read malayalam novel

അവന്തിക – 3

അങ്ങനെയിരിക്കെ നിരഞ്ജന്റെ അമ്മയ്ക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി. കയ്യിനും കാലിനും പൊട്ടൽ ഉണ്ടായിരുന്നു.ആദ്യത്തെ ഒരാഴ്ച്ച ഹോസ്പിറ്റലിൽ ആയിരുന്നു അമ്മ. ഒരാഴ്ച്ചക്ക് ശേഷം അമ്മയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു. നിരഞ്ജന്റെ ചേച്ചി നീരജ നോക്കുമെന്ന പ്രതീക്ഷയിലായിരുന്നു അമ്മ പക്ഷേ നീരജക്ക് ഭർത്താവിനെയും കുട്ടികളെയും വിട്ട് അമ്മയെ നോക്കാൻ പറ്റില്ല എന്ന് പറഞ്ഞ് നീരജ കൈയൊഴിഞ്ഞു. നടക്കാനും ഒക്കെ ബുദ്ധിമുട്ടുന്ന അമ്മയെ ഞാൻ സഹായിക്കാൻ തീരുമാനിച്ചു.

“എന്നെ നീ തൊടരുത്!മച്ചി പെണ്ണുങ്ങൾ എന്റെ കൺമുമ്പിൽ കാണുന്നത് തന്നെ എനിക്ക് കലിയാണ്”

എന്ന് പറഞ്ഞ് ആദ്യമൊക്കെ അമ്മ എതിർത്തു. പക്ഷേ ഞാൻ അല്ലാതെ വേറെ ആരും അമ്മയെ ആ വീട്ടിൽ സഹായിക്കില്ല എന്ന് കണ്ട അമ്മ നിരഞ്ജനോട് പറഞ്ഞ് ഒരു ഹോംനഴ്‌സിനെ ഏർപ്പാടാക്കി.എന്നാൽ ഹോംനഴ്സ്‌ അമ്മയുടെ സകല ആഭരണങ്ങളും പൈസയും എടുത്ത് കൊണ്ട് പോയി. ഗത്യന്തരം ഇല്ലാതെ അവസാനം അമ്മ സഹായിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ആദ്യമൊക്കെ എന്നോട് ദേഷ്യം കാണിച്ച അമ്മ പിന്നെ എന്നോട് സ്നേഹത്താൽ പെരുമാറി തുടങ്ങി.3മാസം ആയപ്പോഴേക്കും അമ്മ പഴയ പഴയതു പോലെ ആയി. അപ്പോഴേക്കും അമ്മ എന്നോട് നല്ല സ്നേഹത്തിലായി. പിന്നെ പിന്നെ അമ്മ നിരഞ്ജനെ ഉപദേശിച്ച് നേരെയാക്കാൻ ശ്രമിച്ചു. കുറച്ചൊക്കെ മാറ്റം നിരഞ്ജനിൽ വന്നത് കണ്ട് ഞാൻ ഒരുപാട് സന്തോഷിച്ചു.നിരഞ്ജന്റെ ആവശ്യങ്ങൾ എന്നോട് പറയുകയും,എന്നോട് നല്ല രീതിയിൽ സംസാരിക്കുകയും ചെയ്തു. പക്ഷേ ആ സന്തോഷങ്ങൾക്ക് ഒരുപാട് നാളത്തെ ആയുസ്സ് ഇല്ലായിരുന്നു.

®®®®®®®®®®®®®®®®®®®®®®®®®®®®

അങ്ങനെയിരിക്കെ ഒരു ദിവസം നിരഞ്ജന്റെ ബന്ധുവിന്റെ ഒരു കല്യാണം വന്നു. കോഴിക്കോട്ട് വെച്ചായിരുന്നു കല്യാണം. കല്യാണത്തിന്റെ തലേദിവസം തന്നെ പോകാൻ ഞങ്ങൾ തീരുമാനിച്ചു. ലീവ് കിട്ടില്ല എന്ന് പറഞ്ഞ് നിരഞ്ജൻ കല്യാണത്തിന് വന്നില്ല. അങ്ങനെ കല്യാണത്തലേന്ന് രാവിലെ തന്നെ ഞങ്ങൾ പോയി. എന്നാൽ കല്യാണ ചെറുക്കന് ഒരു ആക്‌സിഡന്റ് പറ്റി ആ കല്യാണം മുടങ്ങി. പോകുന്ന വഴിയിൽ വച്ചുതന്നെ ഞങ്ങൾ അത് അറിഞ്ഞു. അതുകൊണ്ട് തന്നെ ഞങ്ങൾ വീട്ടിലേക്ക് തിരിച്ച് പോയി. വീട്ടിൽ ചെന്നപ്പോൾ നിരഞ്ജൻ വീട്ടിൽ ഉണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. spare key ഉപയോഗിച്ച് കതക് തുറന്ന് ഞങ്ങൾ അകത്ത്‌ കയറി. എന്നാൽ ഡ്രസ്സ്‌ മാറാനായി ബെഡ്‌റൂമിൽ ചെന്ന ഞാൻ ഞെട്ടിത്തരിച്ച് പോയി.

————————————-

ഒരു ഭാര്യയും കാണാൻ ആഗ്രഹിക്കാത്ത കാര്യമായിരുന്നു അത്. ആ കാഴ്ച്ച കണ്ട് നില്ക്കാനുള്ള ശക്തി എനിക്ക് ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും നിരഞ്ജനെയും പ്രിയയെയും അടിച്ച് പുറത്തിറക്കി. എന്നാൽ ആ വീട് നിരഞ്ജന്റെ പേരിലായതിനാൽ അയാൾ ആ വീട്ടിൽ നിന്ന് ഇറങ്ങി പോയില്ല. പകരം അച്ഛനോടും അമ്മയോടും എന്നോടും ആ വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ അയാൾ ആവശ്യപ്പെട്ടു.എന്നിട്ട് പ്രിയയുമൊത്ത് ആ വീട്ടിൽ അയാൾ താമസം തുടങ്ങി. പിറ്റേ ദിവസം തന്നെ എന്നോട് ആ വീട്ടിൽ നിന്നും ഇറങ്ങി പോകാനും അയാൾ പറഞ്ഞു.

“ഈ വീട്ടിൽ വലിഞ്ഞു കയറി വന്നത് അല്ല ഞാൻ നാട്ടുകാരെയും വീട്ടുകാരെയും സാക്ഷി നിർത്തി നിങ്ങൾ എന്റെ കഴുത്തിൽ താലി കെട്ടിക്കൊണ്ട് വന്നതാണ്. നിങ്ങൾ പറയുമ്പോ ഇറങ്ങി പോവാനും വരാനും എനിക്ക് പറ്റില്ല. എന്റെ വീട്ടുകാരെ വിളിച്ച് വരുത്തി ഇവിടെ നടന്ന കാര്യങ്ങൾ മുഴുവൻ നിങ്ങള് പറയണം. അവർ വന്നു കൂട്ടികൊണ്ട് പോട്ടെ.അല്ലാതെ ഞാൻ ഇവിടുന്ന് ഇറങ്ങില്ല…….”ഇത്രയും ഞാൻ അയാളോട് പറഞ്ഞു………

പിറ്റേ ദിവസം തന്നെ അയാൾ എന്റെ അച്ഛനെയും ചേട്ടനെയും വിളിച്ചു വരുത്തി എന്നെ ഉപേക്ഷിക്കാൻ കാരണം ഞാൻ ഒരു അമ്മയാവില്ല എന്നും, അയാൾക്ക് പ്രിയയെ ഇഷ്ടമാണെന്നും, ഡിവോഴ്സ് ഉടനെ തന്നെ നടക്കണം എന്നും അയാൾ ആവശ്യപ്പെട്ടു. എന്നെ ഉപേക്ഷിക്കരുതേ എന്ന് അയാളുടെ അമ്മ അയാളോട് കരഞ്ഞു പറഞ്ഞിട്ട് പോലും അയാൾ അത് കേട്ടില്ല. അവസാനം ആ ബന്ധം ഇവിടം വരെയായി. ഇനി എങ്ങനെ…………
പ്രിയ…….. അവൾ കാരണമാണ് എന്റെ ജീവിതം പെരുവഴിയിൽ ആയത്.

പ്രിയ……നിരഞ്ജൻ ജോലി ചെയ്യുന്ന ബാങ്കിലെ ഒരു എംപ്ലോയ്‌ ആയിരുന്നു അവൾ. കല്യാണം കഴിച്ചിട്ടില്ല. പ്രിയ ജോയിൻ ചെയ്തതിനു ശേഷം നിരഞ്ജനിൽ വന്ന മാറ്റങ്ങൾ മറ്റു എംപ്ലോയീസ് വഴി ഞാൻ അറിഞ്ഞിരുന്നു. പ്രിയയും നിരഞ്ജനും അതിരുവിട്ട ബന്ധം ഉണ്ടെന്ന് പലരും എന്നോട് പറഞ്ഞിരുന്നു. അന്നെല്ലാം നിരഞ്ജൻ എന്നെ മറന്ന് അങ്ങനെ ഒരു ബന്ധത്തിൽ പോകില്ല എന്ന് ഞാൻ അടിയുറച്ച് വിശ്വസിച്ചു. പക്ഷേ നേരിട്ട് കണ്ടപ്പോൾ മനസ്സിലായി നിരഞ്ജൻ എന്നെ ചതിക്കുവായിരുന്നുവെന്ന്.

 

തുടരും

അവന്തിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

അവന്തിക – 3
5 (100%) 2 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.