siya malayalam novel

സിയ 7

ഞങ്ങൾ ഇറങ്ങി വരുന്നതും നോക്കി തനുജയും വിമലും കൂട്ടരും ഉണ്ടായിരുന്നു. അവർ ഞങ്ങൾക്ക് നേരെ ദേഷ്യത്തോടെ നോക്കി. അക്കുവും ആദിയും എന്നെ കൂടെ ഒന്ന് കൂടെ ചേർന്ന് നിന്നു.

അവരുടെ നമ്പർ ആയതിനാൽ പ്രതികരിക്കാൻ പോലും അവർക്കായില്ല. ഞാൻ തെല്ലൊരു അഹങ്കാരത്തോടെ തനുജയുടെ മുഖത്തേയ്ക്ക് നോക്കി.. അവള് വേഗം തിരിഞ്ഞ് നിന്നു..

ആദി എന്നെ കൂട്ടി പോയത് അച്ഛയുടെയും കൂടെ നിന്ന ആദിയുടെ അമ്മയുടെയും അച്ഛന്റെയും അടുത്തേക്ക് ആണ് .

” അമ്മ ഇതാണ് ഞാൻ പറഞ്ഞ ദേവു.. ഇത്രയും നാൾ എന്റെ പ്രണയം ഉള്ളിൽ ഒതുക്കി.. ഇന്ന് ഞാൻ നിങ്ങളുടെ എല്ലാം മുൻപിൽ വച്ച് ഇവളോട് പറയുകയാണ്.. ”

ശേഷം എന്റെ നേർക്ക് തിരിഞ്ഞ് ആദി പുഞ്ചിരിച്ചു..

” ദേവു.. നിന്നെ കണ്ടപ്പോൾ മുതൽ നീ എന്റെ ഉള്ളിൽ ഉണ്ട്. ഇത്രയും നാൾ നിനക്ക് വേണ്ടി ആണ് ഞാൻ കാത്തിരുന്നത്.. നിനക്ക് എന്റെ ആകുവാൻ ഇഷ്ടമാണോ ?”

ഉത്തരം പറയാതെ ഞാൻ അച്ഛയുടെ മുഖത്തേക്കും അക്കുവിനേയും യദുവിനെയും മാറി മാറി നോക്കി.. അക്കു വന്നു എന്നെ കഴുത്തിലൂടെ ചുറ്റി പിടിച്ച് അവന്റെ സമ്മതം അറിയിച്ചു. യദു കയ്യിൽ പിടിച്ചു..
ഞാൻ അച്ഛയുടെ മുഖത്തേയ്ക്ക് നോക്കി..
” അച്ഛാ.. എനിക്ക് ദേവുവിനേ ഒത്തിരി ഇഷ്ടമാണ്.. അവൾക്കും ഇഷ്ടമായി എങ്കിൽ തന്നുടെ എനിക്കവളെ ?”

ആദിയുടെ ചോദ്യം കേട്ട് അച്ഛ അവനെ ചേർത്ത് പിടിച്ചു..

” എന്റെ മോളെ എനിക്ക് നന്നായി അറിയാം.. അവൾക്ക് നിന്നെ ഇഷ്ടമാണ്.. ഞാനും ഉറപ്പ് തരുന്നു.. അവളെ നിനക്ക് തന്നെ തരും… രണ്ടു പേരുടെയും പഠിത്തം കഴിഞ്ഞു ഒരു ജോലി ഒക്കെ ആയിട്ട്.. ”

ആദിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.. അവൻ അച്ഛനെ മുറുകെ കെട്ടിപ്പിടിച്ചു.. ഞാനും സന്തോഷം കൊണ്ട് ചിരിച്ചു എങ്കിലും ആദിയുടെ അമ്മ എന്നെ വന്നു കെട്ടി പിടിച്ചതോടെ എനിക്ക് നാണം വന്നു അമ്മയുടെ നെഞ്ചിലേക്ക് മുഖം താഴ്ത്തി.. അമ്മ എന്നെ ഒന്നുകൂടെ ചേർത്ത് പിടിച്ചു…

കുറെ കാലങ്ങൾക്ക് ശേഷം സ്വന്തം അമ്മയുടെ നെഞ്ചില് ചാഞ്ഞ ഒരു കുളിർമയും സുരക്ഷിതത്വവും ആയിരുന്നു എനിക്ക് അപ്പൊൾ കിട്ടിയ ഫീൽ..

അങ്ങനെ ആ കാര്യത്തിന് ഒരു തീരുമാനം ആയതോടെ ഞങ്ങൾ പിള്ളേര് മുതിർന്നവരെ അവിടെ ഇരുത്തിയിട്ട്‌ മുറിയിലേക്ക് നീങ്ങി..

” അക്കു.. ആദി.. ഇന്നലെ എന്താ സംഭവിച്ചത്.. ഞങ്ങൾക്ക് അറിയണം..”

” ഇന്നലെ ഫുഡ് കഴിച്ച് ഇറങ്ങുമ്പോൾ ആണ് ആദി വിളിച്ചത്.. ആരോ ആദിയുടെ പുറകെ വരുന്നു എന്ന്.. ഞങ്ങൾ വേഗം അഭി സാറിനോട് പറഞ്ഞ് ചിപ്പിടെ കൂട്ടത്തിലെ പിള്ളേരും കൂടി ഇവന്റെ അടുത്തേക്ക് ചെന്നു.. ഇവനെ ഉപദ്രവിക്കാൻ നോക്കിയ അവർക്ക് കണക്കിന് കൊടുത്തു.. അതോടെ അത് തനുജയുടെ കൊട്ടാഷൻ ആണെന്ന് മനസിലായി.. ആ സമയം അഭി വിളിച്ചു.. ആദിയെ അവർ മാറ്റി വിമൽ എന്നവനെ ഗ്രൂപ്പിലേക്ക് എടുത്തു എന്ന്.. അങ്ങനെ ഞങ്ങൾ ഇവനെ നമ്മുടെ ഗ്രൂപ്പിലേക്ക് എടുത്തു.. ഇന്നലെ രാത്രി മുഴുവൻ ഇവന് പ്രാക്ടീസ് കൊടുത്തു.. ഇനി ഈ പ്രോഗ്രാം കഴിയട്ടെ.. എന്നിട്ട് വേണം അവർക്കിട്ട്‌ ഒന്ന് കൊടുക്കാൻ..”

എല്ലാം കേട്ട് കഴിഞ്ഞ് ഞാൻ പറഞ്ഞു.

” ഒന്നും വേണ്ട.. ആർക്കും ഒന്നും പറ്റാതെ രക്ഷപ്പെട്ടുലോ.. അത് മതി.. ഇനി ഒന്നിനും പോണ്ട..”

” പറ്റില്ല ദേവു.. ഞാനും കൂടി ചേർന്ന് ആണ് ഗ്രൂപ്പ് ഇത്രയും എത്തിച്ചത്. എന്നിട്ട് എന്നെ അവിടന്നും പുറത്ത് ആക്കി.. അത് ചോദിക്കണ്ട എന്നാണോ നീ പറയുന്നത്.. ”

പിന്നെ ഒന്നും മിണ്ടാൻ എനിക്ക് കഴിഞ്ഞില്ല.. ഞങ്ങൾ ഡ്രസ്സ് മാറാൻ മുറിയിലേക്ക് നടന്നു..

തിരിച്ച് വന്നപ്പോൾ പ്രോഗ്രാം കഴിഞ്ഞിരുന്നു.. ഇനി പ്രൈസ് അനൗൺസ് ചെയ്യുവാൻ പോവുകയാണ്.. ഞങ്ങൾ എല്ലാവരും ആശങ്കയോടെ പരിപാടിയിലേക്ക് ശ്രദ്ധ തിരിച്ചു..
അഞ്ചും. നാലും പ്രൈസ് കൊടുത്ത് കഴിഞ്ഞു.

തേഡ് പ്രൈസ് അനൗൺസ് ചെയ്തു. ചിപ്പിക്കും ഗ്രൂപ്പിനും ആയിരുന്നു.. അതോടെ ഞങ്ങളുടെ ടെൻഷൻ കൂടി..

സെക്കൻഡ് പ്രൈസ് ബ്ലോവെഴ്സ്.. തനുജയുടെ ഗ്രൂപ്പ്… അവർ ഞങ്ങളെ അഹങ്കാരത്തോടെ നോക്കി.. പിന്നെ കൂവി കൊണ്ട് സ്റ്റേജിലേക്ക് കയറി.. പ്രൈസ് വാങ്ങുമ്പോൾ അവരുടെ നോട്ടം ഞങ്ങളിൽ തന്നെ ആയിരുന്നു.. ഞങ്ങളുടെ ശ്വാസം നിലച്ചത് പോലെ തോന്നി… ഇനി പ്രൈസ് ഒന്നും ഇല്ലെങ്കിൽ…

അവർ ഇറങ്ങി ഞങ്ങളെ കളിയാക്കാൻ ഞങ്ങളുടെ അടുത്തേക്ക് വന്നു.. അപ്പോളേക്കും ഫസ്റ്റ് പ്രൈസ് അനൗൺസ് ചെയ്തു…

” the first price goes to Dazzling five… ”

അത് കേട്ടതും സന്തോഷം കൊണ്ട് ഞങ്ങൾ തുള്ളിച്ചാടി.. എങ്ങും വർണ കടലാസുകൾ വാരി വിതറി.. പുറത്ത് പടക്കങ്ങൾ പൊട്ടിച്ചു.

ഞങ്ങളെ കളിയാക്കാൻ വന്ന തനുജയും കൂട്ടരും ഞെട്ടലോടെ നോക്കുന്നത് ഞങ്ങൾ കണ്ടു എങ്കിലും ഇത്തവണ ഞങ്ങൾ അഹങ്കരിച്ചില്ല.. സന്തോഷം മാത്രമായിരുന്നു മനസ്സിൽ.. എല്ലാവരും ആഘോഷത്തോടെ സ്റ്റേജിലേക്ക് കയറി…

സമ്മാനമായ തായ്‌ലൻഡ് ട്രിപ്പിന്റെ ടിക്കറ്റ് എല്ലാവർക്കും വേണ്ടി അക്കു ഏറ്റുവാങ്ങി.
ഓരോരുത്തർക്കും ഉള്ള ക്യാഷ് അവാർഡും ചെക്ക് ആയി നൽകി.
എല്ലാവരോടും നന്ദി പറഞ്ഞു സ്റ്റേജിൽ നിന്ന് ഇറങ്ങുമ്പോൾ അഭി സാർ മൈക്കിലൂടെ ഒന്ന് കൂടെ അനൗൺസ് ചെയ്തു..

” ആരും പ്രതീക്ഷിക്കാത്ത ഒരു പ്രൈസ് കൂടി ഉണ്ട്. ബെസ്റ്റ് മെയിൽ ആൻഡ് ഫീമെയിൽ പെർഫോർമർക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകുന്നു.. ബെസ്റ്റ് മെയിൽ ആയി തിരഞ്ഞെടുക്കപ്പെട്ടത് അഖിൽ ആൻഡ് ബെസ്റ്റ് ഫീമെയിൽ സിയ… ”

അതോടെ സന്തോഷം ഇരട്ടിച്ചു.. ആ പ്രൈസും വാങ്ങി സ്റ്റേജിൽ നിന്ന് ഇറങ്ങുമ്പോൾ മനസ്സിൽ സന്തോഷം നിറഞ്ഞു തുളുമ്പിയിരുന്നു..

**********

തായ്‌ലൻഡ് ട്രിപ്പിൾ ഞാനും ആദിയും കൂടുതൽ അടുത്തു.. ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം പറഞ്ഞു തീർത്തു..

തിരിച്ച് വീട്ടിൽ എത്തിയ ഞാൻ പഴയത് പോലെ എന്റെ അച്ഛയുടെ വികൃതിക്കുട്ടി ആയി മാറി… പിന്നങ്ങോട്ട് കാത്തിരിപ്പ് ആയിരുന്നു ആദിയുടെത് മാത്രം ആകാനുള്ള…

ഇന്നാണ് ആ കാത്തിരിപ്പിന്റെ അവസാനം… ഇന്ന് ഞാൻ ആദിയുടെ സ്വന്തം ആകുന്ന ദിവസം ആണ്.. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം എനിക്ക് നൽകണം…

പിന്നേയ്‌ ഒരു സ്വകാര്യം…… ആദിയും അക്കുവും ചേർന്ന് മറ്റവർക്ക്‌ എന്തോ പണി കൊടുത്തിരുന്നു.. അത് എന്താണെന്ന് മാത്രം ഇന്ന് വരെ അവർ എന്നോട് പറഞ്ഞില്ല.. അവർ എന്നോട് പറഞ്ഞാല് ഞാൻ നിങ്ങളോടും പറയാം കേട്ടോ…

എന്നാൽ വീണ്ടും കാണുന്നത് വരേക്കും….. bye

( സിയയേ അംഗീകരിച്ച എല്ലാവർക്കും ഒരുപാട് നന്ദി… സ്നേഹം…)

Read complete സിയ Malayalam online novel here

സിയ 7
4.5 (90%) 2 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.