aadujeevitham movie review

ബെന്യാമിന്റെ ആടുജീവിതം | Aadujeevitham by Benyamin Book Review

ബെന്യാമിൻ എഴുതിയ മലയാളികൾക്ക് എക്കാലവും കൂടെ കൊണ്ട് നടക്കാൻ പറ്റിയ നല്ലൊരു  മലയാളം നോവലാണ്‌ അദ്ദേഹത്തിന്റെ ആടുജീവിതം. ഗൾഫ് പ്രവാസത്തിന്റെ നമ്മൾ കാണാത്ത മറ്റൊരു മുഖം പരിചയപ്പെടുത്തുന്ന ഒരു നോവൽ ആയതുകൊണ്ട്  എല്ലാവരും പ്രതേകിച്ച് പ്രവാസികളായ ഓരോരുത്തരും എക്കാലവും കൈവശം വെക്കേണ്ട ഒരു ഗ്രന്ഥം തന്നെയാണെന്ന് നിസംശം പറയാം.  ബെന്യാമിന്റെ ഈ അത്ഭുത കൃതിയെ പറ്റി കൂടുതൽ അറിയുവാൻ ഇപ്പോൾ തന്നെ വീഡിയോ കാണു..

എക്കാലവും മലയാളിഹൃദയത്തിൽ സ്‌ഥാനം പിടിച്ച നോവൽ

aadujeevitham review

വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ഈ കൃതി. 2008 ആഗസ്റ്റ് മാസം ഗ്രീൻ ബുക്സ് പബ്ലിക്കേഷൻസ് ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, ഒരു വർഷം കഴിയുമോഴേക്കും അതായത്  2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരം നേടി. ആമസോണിൽ ബെസ്റ്റ് സെല്ലിങ് ബുക്സിന്റെ ലിസ്റ്റ് എടുത്ത് നോക്കിയാൽ ആദ്യം തന്നെ കാണാം ബെന്യാമിന്റെ ആട് ജീവിതം.

ഇതിനോടൊപ്പം തന്നെ ബെന്യാമിന്റെ ആടുജീവിതം എന്ന ഈ നോവൽ ബ്ലെസ്സി ഒരുക്കുന്ന,  പൃഥ്വിരാജ് നായകനായുള്ള ഒരു സിനിമ കൂടിയും ഇപ്പോൾ വരുമെന്ന  സന്തോഷവാർത്ത കൂടിയും ഉണ്ട്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണ് ഈ 3ഡി ചിത്രം നിര്‍മ്മിക്കുന്നത്.

ആടുജീവിതത്തിന്റെ കഥാകൃത്ത് ബെന്യാമിൻ

ആടുജീവിതത്തിന്റെ ഗ്രന്ഥകാരനായ ബെന്യാമിനെ കുറിച്ച് പറയുകയാണെങ്കിൽ അദ്ദേഹം നല്ലൊരു നോവലിസ്റ്റും നല്ലൊരു ചെറുകഥാ എഴുത്തുകാരനും കൂടി ആണ്. അദ്ദേഹം 1992 മുതൽ 2013 വരെ ഗൾഫ് പ്രവാസജീവിതം നയിച്ച ഒരു വെക്തി കൂടിയാണ്.  അതുകൊണ്ട് അദ്ദേഹത്തിന്റെ മിക്ക നോവലുകളുടെ സരാശം ഗൾഫ് പ്രവാസം ജീവിതം തന്നെയാണ്.  അദ്ദേഹത്തിന്റെ നോവലായ ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’, ‘അൽ അറേബിയൻ നോവൽ ഫാക്റ്ററി’,  ‘ആടുജീവിതം’ തുടങ്ങിയ നോവലുകൾ ഇതിന് ഉദാഹരണം മാത്രമാണ്  എങ്കിലും അദ്ദേഹത്തിന്റെ നോവലുകളിൽ ഇപ്പോഴും മുന്നിൽ നിൽക്കുന്നത് അദ്ദേഹത്തിന്റെ ആടുജീവിതം എന്ന നോവൽ തന്നെയാണ്

ആടുജീവിതം  കഥയിലൂടെ ഒരു യാത്ര

ഈ കഥ വായിക്കുന്നതിന്‌ മുൻപ് തന്നെ ബെന്യാമിൻ നമ്മോട് പറയുന്ന ഒരു കാര്യമുണ്ട്. ബുക്കിന്റെ പുറംചട്ടയിൽ അദ്ദേഹം എഴുതുന്നു.. ” നമ്മൾ അനുഭവിക്കാത്ത ജീവിതം എന്നും നമുക്കൊരു കെട്ടുകഥ മാത്രമാണ്.”. അതെ,  ഇതൊരു കെട്ടുകഥ അല്ലാ..ആർക്കും സംഭവിക്കാവുന്ന ഒരു ജീവിത കഥ തന്നെയാണെന്ന് ഒരു ഓര്മിപ്പിക്കൽ ആണിത്. കാരണം,  മരുഭൂമിയിലെ സുഖസൗകര്യങ്ങളിൽ ജീവിക്കുന്നവരെ മാത്രം കാണുന്ന നമുക്ക് ഇത് ഒരു കെട്ടുകഥയായി തോന്നും എന്നത് തീർച്ചായാണ്.
അതുകൊണ്ട് വായിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണിത്.

നാട്ടിൽ മണൽവാരി ജീവിക്കുന്ന സാധാരണ ഒരു യുവാവ്,  ഗർഭണിയായ ഭാര്യയുമായി ജീവിക്കുന്ന അവസരത്തിൽ,  മുന്നോട്ടുള്ള ജീവിതത്തിന് പ്രതീക്ഷേകിക്കൊണ്ട് വരുന്ന ഗൾഫ് ഓഫറിലേക്ക് ഒന്നും ആലോചിക്കാതെ മുന്നോട്ട് പുറപ്പെടുന്നു. എന്നാൽ റിയാദിൽ അദ്ദേഹത്തെ കാത്തിരുന്ന ഒരു അറബാബ് (അറബി മുതലാളി) അദ്ദേഹത്തെ കൂട്ടികൊണ്ട് പോയത്,  ചുട്ടുപൊള്ളുന്ന മണലാരത്തിൽ ആടുങ്ങൾക്കൊപ്പം ഒറ്റപ്പെട്ട ഒരു ജീവിതത്തിലേക്കായിരുന്നു.

നാട്ടിലേക്കുള്ള ഒരു ബന്ധവുമില്ലാതെ ദിവസമോ സമയമോ അറിയാതെ ഒരു ഒറ്റപ്പെട്ട ജീവിതത്തിൽ ആടുങ്ങളുടെ പോലൊരു ജീവിതത്തിൽ മൂന്നു വർഷം അടിമപ്പണി ചെയ്ത് ജീവിച്ച നജീബ് എന്ന വ്യക്തിയുടെ തുറന്നപുസ്തകം തന്നെയാണ് ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ. അവിടെ നിന്ന് രക്ഷപ്പെടുവാനുള്ള പഴുത് നോക്കി കൊണ്ട് അല്ലാഹുവിൽ പ്രതീക്ഷ അർപ്പിച്ച്  അറബിയുടെ ക്രൂര മർദ്ദനത്തിൽ ജീവിക്കുന്ന നജീബിന്റെ  ജീവിതം വായിക്കുന്ന ഓരോരുത്തരുടെയും ഹൃദയം  മണലാരണത്തിന്റെ ചൂട് പോലെ പൊള്ളുമെന്ന് നിസംശം പറയാം.

ആടുജീവിതം | Aadujeevitham ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ നിന്ന് ലഭ്യമാകാന്‍ സന്ദര്‍ശിക്കുക

കൂടുതൽ പറയുന്നതിനേക്കാൾ നിങ്ങൾ ഈ ബുക്ക്‌ വായിക്കുക തന്നെയാണ് നല്ലതെന്ന്  എനിക്ക് തോന്നുന്നു. പ്രതേകിച്ച്,  പ്രവാസജീവിതത്തിൽ സാലറി കിട്ടുന്നില്ല,  അല്ലെങ്കിൽ ലീവ് തന്നില്ലാ തുടങ്ങി ചെറിയ വിഷമങ്ങളിൽ പതറുന്നവർക്ക് നല്ലൊരു ആശ്വാസമായി തോന്നുന്ന ഒരു അത്ഭുതകൃതി ആണെന്ന് തന്നെ പറയാം.

ബെന്യാമിന്റെ ആടുജീവിതം | Aadujeevitham by Benyamin Book Review
3.7 (73.33%) 6 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.