read malayalam novel

അവന്തിക – 2

“അവന്തിക…………വക്കീലാണ്…………

“കാര്യങ്ങൾ ഒക്കെ എനിക്ക് മനസ്സിലായി. അയാളുടെ
ജീവിതത്തിൽ ഒരു കരടാവാതെ താൻ ഒഴിഞ്ഞ്
കൊടുത്തത് നന്നായിയെന്നെ ഞാൻ പറയൂ……. അയാൾ കല്യാണം കഴിക്കാൻ പോകുന്ന പ്രിയയെ എനിക്ക് നന്നായി അറിയാം… അവളും ഞാനും ഒരേ സ്ഥലത്താണ് താമസിക്കുന്നത്. ഇവളെ ഒരുപാട് ആളുകളുടെ കൂടെ ഞാൻ കണ്ടിട്ടുണ്ട്. ഒരുപാട് ചെറുപ്പക്കാർ ഇവൾ കാരണം ഇന്ന് ജീവിച്ച് ഇരിപ്പില്ല. നിരഞ്ജനും അവളും തമ്മിൽ കല്യാണം കഴിച്ചാലും ഒരുപാട് നാളൊന്നും ആ ബന്ധം നിലനിൽക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്…. നമ്മുക്ക് നോക്കാം….പിന്നെ അവന്തിക താൻ മാറണം വിഷമങ്ങളൊക്കെ മാറ്റിവെച്ച് താൻ പഴയ അവന്തികയാവണം. സ്ത്രീ അപലയല്ല എന്ന് അയാളുടെ മുന്നിൽ താൻ തെളിയിച്ചു കാണിക്കണം. എന്ത് സഹായത്തിനും തന്റെ കൂടെ ഞാൻ ഉണ്ടാവും. ഞാൻ പറഞ്ഞതൊക്കെ താൻ പോസിറ്റീവ് ആയി എടുക്കുമെന്ന് വിചാരിക്കുന്നു. ഗോഡ് ബ്ലെസ് യൂ……” ഇത്രയും പറഞ്ഞ് വക്കീൽ പോയി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
വാ മോളെ…നമുക്കിറങ്ങാം. അച്ഛനോടൊപ്പം കാറിൽ പോകുമ്പോൾ അച്ഛൻ ഓരോ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ എന്റെ മനസ്സിൽ ഇനി അങ്ങോട്ട് എങ്ങനെ ജീവിക്കണം എന്നായിരുന്നു. ആ വീട്ടിൽ അച്ഛനും അമ്മയും, ചേട്ടനും, ചേട്ടത്തിയുമുണ്ട്. സ്വന്തം കാലിൽ നിൽക്കണം. ആരുടെയും മുന്നിൽ കൈനീട്ടാൻ എനിക്ക് വയ്യ. സ്വന്തമായി ഒരു ജോലി വേണം.

൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦

വീടെത്തിയപ്പോൾ ഞാൻ കണ്ടു ഞങ്ങളുടെ വരവും പ്രതീക്ഷിച്ച് കരഞ്ഞ്‌ കരഞ്ഞ്‌ മുഖം വീർത്തിരിക്കുന്ന അമ്മയെ. “ആ ബന്ധം അവസാനിച്ചു”…. എന്ന് അച്ഛൻ അമ്മയോട് പറയുന്നത് ഞാൻ കേട്ടു. ആരോടും ഒരക്ഷരം പോലും മിണ്ടാതെ മുറിയിൽ കയറി വാതിലടച്ചു. കട്ടിലിൽ കിടന്ന തലയിണ കെട്ടിപിടിച്ച് ശബ്ദമില്ലാതെ ഞാൻ ഏങ്ങി ഏങ്ങി കരഞ്ഞു. പറ്റില്ല ഞാൻ തളർന്ന് പോവരുത്, തളർന്ന് പോയാൽ ഞാൻ മാത്രമല്ല, എന്നെ സ്നേഹിക്കുന്നവരെ കൂടെ അത് ബാധിക്കും. ജീവിച്ച് കാണിക്കണം, ജയിക്കണം അയാളുടെ മുമ്പിൽ. നിറഞ്ഞു വന്ന കണ്ണ് തുടച്ച് കൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു”ഇനി അവന്തിക കരയില്ല”. കണ്ണ് തുടച്ചുകൊണ്ട് ഞാൻ ആലോചിക്കുവായിരുന്നു എന്റെ പഴയകാലം……….

————————————-
“അവന്തിക എസ് നായർ”സഹദേവൻ നായരുടെയും ലക്ഷ്മിയുടെയും ഇളയ മകൾ. എനിക്ക് ഒരു ചേട്ടൻ അഖിൽ. ഇരുപതാം വയസ്സിൽ കല്യാണം നടന്നില്ലെങ്കിൽ പിന്നെ 30 വയസ്സിലെ കല്യാണം നടക്കൂ എന്ന് എന്റെ ജാതകത്തിൽ ഉള്ളത് കൊണ്ട് 19- താം വയസ്സിൽ തന്നെ എനിക്ക് കല്യാണം ആലോചിച്ച് തുടങ്ങി. അങ്ങനെയാണ് എനിക്ക് രഞ്ചെട്ടന്റെ അല്ല നിരഞ്ജന്റെ ആലോചന വരുന്നത്. അച്ഛനും അമ്മയും ചേച്ചിയും ഇതായിരുന്നു നിരഞ്ജന്റെ കുടുംബം. സൗത്ത് ഇന്ത്യൻ ബാങ്കിലെ ഫിനാൻസ് മാനേജർ ആയിരുന്നു നിരഞ്ജൻ. വീട്ടുകാർക്ക് എല്ലാം നിരഞ്ജനെ ഇഷ്ടപ്പെട്ടു. അയാളെ പറ്റി മറുത്തൊന്നും ആലോചിക്കാതെ അച്ഛൻ ആ ബന്ധം ഉറപ്പിച്ചു. വിവാഹം കഴിഞ്ഞ്‌ ഒരു മാസം വരെ നിരഞ്ജനുമായിട്ട് എനിക്ക് പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പക്ഷേ നിരഞ്ജന്റെ വീട്ടിൽ എന്നും പ്രശ്നങ്ങൾ ആയിരുന്നു. എന്റെ അച്ഛൻ എനിക്ക് തന്ന സ്വർണങ്ങൾ ഒന്നും അമ്മായിയമ്മക്ക് കൊടുത്തില്ല എന്ന് പറഞ്ഞായിരുന്നു ആദ്യത്തെ വഴക്ക്. ആരോടും ഒരക്ഷരം പോലും ഞാൻ പറഞ്ഞിട്ടില്ല. വഴക്ക് പറയുമ്പോൾ എല്ലാം കരഞ്ഞുകൊണ്ട് നിന്ന് കേൾക്കും. വെളുപ്പിന് നാലുമണിക്ക് തുടങ്ങുന്ന ജോലി രാത്രി 11 മണിയായാലും തീരില്ലായിരുന്നു. അച്ഛന്റെയും അമ്മയുടെയും നിരഞ്ജന്റെയും തുണികൾ അലക്കിയും, വീട് മൊത്തം തുടച്ചും, അങ്ങനെ തുടങ്ങി സകല ജോലികളും എന്നെ കൊണ്ട് അവർ ചെയ്യിപ്പിക്കുമായിരുന്നു. ആരോടും ഒരു പരാതിയും ഞാൻ പറയുമായിരുന്നില്ല. ആര് എന്തൊക്കെ പറഞ്ഞാലും നിരഞ്ജന്റെ ഒരു സ്നേഹവാക്കും സ്‌നേഹം കൊണ്ടുള്ള ഒരു തലോടലും മതിയായിരുന്നു എന്റെ വിഷമങ്ങൾ മാഞ്ഞു പോകാൻ.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

ആദ്യത്തെ ഒരു വർഷം അമ്മായയിയമ്മയുടെ മാത്രം കുത്തുവാക്കുകൾ കേട്ടാമതിയായിരുന്നു എനിക്ക്. പിന്നെ പതുക്കെ പതുക്കെ നിരഞ്ജനും തുടങ്ങി. ഒരു വർഷമായിട്ടും കുട്ടികൾ ഒന്നും ആയില്ലേ എന്ന് ചോദിക്കുന്നവരോട് ഒക്കെ നിരഞ്ജന്റെ അമ്മ പറയുന്നത് അവൾ മച്ചിയാണെന്നാണ്. നിരഞ്ജൻ പതിയെ പതിയെ മദ്യത്തിന് അടിമയായി. ദിവസവും നാലുകാലിലാവും അയാൾ വരുന്നത്. പിന്നെ പിന്നെ ദേഹോപദ്രവങ്ങളും തുടങ്ങി. എല്ലാം സഹിച്ചും ശമിച്ചും ഞാൻ ആ വീട്ടിൽ പിടിച്ച് നിന്നു. അങ്ങനെയിരിക്കെ ഒരു ദിവസം നിരഞ്ജന്റെ അമ്മക്ക് ഒരു ആക്സിഡന്റ് ഉണ്ടായി………..

 

തുടരും

അവന്തിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

അവന്തിക – 2
5 (100%) 1 vote

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.