read malayalam novel

അവന്തിക – 5

പിന്നെ അവന്തിക…..ഇത് നമ്മുടെ പ്യൂൺ ആണ് അരവിന്ദൻ. അരവിന്ദാ…ഇത് അവന്തിക നമ്മുടെ പുതിയ കെമിസ്‌ട്രീ ടീച്ചർ ആണ്. അവന്തികക്ക് നമ്മുടെ ക്ലാസ്സ് മുറികളും സ്റ്റാഫ് റൂമ്മും ഒക്കെ കാണിച്ച് കൊടുക്കൂട്ടോ……
ശരി…… വാ കുഞ്ഞേ………..
അരവിന്ദേട്ടൻ എനിക്ക് ക്ലാസ്സ്മുറികളും സ്റ്റാഫ്‌റൂമും കാണിച്ച് തന്നു. എന്റെ എതിർ വശത്തെ ക്യാബിനിലിൽ ഉള്ളവരുമായിട്ട് പരിചയപ്പെട്ടു. രോഹിത്തും, ഐശ്വര്യയും. പിന്നെയും ഒരുപാട് പേരെ പരിചയപ്പെട്ടങ്കിലും രോഹിത്തും ഐശ്വര്യയുമായിട്ട് നല്ല പോലെ അടുത്തു. അങ്ങനെ ആദ്യത്തെ ക്ലാസ്സിൽ കയറി. കുട്ടികളുമായിട്ട് നല്ല പോലെ അടുത്തു. ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ ചെന്ന ഞാൻ അച്ഛനോടും അമ്മയോടും സ്കൂളിലെ വിശേഷങ്ങൾ പങ്കവെച്ചു. പതിവിലും സന്തോഷവതിയായി എന്നെ കണ്ട അവരുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞ് വരുന്നത് ഞാൻ കണ്ടു. എന്നും അമ്പലത്തിൽ പോകുന്നത് പതിവായതിനാൽ ഇന്നും പോകാൻ തീരുമാനിച്ചു. ഒരിക്കലും പഴയ അവന്തികയിലോട്ട് എന്നെ കൊണ്ട് പോകരുതേ എന്ന് മനമുരുകി പ്രാർത്ഥിച്ചു. പ്രാർത്ഥിച്ച് കഴിഞ്ഞ് പ്രദക്ഷിണം വയ്ക്കുമ്പോൾ ആണ് എതിരെ വന്ന ഒരാളുമായിട്ട് കൂട്ടിയിടിച്ചത്.

“തനിക്ക് എന്താടോ മുഖത്ത് കണില്ലേ……..”ഞാൻ അയാളോട് ചോദിച്ചു……
“ആഹാ!!!ആളുകൊള്ളാലോ…. ഇങ്ങോട്ട് വന്ന് ഇടിച്ചിട്ട്. ”
“എപ്പോ!!!”
“നമ്മുടെ രണ്ടാളുടെയും ഭാഗത്ത്‌ തെറ്റുണ്ട്”
“ആണോ”
“അതേ”
“അതുകൊണ്ട് സോറി. ഇനി തിരിച്ച് ഒരു സോറി പറഞ്ഞാൽ ഞാൻ പോയിക്കൊള്ളാം….”അയാൾ പറഞ്ഞു
“ഞാൻ പറയില്ല ”
“അതെന്താ”
“എന്റെ ഭാഗത്ത് തെറ്റില്ല അതുകൊണ്ട്”.

“എന്താ മോളെ പ്രശ്നം …….അമ്പലത്തിലെ തിരുമേനിയാണ്……”
“ഒന്നുമില്ല തിരുമേനി ഞങ്ങൾ ലൈഫിന്റെ കാര്യങ്ങൾ സംസാരിക്കുവായിരുന്നു. “എന്ന് അയാൾ മറുപടി കൊടുത്തു.
അതുകേട്ട് ഞെട്ടിത്തരിച്ച് ഞാൻ അയാളുടെ മുഖത്ത് നോക്കി.
മമ്……. നടക്കട്ടെ നടക്കട്ടെ ഇത്രയും പറഞ്ഞ് തിരുമേനി പോയി.
ദൈവമേ തിരുമേനി എന്ത് വിചാരിച്ച് കാണും. ടോ!ഇയാൾ എന്ത് പണിയാ കാണിച്ചേ …….
“ഇതൊക്കെ ഒരു രസമല്ലേ ഡിയർ. ”
ഒന്നാമതെ എനിക്ക് കണ്ടകശനിയാണ്, ഇതുവരെ ചീത്തപ്പേര് മാത്രം എനിക്ക് കിട്ടിയിട്ടില്ല ഇപ്പൊ അതും കിട്ടി തനിക്ക് സമാധാനമായോ?
ആയി…….. എന്നും പറഞ്ഞ് എന്നെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് അയാൾ പോയി. ദൈവമേ!!!ഞാൻ എങ്ങോട്ട് തിരിഞ്ഞാലും പണി ആണല്ലോ………..

●●●●●●●●●●●●●●●●●●●●●●●●●●●●●●●

അമ്പലത്തിനു ചുറ്റും വലം വച്ച് ഞാൻ വീണ്ടും ക്ഷേത്രത്തിനുള്ളിൽ അർച്ചന വാങ്ങാൻ വന്നു.’അവന്തിക-അശ്വതി’ എന്ന് തിരുമേനി വിളിച്ചപ്പോൾ ചെറിയ ചമ്മലോടെ തിരുമേനിയുടെ മുഖത്ത് നോക്കാതെ ഞാൻ അർച്ചന വാങ്ങി.’ശ്രീനാഥ്‌-കാർത്തിക’തിരിഞ്ഞു നോക്കിയപ്പോൾ അയാൾ അർച്ചന വാങ്ങുന്നു. ഓ!!ശ്രീനാഥ്‌ എന്നാണോ പേര്……!
“ഹലോ!മേഡം”…….തിരിഞ്ഞ് നോക്കിയപ്പോൾ അയാളാണ്. “എന്താ!”
“ആ ചൂടാവല്ലേ. അവന്തിക എന്നാണല്ലോ പേര്. ”
“അതെ ഇഷ്ടപെട്ടില്ലേ……..”
“ഇഷ്ടപ്പെട്ടു”
“എന്ത്
“തന്റെ പേര്”
“എന്റെ പേര് ശ്രീനാഥ്‌”
“അതിന് ഞാൻ തന്റെ പേര് ചോദിച്ചില്ലലോ”
“അതുകൊണ്ടാണ് ഞാൻ പറഞ്ഞത്”
“അപ്പോൾ ശരി അവന്തിക…. നമുക്ക് ഇനിയും കാണാം കാണണം.”
ദൈവമേ ഇയാൾ എന്താ ഇങ്ങനെ അർത്ഥം വച്ച് സംസാരിക്കുന്നേ…….ഇയാൾ ആരാ മുമ്പ് എങ്ങും ഇയാളെ ഞാൻ ഇവിടെ ഒന്നും കണ്ടിട്ടില്ലലോ… ഇനി പുതിയ വല്ല തമാസക്കാരും ആണോ?

വീട്ടിൽ ചെന്ന് കയറിയപ്പോൾ അച്ഛൻ ആരുടെകൂടെയോ ഫോണിൽ സംസാരിക്കുവായിരുന്നു. “ലക്ഷ്മി അവർക്ക് സമ്മതമാണെന്ന്”അമ്മയോട് പറയുന്നത് കെട്ടുകൊണ്ടാണ് ഞാൻ അകത്തേക്ക് കയറിയത്.
“എന്ത് സമ്മതമാണെന്നാ അച്ഛൻ പറയുന്നേ…….”
“അതോ….. അത്…നീ ഇപ്പൊ അറിയണ്ട”
“ആണോ”
“അതെ”
“ഓ!!!എന്നാൽ പറയണ്ട”
ഒരുപാട് നാളുകൾക്ക് ശേഷമാണ് അച്ഛന്റെയും അമ്മയുടെയും മുഖം തെളിഞ്ഞു കാണുന്നത്….എന്തോ കാര്യമുണ്ടല്ലോ?

————————————-
അങ്ങനെ ഓരോ ദിവസവും കടന്നു പോകുമ്പോൾ നിരഞ്ജൻ എന്ന പേരും അയാളുടെ മുഖവും ഞാൻ ഓർക്കാതെയായി. സ്കൂളും, കുട്ടികളും,സഹപ്രവർത്തകരും ഒക്കെയായി എന്റെ ലോകം. സഹപ്രവർത്തകരിൽ ഏറ്റവും അടുപ്പം ഐശ്വര്യയോടും രോഹിത്തിനോടും പിന്നെ അരവിന്ദേട്ടനോടും ആയിരുന്നു. മക്കളില്ലാത്ത അരവിന്ദേട്ടന് ഞങ്ങൾ മൂന്ന് പേരും മക്കളെ പോലെ ആയിരുന്നു. സഹപ്രവർത്തകർക്ക് ആർക്കും എന്നെ പറ്റി കൂടുതൽ ഒന്നും അറിയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം സ്കൂൾ അഡ്രെസ്സിൽ എനിക്ക് ഒരു ലെറ്റർ വന്നിട്ടുണ്ടെന്ന് അരവിന്ദേട്ടൻ പറഞ്ഞു. അരവിന്ദേട്ടൻ തന്നെ ആ ലെറ്റർ എനിക്ക് കൊണ്ട് തന്നു. ഞാൻ ആ ലെറ്റർ പൊട്ടിച്ചു.അത് ഒരു വെഡിങ് ഇൻവിറ്റേഷൻ കാർഡാണ്. ലേറ്ററിന്റെ പുറത്തെ പേര് ഞാൻ വായിച്ചു നിരഞ്ജൻ weds പ്രിയ എന്നായിരുന്നു.

 

തുടരും

അവന്തിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

അവന്തിക – 5
5 (100%) 1 vote

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.