എന്നോട് പറയുന്നുണ്ടായിരുന്നു . പക്ഷേ അവന്റെ വായിൽ തുണി തിരുകിയത് കൊണ്ട് ഒന്നും വ്യക്തമായില്ല .

ചെറിയച്ഛനോടും ചെറിയ അമ്മയോടും ഞാൻ വേഗം ഓടി ചെന്ന് കാര്യം പറഞ്ഞു . വീട്ടിനുള്ളിൽ ഒരു കള്ളൻ അതിക്രമിച്ചുകയറി എന്നും അവനെ ഞാൻ തൂണിൽ കെട്ടിയിട്ടുണ്ടെന്നും .

അത് കേട്ടപ്പോൾ അവർ ആകെ ടെൻഷനായി . എന്നിട്ട് എന്നോട് ചോദിച്ചു :

” നിനക്കു ഒന്നും പറ്റിയില്ലല്ലോ മോളെ ? ”

” എനിക്കൊന്നും പറ്റിയിട്ടില്ല ”

കള്ളനെ കാണാനായ് അകത്തുകയറി നോക്കിയ ചെറിയ ചെറിയമ്മയും ആദ്യമൊന്നമ്പരന്നു . പിന്നെ അവർ ഇരുവരും ചിരിക്കാൻ തുടങ്ങി . ചെറിയച്ഛൻ ചിരിച്ചുകൊണ്ട് അവന്റെ അടുത്തുപോയി കൈയുടെ കെട്ടഴിച്ചു .

അവൻറെ വായിൽ തിരുകിയ തുണി അഴിച്ചപ്പോൾ മുതൽ അവൻ ചാടിക്കയറി എൻറെ അടുത്തേക്ക് വന്നു . അപ്പോഴും ചെറിയഛന്റെയും ചെറിയമ്മയുടെയും ചിരി നിന്നിരുന്നില്ല . ആരുടെ ചിരിക്ക് പിന്നിലുള്ള കാരണം അറിയാതെ ഞാൻ അവരെ തന്നെ നോക്കി നിന്നു .

” മോളെ , ഇവനെന്റെ പെങ്ങളുടെ മോനാണ് . പേര് ലാലു . ”

ചെറിയച്ഛൻ അത് പറഞ്ഞപ്പോഴേക്കും ഞാൻ അവനെ നോക്കി ഒരു ചമ്മിയ ചിരി പാസാക്കി .

” ലാലു അല്ല ലാൽ ജിത്ത് , അതാണ് എൻറെ പേര് ”

അവൻ കുറച്ച് ഗമയോടെ പറഞ്ഞു . അത് കേട്ടപ്പോൾ ചെറിയച്ഛൻ പറഞ്ഞു :

” എന്നാൽ ലാൽ ജിത്തു എന്ന ലാൽ മോനെ ഇതെന്റെ ഫ്രണ്ടിന്റെ മകളാണ് . ”

” മതി സംസാരിച്ചത് , ലാലു ഇരിക്ക് ഞാൻ പോയി ചായ കൊണ്ടുവരാം ”

ചെറിയമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയപ്പോൾ ചെറിയച്ഛൻ വസ്ത്രം മാറാനായി റൂമിലേക്ക് പോയി . അപ്പോൾ അവൻ എന്നോട് ചോദിച്ചു :

” ഡീ പെണ്ണേ , നീ കരാട്ടെ ആണോ ? ”

” ആണെങ്കിൽ ………. ”

” ആവും അതെനിക്ക് അപ്പോഴേ തോന്നി , എൻറെ കൈകൾക്ക് നല്ല വേദന . ഒരു സാധാരണ പെണ്ണ് പിടിച്ചാൽ ഇത്ര വേദന ഒന്നുമുണ്ടാവില്ല ”

” സോറി , ഞാൻ കരുതി വീട് ആക്രമിക്കാൻ വന്ന കള്ളനാണെന്ന് ”

” എൻറെ പൊന്നു മോളെ കള്ളന്മാരോട് പോലും ഇങ്ങനെ ഒന്നും ചെയ്യല്ലേ അവരും മനുഷ്യന്മാര് തന്നെയല്ലേ ”

അവൻറെ ദയനീയഭാവത്തിൽ ഉള്ള സംസാരം കേട്ട് എനിക്ക് ചിരിയാണ് വന്നത് .

ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ചെറിയമ്മ അങ്ങോട്ട് ചായയുമായി വന്നു . ചായ കുടിച്ചശേഷം , ഞാൻ വെറുതെ മുറ്റത്തിറങ്ങി നിൽക്കുമ്പോഴാണ് ലാലു അങ്ങോട്ട് വന്നത് .

” ഡോ , താൻ ഇത് എന്താ ആലോചിച്ചുകൊണ്ട് നിൽക്കുവാ ? ഇനി എനിക്കിട്ടു അടുത്തത് എന്ത് പണിതരുമെന്ന് ആലോചിക്കുവണോ ”

അവൻ ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു . ഞാൻ ഒരു ചെറുപുഞ്ചിരി മാത്രം മറുപടി നൽകി . എന്നിട്ട് അവിടെ നിന്നും മെല്ലെ സ്കിപ്പ് ആവാൻ നോക്കി .

” ഡോ താനിത് എവിടെ പോവാടോ , ഞാൻ അത്രയ്ക്ക് വലിയ ബോറിങ് ആണ് ”

” ഏയ് അതൊന്നുമല്ല ”

” എന്നാപിന്നെ എന്താടോ പോവല്ലേ , എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കാം ”

” അതെ പിന്നെ ഒരു കാര്യം എൻറെ പേര് ശ്രുതി എന്നാണ് അല്ലാതെ എടോ പോടോ എന്നൊന്നുമല്ല . അതുകൊണ്ട് തനിക്ക് എന്നെ ശ്രുതി എന്നു വിളിക്കാം ”

” ഓ ആയിക്കോട്ടെ , ശ്രുതി താൻ ഈ നാട്ടിൽ വന്നിട്ട് ഇവിടെയൊക്കെ ഒന്നു കറങ്ങി നടന്നു കണ്ടോ ? ”

” ഇല്ല , സമയമുണ്ടല്ലോ കാണണം ”

” ha കാണാം , താൻ എന്റെ കൂടെ ടൗണിൽ പോരുന്നോ ”

” എന്ത് ??????? ”

” താൻ എൻറെ കൂടെ ടൗണിൽ പോരുന്നോ , മാമന് കൃഷിസ്ഥലത്തേക്ക് വേണ്ട കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട് . അപ്പോൾ എനിക്ക് സാധനങ്ങൾ വാങ്ങുകയും ചെയ്യാം നിനക്ക് ടൗണ് ഒന്ന് കാണുകയും ചെയ്യാം . നീ വരുന്നുണ്ടോ എന്നാണ് ചോദിച്ചത് ? ”

അപ്പോൾ ചെറിയച്ഛൻ അങ്ങോട്ട് വന്നു .

” ആ അതൊരു നല്ല കാര്യമാണ് , മോൾ ഇവിടെ വന്നിട്ട് പുറത്തൊന്നും പോയിട്ടില്ലല്ലോ . എന്നാൽ മോൾ വേഗം പോയി മാറ്റിക്കോ , ലാലുവിന്റെ കൂടെ ടൗണിൽ പോയി വന്നോളൂ . ലാലു നീ മോളെ ഒന്ന് ശ്രദ്ധിക്കണേ , അവൾക്ക് ഇവിടത്തെ സ്ഥലമൊന്നും അറിയാത്തതാണ് ”

” ഞാൻ ശ്രദ്ധിച്ചോളാം മാമ , ”

തിരിച്ചൊരു മറുപടിയും പറയാതെ ഞാൻ പോയി മാറ്റി വന്നു . എന്നിട്ട് ലാലുവിന്റെ കൂടെ സാധനങ്ങളൊക്കെ കയറ്റിവച്ച വണ്ടിയിൽ കയറി . ഞാൻ മുൻ സീറ്റിൽ പോയിരുന്നു . വണ്ടിയോടിച്ചത് ലാലു ആയിരുന്നു . അവൻ എന്നോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു . ഞാനും അതിനൊക്കെ എന്തൊക്കെയോ മറുപടിയും കൊടുത്തു കൊണ്ടിരുന്നു .

കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം ഞങ്ങൾ ടൗണിലെത്തി . ആദ്യം ഞങ്ങൾ വളരെ തിരക്കേറിയ ഒരു മാർക്കറ്റിലേക്ക് ആണ് പോയത് . അവിടെനിന്നു കുറെ പച്ചക്കറികളും പഴങ്ങളും വാങ്ങി . പിന്നെ കൃഷിഭവനിൽ പോയി , ചെറിയച്ഛന് കൃഷിക്കാവശ്യമായ കുറച്ചു വിത്തും മറ്റ് സാധനങ്ങളും വാങ്ങി .

ചന്തയിൽ കറങ്ങി നടന്ന് ഉച്ചയായപ്പോൾ എനിക്ക് വല്ലാതെ വിശക്കാൻ തുടങ്ങി . വിശക്കാൻ തുടങ്ങിയ പിന്നെ എനിക്ക് കണ്ണുകാണില്ല . ലാലുവിനും നന്നായി വിശക്കുന്നുണ്ട് എന്നെനിക്ക് മനസ്സിലായി . അപ്പോഴാണ് അവൻ എന്നോട് ചോദിച്ചത് :

” നിനക്ക് വിശക്കുന്നില്ലേ ? വാ നമുക്ക് എന്തെങ്കിലും കഴിക്കാം ”

കേട്ടപാതി കേൾക്കാത്തപാതി ഞാൻ ഭക്ഷണം കഴിക്കാൻ അവൻറെ പുറകെ പോയി . നല്ലവണ്ണം ഹോട്ടൽ ഒക്കെ ടൗണിൽ ഉണ്ടായിട്ടും അവൻ അവിടേക്ക് ഒന്നും പോവാതെ എന്നെയും കൊണ്ട് ഒരു തട്ടുകടയിൽ പോയി .

ആദ്യമൊക്കെ ഞാൻ ഒന്ന് മടിച്ചു നിന്നെങ്കിലും , അവൻ കൂളായി അതിനുള്ളിൽ പോയിരിക്കുന്നത് കണ്ടപ്പോൾ ഞാനും കൂടെ പോയി . അവിടെ ഉള്ളവർ വളരെ സാധാരണക്കാർ മനുഷ്യരാണ് . കൂടുതൽ പേരും ഞങ്ങളെ തന്നെ നോക്കി നിൽക്കുകയായിരുന്നു .

” എന്താ ചേട്ടാ കഴിക്കാനുള്ളത് ? ”

” ആരിത് , ജിത്തുവോ , ഊൺ തയ്യാറായിട്ടുണ്ട് . ”

” ആ എന്ന രണ്ട് ഊണ് എടുത്തോളൂ . ”

” അല്ല , ആരാ ജിത്തുവേ നിൻറെ കൂടെയുള്ള കുട്ടി ”

” ആ ഇതോ ഇവൾ എൻറെ അമ്മാവൻറെ മോളാ ”

അതുകേട്ടപ്പോൾ ഞാൻ അവനെ ഒന്ന് ഞെട്ടി തരിച്ചു നോക്കി . അപ്പോൾ അവൻ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചു . ഞാൻ പിന്നെ അവൻ പറഞ്ഞത് തിരുത്താൻ പോയില്ല . കൈകഴുകി ഞങ്ങൾ കഴിക്കാനിരുന്നു .

നല്ല ചൂട് ചോറും സാമ്പാറും രസവും പപ്പടവും ചമ്മന്തിയും മാങ്ങാ അച്ചാറും മീൻ വറുത്തതും എല്ലാം കൂടെ ഒരു പിടി അങ്ങു പിടിച്ചു . വിശന്നിരിക്കുക ആയതുകൊണ്ട് വളരെ പെട്ടെന്ന് തന്നെ തിന്നുതീർത്തു .

കൈ കഴുകി ഞങ്ങൾ വീണ്ടും കറങ്ങാൻ തുടങ്ങി . അപ്പോഴാണ് ടൗണിലെ തെരുവിൽ വോൾസൈൽ ഷോപ്പുകൾ കണ്ടത് . വീട്ടിലുള്ള എല്ലാവർക്കും കുറച്ചു ഡ്രസ്സ് എടുത്തു . എനിക്കും പിന്നെ ലാലുവിനും എൻറെ വക എടുത്തു കൊടുത്തു .

കറക്കവും ചുറ്റിത്തിരിയലും ഒക്കെ കഴിഞ്ഞു സന്ധ്യയായപ്പോൾ ആണ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചത് . ടൗണിൽ ആണെങ്കിൽ നല്ല ട്രാഫിക് ഉണ്ടായിരുന്നു . വണ്ടി ട്രാഫിക് ബ്ലോക്കിൽ നിൽക്കുമ്പോഴാണ് റോഡിനപ്പുറത്ത് നിർത്തിയിട്ട വാഹനത്തിൽ എൻറെ കണ്ണ് എത്തിയത് .

ഞാൻ കുറച്ചു നേരം ആ വാഹനത്തിന്റെ ഉള്ളിലേക്ക് തന്നെ നോക്കി നിന്നു . വളരെയധികം പരിചിതമായ മുഖമായിരുന്നു ഞാൻ അവിടെ കണ്ടത് . കണ്ണെടുക്കാതെ ഉള്ള എൻറെ നോട്ടം കാരണം ആ വണ്ടിക്കുള്ളിൽ നിന്നും ഞാൻ നോക്കിനിന്ന ആളും എന്നെ തിരിച്ചു നോക്കാൻ തുടങ്ങി . അൽപനേരം ഞങ്ങളുടെ ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി നിന്നു .

അപ്പോഴായിരുന്നു ട്രാഫിക് ലൈറ്റ് തെളിഞ്ഞത് . ഞങ്ങൾക്കു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളെല്ലാം നീങ്ങാൻ തുടങ്ങി . അപ്പോൾ ഞങ്ങൾ എഴുന്ന വണ്ടിയും മുന്നോട്ടു ചലിക്കാൻ തുടങ്ങി . ആ വാഹനത്തിലുള്ള ആള് ഞങ്ങളുടെ വണ്ടിക്ക് പുറകെ വരാൻ ശ്രമിച്ചെങ്കിലും . ട്രാഫിക് സിഗ്നലിൽ ബ്ലോക്ക് ആയിപ്പോയി .

ഞങ്ങളുടെ വാഹനം ദൂരേക്ക് മറഞ്ഞകലുന്നത് നോക്കി ആ വാഹനത്തിൽ ഉള്ളിലെ മിഴികൾ ഞങ്ങളെ തന്നെ നോക്കി നിന്നു …………………………

( തുടരും ) ……………………

Read complete ശ്രുതി Malayalam online novel here

ശ്രുതി – 12
4.5 (90%) 2 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.