read malayalam novel

അവന്തിക – 4

വൈകുന്നേരമാണ് ചേട്ടനും ചേട്ടത്തിയും വന്നത്. ചേട്ടന്റെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ 3 വർഷം ആയി. ചേട്ടനോടും ചേട്ടത്തിയോടും അച്ഛൻ കാര്യങ്ങൾ എല്ലാം പറഞ്ഞു. ചേട്ടനും ചേട്ടത്തിയും എന്റെ റൂമിലേക്ക് വന്നു. അവന്തി…….ചേട്ടന് മുഖം കൊടുക്കാതെ മുഖം താഴ്ത്തി നിന്ന എന്റെ അടുത്തേക്ക് അവർ വന്നു.

“നീ അത് മറന്നേക്ക്….. നിന്റെ ജീവിതത്തിൽ അങ്ങനെ ഒരു ദുരന്തം അനുഭവിക്കണം എന്നുണ്ടായിരുന്നു. അത് നീ അനുഭവിച്ചും കഴിഞ്ഞു.തെറ്റ് ഞങ്ങളുടെ എല്ലാവരുടെയും ഭാഗത്താണ് അവനെപ്പറ്റി ഒന്നും ഞങ്ങൾ അന്വേഷിച്ചില്ല. എന്റെ മോള് അത് മറന്നേക്ക്………. ”

വേണ്ട ഏട്ടാ….. അയാളെ പറ്റി ഞാൻ ഇനി ഓർക്കില്ല…
ഏട്ടാ…….. എനിക്ക് ഒരു ജോലി വേണം. സ്വന്തം കാലിൽ നിന്ന് എനിക്ക് അയാളെ കാണിക്കണം.

മ്മ്….. ചേട്ടൻ നോക്കട്ടെ ഏതെങ്കിലും സ്കൂളിൽ കിട്ടുമോ എന്ന്. നീ വിഷമിക്കണ്ട. നിന്നെ കറിവേപ്പില പോലെ ജീവിതത്തിൽ നിന്ന് എടുത്ത് മാറ്റിയതിന് ദൈവം ഒരു ശിക്ഷ അവന് കൊടുക്കും.എന്റെ മോൾക്ക് അത് കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ.” ഇത്രയും പറഞ്ഞ് ചേട്ടൻ പോയി. അപ്പോഴും ഞാൻ ഇനി ഒരു ബാധ്യത ആവുമോ എന്ന് ആലോചിച്ച് കൊണ്ടിരിക്കുവായിരുന്നു ചേട്ടത്തി.
————————————-
ചേട്ടനും ചേട്ടത്തിയും കോളേജിൽ വച്ച് തുടങ്ങിയ ബന്ധമായിരുന്നു. ഞാനും അച്ഛനും അമ്മയും അടങ്ങുന്ന സ്വർഗത്തിലേക്ക് വന്ന അഥിതി ആയിരുന്നു രാഖി ചേട്ടത്തി. ചേട്ടന്റെയും ചേട്ടത്തിയുടെയും കല്യാണം കഴിഞ്ഞ ശേഷം ആയിരുന്നു ചേട്ടത്തിയുടെ സഹോദരനായ ദേവനുവേണ്ടി എന്നെ കല്യാണം ആലോചിച്ചത്. എന്നാൽ ദേവന്റെ സ്വഭാവം മോശമായതിനാൽ ആ ആലോചന അച്ഛൻ വേണ്ടാന്നു വച്ചു. അതിനുശേഷം ചേട്ടത്തി ഞങ്ങളോട് വലിയ അടുപ്പം കാണിക്കാറില്ല. എന്റെയും നിരഞ്ജന്റെയും കല്യാണത്തിന് ചേട്ടത്തിക്ക് യാതൊരു താൽപര്യവും ഇല്ലായിരുന്നു. ചേട്ടന്റെ നിർബന്ധത്തിന് വഴങ്ങി മാത്രമാണ് ചേട്ടത്തിയും വീട്ടുകാരും കല്യാണത്തിന് വന്നത് തന്നെ. ചേട്ടൻ ഞങ്ങൾക്ക് വേണ്ടി എന്തെങ്കിലും സഹായം ചെയ്യുന്നതാണ് ചേട്ടത്തിയുടെ ഏറ്റവും വലിയ പ്രശ്നം.

★★★★★★★★★★★★★★★★★★★★★★★★

“അന്ന് എന്റെ ആങ്ങളയുടെ കാര്യം പറഞ്ഞപ്പോൾ എന്തായിരുന്നു അവൻ കൊള്ളില്ല പോലും, ഇപ്പൊ എന്തായി പെങ്ങൾക്ക് നല്ലൊരുത്തനെ അല്ലേ കണ്ടു പിടിച്ചത്, ഇപ്പൊ എന്തായി….. അങ്ങനെ തന്നെ വേണം. “………

ഒന്ന് നിർത്ത് എന്റെ രാഖി അവള് കേൾക്കും….

കേൾക്കട്ടെ….. ഇനി പുന്നാര പെങ്ങക്കും കൂടി ചിലവിന് കൊടുക്കണമല്ലോ……………

രാഖി……… നിർത്ത്……… അച്ഛന്റെ സ്വരം ഉയർന്നു. നീ എന്തിനാ ഇവിടെ കിടന്ന് ഒച്ച വെക്കുന്നത്.ഇത് നിന്റെ വീടല്ല, എന്റെ വീടാണ് ഇവിടെ എന്റെ സ്വരം മാത്രം ഉയർന്നാൽ മതി. എനിക്ക് ഇപ്പോഴും ജോലി ചെയ്യാൻ യാതൊരു മടിയും ഇല്ല. നിന്റെ ഭർത്താവിന്റെ പൈസ ഞങ്ങൾക്ക് വേണ്ട…. എന്റെ കുഞ്ഞിനെ ഞാൻ നോക്കിക്കോളാം. പിന്നെ ആരും വേണ്ട ഇവിടെ ഭരിക്കാൻ മനസ്സിലായോ………..

ഇനി ഞാൻ എന്തെല്ലാം കേൾക്കണം. ഞാൻ കാരണം ഈ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായി കൊണ്ടേയിരിക്കും.പാടില്ല ഞാൻ കാരണം കുടുംബത്തിൽ വഴക്ക് ഉണ്ടാവാൻ പാടില്ല……….
••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••

ഓരോ ദിവസവും കടന്നു പോകുമ്പോൾ എന്നിലെ വിഷമങ്ങളും മാറിക്കൊണ്ടിരുന്നു. എനിക്ക് ഒരു മാറ്റത്തിനായി എന്നെ അമ്മയുടെ കുടുംബത്ത് കൊണ്ടാക്കി. കുളപടവും, പാടവും, അമ്പലവും, കുട്ടികളും, ഒക്കെ ആയപ്പോൾ നിരഞ്ജനെ പറ്റി ഞാൻ ഓർക്കാതെ ആയി. എനിക്ക് ചുറ്റിനും എപ്പോഴും ആളുകൾ ഉണ്ടായിരുന്നു. പതിയെ പതിയെ ഞാൻ പഴയ അവന്തികയിലോട്ട് തിരിച്ച് പോയി. തമാശ പറയാനും, പൊട്ടി ചിരിക്കാനും ഒക്കെ ഞാൻ തുടങ്ങി. ഇപ്പോൾ എന്റെ ലോകം വായനയും എഴുത്തുമാണ്.

ഇന്ന് രാവിലെ എല്ലാവരുടെയും സന്തോഷം നിറഞ്ഞ പുഞ്ചിരിയിലൂടെയാണ് ഞാൻ ഉണർന്നത്. വീടിന് അടുത്തുള്ള സ്കൂളിൽ എനിക്ക് കെമിസ്ട്രി ടീച്ചർ ആയിട്ട് ജോലി ലഭിച്ചു എന്നായിരുന്നു ആ വാർത്ത. അങ്ങനെ വൈകിട്ട് അമ്മയുടെ വീട്ടുകാരോട് യാത്ര പറഞ്ഞ് എന്റെ വീട്ടിലേക്ക് മടങ്ങി വന്നു. എന്റെ വിഷമങ്ങൾ മാറിയതിൽ അച്ഛനും അമ്മയും ഒരുപാട് സന്തോഷിച്ചു. ഈ മാസം ആറാം തീയ്യതി ജോയിൻ ചെയ്താൽ മതി എന്ന് ചേട്ടൻ വന്നപ്പോൾ പറഞ്ഞു. ഇന്ന് മുതൽ ഞാൻ ആറാം തീയ്യതി ആവാനുള്ള കാത്തിരിപ്പിലാണ്………..

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ഇന്നാണ് ജോയിൻ ചെയ്യാനുള്ള ദിവസം. രാവിലെ തന്നെ കുളിച്ച് അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു. എന്നിട്ട് ഞാൻ സ്കൂളിലേക്ക് പോയി. ആദ്യം തന്നെ പ്രിൻസിപ്പാളിന്റെ റൂമിൽ കയറി.

അവന്തിക എസ് നായർ അല്ലെ ………

“അതെ”

അഖിൽ പറഞ്ഞ് എനിക്ക് തന്നെ നല്ല പോലെ അറിയാം. പിന്നെ തന്റെ കല്യാണത്തിനും ഞാൻ വന്നായിരുന്നു.

ഞാൻ രജനി വിശ്വനാഥ്. അവന്തികക്ക് ഹൈ സെക്കണ്ടറി സെക്ഷൻ ആണ് പഠിപ്പിക്കാൻ ഉള്ളത്. എട്ട് മുതൽ പ്ലസ് ടു വരെ. പിന്നെ ചിലപ്പോൾ ജൂനിയർ ക്ലാസ്സിലും കയറേണ്ടി വരും . കുഴപ്പമില്ലലോ…………
“ഇല്ല”
ഓക്കെ എങ്കിൽ താൻ പത്താം ക്ലാസ്സിൽ ആദ്യം കയറിക്കോ…….. best of luck ……

“thanks mam”………

പിന്നെ അവന്തിക…….

 

തുടരും

അവന്തിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

അവന്തിക – 4
5 (100%) 1 vote

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.