read malayalam novel

അവന്തിക – 6

അങ്ങനെയിരിക്കെ ഒരു ദിവസം സ്കൂൾ അഡ്രെസ്സിൽ എനിക്ക് ഒരു ലെറ്റർ വന്നിട്ടുണ്ടെന്ന് അരവിന്ദേട്ടൻ പറഞ്ഞു. അരവിന്ദേട്ടൻ തന്നെ ആ ലെറ്റർ എനിക്ക് കൊണ്ട് തന്നു. ഞാൻ ആ ലെറ്റർ പൊട്ടിച്ചു.അത് ഒരു വെഡിങ് ഇൻവിറ്റേഷൻ കാർഡാണ്. ലേറ്ററിന്റെ പുറത്തെ പേര് ഞാൻ വായിച്ചു നിരഞ്ജൻ weds പ്രിയ എന്നായിരുന്നു. അതെ!എന്റെ മുൻ ഭർത്താവിന്റെ കല്യാണ ക്ഷണക്കത്ത്. ക്ഷണക്കത്തിൽ എഴുതിയിരിക്കുന്നു”കല്യാണത്തിന് നീ തീർച്ചയായിട്ടും വരണം, വരുമെന്ന പ്രതീക്ഷയിൽ നിരഞ്ജനും പ്രിയയും.
“ആരുടെ ലെറ്ററാ ടീച്ചറെ…..”ഐശ്വര്യ ടീച്ചറും രോഹിത് സാറും അതും ചോദിച്ചെത്തി.
“അത് …….അത്…….എന്റെ ഭർത്താവിന്റെ കല്യാണ കത്താണ്…….”
“ഭർത്താവിന്റെയോ”
“ടീച്ചറിന്റെ കല്യാണം കഴിഞ്ഞതാണോ”….ഐശ്വര്യ ചോദിച്ചു.
“മമ്….അതെ രണ്ടു വർഷം ആയി. ആറു മാസം മുമ്പ് ഡിവോഴ്സ് ആയി.”
“എന്തിനാ നിങ്ങൾ ഡിവോഴ്സ് ആയത്……”അതുവരെ സ്കൂളിൽ ആരും അറിയാതിരുന്ന എന്റെ ഭൂതകാലം ഞാൻ അവരോട് പറഞ്ഞു.
“എന്നാണ് കല്യാണം…… “രോഹിത് ചോദിച്ചു
“അടുത്ത മാസം പത്താം തീയ്യതി”
“ഹമ്മ്”
“നീ എന്താ ഇതുവരെ ഞങ്ങളോട് ഇതേപ്പറ്റി പറയാഞ്ഞത്”….. രോഹിത് ചോദിച്ചു…
“എന്റെ പാസ്റ്റ്റ്റ് ആരും അറിയണ്ട എന്ന് കരുതി”.
“മമ്”
“നീ കല്യാണത്തിന് പോകുന്നുണ്ടോ”……
“പോണം”

○○○○○○○○○○○○○○○○○○○○○○○○○○○○○○○

അന്നത്തെ ദിവസം ഒന്നിനും എനിക്ക് ഒന്നിനും ഒരു ശ്രദ്ധയും ഉണ്ടായിരുന്നില്ല. പഠിപ്പിക്കാനോ….. ഒന്നിനും പറ്റാത്ത ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ. half-day ലീവ് എടുത്ത് ഉച്ചയ്ക്ക് തന്നെ ഞാൻ വീട്ടിലേക്ക് പോയി. ഉച്ചയ്ക്ക് എന്നെ കണ്ട അമ്മ ഭയന്നു പോയി.
“എന്ത് പറ്റി……. മോളെ…നിന്റെ മുഖമൊക്കെ എന്താ വല്ലാതിരിക്കുന്നേ………”
അതിന് ഉത്തരമെന്നോണം എന്റെ ബാഗിൽ ഉണ്ടായിരുന്ന വെഡിങ് കാർഡ് ഞാൻ അമ്മയ്ക്ക് കാണിച്ചു കൊടുത്തു. കുറെ നാളായിട്ട് ഓർക്കാതെ ഇരിക്കുവായിരുന്നു അയാളെ………. വീണ്ടും എന്തിനാ ദൈവമേ അയാളെ എന്റെ ഓർമ്മകളിലേക്ക് കൊണ്ട് വന്നത്.
“മോളെ”………
“എന്താ അമ്മേ”!!!!
“നിനക്ക് വിശമമുണ്ടോ”?
“ഇല്ല അമ്മേ അയാൾ കല്യാണം കഴിക്കട്ടെ…….പിന്നെ പെട്ടെന്ന് കേട്ടപ്പോൾ എന്തോ പോലെ……ക്ലാസ്സ് എടുക്കാൻ പറ്റുന്നില്ല. അതാ ഞാൻ ഇങ്ങ് വന്നേ…….
“മമ്…. നീ കിടന്നോ……..
അയാളുടെ കല്യാണത്തിന് പോണം. ഞാൻ തോറ്റിട്ടില്ല എന്ന് എനിക്ക് തെളിയിക്കണം. ഒരുപക്ഷേ അയാൾ എന്നെ അവിടെ പ്രതീക്ഷിലായിരിക്കും. അയാളുടെ പ്രതീക്ഷകൾ തെറ്റിച്ച് കൊണ്ട് എനിക്ക് പോകണം.

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

അമ്മയോട് എനിക്ക് സങ്കടം ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും ഉള്ളിന്റെ ഉള്ളിൽ സങ്കടം ഉണ്ട്. മനസ്സിൽ ഇപ്പോഴും ചെറിയ ഒരു ഇഷ്ടം എനിക്ക് അയാളോട് ഉണ്ട്. ആ ഇഷ്ടം വേരോടെ എന്റെ മനസ്സിൽ നിന്നും എടുത്ത് കളയണം. അതിന് ഉള്ള ഒരേ ഒരു വഴി എന്നത് അയാളുടെ കല്യാണത്തിന് പോകുക എന്നതാണ്. മറ്റൊരു പെണ്ണിന് അയാൾ സ്വന്തമായാൽ ആ ഇഷ്ടം എന്റെ മനസ്സിൽ നിന്നും പോകുമെന്ന് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നു. ഷെൽഫ് തുറന്ന് അമ്മ ഒരു പ്രാവശ്യം എടുത്ത് കളയാൻ വെച്ച എന്റെയും നിരഞ്ജന്റെയും കല്യാണ ആൽബം കയ്യിലെടുത്തു ഒപ്പം രണ്ടു വർഷം മുമ്പുള്ള ഞങ്ങളുടെ കല്യാണ ലേറ്ററും. നിരഞ്ജൻ വെഡ്‌സ് അവന്തിക എന്ന് ലേറ്ററിൽ എഴുതിയിരിക്കുന്നു. നിരഞ്ജൻ എന്റെ കഴുത്തിൽ താലി കെട്ടിയതും, സീമന്തരേഖയിൽ സിന്ദൂരം ചർത്തിയതും ഒക്കെ കണ്ട് എന്റെ കണ്ണ് നിറഞ്ഞു വന്നു. ഇല്ല പാടില്ല ……ഞാൻ കരയരുത്…….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഇന്ന് രാവിലെ സങ്കടങ്ങൾ എല്ലാം മാറ്റി വെച്ച് ഞാൻ സ്കൂളിലേക്ക് പോയി. സ്റ്റാഫ്‌റൂമിൽ കയറി കുറച്ച് കഴിഞ്ഞപ്പോൾ അരവിന്ദേട്ടൻ പറഞ്ഞു
“കുഞ്ഞേ…. കുഞ്ഞിനെ പ്രിൻസിപ്പൽ വിളിക്കുന്നുണ്ട്”
“ആ ഞാൻ പോയിക്കോളാം ഏട്ടാ…..”
എന്തിനാ ഇപ്പൊ പ്രിൻസിപ്പൽ വിളിക്കുന്നെ…..
“മേ ഐ കമിങ് മാഡം!”
“യെസ് പ്ളീസ്”…..ആ അവന്തിക ഇരിക്കൂ…..അവന്തിക ഞാൻ വിളിപ്പിച്ചത് വേറെ ഒന്നുമല്ല പ്ലസ് വൺ പ്ലസ് ടു കെമിസ്‌ട്രീ നമ്മൾ രണ്ടു സെക്ഷൻ ആയിട്ട് തിരിക്കുന്ന കാര്യം അവന്തിക അറിഞ്ഞില്ലേ”
“അറിഞ്ഞു”
ഓക്കെ സോ രണ്ടാമത്തെ സെക്ഷൻ പഠിപ്പിക്കനായിട്ട് ഒരാൾ വന്നിട്ടുണ്ട്……..ആ വന്നല്ലോ…… ഇതാ ആൾ…
പുതിയ സാറിനെ കാണായിട്ട് ഞാൻ തല തിരിച്ച് നോക്കി. അയാളെ കണ്ട് ഞാൻ ഞെട്ടി….അന്ന് അമ്പലത്തിൽ വച്ച് കണ്ട ആൾ ശ്രീനാഥ്‌.
“ശ്രീനാഥ്‌ ഇരിക്കൂ”…….രജനി മാം പറഞ്ഞു.
എനിക്ക് എതിർ വശത്തെ ചെയറിൽ അയാൾ ഇരുന്നു. എന്നെ നോക്കി അയാൾ ചിരിച്ചു. ഞാനും ചിരിച്ചു.
“ശ്രീനാഥ്‌…ഇത് അവന്തിക നമ്മുടെ കെമിസ്‌ട്രീ ടീച്ചർ ആണ്”
“ഹലോ!! ഐ ആം ശ്രീനാഥ്‌” അയാൾ എനിക്ക് നേരെ കൈ നീട്ടി…
“അവന്തിക”……. അതും പറഞ്ഞ് ഞാൻ തിരിച്ച് കൈ കൊടുത്തു.
കിട്ടിയ അവസരം മുതലാക്കി അയാൾ എന്റെ കൈ പിടിച്ച് ഞെരിച്ചു.
“ശ്രീനാഥ് ഞാൻ അവന്തികയോട് കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട്…… ഇഷ്ടമുള്ള സെക്ഷൻ നിങ്ങൾക്ക് തിരഞ്ഞ് എടുക്കാം…..ചാപ്റ്റേഴ്‌സ് ഒക്കെ നിങ്ങൾ ഡിവെഡ് ചെയ്ത് എടുക്കുമല്ലോ……….
“യെസ് മാം”…..
“ഓക്കെ ഗുഡ്”……സോ ബെസ്റ്റ് ഓഫ് ലക്ക്……
“താങ്ക്സ് മാം”
പിന്നെ അവന്തിക ശ്രീനാഥിന് പഠിപ്പിക്കുന്ന കാര്യത്തിൽ ഉള്ള സഹായങ്ങൾ ഒക്കെ ചെയ്തു കൊടുക്കുമല്ലോ…… രജനി മാം ചോദിച്ചു
ആ ഞാൻ ഹെല്പ് ചെയ്തോളാം………..
ഇത്രയും പറഞ്ഞ് ഞാൻ അവിടുന്ന് പുറത്തേക്ക് ഇറങ്ങി സ്റ്റാഫ് റൂമിലേക്ക് നടന്നു.
“അതെ മാഷേ”………
“മാഷ് അല്ല ഞാൻ ടീച്ചറാണ്”.
“ഓ ടീച്ചറെ….. എന്നെ മറന്നില്ലലോ…… എന്താ ഒന്നും മിണ്ടാതെ…… നല്ല ഗൗരവമാണല്ലോ”……….
“അതെ താൻ ഒന്ന് ചിലക്കാതെ വരുവോ”…….
“ചിലക്കാൻ ഞാൻ എന്താ കിളിയോ”………..
“ആ കിളിയാണ് ഇതിനെക്കാളും ഭേദം”.
“ഓ തമാശ ഒക്കെ പറയുവോ”…..
“അതെ കുറച്ച് നേരത്തേക്ക് താൻ ഒന്ന് മിണ്ടതിരിക്ക് പ്ളീസ്”…………
“ഓക്കെ ഞാൻ മിണ്ടുന്നില്ല”
അങ്ങനെ സ്റ്റാഫ് റൂം എത്തി. എന്റെയും അയാളുടെയും സബ്ജെക്ട് ഒന്നായതിനാൽ എനിക്കും അയാൾക്കും ഒരേ ടേബിൾ ആണ്. ആദ്യത്തെ പീരിയഡ് എനിക്കും അയാൾക്കും ഫ്രീ ആയതിനാൽ പ്ലസ് വണ്ണില്ലേ ടെക്സ്റ്റ് ബുക്ക് എടുത്ത്‌ ഞാൻ ചാപ്റ്റേഴ്‌സ് ഡിവെഡ് ചെയ്യാൻ തുടങ്ങി.
“അതെ” ഞാൻ അയാളെ വിളിച്ചു……. ഞാൻ വിളിച്ചിട്ടും അയാൾ വിളി കേൾക്കാത്ത പോലെ ഇരുന്നു..
ഞാൻ തന്നെയാ വിളിച്ചത്……. താൻ എന്താ പൊട്ടൻ ആണോ……..
“താൻ അല്ലെ എന്നോട് പറഞ്ഞത് മിണ്ടാതെ ഇരിക്കാൻ ”
“ഓ അതുകൊണ്ടാണോ”?
“അതെ”
“ഒന്ന് മിണ്ടുവോ”
“എന്താ കാര്യം”………. അയാൾ ചോദിച്ചു……

 

തുടരും

അവന്തിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

അവന്തിക – 6
4.5 (90%) 2 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.