siya malayalam novel

സിയ 4

റൂമിലേക്ക് എത്തുന്നത് വരെ അക്കു ദേവുവിനെ ശ്രദ്ധിച്ചു.. അവർ മുറിയിൽ കയറി കഴിഞ്ഞപ്പോൾ അക്കു പറഞ്ഞു.

” ദേവു നമ്മൾ ഇവിടെ എന്തിന് വന്നുവോ അത് ശ്രദ്ധിച്ചാൽ മതി. ഇന്ന് മുതൽ ഞാൻ നിന്റെ ബ്രദർ അല്ല. ലവർ ആണ്. അങ്ങനെയേ ഇവിടുള്ള മറ്റ് ആൾക്കാർ അറിയാവു..കേട്ടല്ലോ”

അത് കേട്ടിട്ടും ദേവുവിനു തലയാട്ടൻ അല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല.

ചിപ്പിക്കും വിജിക്കും ഒന്നും മനസിലായില്ല..
അക്കു മുറി വിട്ട് ഇറങ്ങിയതും ചിപ്പി അവരോട് കാര്യം അന്വേഷിച്ചു…

ദേവു കുറച്ച് നേരം ഒന്നും മിണ്ടിയില്ല. പണ്ടത്തെ കാര്യം ഓർത്തിരുന്നു. പിന്നെ കഥ പറയാൻ തുടങ്ങി..

അമ്മുവും അപ്പുവും ആ കഥ ഒന്നുകൂടെ കേൾക്കാൻ അവളുടെ അടുത്തേക്ക് ഇരുന്നു. ചിപ്പിയും വിജിയും ആകാംഷയോടെ ദേവുവിൻെറ മുഖത്തേക്ക് നോക്കി ഇരുന്നു…

***********

രണ്ട് വർഷത്തിന് മുൻപ് ഒരു അമ്പലത്തിലെ നാല് ദിവസത്തെ ഉത്സവത്തിന് ഡാൻസ് പ്രോഗ്രാം ബുക്ക് ചെയ്ത് എത്തിയത് ആയിരുന്നു dazzling five. പ്ലസ് ടൂ കഴിഞ്ഞ് കോളേജിലേക്ക് കടക്കാൻ ഒരുങ്ങുന്ന സമയം. ഞങ്ങളെ കൂടാതെ blowers ഉണ്ടായിരുന്നു അവിടെ.

ഞങ്ങൾ അഞ്ച് പേരും ഒരു മുറി ആണ് എടുത്തത്. മറ്റൊരു മുറിയിൽ പല രീതിയിൽ ഉള്ള ആർട്ടിസ്റ്റ് മാരും. ഇടവിട്ട് ഇടവിട്ട് ആയിരുന്നു ഞങ്ങളുടെ പ്രോഗ്രാം. ആദ്യ ദിവസം ഞങ്ങളുടേതും പിന്നത്തെ ദിവസം അവരുടെതും. അന്നത്തെ പ്രോഗ്രാം ഞങ്ങളുടെ ആയിരുന്നു. ഞങ്ങൾ ഡ്രസ്സ് ചെയ്ത് സ്റ്റേജിലേക്ക് നടന്നു. ഡാൻസ് കഴിഞ്ഞ് ഗ്രീൻ റൂമിലേക്ക് എത്തിയ ഞങ്ങളെ അഭിനന്ദിക്കാൻ blowers എത്തി.. വളരെ സന്തോഷത്തോടെ ആണ് ഞങ്ങൾ അവരെ സ്വീകരിച്ചത്. അവർ ആറ് പേര് ഉണ്ട്. അന്നാണ് അവനെ ഞാൻ ആദ്യമായി കാണുന്നത്.

എല്ലാവരെയും പരിചയപ്പെടുമ്പോൾ എന്റെ മേൽ നിന്നും കണ്ണെടുക്കാതെ നോക്കിയ അവൻ… ആദിത് എന്ന ആദി..
ബാക്കിയുള്ളവരെ പരിചയപ്പെട്ടു.
വിമൽ, പ്രീതി, വിനി, കിരൺ പിന്നെ ടീം ലീഡർ തനൂജ.

ആദിയെ പരിചയപ്പെടുമ്പോൾ അവൻ എന്റെ കയ്യിൽ മുറുകെ പിടിച്ചു. പിന്നെ സോഫ്റ്റ് ആയി തലോടി. സംസാരിച്ച് തീരുന്നത് വരെ അവൻ എന്റെ കൈ വിട്ടതും ഇല്ല.

അങ്ങനെ ഞങ്ങളും അവരും ഭയങ്കര കൂട്ടായി. താമസവും ഭക്ഷണവും എല്ലാം ഒരുമിച്ച്. അതിനിടയിൽ തനുജക്ക് അക്കുവിനോട് ചെറിയ പ്രേമം ഉണ്ടായി. അക്കു ഒറ്റ മകൻ ആയത് കൊണ്ട് പ്രേമിച്ച് നടക്കില്ലെന്ന് അവൻ അവന്റെ അമ്മക്ക് വാക്ക് കൊടുത്തിരുന്നു. മാത്രമല്ല അവന് തനുജയെ പോലെ ഒരു ഫുള്ളി മോഡേൺ പെൺകുട്ടിയെ താൽപര്യം ഇല്ലായിരുന്നു.
ആദി എന്നോട് ഇഷ്ടം തുറന്ന് പറഞ്ഞില്ലെങ്കിലും പറയാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നി. ഇതുവരെ മറ്റാരോടും തോന്നാത്ത ഒരു ഇഷ്ടം എനിക്കും ആദിയോട് തോന്നിയിരുന്നു. ഉത്സവത്തിന്റെ പകൽ സമയത്ത് ഞങ്ങൾ അവിടെ എല്ലാം ചുറ്റി നടക്കാരുണ്ടായിരുന്നു. മൂന്നാം ദിവസം തനുജ അക്കുവിനേ ഒറ്റക്ക് കിട്ടിയപ്പോൾ അവളുടെ ഇഷ്ടം അവനോട് പറഞ്ഞു. കാരണങ്ങൾ ഒന്നും തുറന്നു പറയാതെ അത് നിരസിച്ചു.
തിരിച്ച് റൂമിലേക്ക് എത്തിയപ്പോൾ എനിക്ക് പനി പിടിച്ചിരുന്നു. ഡാൻസ് ചെയ്യാൻ കഴിയുന്ന അവസ്ഥയിൽ അല്ലതായിരുന്നു ഞാൻ. എനിക്ക് മരുന്ന് വാങ്ങി തന്നിട്ട് അവർ സ്റ്റേജിലേക്ക് പോയി.
സ്റ്റേജിൽ കയറുന്നതിന് തൊട്ടു മുൻപ് അക്കു ഒന്നുകൂടി എന്റെ അടുത്തേക്ക് വന്നു. പനി കുറഞ്ഞു എങ്കിൽ മുറിയിൽ ഒറ്റക്ക് ഇരിക്കാതെ ഗ്രീൻറൂമിലേക് വിളിക്കാൻ ആയിരുന്നു. അവൻ എന്റെ അടുത്തിരുന്ന് എന്റെ മുഖത്തും കഴുത്തിലും തൊട്ടു നോക്കുമ്പോൾ തനൂജ റൂമിലേക്ക് കയറി വന്നു. അവള് ഞങ്ങളെ തെറ്റിദ്ധരിച്ചു എന്ന് ഞങ്ങൾ മനസ്സിലാക്കിയത് വൈകിയാണ്.

അക്കു പോയി കഴിഞ്ഞപ്പോൾ തനൂജ വിമലിനെ എന്റെ മുറിയിൽ ആക്കി വാതിൽ പുറത്ത് നിന്നും അടച്ചു. ഗുളികയുടെ ആലസ്യത്തിൽ ഉറങ്ങാൻ തുടങ്ങിയ ഞാൻ ഇതൊന്നും അറിഞ്ഞില്ല. പരിപാടി വന്ന് കഴിഞ്ഞ് ഇറങ്ങിയപ്പോൾ തനൂജ ഇതും പറഞ്ഞ് അവരെ കളിയാക്കി. അവർ വന്നു വാതിൽ തുറന്നപ്പോൾ വിമൽ പുറത്തേക്ക് ഇറങ്ങി. ബഹളം കെട്ട് ഞാൻ എഴുന്നേറ്റു. എന്റെ തുണികൾ മാറികിടക്കുന്നുണ്ടായിരുന്നു. അക്കു വന്ന് എന്നോട് ചോദിച്ചപ്പോൾ എനിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. നാണം കെട്ട ഞങ്ങൾ വേഗം തന്നെ കാശും വാങ്ങി അവിടെ നിന്നും പോന്നു. ആദിയേ അവസാനമായി പോലും ഞാൻ അന്ന് കണ്ടില്ല. അതിന് ശേഷം ഇന്നാണ് അവനെ കാണുന്നത്. അവൻ എന്നെ കണ്ടില്ലെന്ന് തോന്നുന്നു..

*************

എല്ലാം കേട്ടുകൊണ്ട് ഇരുന്ന ചിപ്പി പറഞ്ഞു.

” എന്നാല് അക്കു ചേട്ടൻ പറഞ്ഞത് ശരിയാ. ചേച്ചിക്ക് എന്തെങ്കിലും പറ്റിയാൽ ഉപേക്ഷിക്കാതെ കൂടെ നിറുത്തിയ ലവർ ആയി തന്നെ അക്കു ചേട്ടൻ അവരുടെ മുന്നിൽ ചെല്ലണം.ചേച്ചിയും ഒന്നും സംഭവിക്കാത്തത് പോലെ അഭിനയിക്കണം. അവൾക്കിട്ട്‌ ഒരു പണിയും കൊടുക്കണം.l”

” ശരിയാ അക്കു പറഞ്ഞത് പോലെ ചെയ്താൽ മതി”
അപ്പുവും അമ്മുവും ഏറ്റ് പറഞ്ഞു..

***************

പിറ്റേന്ന് ഞങ്ങൾ പ്രാക്ടീസ് ചെയ്യാൻ തുടങ്ങി.
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഹാളിലേക്ക് പോകുന്നത് വരെ അവരെ കാണുവാൻ കഴിഞ്ഞില്ല.

ഹാളിലേക്ക് കയറിയത് അക്കുവിന്റെ കൂടെയാണ്. ഹാളിൽ ഫുഡ് എടുത്ത് മടങ്ങുന്ന ആദിയുടെ മുന്നിലേക്കാണ് ഞാനും അക്കുവും കൈപിടിച്ച് നടന്ന് എത്തിയത്. അക്കു അവനെ കണ്ടില്ലെങ്കിലും ഞാൻ കണ്ടു ആദി എന്നെയും അക്കുവിനെയും നോക്കി അത്ഭുതപ്പെട്ടു നിൽക്കുന്നത്. അത് നോക്കാതെ ഞാൻ അക്കുവിന്റെ കൂടെ ഫുഡ് എടുത്ത് തിരിച്ച് നടന്നു. നടക്കുന്നതിനിടയിൽ അക്കു എന്റെ നടുഭാഗത്ത് കൂടി വയറിൽ പിടിച്ച് അവനോട് ചേർത്തു. ഞെട്ടിപ്പോയി ഞാൻ. അവൻ നോക്കുന്ന ദിശയിലേക്ക് നോക്കിയപ്പോൾ അവിടെ തനുജയും കൂട്ടരും നിൽക്കുന്നുണ്ടായിരുന്നു. ആദി അവരുടെ അടുത്തേക്ക് നടന്നടുക്കുകയും ചെയ്യുന്നു.

അവരെ നോക്കാതെ ഞങ്ങൾ ഫുഡ് കഴിച്ച് പ്രാക്ടീസ് ചെയ്യാൻ മടങ്ങി.
അടുത്ത ദിവസം ഞങ്ങടുടെ ഡാൻസ് ഉണ്ടായിരുന്നു. പോകുന്നതിനിടയിൽ ചിപ്പി വന്ന് ആദിയെ കണ്ണ് കൊണ്ട് ചൂണ്ടി അതാണോ ആള് എന്ന് ചോദിച്ചു. അതേ എന്ന് ഞാൻ മെല്ലേ തലയാട്ടി..

****************

രാത്രി ചിപ്പി വന്നത് ഒരു വാർത്തയുമായി ആണ്.

ഉച്ചക്ക് അവള് ഫുഡ് കഴിച്ച് ഞങ്ങൾ തിരിച്ച് പോന്നപ്പോൾ അവരുടെ മുന്നിൽ പോയി നിന്നു ചിപ്പി വിജിയോട്‌ പറഞ്ഞത്രേ ഞാനും അക്കുവും എന്ത് ചേർച്ചയാണ്, ശരിക്കും ദൈവം ഒന്നിച്ചതാണവരെ എന്ന്.. അത് കേട്ട് തനുജയുടെ മുഖം ചുവന്നു എന്നും ആദി ഒന്നും കഴിച്ച് തീർക്കാതെ എഴുന്നേറ്റ് പോയി എന്നും..

അതൊക്കെ കേട്ട് അപ്പുവും അമ്മുവും ഉറക്കെ ചിരിച്ചു. എനിക്കെന്തോ ചിരിക്കമായില്ല.

പിന്നെ അതൊക്കെ മറക്കാൻ ശ്രമിച്ച് നാളത്തെ ഡാൻസ് പ്രോഗ്രാം ഭംഗി ആക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു.

*****

പിറ്റേന്ന് ഡാൻസ് കഴിയുന്നത് വരെ മറ്റാരും എന്റെ മനസ്സിലേക്ക് വന്നില്ല. എല്ലാവരും ഫുഡ് കഴിച്ച് കഴിഞ്ഞാണ് ഞാൻ എഴുന്നേറ്റത്. എഴുന്നേറ്റ് നടക്കുമ്പോൾ ആദി എന്റെ എതിരെ നടന്നു വന്നു. ആരും കൂടെ ഇല്ലാത്തതിനാൽ ഞാൻ ചുറ്റും നോക്കി.

കൈ കഴുകി അക്കു എന്റടുതേക്ക്‌ ഓടി വരുന്നത് ഞാൻ കണ്ടു. ഞാൻ ചിരിച്ച് കൊണ്ട് വിളിച്ച് പറഞ്ഞു..

” അക്കു.. അവിടെ നിക്ക്‌.. ഞാൻ കൈ കഴുകിയിട്ട്‌ വേഗം വരാം.”

അത് കേട്ട് ആദി അക്കുവിന്റേ നേർക്ക് നോക്കി. എന്നിട്ട് നിരാശയോടെ എനിക്ക് വഴിമാറി തന്നുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി…

ഞാൻ അത് ശ്രദ്ധിക്കാതെ ആദിയെ കടന്നു അക്കുവിന്റെ അടുത്തേക്ക് ചെന്നു…

തുടരും…

Read complete സിയ Malayalam online novel here

സിയ 4
4.5 (90%) 2 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.