siya malayalam novel

സിയ 6

തിരിച്ച് നടന്ന എന്നെ അക്കു വേഗം പിടിച്ച് നിറുത്തി..

” എന്താ ദേവു… ”

” അക്കു.. വാ പോകാം.. ”

” നീ ആദിയോട് സംസാരിക്കു. എന്നിട്ട് പോകാം..”

” എനിക്ക് ഒന്നും പറയാൻ ഇല്ല.. നീ വാ… ”

ഞാൻ വേഗം അക്കുവിന്റെ കയ്യിൽ പിടിച്ചു വലിച്ച് അവിടന്നും പോയി..

ഇതെല്ലാം തനൂജ മാറി നിന്ന് കാണുന്നുണ്ടായിരുന്നു.

നാളെ കൊണ്ട് എല്ലാം അവസാനിക്കും. നാളെ ഒരു ഡാൻസ് കൂടെ ഉണ്ട് ഞങ്ങൾക്ക്. അതിനുള്ള പ്രാക്ടീസ് ചെയ്യാൻ തുടങ്ങി..

മനസ്സിൽ ആദി ആയിരുന്നു. എന്നിട്ടും അവനോട് മിണ്ടാതെ ഇരുന്നത് തനുജയേ കണ്ടത് കൊണ്ടാണ്. നാളെ പ്രോഗ്രാം കഴിയുമ്പോൾ എല്ലാം തുറന്നു പറയണം. അച്ഛയോട് എല്ലാം വിളിച്ച് പറഞ്ഞു. നാളെ അച്ഛ വരും. അച്ഛക്ക് കൂടി ഇഷ്ടമായാൽ മാത്രമേ ഇത് മുന്നോട്ട് കൊണ്ട് പോകുന്നുള്ളു. ഇല്ലെങ്കിൽ ഇത് നാളെ തന്നെ അവസാനിക്കട്ടെ.

തനുജ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ എന്ന് ഭയം ഉണ്ട്.

പ്രാക്ടീസ് കഴിഞ്ഞ് രാത്രി ഫുഡ് കഴിക്കാൻ ഹാളിലേക്ക് പോയപ്പോൾ ആദിയെ നോക്കി എങ്കിലും എങ്ങും കണ്ടില്ല.

അക്കുവും യദുവും ആരോ ഫോൺ വിളിച്ച് പുറത്തേക്ക് പോയി. ഞങ്ങൾ വേഗം ഭക്ഷണം കഴിച്ച് റൂമിലേക്കും..

കുറേ നേരം ഞങ്ങൾ സംസാരിച്ച് ഇരുന്നു..

പിറ്റേന്ന്,

ഫുഡ് കഴിക്കാൻ കയറിയപ്പോൾ എതിരെ വിമൽ നടന്നു വരുന്നുണ്ടായിരുന്നു.. അവന്റെ മുഖത്ത് പുച്ഛച്ചിരി ഉണ്ട്. തന്നെ നോക്കി വരുന്നത് കണ്ടപ്പോൾ വേഗം ഒരു സീറ്റിൽ ചെന്ന് ഇരുന്നു. അക്കുവും യദുവും എത്തിയിട്ടില്ല. ഞങ്ങൾ പെൺകുട്ടികൾ മാത്രമേ ഉള്ളൂ. ഞാൻ അവരുടെ ഗ്രൂപ്പിന് നേരെ നോക്കി. ആദി അവരുടെ കൂടെ ഇല്ലായിരുന്നു. തനുജയുടെ മുഖത്തും പുച്ഛം മാത്രം. വിമലും തനുജയും തന്റെ അടുത്തേക്ക് വന്നു..

” നീ അവനെ ആണോ നോക്കിയത്.. ഹും… അവൻ ഇനി ഞങ്ങളുടെ ഗ്രൂപ്പിൽ ഇല്ലാടി.. നിനക്ക് വേണ്ടി നിന്റെ മുന്നിൽ വച്ച് തല്ലിയ അവനുള്ള കൊട്ടേഷൻ ഞങ്ങൾ കൊടുത്തിട്ടുണ്ട്. ജീവനോടെ അവൻ ഉണ്ടോ എന്ന് മാത്രമേ ഇനി അറിയാൻ ഉള്ളൂ.. ” തനൂജ എന്റെ മുഖത്തേയ്ക്ക് നോക്കി പുച്ഛത്തോടെ പറഞ്ഞു.

” എടീ ദുഷ്ടേ.. നിന്റെ ഗ്രൂപ്പിൽ ഇത്രയും നാൾ നിന്നവൻ അല്ലേ ആദി.. എന്നിട്ടും നിനക്ക് എങ്ങനെ കഴിഞ്ഞുടി ഇതവനോട് ചെയ്യാൻ… ”

അവന് എന്തോ പറ്റി എന്ന് കേട്ടതോടെ എന്റെ ചങ്ക്‌ തകർന്നു. ഞാൻ തളർന്നു പോകും എന്ന് തോന്നി.

” എടീ.. നീ അടങ്ങടി.. നിന്റെ മുറിയിൽ അന്ന് കയറിയതിനു ഞാൻ അനുഭവിച്ചത് എന്റെ ഗ്രൂപ്പിൽ നിന്നും എന്നെ പുകച്ച് ചാടിച്ചതും പോരാ എന്നെ തല്ലി അവൻ.. അതിനുള്ള പ്രതികാരം അന്ന് ഞാൻ ഇപ്പോ ചെയ്തത്. ഇപ്പോ അവൻ അങ്ങ് ചെന്നിട്ടുണ്ടാകും.. നിനക്ക് എന്ത് ചെയ്യാൻ പറ്റും??”

അപ്പോളേക്കും അക്കു വന്നു..

” അതിനു അവള് എന്ത് ചെയ്യണം എന്നാ നീ പറയുന്നത്.. അവന് എന്ത് സംഭവിച്ചാലും ഞങ്ങൾക്ക് ഒന്നുമില്ല. ”

അക്കു എന്നെ അവനോട് ചേർത്തു..

” മതിയാക്കാറായില്ലെ നിങ്ങളുടെ അഭിനയം.. ഒരു കാമുകനും കാമുകിയും… ” തനുജ അക്കുവിനു നേരെ ചീറി അവന്റെ മുന്നിലേക്ക് കയറി നിന്നു

” നീ പോടീ.. വഴി തടയാൻ വന്നിരിക്കുന്നു.. ”
അക്കു അവളെ പിടിച്ച് തള്ളി..

വിമൽ അക്കുവിനേ തല്ലാൻ വന്നു. യദു വേഗം വിമലിന് ഒരു ചവിട്ട് കൊടുത്തു..
അവൻ എഴുന്നേറ്റ് വരുന്നതിന് മുമ്പുതന്നെ അക്കു അവന്റെ നെഞ്ചിലേക്ക് കാൽ എടുത്ത് വച്ചു.

” അന്ന് നീ ചെയ്തതിന് ഞാൻ നിനക്ക് തിരിച്ച് തരുന്നുണ്ട്. ഇൗ പരിപാടി ഒന്ന് കഴിഞ്ഞോട്ടെ.. അത് വരെ പിന്നാലെ വന്നാൽ പിന്നെ നീ ജീവനോടെ കാണില്ല. കത്തിച്ച് കളയും ഞാൻ..”

അക്കു ഞങ്ങളെയും കൊണ്ട് മുറിയിലേക്ക് നടന്നു.

എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. ആദിയുടെ കാര്യം ഒന്നും അറിയാതെ കളിക്കാൻ സ്റ്റേജിൽ കയറാൻ പറ്റില്ല എന്ന് തോന്നി. അത് മനസിലാക്കിയതു കൊണ്ടാകണം അക്കു എന്നോട് സമാധാനമായി ഇരിക്കാൻ ആംഗ്യം കാട്ടി..

അച്ഛയുടെ കോൾ ഫോണിൽ വന്നു. വേഗം എടുത്തു.. അച്ഛ പുറത്ത് ഉണ്ടായിരുന്നു. യദുവും അക്കുവും അച്ഛയെ കൂട്ടാൻ പുറത്തേക്ക് പോയി..

അപ്പുവും അമ്മുവും എന്നെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു..

ഇന്നലെ ആദിയോട് സംസാരിക്കേണ്ടത് ആയിരുന്നു. ഇപ്പോ.. വയ്യ. അവനെക്കുറിച്ച് എന്തെങ്കിലും ഒന്ന് അറിഞ്ഞിരുന്നു എങ്കിൽ..

അച്ഛ വന്ന് കയറിയപ്പോൾ തന്നെ ഓടി ചെന്ന് അച്ഛയെ കെട്ടിപ്പിടിച്ചു. സങ്കടം അടക്കാൻ കഴിയാത്തത് കൊണ്ട് പൊട്ടിക്കരഞ്ഞു പോയി ഞാൻ.

എല്ലാം കേട്ട് കഴിഞ്ഞ് അച്ഛ പറഞ്ഞു.

” ദേവു.. നമ്മുടെ ജീവിതത്തിൽ പലതും സംഭവിക്കും. നല്ലതും ചീത്തയുമായ കാര്യങ്ങളും അതിൽ ഉണ്ടാകും. പക്ഷേ എല്ലാം നമ്മൾ പോസിറ്റീവ് ആയി കാണണം. നല്ലതേ സംഭവിക്കൂ.. നീ ചെന്ന് മര്യാദക്ക് പ്രൈസ് വാങ്ങിക്കൊണ്ട് വാ… ”

പിന്നെ എല്ലാവരും ഡ്രസ്സ് ചെയ്തത് സ്റ്റേജിലേക്ക് നടന്നു.. ഞങ്ങളുടെ നമ്പർ നോക്കി ഇരുന്നു..മനസ്സിൽ അപ്പോളും ആദി മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഡാൻസ് ചെയ്യാൻ പറ്റില്ല എന്ന് അക്കുവിനോട് പറഞ്ഞു നോക്കി. അവൻ സമ്മതിച്ചില്ല. നമ്പർ വിളിച്ചതും സ്റ്റേജിലേക്ക് കയറി. മനസ്സ് പതറി എങ്കിലും ജയിക്കുക എന്ന ലക്ഷ്യം ഓർത്തപ്പോൾ ആദിയെ മനസ്സിൽ നിന്നും കുറച്ച് നേരത്തേക്ക് മറക്കാൻ ശ്രമിച്ചു. എന്റെ കൂടെ കളിക്കാൻ എന്റെ പെയർ ആയി അക്കു ആയിരുന്നെങ്കിലും കൂടെ നിൽക്കുന്ന ആൾക്ക് അക്കുവിനേക്കാൽ പൊക്കം ഉള്ളതായി തോന്നി. തിരിഞ്ഞ് നോക്കിയപ്പോൾ ആദി.. കാണുന്നത് സ്വപ്നമാണോ സത്യമാണോ എന്ന് ആലോചിക്കാൻ പോലും സമയം കിട്ടുന്നതിനു മുൻപ് കർട്ടൻ പൊങ്ങുകയും പാട്ട് കേൾക്കാൻ തുടങ്ങുകയും ചെയ്തതോടെ ശ്രദ്ധ ഡൻസിലേക്ക്‌ തിരിച്ചു. ആദി എന്റെ കൂടെ നൃത്തം ചെയ്തു. ഞാൻ മനസ്സിൽ ആനന്ദ നൃത്തം ചെയ്യുകയായിരുന്നു അപ്പൊൾ.

സ്റ്റേജിൽ നിന്ന് ഇറങ്ങുമ്പോൾ ആദി എന്റെ കയ്യിൽ കയറി പിടിച്ചു… ഞാൻ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..

അവൻ പുഞ്ചിരിച്ചു.. അക്കു എന്റെ മറു കയ്യിലും പിടിച്ചു…

തുടരും..

Read complete സിയ Malayalam online novel here

സിയ 6
4.3 (86.67%) 3 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.